സംഗീത എന്റെ നല്ലൊരു ഫ്രണ്ട് ആണ്. സമയം കിട്ടുമ്പോൾ എല്ലാം ഞങ്ങൾ ഒരുപാട് നേരം സംസാരിക്കും. എപ്പോഴോ…

_upscale

രചന: Sivadasan Vadama

:::::::::::::::::::

അത് പ ടക്കം ആണ് ട്രാ? സൂക്ഷിച്ചു ഇടപെഴുകിയില്ലെങ്കിൽ നിന്റെ ട്രൗസറു പൊളിയും മോനെ!

സംഗീത എന്റെ നല്ലൊരു ഫ്രണ്ട് ആണ്. സമയം കിട്ടുമ്പോൾ എല്ലാം ഞങ്ങൾ ഒരുപാട് നേരം സംസാരിക്കും. എപ്പോഴോ നമ്പർ കൈമാറിയപ്പോൾ വാട്സാപ്പിൽ ഗുഡ് മോണിങ്ങും ഗുഡ്നൈറ്റും അയക്കും .

ഞങ്ങളുടെ അടുത്തുള്ള പെരുമാറ്റം കണ്ടപ്പോൾ ആണ് രാജീവ്‌ എനിക്ക് മുന്നറിയിപ്പ് തന്നത്.

സംഗീത ജോലി സംബന്ധമായി ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ ആണ് ഞാൻ അവളെ പരിചയപെടുന്നത്. ഹൃദ്യമായ പെരുമാറ്റത്തിലൂടെ ഞങ്ങൾ പെട്ടെന്ന് അടുത്തു.

അവളുടെ അടുത്തേക്ക് രാത്രി ഒരുത്തൻ സ്ഥിരമായി വരാറുണ്ട്. രാത്രി കെട്യോന് ഉറക്കഗുളിക കൊടുത്തു ഉറക്കി അവള് നല്ല പരിപാടിയാ. അവസാനം ഒരു ദിവസം അവൻ പാമ്പ് കടിയേറ്റ് ച ത്തു. നാട്ടുകാർ അറിഞ്ഞപ്പോൾ അവൾ പൊഴേല് ചാടി ചാവാൻ പോയി ആൾക്കാര് കണ്ടത് കാരണം രക്ഷപെട്ടു. കെട്ടിയോൻ ഉപേക്ഷിച്ചും പോയി. ഇപ്പോൾ അവളും പുള്ളാരും ഒറ്റക്കാ. ഇപ്പൊ നല്ല കളിയാ നീ സൂക്ഷിച്ചോ? രാജീവ്‌ പറഞ്ഞു.

എനിക്ക് അത് കേട്ടപ്പോൾ കൗതുകം തോന്നി. സംഗീതയെ പരിചയപ്പെട്ടപ്പോൾ ഒന്നും എനിക്ക് അത്തരം ഒരു പെണ്ണാണ് എന്ന് തോന്നിയിരുന്നില്ല. പിന്നീട് അവളെ കണ്ടപ്പോൾ മുതൽ മനസ്സിൽ ഒരു ചിന്തകൾ മാറിമറിഞ്ഞു.

അവളുടെ ഓരോ ചലനങ്ങളും ഞാൻ നിരീക്ഷിച്ചു തുടങ്ങി. അവൾ എന്നോട് സംസാരിക്കുമ്പോൾ എന്തെങ്കിലും എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടോ?അവളുടെ കണ്ണുകളിൽ കാ മം കത്തിയെരിയുന്നുണ്ടോ?

ഇവനെന്ത് മണക്കുണപ്പനാടാ ഇതിൽ കൂടുതൽ എങ്ങനെ ആണ് ഒരു പെണ്ണ് തന്റെ താല്പര്യം അറിയിക്കുന്നത് എന്ന് അവൾ കരുതുന്നുണ്ടോ?

എന്നെല്ലാം ചിന്തകൾ അവളോട്‌ സംസാരിക്കുമ്പോൾ മാറി മറിഞ്ഞു. എന്തായാലും വാട്സാപ്പ് കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി കുശാലാന്വേഷണങ്ങൾ കൂടുതൽ ആയി. വാക്കുകൾക്ക് ദ്വയാർത്ഥം വരുത്തി മറുപടി അയച്ചു തുടങ്ങി. നമ്മുടെ താല്പര്യം കൂടി ആളെ അറിയിക്കണമല്ലോ? വാക്കുകൾ അതിരു കടക്കുമ്പോൾ അവൾ നിശബ്ദയാകും. പിന്നെ മറുപടി അയക്കില്ല…ഉം ഡിമാൻഡ് പിടിക്കുന്നു. പിന്നെ പരിഭവത്തോടെ അടുത്ത ദിവസം ഹായ്…

ഒരു ദിവസം അവൾ ചോദിച്ചു പുരുഷന്മാർ എല്ലാവരും ഒരുപോലെ ആണ് അല്ലെ?

എന്താപ്പോ അങ്ങനെ തോന്നിയെ?

ഞാൻ ആരുമായും ഒരു ചങ്ങാത്തം കൂടാൻ ശ്രമിക്കുമ്പോളും അവർ എന്റെ ശരീരം മാത്രമാണ് ആഗ്രഹിക്കുന്നത്?എനിക്ക് ഒരു ചങ്ങാതീനെ വേണം. എല്ലാം മനസ്സ് തുറന്നു പറയാൻ?പുരുഷൻ രഹസ്യം സൂക്ഷിക്കുന്നത് പോലെ സ്ത്രീകൾക്ക് അതിനു കഴിയില്ലെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ആൺ സുഹൃത്തുക്കളുടെ സൗഹൃദം ആഗ്രഹിക്കുന്നത്. പക്ഷേ ആരും എന്നെ മനസ്സിലാക്കുന്നില്ല

ഞാൻ എന്താ തന്റെ നല്ല സുഹൃത്തല്ലേ എന്നോട് പറഞ്ഞോളൂ?

ഇപ്പോളും എനിക്ക് തന്നെ പൂർണമായും മനസ്സിലാക്കാൻ കഴിയുന്നില്ല ചിലപ്പോൾ താനും മറ്റുള്ളവരെ പോലെ?

എനിക്ക് കുറ്റബോധം തോന്നി എന്റെ മനസ്സിലും എപ്പോളൊക്കെയോ?

ഇല്ല എന്നെ മറ്റുള്ളവരെ പോലെ കാണണ്ട. ഞാനും ഉള്ളിൽ തീരുമാനിച്ചു ഞാൻ മറ്റുള്ളവരെ പോലെ ആകേണ്ട എന്ന്.

പതിനെട്ടാമത്തെ വയസ്സിൽ ആയിരുന്നു എന്റെ വിവാഹം. തികച്ചും മ ദ്യപാനിയും ഉത്തരവാദിത്തം ഇല്ലാത്ത ഒരാളുമായിരുന്നു സന്തോഷേട്ടൻ. മനസ്സിന് താല്പര്യം ഇല്ലാത്ത ഒരാളോടൊപ്പമുള്ള ജീവിതം ദുസ്സഹമായിരുന്നു. മകനെ നന്നാക്കാൻ വീട്ടുകാർ വിവാഹം കഴിപ്പിച്ചതാണ്. എന്നിട്ടും നന്നാകുന്നില്ലെന്ന് കണ്ടപ്പോൾ മാറ്റി താമസിപ്പിച്ചു. സന്തോഷേട്ടന്റെ കൂട്ടുകാരൻ ആയിരുന്നു ഹരി. സന്തോഷേട്ടൻ മ ദ്യപിച്ചു ലക്കുക്കെട്ട് വരുമ്പോൾ പലപ്പോഴും അയാളെ വീട്ടിൽ എത്തിച്ചിരുന്നത് ഹരി ആയിരുന്നു. ആദ്യമാദ്യം ഹരി ആണ് സന്തോഷേട്ടനെ ചീത്തയാകുന്നത് എന്ന് പറഞ്ഞു ഹരിയെ ഞാൻ വഴക്ക് പറയാറുണ്ട്. വഴിയിൽ ഇട്ടിട്ടു പോരേണ്ട എന്ന് കരുതിയാണ് ഞാൻ അവനെ കൊണ്ടു വരുന്നത് എന്ന് ഹരി പറയും. അതും ശരിയാണ് എന്ന് തനിക്കും തോന്നി.

വീട്ടിലെ അവസ്ഥകൾ എല്ലാം അറിയുന്ന ആളായിരുന്നു ഹരി. എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ ഹരി പണം തന്നു സഹായിക്കും. എപ്പോഴോ ഹരിയെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. വടക്കേതിലെ കൗസല്യ ചേച്ചി ആണ് ആദ്യമായി എന്നോട് പറഞ്ഞത് നിന്നെയും ഹരിയെയും ചേർത്ത് ആളുകൾ അതുമിതും പറയുന്നുണ്ടെന്ന്. പക്ഷേ ഞങ്ങളുടെ ബന്ധം പവിത്രമായിടത്തോളം ആരെയും ഭയപ്പെടേണ്ടതില്ല എന്ന് തോന്നി.

എന്നാൽ ഹരിയുടെ മനസ്സിൽ മറ്റെന്തോ ആണെന്ന് പതുക്കെ മനസ്സിലായി. അവൻ തന്നെ പ്രലോഭിച്ചു കൊണ്ടിരുന്നു. പലപ്പോഴും അവനിൽ നിന്ന് സഹായങ്ങൾ കൈപ്പറ്റിയിട്ടുള്ളത് കൊണ്ടു അവനെ പിണക്കാനും വയ്യ!എന്നാൽ അവനു വഴങ്ങിയാൽ മറ്റുള്ളവർ പറയുന്നത് സത്യമാകും.

അന്ന് അവൻ വാട്സാപ്പിൽ മെസ്സേജ് അയച്ചു

ഇന്ന് ഞാൻ വരും?

ഹരി പ്ലീസ് എന്നെ ഒരിക്കലും അങ്ങനെ കാണരുത്? ഞാൻ നിന്നെ നല്ലൊരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂ

അതേ ഞാൻ നല്ലൊരു സുഹൃത്ത് തന്നെ ആണ്. നമ്മൾ ശരീരം പങ്കിട്ടത് കൊണ്ട് നമ്മുടെ സൗഹൃദത്തിന് ഒരു കോട്ടവും സംഭവിക്കില്ല.

എനിക്ക് അതിനു കഴിയില്ല.

അത് നിന്റെ തോന്നൽ മാത്രമാണ്. ഒന്ന് കഴുകി കളഞ്ഞാൽ തീരുന്ന അഴുക്കെ നമ്മുടെ ശരീരത്തിൽ പതിയുന്നുള്ളൂ. ഇതാരും അറിയാനും പോകുന്നില്ല.

താൻ ഒന്നും പറയാതെ ഫോൺ വെച്ചു. കഴിഞ്ഞു പോകുന്ന ഓരോ നിമിഷത്തെയും ഭയത്തോടെ ആണ് നോക്കി കണ്ടത്.

സന്തോഷേട്ടൻ വന്നതും ഭക്ഷണം കഴിച്ചു കട്ടിലിൽ വീണതും ഒന്നും അറിഞ്ഞില്ല. അയാൾ വരില്ല വെറുതെ പറഞ്ഞു ഭയപ്പെടുത്തിയതാണ്. മനസ്സിനെ ധൈര്യപ്പെടുത്തി.

എപ്പോളോ ഒന്ന് മയങ്ങി പോയി. വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റു. സന്തോഷേട്ടൻ ബോധം നശിച്ചു കിടന്നു ഉറങ്ങുന്നു. വാതിൽ തുറക്കാതെ വാതിലിനരുകിൽ ചെന്ന് പറഞ്ഞു.

ഹരി നീ പോ

സംഗീതേ നീ വാതിൽ തുറക്ക്?

ഇല്ല എനിക്ക് അതിനു കഴിയില്ല

അതല്ല എന്റെ കാലിൽ എന്തോ കടിച്ചു.

വാതിൽ തുറക്കാൻ ഉള്ള അടവാണ് എന്ന് കരുതി വാതിൽ തുറന്നില്ല. പിന്നെയും വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടെങ്കിലും വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. എപ്പോഴോ അതു നിലച്ചു. അവൻ പോയിക്കാണും. സമാധാനത്തോടെ കിടന്നു ഉറങ്ങി. ആളുകളുടെ ഒച്ചയും നിലവിളിയും കേട്ടാണ് വാതിൽ തുറന്നത്. മുമ്പിൽ കണ്ട കാഴ്ച കണ്ണിൽ ഇരുട്ട് കയറി. ഹരി മരിച്ചു കിടക്കുന്നു. വാർത്തകൾ പെട്ടെന്ന് വ്യാപിച്ചു. പരസ്ത്രീ ബന്ധത്തിന് വന്ന യുവാവ് പാമ്പുകടി ഏറ്റു മ രിച്ചു.

എല്ലാവരും തന്നെ ഒറ്റപ്പെടുത്തി. ഭർത്താവ് തള്ളി പറഞ്ഞു. സ്വന്തം വീട്ടുകാർ പോലും സത്യം അറിയാൻ ശ്രമിച്ചില്ല. ആളുകൾക്കു മുമ്പിൽ തെളിവോടെ പിടിക്കപ്പെട്ട അ ഭിസാരികയായി.

ആ ത്മഹത്യാ മാത്രമേ മുമ്പിൽ ഉണ്ടായിരുന്നുള്ളൂ. പിന്നെ അമ്മാന്തിച്ചില്ല പുഴയിലേക്ക് എടുത്തു ചാടി. ഭാഗ്യം അവിടെയും തുണച്ചില്ല ആരോ കണ്ടു രക്ഷപ്പെടുത്തി. വെള്ളമില്ലാത്ത പുഴയിൽ ചാടി ആ.ത്മഹത്യ നാടകം നടത്തി എന്ന ചീത്തപ്പേര് കൂടി ലഭിച്ചു.

അറിയാതെ എങ്കിലും ഞാനും അതിലൊരു ഭാഗമായല്ലോ എന്നോർത്ത് എന്റെ ഉള്ളിൽ കുറ്റബോധം തോന്നി. അതിനെ ധൈര്യമായി നേരിട്ട് സത്യത്തെ വെളിച്ചത്തു കൊണ്ടു വരാൻ പിന്നീട് അവൾക്കു കഴിഞ്ഞു….

അത് പിന്നെ ഒരിക്കൽ പറയാം.