മാറിടം
രചന: AmMu Malu AmmaLu
ഇടവും വലവും മാറിമാറിയുള്ള കളിയിൽ ഇടയ്ക്കിടെ അവളുടെ മു ലക്കണ്ണുകളെ അവൻ നുണഞ്ഞു കൊണ്ടേയിരുന്നു.
പതിയെ ആ വലം കൈ അവളുടെ ഇടതു മാറിൽ ഇഴയാൻ തുടങ്ങി.. ഓരോ തവണയും ഇഴഞ്ഞിഴഞ്ഞു മെല്ലെയവനാ മു ലക്കണ്ണിൽ പിടുത്തമിട്ടു…ഇടക്കൊന്ന് തലയുയർത്തി തന്നെ നോക്കി ചിരിച്ചുകൊണ്ടാകരങ്ങൾ അവയെ ഞെരിച്ചുടക്കാൻ തുടങ്ങിയതും ആ കുഞ്ഞു വേദന അവളിൽ അളവറ്റ സന്തോഷം നിറച്ചു.
വീണ്ടും വീണ്ടും ആവേശത്തോടെ അവന്റെ കൈകൾ അവളുടെ മാറിൽ കുസൃതി കാട്ടിത്തുടങ്ങിയപ്പോൾ അവളിൽ മനസ്സ് നിറഞ്ഞൊരു ചിരിയുണർന്നു.
നിറഞ്ഞു തുളുമ്പാൻ കാത്തുനിന്നെന്ന പോലെ ആ പാല്കുടങ്ങൾ കാൺകെ അവനിൽ നിഷ്കളങ്കമായ ചിരി മൊട്ടിട്ടു.
ഇരുകൈകൾ കൊണ്ടും അവ മെല്ലെ നുള്ളി നോക്കി.. ചീറ്റി വന്ന പാൽത്തുള്ളികൾ ആ മുഖത്തേക്ക് തെറിച്ചു..കണ്ണുകളിറുക്കി തുറന്നൊന്നു മെല്ലെ ഒരുനോട്ടം അവളിലേക്ക് പായിച്ചതും കണ്ണിറുക്കിയവളിൽ പതിയെ പല്ലുകളമർത്തി.
ഒരുനിമിഷം വേദന കടിച്ചമർത്തിയവൾ അവനെ തന്നിൽ നിന്നുമടർത്തി.
മുഖം ചുളിച്ചൊന്നെ നോക്കിയുള്ളൂ…! വീണ്ടും അതെ വേഗത്തിൽ തന്നെ മാറോടണച്ചു പിടിച്ചു.
അവനിൽ വീണ്ടും അതെ ചിരി പൂത്തുലഞ്ഞു.
ഒന്നിൽ നിന്നും, മാറി മാറി അടുത്തതിലേക്ക് നാവും ചുണ്ടും അടുപ്പിക്കുമ്പോഴും അവ നുണയുമ്പോഴും അവളിൽ നിറയുന്ന അനുഭൂതി അളവറ്റ സ്നേഹത്തിനുമപ്പുറമായിരുന്നു..
ഏറെ നേരത്തെ പരാക്രമങ്ങൾക്കൊടുവിൽ ആ മാറിൽ മുഖം ചേർത്തു തളർന്നുറങ്ങുന്നവനെ കാൺകെ മറ്റേതൊരു വികാരത്തിനുമപ്പുറമാണിതെന്നവൾ മനസ്സിലോർത്തു..
അതേ, “അമ്മ”..മറ്റേതൊരു വികാരത്തിനുമപ്പുറമാണതെന്നോർക്കെ മനസ്സ് നിറഞ്ഞ ചിരിയോടെ വീണ്ടും വീണ്ടും അവളാ പൈതലിനെ മാറോടണച്ചു കൊണ്ടേയിരുന്നു…❤️