ബെഡ്ഡിലേക്ക്‌ എടുത്തെറിയുമ്പോൾ മാറിനെ മറച്ചിരുന്ന ധാവാണിയുടെ ഷാൾ അവരിൽ ഒരുവന്റെ കയ്യിൽ ഞെരിഞ്ഞമർന്നു…

നിനക്ക് കൂട്ടായ് ~ രചന: മാളവിക മനു

അന്നാ രാത്രിയിൽ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് അ ദിവസത്തെ അലച്ചിലിന്റെ അവശതയോട്കൂടി വീട്ടിലേക്ക് നടക്കുമ്പോൾ വഴിവക്കിലെ കുറ്റിച്ചെടികൾക്കിടയിൽ നിന്ന് ആരുടെയോ ശബ്ദം കേട്ട് തോന്നലെന്ന് കരുതി മുൻപോട്ട് നടക്കുമ്പോഴും എന്തോ ഒന്ന് പുറകിലേക്ക് പിടിച്ച് വലിക്കുന്നത് പോലെ തോന്നി. കുറെ ദൂരം മുന്നോട്ട് ചെന്നിട്ടും അ ശബ്ദം കൽചീളുകൾ പോലെ കാതിലേക്ക്‌ തുളച്ച്കയറി. എതോ ഒരു ഉൾപ്രയരണയിൽ അതിവേഗത്തിൽ പിന്തിരിഞ്ഞ് ഓടുമ്പോൾ എന്തിന് വേണ്ടി ഈ ആധിയെന്ന് പലവുരു തന്നോട് തന്നെ ചോദിച്ചു. പക്ഷെ ഉത്തരം ഉണ്ടായിരുന്നില്ല. കുറ്റിച്ചെടികൾ വകഞ്ഞ് മാറ്റി ടോർച്ചിന്റെ വെളിച്ചം അകത്തേക്ക് കടക്കുമ്പോൾ കണ്ട കാഴ്ച്ചയിൽ തറഞ്ഞ് നിന്ന്പോയ്.

ഞൊടിയിടയിൽ മുഖം തിരിക്കുമ്പോൾ ഉള്ള് നീറിപ്പുകയുകയായിരുന്നു. പൊടുന്നനെ ടോർച്ച് നിലത്തേക്കിട്ട്‌ തന്റെ ഷർട്ടൂരി നഗ്നമായ അ മേനിയെ പൊതിയുബോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ഒരു വിരൽ കൊണ്ടുപോലും തന്റെ ദേഹത്തെ മറച്ചിരിക്കുന്ന തുണിക്കഷ്ണം മുറുകെ പിടിക്കാൻ പോലും ബലമില്ലാതെ അവശയായ്‌ കിടക്കുന്ന അവളെ ഇരുകയ്യാലും കോരിയെടുത്ത് ആശുപത്രിയിലേക്കോടുമ്പോൾ ഇട്ടിരുന്ന വെള്ള ബനിയനിൽ ചോര പടർന്നിരുന്നു. കയ്യിലൂടെ രക്തം ഒലിച്ചിറങ്ങി കട്ടപിടിക്കുന്നുണ്ടായിരുന്നു.

വഴിവിളക്കിന്റെ വെളിച്ചത്തിൽ നിന്നും ഓരോ തവണ ഇരുട്ടിലേക്ക് മറഞ്ഞ് വീണ്ടും വെളിച്ചത്തിൽ എത്തുമ്പോൾ പൊട്ടി ചോരയൊലിക്കുന്ന വിറയാർന്ന അധരവും ഇരുകവിളുകളിലേയും അടികൊണ്ട് തിണിർത്ത പാടുകളും കൂടുതൽ വ്യക്തമായ്‌ ഞാൻ കണ്ടു. ആശുപത്രിയിലെ അത്യാഹിത വിഭാഗം വരാന്തയിലേക്ക് ഓടിക്കയറുമ്പോൾ ചുറ്റുമുണ്ടായിരുന്ന ആളുകളെല്ലാം അങ്കലാപ്പോടെ നോക്കുന്നുണ്ടായിരുന്നു.

ഐ സി യു വിന് മുന്നിലെ കസേരയിൽ ഇരിക്കുമ്പോൾ വിറക്കുന്ന കൈകളെയും കാലിനെയും അടക്കി നിർത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല. പുറത്തേക്ക് വന്ന ഡോക്ടറെ കണ്ടതും ചാടിയെഴുന്നേറ്റ് അടുത്തേക്ക് ചെന്നു. അ മുഖത്തെ ഭാവങ്ങളിൽ നിന്ന് ഒന്നും തിരിച്ചറിയാനാവതെ നിൽക്കുന്ന എന്നോട് വരു എന്ന് പറഞ്ഞ് മുറിയിലേക്ക് നടന്ന ഡോക്ടറുടെ പുറകെ ഞാനും നടന്നു.

“താങ്കൾ അ കുട്ടിയുടെ ആരാണ്” കസേരയിലേക്ക് ഇരുന്നതും കേട്ട ചോദ്യത്തിൽ ഞാനൊന്ന് പകച്ചു.

“ആരുമല്ല” അ ഉത്തരം തീരെ പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു.

“പിന്നെ എങ്ങനെ…” മുഴുവനാക്കാതെ നിർത്തിയ അ ചോദ്യം എന്തായിരുന്നു എന്ന് അധികം ആലോചിക്കേണ്ടി വന്നില്ല. കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ തെല്ലൊരു പുഞ്ചിരി പോലും ഉണ്ടായില്ല. അത് ഞാൻ പ്രതീക്ഷിച്ചതുമല്ല. പകരം മുന്നിലിരിക്കുന്ന സ്ത്രീരൂപം വേദനയോടെ കണ്ണുനീര് ഒപ്പുന്നത് ഞാൻ കണ്ടു.

“റേപ്പ് ആണ്”

കേട്ടതും ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്ന് പോയത് പോലെ. പിന്നീടങ്ങോട്ട് ഡോക്ടർ പറഞ്ഞ ഓരോ വാക്കുകളും ഉള്ളിൽ വലിയ ഭൂകമ്പം തന്നെ സൃഷ്ടിച്ചു. ഇരുമ്പ് കഷണം ജനനെന്ത്രിയത്തിൽ ആഴ്ന്നതും തീ കൊണ്ട് ദേഹമാസകലം പൊള്ളിച്ചതും എന്തോ ഒന്ന് ഉപയോഗിച്ച് ദേഹത്ത് വരഞ്ഞ് മുറിവുണ്ടാക്കിയതും മദ്യക്കുപ്പി വായിലേക്ക് കമിഴ്ത്തിയതും. നടുക്കത്തോടെയാണ് എല്ലാം കേട്ടിരുന്നത്. അ അവസരത്തിൽ അ കുട്ടി അനുഭവിച്ച വേദന എന്തെന്ന് ഓർക്കുന്തോറും ഉള്ളിൽ കനൽ കോരിയിടുന്ന അസഹനീയമായ വേദന പടരുന്നു. ഒന്നും തിരിച്ച് പറയാതെ ഇറങ്ങി പുറത്തേക്ക് നടന്നു.

ഐ സി യുവിന് മുന്നിൽ ഇരിക്കുമ്പോൾ ഞരമ്പുകൾ വലിഞ്ഞ് മുറുകുന്നുണ്ടായിരുന്നു. ഒരു പെണ്ണിനോട് ഇത്രയും ക്രൂരത കാണിച്ച അ നാല് പുരുഷന്മാരും ജന്മം കൊണ്ടത് ഒരു സ്ത്രീയുടെ ഉദരത്തിൽ തന്നെയല്ലേ എന്ന് ചിന്തിച്ച് പോയ്. പെട്ടന്ന് ഉള്ളിൽ ഉരുണ്ട് കൂടിയ പകപ്പിൽ ഫോണെടുത്ത് വീട്ടിലേക്ക് വിളിക്കുമ്പോൾ ഹൃദയം മിടിക്കുന്ന വേഗത എന്നിൽ ആകമാനം നിറഞ്ഞ് നിന്നു. മറുതലക്കൽ നിന്ന് അമ്മയുടെയും അനിയത്തിയുടെയും ശബ്ദം കാതിൽ പതിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്. ഒരാവിശ്യത്തിന് ആശുപത്രിയിൽ ആണെന്ന് മാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്തു ഭിത്തിയിലേക്ക് ചാരുമ്പോൾ വേദനയോടെ എന്റെ കയ്യിൽ കിടന്ന് ഞെരുങ്ങുന്ന അ രൂപം മനസ്സിലേക്ക് വന്നു.

കണ്ണടച്ചിരുന്നതല്ലാതെ മയക്കം തന്റെ പരിസരത്ത് കൂടെപോലും പോയിരുന്നില്ല. ആരോ തോളിൽ സ്പർശിച്ചതും ഞെട്ടി എഴുന്നേറ്റു. മുന്നിൽ നാല് പോലീസുകാർ. രണ്ട് സ്ത്രീയും രണ്ട് പുരുഷനും. കൂടെ ഡോക്ടറും ഉണ്ടായിരുന്നു. എന്നോട് കാര്യങ്ങൾ എല്ലാം ചോദിച്ച് മനസ്സിലാക്കി അവർ മടങ്ങി. അപ്പോഴും അ കുട്ടി കണ്ണ് തുറന്നിട്ടുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ തന്റെ വസ്ത്രങ്ങളുമായ്‌ ആശുപത്രിയിലേക്ക് വന്ന അമ്മയോട് കാര്യങ്ങളെല്ലാം തുറന്ന് പറയുമ്പോൾ കവിളിനെ നനയിച്ച കണ്ണുനീർ തുടക്കാൻ അമ്മയും പാട്പെടുന്നുണ്ടായിരുന്നു. വീണ്ടും രണ്ടുനാൾ കഴിഞ്ഞിട്ടാണ് അ കുട്ടി കണ്ണ് തുറന്നത്. അ ദിവസം കൊണ്ട് തന്നെ വാർത്താചാനലുകൾ സംഭവം ഏറ്റെടുത്തിരുന്നു.

പോലീസ് കുട്ടിയുടെ മൊഴിയെടുത്ത്‌ മടങ്ങിയതിന് ശേഷം തന്നെ രക്ഷിച്ച ആളെ കാണണം എന്ന് പറഞ്ഞപ്പോൾ തെല്ല് ഭയത്തോടെ ആണ് മുറിയിലേക്ക് കയറിയത്. എന്നെ കണ്ടതും വേദനകൾക്ക് ഇടയിലും പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നന്ദി എന്ന നേർത്ത ശബ്ദം തൊണ്ടക്കുഴിയിൽ നിന്ന് പുറത്തേക്ക് വന്നതും വേദനയിൽ മുഖം ചുളിയുന്നത് ഞാൻ കണ്ടു. പിന്നെ ഒന്നും പറയാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു. ഉള്ളിൽ നിറഞ്ഞ വേദനയിൽ കണ്ണുകളുടെ വശങ്ങളിലേക്ക് കണ്ണുനീർ ഒഴുകിയിറങ്ങുന്നത് കണ്ടതും വിരലുകളാൽ അവ തുടച്ച് മാറ്റി.

“വേണ്ട. ഇപ്പോ ഒന്നിനെക്കുറിച്ചും ആലോചിക്കേണ്ട. കൂടെ ഞങ്ങൾ ഉണ്ട്”
എന്ന് മാത്രം പറഞ്ഞ് തിരികെ ഇറങ്ങി. ഒരുമാസത്തെ ആശുപത്രി വാസത്തിന്‌ ശേഷം നേരെ കൊണ്ട് വന്നത് ഞങ്ങളുടെ വീട്ടിലേക്കായിരുന്നു. ഇതിനിടയിൽ തന്റെ ജീവിതത്തെ കുറിച്ചെല്ലാം എന്നോട് പറഞ്ഞിരുന്നു.

🍂🍂🍂🍂

അമ്മയുടെ അവിഹിതം അച്ഛൻ അറിഞ്ഞപ്പോൾ കൊന്ന്‌ തള്ളിയതിന് ശേഷം അതൊരു ആത്മഹത്യയാക്കി തീർത്തു അമ്മയും കാമുകനും കൂടെച്ചേർന്ന്. അന്ന് ഒന്നും തിരിച്ചറിയാനും മനസ്സിലാക്കാനും ആകാത്ത വെറും മൂന്ന് വയസ്സുകാരി കുട്ടിയായിരുന്നു അവൾ. പിന്നീടങ്ങോട്ട് സ്വന്തം കുഞ്ഞിനെപ്പോലെ അ മനുഷ്യൻ അവളെ വളർത്തി. ഒന്നും അറിയാത്ത പ്രായത്തിൽ അച്ഛൻ എന്ന് തന്നെ അയാളെ വിളിച്ചു. ആത്മാർഥതയോടെ തന്നെ. വളർന്ന് വലുതാകുമ്പോഴും തന്റെ സ്വന്തം അച്ഛൻ തന്നെ ആയിരുന്നു ആയാൾ. അമ്മക്ക് മാത്രം താനൊരു അധികപറ്റായിരുന്നു. പക്ഷെ തനിക്ക് പതിനെട്ട് വയസ്സ് പൂർത്തിയാകാൻ കാത്തിരുന്നത് പോലെ ആയി പിന്നീടുള്ള സംഭവങ്ങൾ.

അച്ഛന്റെ സ്നേഹലാളനകൾക്കും അപ്പുറം വേറെ ഏതൊക്കെയോ രീതിയിൽ അ മനുഷ്യൻ തന്നെ സ്പർശിക്കാൻ തുടങ്ങി. തന്റെ വെറും തോന്നലുകൾ എന്ന് കരുതി ആദ്യമെല്ലാം അവയെ അവഗണിച്ചു. അമ്മയില്ലാത്ത ഒരു ദിവസം വിളിച്ച് അടുത്തിരുത്തുമ്പോൾ മദ്യത്തിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ച് കയറി. തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് മുടിയിലൂടെയും മുഖത്തും തലോടുമ്പോൾ അടർന്ന് മാറാൻ ശ്രമിച്ചെങ്കിലും ബലിഷ്ഠമായ കൈകൾക്കുള്ളിൽ ഞെരുങ്ങിപ്പോയിരുന്നു. കഴുത്തിലൂടെ ഇഴഞ്ഞ വിരലുകൾ ഞൊടിയിടയിൽ അടിവസ്ത്രത്തിന് അകത്തൂടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചപ്പോൾ പൂർണ്ണ ശക്തിയും എടുത്ത് തള്ളിമാറ്റി മുറിയിലേക്ക് ഓടിക്കയറുമ്പോൾ ശരീരമാകെ വിറവൽ ബാധിച്ച് വേച്ച് വേച്ച് പോകുന്നുണ്ടായിരുന്നു കാലുകൾ.

മുറിയിൽ കയറി കതകടച്ച്‌ നിലത്തേക്ക് വീഴുമ്പോൾ കരഞ്ഞ് പോയിരുന്നു. സ്വന്തം പിതാവായി കണ്ട അ മനുഷ്യനിൽ നിന്ന് അത്തരമൊരു പ്രവർത്തി എന്നിൽ ഉണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. അന്ന് രാത്രിയിൽ വെറുപ്പോടെ കൂടെ നോക്കുന്ന അമ്മയുടെ അടുക്കൽ ചെന്ന് നിൽക്കുമ്പോൾ എന്ത് പറഞ്ഞ് തുടങ്ങണം എന്ന് അറിയുകയുണ്ടായിരുന്നില്ല. അവസാനം ഒറ്റശ്വാസത്തിൽ പറഞ്ഞ് തീർത്ത് അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ അ വലംകൈ വായുവിൽ ഉയർന്നുപൊങ്ങി എന്റെ കവിളിൽ പതിഞ്ഞിരുന്നു. പിന്നീടമ്മ പറഞ്ഞ ഓരോ വാക്കുകളും ആയിരം സൂചികൊണ്ട് കുത്തുന്ന വേദനയോടെ കാതിലെക്ക്‌ തുളച്ച് കയറി. അ വേദനയിൽ പൊട്ടിക്കരയാനോ ഇറങ്ങി ഓടാനോ സാധിച്ചില്ല. ശില കണക്കെ മാറിയിരുന്നു ഞാൻ.

“അയാള് നിന്നെ ഒന്ന് തൊട്ടാൽ ഉരുകി പോകുകയൊന്നും ഇല്ലല്ലോ നി. അല്ലെങ്കിലും പുരുഷന് കാഴ്ച വെക്കാൻ ഉള്ളത് തന്നെയാണ് സ്ത്രീയുടെ ശരീരം. കുറച്ച് കാശ് കൂടെ കിട്ടുമെങ്കിൽ പിറന്നപ്പടി അവന്റെ മുന്നിലൂടെ നടക്കാൻ പറഞ്ഞാലും ചെയ്യണം”

അ വാക്കുകൾ തന്നെ കാതിലേക്ക് തിരയായ്‌ വന്നടിയും പോലെ. ഒരു പുരുഷന് മുന്നിൽ കാഴ്ച വെക്കാൻ മാത്രം ഉള്ളതാണോ അവളുടെ ശരീരം. സ്ത്രീ ശരീരത്തിന് ആരും ഒരു വിലയും കല്പിക്കുന്നില്ലെ. ചിന്തകൾക്ക് മേലെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. അവ ആകാശത്തോളം എത്തിയിരുന്നു. എന്നാൽ എല്ലാത്തിനും ഒരേയൊരു ഉത്തരം. ജനിക്കുമ്പോൾ മുതൽ അവളുടെ കാതിൽ ഓതുന്ന വാക്ക്. നീയൊരു പെൺകുട്ടിയാണ്.

പിന്നീടുള്ള ദിവസങ്ങൾ കാഴ്ച ശക്തിയുടെ അളവെടുക്കുന്നത് ആയിരുന്നു. അയാളുടെ കാഴ്ചയുടെ മറവിൽ ഒളിച്ച് നിന്ന് കൊണ്ടുള്ള ഒരുതരം ഭ്രാന്തമായ അളവെടുക്കൽ. അ കണ്ണുകൾ എത്രത്തോളം എന്നിലേക്ക് നീളുന്നു എന്നുള്ള അളവെടുക്കൽ. പതിയെ അവ അവരുടെ പ്രവർത്തിയുടെയും സംസാരത്തിന്റെയും ആഴങ്ങളിലേക്ക് കൂടെ സഞ്ചരിച്ചു. അ സഞ്ചാരം ചെന്നെത്തി നിന്നത് സ്വന്തം പിതാവിന്റെ കൊലപാതകത്തിലും അമ്മയുടെ കാമവെറിക്കും കാശിനോടുള്ള ആക്രാന്തത്തിനും നടുക്ക്. അവ മൂലം രൂപപ്പെട്ട ചുഴിയിൽ ഉഴലുകയായിരുന്നു ഞാൻ. വർഷങ്ങളായി.

അപ്രതീക്ഷിതമായി അ മനുഷ്യന്റെ കരവലയത്തിൽ ഒതുങ്ങി പോയ നിമിഷം കയ്യിലെ കത്തിയുടെ മൂർച്ച എത്രത്തോളം ഉണ്ടെന്ന് പള്ളയിലൂടെ ഒന്ന് വരഞ്ഞ് കൊണ്ടാണ് കാണിച്ച് കൊടുത്തത്. അപ്പോഴേക്കും മനസ്സ് കല്ലാക്കിയിരുന്നു.

പതിവ് പോലെ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഉമ്മറത്ത് ഒന്നിൽ കൂടുതൽ പുരുഷന്മാരുടെ ശബ്ദം കേൾക്കാമായിരുന്നു. അമ്മയുടെ വിരുന്നുകാർ എന്ന ഊഹത്തിൽ തന്നെ യാതൊന്നും ശ്രദ്ധിക്കാതെ മയക്കത്തിലേക്ക് വീണു. രാത്രിയുടെ ചിരിയും സിൽക്കാരവും പതിവായിരുന്ന എനിക്ക് അവയോട് ഒരു വികാരവും തോന്നാതെയായി. ഉറക്കത്തിൽ അരികിൽ ആരോ ഇരിക്കുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്ന് നോക്കിയത്. ഒരു നിഴൽ രൂപം കണ്ടതും ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. ലൈറ്റ് ഇടാനായ്‌ ഒരുങ്ങിയതും കൈകളിൽ പിടിച്ച് തിരിച്ച് ബലിഷ്ഠമായ ദേഹത്തേക്ക് ചേർത്ത് നിർത്തി കഴിഞ്ഞിരുന്നു. ശബ്ദം ഉണ്ടാക്കാനായ്‌ വാ തുറന്നതും മറുകയ്യൽ വായയും പൊത്തിപ്പിടിച്ചു. ശക്തിയായ്‌ പുറകിലേക്ക് തള്ളി ഭിത്തിയോട് ചേർത്ത് നിർത്തിയപ്പോഴേക്കും മുറിയിലാകെ വെളിച്ചം പരന്നു. മുന്നിൽ അമ്മയെ കണ്ടതും ആശ്വാസം നിഴലിച്ചു.

പെട്ടന്ന് തന്നെ വരിഞ്ഞ് മുറുകിയിരുന്ന കൈ തട്ടി അകറ്റി അയാളെ ഊക്കത്തോടെ ബെഡ്ഡിലേക്ക് തള്ളിയിട്ട് അമ്മയുടെ അടുക്കലേക്ക് പാഞ്ഞു. അമ്മയെ വട്ടം പിടിച്ച് കരയുമ്പോൾ ഒരുവിരൽ കൊണ്ട് പോലും തന്റെ ദേഹത്ത് തൊടാതെ തന്നെയൊന്ന് ആശ്വസിപ്പിക്കുകയോ ബെഡ്ഡിൽ കിടക്കുന്നവന്റെ മുഖത്ത് നോക്കി നാലക്ഷരം പറയുകയോ ചെയ്യാതെ ശിലപോലെ നിൽക്കുന്ന അമ്മയിൽ നിന്ന് അകന്ന് മാറി അ മുഖത്തേക്ക് നോക്കുമ്പോൾ യാതൊരു ഭാവവ്യത്യാസവും കാണാൻ സാധിച്ചില്ല. അൽപ്പ നിമിഷം അ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. അമ്മ തന്നെയും ഒരു വിൽപ്പനച്ചരക്കാക്കി മാറ്റി എന്ന് മനസ്സ് പറഞ്ഞപ്പോൾ പുറത്തേക്ക് ഓടി ഇറങ്ങിയെങ്കിലും വാതിൽക്കൽ വരെ എത്താൻ സാധിച്ചില്ല. അതിന് മുന്നെ ആരുടെ ഒക്കെയോ കൈകളിൽ കിടന്ന് പിടഞ്ഞിരുന്നു. ശക്തമായ കരങ്ങളാൽ വായ പൊത്തിപ്പിടിച്ചപ്പോൾ ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി. ബെഡ്ഡിലേക്ക്‌ എടുത്തെറിയുമ്പോൾ മാറിനെ മറച്ചിരുന്ന ധാവാണിയുടെ ഷാൾ അവരിൽ ഒരുവന്റെ കയ്യിൽ ഞെരിഞ്ഞമർന്നു. ബെഡ് ഷീറ്റ് എടുത്ത് മാറിലേക്ക് പിടിക്കുമ്പോൾ ദേഹം മുഴുവനും വിറക്കുകയായിരുന്നു. ശബ്ദം പോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. പൊടുന്നനെ ഒരുവന്റെ കരം കവിളിൽ പതിഞ്ഞപ്പോൾ ബെഡ്ഡിലേക്ക് വീണിരുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനു മുന്നെ ഒരാൾ എന്റെ ദേഹത്തേക്ക് അമർന്നിരുന്നു.

നാല് പുരുഷൻമാർ അനുഭവിച്ചും ഉപദ്രവിച്ചും വേട്ടയാടിയ ഒരു രാവും പകലും. തടയാൻ ശ്രമിക്കുമ്പോൾ ശക്തമായി പ്രഹരിച്ചും സിഗരറ്റിന്റെ തീ കൊണ്ട് കുത്തി ദേഹം പൊള്ളിച്ചും അവർ സന്തോഷം കണ്ടെത്തി. പിച്ഛാത്തിയാൽ അടിവയറിൽ വരയുമ്പോൾ വേദനയിലും പ്രതികരിക്കാൻ സാധിക്കാതെ തളർന്ന് പോയിരുന്നു ഞാൻ. മദ്യം മുറിവിലേക്ക് ഇറ്റിക്കുമ്പോൾ പൊള്ളിപ്പിടിക്കുകയായിരുന്നു ഞരമ്പുകൾ ഓരോന്നും. കവിളിൽ കുത്തിപ്പിടിച്ച് മദ്ധക്കുപ്പി വായിലേക്ക് കമഴ്ത്തുമ്പോൾ കണ്ണുനീർ മാത്രം ഒഴുകി യിറങ്ങി. ഒരുവിരല് പോലും അനക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. നാല് പുരുഷന്മാരും ഒരുപോലെ എന്നിൽ കാമവെറി തീർക്കുമ്പോൾ ചത്ത് പോയിരുന്നെങ്കിലെന്ന് പോലും ഞാൻ ആഗ്രഹിച്ചിരുന്നു. അവശേഷിച്ച സ്വബോധം കൂടെ നഷ്‌ട്ടമാകുമ്പോൾ അസഹ്യമായ വേദന നൽകിക്കൊണ്ട് എന്തോ ഒന്ന് എന്റെ ജനനേന്ദ്രിയത്തിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു.

പിന്നീട് കണ്ണ് തുറക്കുമ്പോൾ ഇരുട്ടായിരുന്നു. ചുറ്റും എന്തൊക്കയോ ചെടികൾ ഉണ്ടെന്ന് മാത്രം മനസ്സിലായി. ദേഹമാസകലം വേദനയിൽ നീറുമ്പോഴും സ്വന്തം ജീവനായ് പറ്റുന്ന രീതിയിൽ ശബ്ദമുണ്ടാക്കി. പിന്നീട് ആരോ തന്റെ നഗ്നമായ ദേഹം മറക്കുന്നതും വരിയെടുക്കുന്നതും അറിഞ്ഞു.

*************************

വീട്ടിൽ എത്തിയതിന് ശേഷവും ഒരു മുറിയിൽ തന്നെ അടച്ചിരിക്കുന്ന അവളെ കാൺകെ ഉള്ളിൽ ഭയമായിരുന്നു. വിഷാദത്തിലേക്ക്‌ ആണ്ട് പോയ് അരുതാത്തത് എന്തെങ്കിലും ചെയ്യുമോ എന്ന ഭയം. തന്റെ ആവിശ്യങ്ങൾക്ക്‌ മാത്രമായ് വെളിയിലേക്ക് ഇറങ്ങുന്നവൾ. അധികം സമയം മുറ്റത്ത് നിൽക്കുന്നത് കണ്ടിട്ടില്ല. എന്നാലും മുറ്റത്ത് നിൽക്കുന്ന സമയമത്രയും എപ്പോഴും ചുറ്റും കണ്ണുകൾ കൊണ്ട് പരതുമായിരുന്നു. അ കണ്ണുകളിൽ നിറഞ്ഞ് നിന്നതത്രയും ഭയമായിരുന്നു. ദിവസങ്ങൾ പിന്നെയും കടന്ന് പോയ്. അവളുടെ അമ്മയെയും കൂട്ടാളികളെയും അ സമയം കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ബാക്കി വിചാരണകളും തെളിവെടുപ്പുകളും നടക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങൾ പിന്നെയും ഓടിമറഞ്ഞു.

“എന്തിനാ നിങ്ങളുടെ ആരുമല്ലാത്ത എന്നെ ഇങ്ങനെ സംരക്ഷിക്കുന്നത്‌ എനിക്ക് വേണ്ടി കോടതിയിൽ കയറിയിറങ്ങുന്നത് പണം ചിലവഴിക്കുന്നത്”
രാത്രി എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്നതിന്റെ ഇടക്കാണ് അ ചോദ്യം ഉയർന്നത്. ഏറെ നേരമായിട്ടും വിളമ്പിയ ഭക്ഷണത്തിൽ കയ്യിട്ടിളക്കുന്നതല്ലാതെ ഒരുവറ്റ് പോലും കഴിക്കാതെ ഇരിക്കുന്നത് കണ്ടെങ്കിലും അ മൗനത്തിന്റെ അവസാനം ഇങ്ങനെ ഒരു ചോദ്യമായിരിക്കും ഉയരുന്നത് എന്ന് ചിന്തിച്ചത് പോലുമില്ല.

സത്യത്തിൽ അതിനുള്ള ഉത്തരം എന്റെ പക്കലും ഉണ്ടായിരുന്നില്ല. എന്തിന് വേണ്ടി അവളെ തന്റെ വീട്ടിലേക്ക് കൂട്ടി. എന്തിന് അവളുടെ നീതിക്ക് വേണ്ടി താൻ ഇത്രയൊക്കെ ചെയ്യുന്നു. ഇവൾ തനിക്ക് ആരാണ്. അ ചോദ്യങ്ങൾ തന്നെ മനസ്സിൽ പുകഞ്ഞു. അവസാനം ഒരുത്തരവും കണ്ടെത്തി. അവൾ തനിക്ക് ആരെല്ലാമോ ആണ്.

ആരുടെയും പക്കൽ നിന്ന് ഉത്തരം ലഭിക്കാത്തത് കൊണ്ടാകണം വെറും രണ്ട് പിടിചോറ് കഴിച്ചെന്ന് വരുത്തി എഴുന്നേൽക്കുന്നതു കണ്ടു.

“മുൻപ് നി ഞങ്ങൾക്ക് ആരുമല്ലായിരുന്നിരിക്കാം. പക്ഷെ ഇപ്പോൾ നി ഈ വീട്ടിലെ ഒരംഗം തന്നെയാണ്. എന്റെ മകളാണ്” അമ്മയുടെ വാക്കുകൾക്ക് മുന്നിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു അവൾ.

“പ്രസവിച്ചത്‌ കൊണ്ട് മാത്രം ഒരു സ്ത്രീയും പൂർണമായും അമ്മയാകുന്നില്ല. പ്രസവിച്ച കുഞ്ഞുങ്ങൾ തന്റെ മക്കളും. കർമ്മത്തിലൂടെ കൂടിയാണ്. അത്കൊണ്ട് തന്നെ കർമ്മം കൊണ്ട് ഞാൻ നിന്റെ അമ്മയാണ് നിയെനിക്കെന്‍റെ മകളും” അത്രയും പറഞ്ഞ് തിരഞ്ഞ് നടക്കാൻ ഒരുങ്ങിയ അമ്മയെ ഓടി വന്നു പുറകിൽ നിന്ന് വാരിപുണർന്നിരുന്നു അവൾ. ഏങ്ങലടിയുടെ ശബ്ദമാണ് അവൾ കരയുകയാണ് എന്ന് മനസ്സിലാക്കിത്തന്നത്.

അന്ന് രാത്രി ജനലഴികളുടെ വിടവിലൂടെ ചന്ദ്രനെ നോക്കി കിടക്കുമ്പോൾ അവളായിരുന്നു മനസ്സ് നിറയെ. കൂടെ തനിക്കവൾ ആരെന്നുള്ള ചിന്തയും. ആരൊക്കെയോ ആണെന്ന് മാത്രമറിയാം പക്ഷെ പൂർണമായ രൂപം മനസ്സിലേക്ക് കടന്ന് വരുന്നില്ല. അ ചിന്തകളിലൂടെ തന്നെ സഞ്ചരിച്ച് എപ്പോഴോ മയക്കത്തിലേക്ക് വീണിരുന്നു.

രാവിലെ കണ്ണ് തുറക്കുമ്പോൾ ഉമ്മറത്ത് നിന്ന് എന്തൊക്കയോ ശബ്ദം കേൾക്കാമായിരുന്നു. ബാത്ത്റൂമിൽ കയറി മുഖവും വായും കഴുകി ഉമ്മറത്തേക്ക് നടന്നു. മുറ്റത്ത് ഒരു പട്ടിക്കുഞ്ഞിന്റെ പുറകെ ഓടുകയാണ് പെങ്ങൾ. ഉമ്മറപ്പടിയിൽ എല്ലാം വീക്ഷിച്ച് ചെറുപുഞ്ചിരിയോടെ അവളും ഇരിക്കുന്നുണ്ട്. കുറച്ച് അകലം പാലിച്ച് തന്നെ അവളുടെ കൂടെ ഇരുന്നു. ആളുടെ ശ്രദ്ധ അപ്പോഴും പട്ടിക്കുഞ്ഞിൽ തന്നെയായിരുന്നു.

“ഇതെവിടെന്നാ ഈ പട്ടിക്കുഞ്ഞ്” ചെന്നിരുന്നപാടെ ചോദിച്ചു.

“ചേച്ചി രാവിലെ എഴുന്നേറ്റ് വരുമ്പോൾ ദേ അ വേലിടെ ഇടക്ക് നിന്ന് ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോ വെള്ളത്തിൽ വീണ് നനഞ്ഞ് വിറച്ച് ഇരിക്കുകയായിരുന്നു ആള്. ചേച്ചി തന്നെയാ എടുത്തോണ്ട് വന്ന് മേലൊക്കെ തോർത്തി എടുത്തത്. എന്നെ വിളിക്കുന്നത് കേട്ട് പുറത്തേക്ക് വന്നു നോക്കിയപ്പോൾ ദാ ആൾഡെ കയ്യിൽ ഒരു പട്ടിക്കുഞ്ഞ്. എപ്പോഴാ കാര്യങ്ങൽ ഒക്കെ പറയുന്നത്” പട്ടികുഞ്ഞിനെ എന്റെ മടിയിലേക്ക് വെച്ച് തന്നുകൊണ്ടാണ് അവൾ പറഞ്ഞത്.

“ഇന്നാ ഇതങ്ങ് കൊടുക്ക്” ഒരു പരന്ന പാത്രത്തിൽ പാലൊഴിച്ച് അവളുടെ കയ്യിൽ കൊടുത്തു കൊണ്ടമ്മ പറഞ്ഞതും എന്റെ കയ്യിൽ നിന്ന് പട്ടികുഞ്ഞിനെ വാങ്ങി പാത്രം അതിന്റെ ചുണ്ടോട് ചേർത്ത് വെച്ചു.

“അല്ല പുതിയ അതിഥിക്ക് പേരിട്ടോ” ഞാൻ ചോദിച്ചതും ഇല്ലെന്നുള്ള രീതിയിൽ ചുമൽ കൂച്ചി.

“ഇക്ക്രു എന്നിട്ടാലോ” പെങ്ങൾ പറഞ്ഞതും പൂർണ്ണ സമ്മധത്തോടെ ആള് ചിരിച്ച് കൊണ്ട് തലയാട്ടി.

******************

പിന്നീട് അമ്മയുടെയും അനിയത്തിയുടെയും കൂടെ ഓരോ കാര്യങ്ങളിൽ ഏർപ്പെട്ട് വീടിന്റെ ഒരംഗമായ്‌ അവൾ മാറുകയായിരുന്നു. ഒരുമിനിഷം പോലും വെറുതെ ഇരിക്കാതെ എന്തെങ്കിലും ഒക്കെ ചെയ്യുന്ന അവളെ കാൺകെ എല്ലാം മറക്കാനുള്ള ശ്രമം നടത്തുകയാണെന്ന് എനിക്ക് തോന്നി.

“പ്ലസ്ടു കഴിഞ്ഞ് പിന്നെ ഒന്നിനും പോയില്ലല്ലോ” ഒരുദിവസം എല്ലാവരും കൂടെ ഇരുന്നു ടിവി കാണുന്നതിന്റെ ഇടക്കാണ് അവളോടായ്‌ ഞാനത് ചോദിച്ചത്. ഇല്ലെന്ന് അർത്ഥത്തിൽ തലയാട്ടി.

“എങ്കിൽ ഇന്ന് വൈകുന്നേരം വീട്ടിൽ ചെന്ന് സർട്ടിഫിക്കറ്റ് ഒക്കെ എടുത്തോണ്ട് വരാം. ഇവിടെ അടുത്തുള്ള ഒരു കോളേജിൽ അഡ്മിഷനും വാങ്ങാം” ഞാൻ പറഞ്ഞ് നിർത്തിയതും അവിശ്വസനീയതയോടെ എന്നെ നോക്കുന്നത് കണ്ടു.

“ഡിഗ്രീക്കുള്ള അഡ്മിഷൻ തുടങ്ങിയിട്ടുണ്ട്. ഇവളും ഡിഗ്രിക്ക് പോയാൽ മതിയെന്ന പറയുന്നത്. അങ്ങനെയാവുമ്പോൾ രണ്ടു പേർക്കും ഒരുമിച്ച് പോകാല്ലോ. അല്ല ഇനി വേറെ വല്ല കോഴ്സിനും പോകാനാണ് താൽപര്യമെങ്കിൽ പറയണം” പെങ്ങളെയും അവളെയും നോക്കി അത്രയും പറഞ്ഞുകൊണ്ട് എഴുന്നേറ്റു.

“ഡിഗ്രിക്ക് പോയാൽ മതി” മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയ എന്നെ നോക്കി അവളത് പറഞ്ഞതും ചെറുതായ് ഒന്ന് ചിരിച്ച് കാണിച്ച് അകത്തേക്ക് നടന്നു.

വൈകിട്ട് വീട്ടിലേക്ക് പോകാൻ ഇറങ്ങിയതും അവളുടെ മുഖത്ത് എന്തെന്നില്ലാത്ത പരിഭ്രമം കാണാമായിരുന്നു. മുറ്റത്ത് ചെന്ന് വണ്ടി നിർത്തിയതും ബൈക്കിൽ നിന്ന് ഇറങ്ങിയതല്ലാതെ ഒരടിപോലും മുമ്പോട്ട് നീങ്ങിയില്ല. കണ്ണുകൾ വീടിന് ചുറ്റും പരിഭ്രമത്തോടെ ഓടിനടക്കുന്നുണ്ടായിരുന്നു. അവളുടെ കൈകളിൽ കൈ കൊരുത്ത് പിടിച്ച് ഒന്നുമില്ല ഞാൻ കൂടെ ഇല്ലെ എന്ന് കണ്ണുകൾ കൊണ്ട് പറയുമ്പോൾ ഒരു ചെറുപുഞ്ചിരി മുഖത്ത് വിരിയുന്നത് കണ്ടു. മാസങ്ങളായ് ആൾത്താമസമല്ലാതിരുന്നത് കൊണ്ട് ആകെ പൊടിയും മാറാലയും ആയിരുന്നു. തന്റെ സർട്ടിഫിക്കറ്റ്കളുടെ കൂടെ രണ്ട് മൂന്ന് ഫോട്ടോകളും ബാഗിലേക്ക് വെക്കുന്നത് കണ്ടു.

“അ ഫോട്ടോ ആരുടെയ” തിരിച്ച് വീട്ടിലേക്ക് പോരുന്ന വഴിയാണ് ചോദിച്ചത്

“അച്ഛന്റെ കൂടെ ചെറുപ്പത്തിൽ എടുത്ത രണ്ട് മൂന്ന് ഫോട്ടോയാണ്” അത്ര മാത്രം പറഞ്ഞ് എങ്ങോട്ടോ നോക്കിയിരിക്കുന്നത് കണ്ണാടിയിലൂടെ ഞാൻ കണ്ടു.

🍂🍂🍂🍂

ഒരേ കോളജിൽ തന്നെ ഇരുവർക്കും അഡ്മിഷൻ കിട്ടി. അതും ഒരേ ക്ലാസ്സിൽ. വളരെ സന്തോഷത്തോടെ തന്നെ ആയിരുന്നു ഓരോ വർഷവും കഴിഞ്ഞ് പൊയ്ക്കൊണ്ടിരുന്നുത്‌. അമ്മക്കും കൂട്ടാളികൾക്കും ചെയ്ത കുറ്റകൃത്യത്തിനുള്ള ശിക്ഷ ലഭിച്ചിരുന്നു.

ഡിഗ്രിയുടെ കൂടെ തന്നെ ആവിശ്യമുള്ള പുസ്തകങ്ങൾ വാങ്ങി വീട്ടിൽ ഇരുന്ന് തന്നെ ആള് ഐ പി എസ് നുള്ള ഒരുക്കങ്ങൾ നടത്തുമായിരുന്നു. ഇരുവരും ഡിഗ്രീ കഴിഞ്ഞതും അവരവർക്ക് ഇഷ്ടം ഉള്ള ദിശയിലേക്ക് തിരഞ്ഞു. പെങ്ങൾക്ക് ഒരു കോളേജ് അധ്യാപിക ആകണം എന്ന ആഗ്രഹത്തിൽ ആള് പിജിക്ക് ചേർന്നു.

ഈ കാലമത്രയും ഉള്ളിലെ പ്രണയം ആരും അറിയാതെ ഞാൻ സൂക്ഷിച്ചു. എന്തുകൊണ്ടോ തുറന്ന് പറയാൻ തോന്നിയില്ല. എന്നെങ്കിലും എന്റെ ഉള്ളിലെ പ്രണയം അവൾ സ്വയം തിരിച്ചറിയട്ടെ എന്ന് കരുതി.

കാലങ്ങൾ പിന്നെയും കടന്ന്പോയ്. പെങ്ങൾ അവൾ പഠിച്ച കോളജിൽ തന്നെ ഗസ്റ്റ് ലക്ച്ചറർ ആയിട്ട് ജോലിക്ക് കയറിയിരുന്നു. ആദ്യം പരീക്ഷയിൽ ഒന്നും വിജയം കണ്ടില്ല എങ്കിലും വീണ്ടും വീണ്ടും പരിശ്രമിക്കുകയായിരുന്നു അവൾ. കൂട്ടിന് ഞങ്ങൾ മൂന്ന് പേരും.

🍂🍂🍂🍂

ഇന്നാണ് ഐ പി എസ് ഉദ്യോഗസ്ഥയായി ജോലിയിൽ പ്രവേശിക്കുന്ന ആദ്യത്തെ ദിവസം. അതിന്റെ ആഹ്ലാദവും സന്തോഷവും ഒരുപക്ഷെ അവളെക്കാൾ കൂടുതൽ ഞങ്ങൾ മൂന്ന് പേർക്കും ആയിരിക്കണം. ജീവിതയാത്രയുടെ ഏതോ ഒരു നിമിഷത്തിൽ കൂടെ കൂടിയവൾ. ഇന്ന് ഞങ്ങൾക്ക് എല്ലാമെല്ലാമായവൾ.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാധ്യമാകുമ്പോൾ ഞങ്ങൾ മൂന്ന് പേരും കൂടെ തന്നെ വേണം എന്നത് അവളുടെ ആഗ്രഹം ആയിരുന്നു. സൃഷ്ടി ഐ പി എസ് എന്ന് പേരെഴുതിയ ബോർഡ് സ്ഥാപിച്ച മേശയുടെ പിന്നിലെ കസേരയിലേക്ക് അവൾ ഇരിക്കുമ്പോൾ സാരിത്തലപ്പ്‌ കൊണ്ട് കണ്ണുനീർ തുടക്കുന്നുണ്ടായിരുന്നു അമ്മ. ഉള്ളിൽ കുമിഞ്ഞ് കൂടിയ സന്തോഷം ആനന്ദ കണ്ണുനീർ ആയി പുറത്തേക്ക് വന്നപ്പോൾ തിരഞ്ഞ് നടക്കനായ്‌ ഒരുങ്ങി.

“ഏട്ടാ” എന്നുള്ള വിളിയിൽ തിരഞ്ഞ് നോക്കുമ്പോൾ തൊട്ട് പുറകിലായ് തന്നെ അവളും ഉണ്ടായിരുന്നു.

“എന്റെ ജീവിതത്തിൽ ചെറുപ്പം മുതൽ ഉണ്ടായിരുന്ന ആഗ്രഹമൊന്നുമല്ല ഐ പി എസ് എന്ന പദവി. ഒരു തളർച്ച വന്നപ്പോൾ പിടിച്ച് കയറണം എന്ന ചിന്ത ഉണ്ടായി. അ ചിന്തയിൽ നിന്ന് ഊരിത്തിരിഞ്ഞതാണ് ഇങ്ങനെ ഒരാഗ്രഹം. അതിന് കാരണം നിങ്ങൾ മൂന്ന്പേരും. വീണു പോയിടത്ത് നിന്ന് കൈപിടിച്ച് ഉയർത്താൻ അന്ന് നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇന്നീ സ്ഥാനത്തിരിക്കാൻ ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. പക്ഷെ എല്ലാ പെൺകുട്ടികളുടെയും അവസ്ഥ ഇതേപോലെയാകണം എന്നില്ല. തളർന്ന് പോയവർക്ക് ഒരു തങ്ങാകാൻ ചെറിയ രീതിയിൽ ഇന്നെനിക്ക് സാധിക്കും. അതേപോലെ ഏട്ടനും ഒരു തങ്ങായ്‌ ഞാൻ കൂടെ കൂടിക്കോട്ടെ” അവസാന വാക്കുകൾ ഉള്ളിലേക്കാണ് കൊണ്ടത്. കേട്ടത് വിശ്വസിക്കാൻ ആകാതെ നിൽക്കുകയായിരുന്നു ഞാൻ.

“ഇഷ്ടമാണ്. എപ്പോഴോ മുതൽ. എനിക്ക് വേണ്ടി പ്രയത്നിക്കുന്നവന്റെ കണ്ണുകളിൽ ഞാൻ കണ്ടത് സാഹോദര്യസ്നേഹം ആയിരുന്നില്ല. മനസ്സുകൊണ്ട് എന്നെ പ്രണയിക്കുന്ന ഒരുവനെ ആയിരുന്നു. പക്ഷെ അത് തിരിച്ചറിഞ്ഞെങ്കിലും അറിയാത്ത ഭാവം നടിക്കാനെ അന്നെനിക്ക് കഴിഞ്ഞുള്ളൂ. ജീവിതത്തിൽ ഒരു സ്ഥാനത്ത് എത്തിച്ചേരണം എന്ന ചിന്ത മാത്രമായിരുന്നു ഉള്ളിൽ.

മരണത്തിലേക്ക് ഉള്ള പാതയിൽ നിന്ന് ജീവിതത്തിലേക്ക്‌ കൊണ്ട് വന്നവന്റെ കൂടെയാകണം എനിക്ക് ഇനിയുള്ള കാലം ജീവിക്കാൻ. വെറും സൃഷ്ടി ആയിട്ടല്ല. സൃഷ്ടി ജയേഷ് ആയിട്ട്. കല്യാണി അമ്മയുടെ മരുമകൾ ആയിട്ട്…. അല്ല മകളായിട്ട് തന്നെ. ദീപ്തിയുടെ ഏട്ടത്തി ആയിട്ട്” പറഞ്ഞ് നിർത്തിയതും എന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നിരുന്നു അവൾ. ഉള്ളിൽ സന്തോഷം അലതല്ലുമ്പോൾ എന്റെ കൈകളും അവളെ വലിഞ്ഞ് മുറുകിയിരുന്നു. കൂടെ മറ്റ് രണ്ട് മുഖങ്ങളിലും ആഗ്രഹം സാധിച്ചതിന്റെ പുഞ്ചിരിയും ഉണ്ടായിരുന്നു….

അവസാനിച്ചു

അപ്പോ എനിക്കായ് രണ്ട് വരി കുറിക്കുകയല്ലെ….