ഉടൽ….
രചന: Jinitha Carmel Thomas
::::::::::::::::::::::
ഞങ്ങൾ ഏഴുപേർ “ബ്ലൂ കാർപ്പെറ്റി”ന്റെ വിശ്രമമുറിയിൽ എക്സിക്യൂട്ടീവിനെ കാത്തിരിക്കെയാണ് ഇരുപത്തിയൊന്നുകാരി പല്ലവി വന്നത്..
മനുഷ്യമനസ്സിന്റെ നേർത്തചരടിലെ വൈകാരികനാട്യങ്ങളും ബന്ധങ്ങളുടെ സങ്കീർണ്ണതയും വികലമായാ വി കാ രങ്ങളും വി സ്സർജ്ജിക്കാനുള്ള ഒരിടമാണ് ബ്ലൂ കാർപ്പെറ്റ് എസ്കോർട്ട് ഏജൻസി..
പല്ലവിയെ അറിയാൻ അവളുമായുള്ള ആദ്യകൂടിക്കാഴ്ചയിൽ നിന്നും തുടങ്ങണം..അന്ന് പിരിമുറുക്കത്തിൽ ആയിരുന്നവൾ ഇന്നൊന്നയഞ്ഞമട്ടാണ്..കഴിഞ്ഞമാസം പ്രിയപ്പെട്ട ബ്ലാക്ക്‌സി ഗbരറ്റും പുകച്ചു പുറത്തേയ്ക്ക് നോക്കിനിന്ന എനിക്കരുകിൽ പല്ലവിയെത്തി..
“ഒരു പ.ഫ് തരുമോ??” ചിരിച്ചുകൊണ്ട് സി ഗ രറ്റ് കൈമാറി..
ഒന്നാഞ്ഞു വ ലിച്ചശേഷം പല്ലവി, “ഏതാ ക്ലാസ്??”
“ഡയമണ്ട്..”
“ഉഫ് വിഐപി..ഞാൻ ഗോൾഡ്..”
മറുപടിയായി ഞാൻ ചോദിച്ചു, “സിന്ദൂരമൊക്കെ ഉണ്ടല്ലോ..”
പുച്ഛത്തിൽ സിന്ദൂരം തൊട്ടവൾ പറഞ്ഞു, “രണ്ടുവർഷം മുൻപ് വീട്ടുകാർ കെട്ടിവെച്ച വി.ഴുപ്പായിത്..പല്ലവി, ജേണലിസം വിദ്യാർത്ഥി എന്നതിനൊപ്പം എൻജീനിയറുടെ ഭാര്യയെന്ന ലേബലുമുണ്ട്..ബെഡ്റൂമിൽ മുഖപരിചയമുള്ള രണ്ടുപേർ..ഏകാധിപത്യ മനോഭാവം പുലർത്തുന്ന തടിയൻ ഭർത്താവ് പക്ഷെ വിഷയസുഖദരിദ്രൻ..എന്നുടൽ ദാഹമകറ്റും പേമാരിയാകാൻ കഴിയാത്ത മന്ദൻ..ഇരുൾ മറവിൽ എന്നിലെ സ്ത്രീ ചുരുങ്ങിയപ്പോൾ ഞാനൊരു തീരുമാനത്തിലെത്തി..മറ്റുള്ളവരുടെ താൽപര്യത്തിനല്ല എന്റെ ഇഷ്‌ടങ്ങൾക്കും ആഗ്രഹങ്ങൾക്കുമായി ജീവിക്കുമെന്ന്..പ്രണയമഴയിൽ നനയാൻ ചോ ര ചിന്താതെ എന്റെ വി പ്ലവം..ഇവരുടെ ഓൺലൈൻ സർവീസ് കൊള്ളാം; അതിനാലിന്ന് നേരിട്ടെത്തി..”
പെണ്ണക്ഷരങ്ങളിലെ ശൗര്യം ജീവിതത്തിലും പകരാൻ തീരുമാനിച്ചവൾ..പെട്ടെന്ന് പല്ലവിയുടെ സ്വരമെത്തി..
“എന്നെ ഓർമയുണ്ടോ??”
“മറന്നിട്ടില്ല..” ഉത്സാഹത്തോടെ രഹസ്യംപോലെ അവൾ പറഞ്ഞു..
“ഇവിടെയൊരു കാമുകനെ കിട്ടി..പുരുഷന് അവന്റെ അടിമ മറ്റൊരുവന്റെ പൗരുഷത്തിൽ സംതൃപ്തി നേടുന്നത് സഹിക്കില്ല..മരുഭൂമിയിലും മഴ പെയ്യുന്നുണ്ട്, ഭർത്താവ് ജിമ്മിലൊക്കെ പോയിത്തുടങ്ങി..”
പറഞ്ഞവസാനിപ്പിച്ചപോലെ അവൾ പൊട്ടിച്ചിരിച്ചു..ശബ്ദംകേട്ട് ഏവരും ശ്രദ്ധിച്ചു..കാര്യങ്ങൾ അവരോടും പല്ലവി പറഞ്ഞു..കേട്ടുകഴിഞ്ഞു പരിചയസമ്പന്നയായ ടീച്ചർ എന്നമട്ടിൽ നാല്പതുകാരി അന്ന പറഞ്ഞു തുടങ്ങി..
“പല്ലവി ചെറുപ്പമാണ്..ഇവിടെ എന്നും ഒരാളാകുമ്പോൾ വൈകാരികമായ ഒരടുപ്പം ഉടലെടുക്കും..അതുവെച്ചു ഇ വറ്റകൾ ബ്ലാ ക്ക്മെ യിൽ ചെയ്യും..യൗവനവും ആഗ്രഹങ്ങളും വികാരവും അടക്കിപ്പിടിച്ചു ജീവിക്കാൻ തയ്യാറാകരുത് എങ്കിലും ഒരു ജോലി നേടിയാൽ കുറെയേറെ ചിന്തകളെ ഉപേക്ഷിക്കാൻ സാധിക്കും..”
പല്ലവി സമ്മതിക്കുംമട്ടിൽ ചിരിച്ചുകൊണ്ട് സരയൂന് അരുകിലേയ്ക്ക് നീങ്ങി..
ബി യ ർഗ്ലാസ്സുമായിരിക്കുന്ന അന്നയെക്കുറിച്ചു പറയുകയാണെങ്കിൽ, ഉറങ്ങാൻ മാത്രം വീട്ടിൽ വരുന്ന ബാങ്ക് മാനേജരാണ് ഭർത്താവ്..മാസത്തിലൊരിക്കൽ ഭാര്യയ്ക്കും വികാരമുണ്ടെന്ന് അയാൾക്ക് ഓർമ്മ വരും..പരസ്യത്തിലെപോലെ പാത്രങ്ങൾ കഴുകേണ്ട, ചുമലിലിട്ടു നടക്കേണ്ട, കഴിച്ചോ, ഉറങ്ങിയോ, സുഖമാണോ എന്നൊന്ന് ചോദിച്ചാൽ മതിയെന്നെയുള്ളൂ അന്നയ്ക്ക്..ഭർത്താവിന് പരീക്ഷിക്കാൻ തോന്നാത്തവ പണം കൊടുത്തു മെയിൽ എസ്കോർട്ടിൽ നിന്നും അവൾ നേടുന്നു..അന്നയ്ക്ക് ആരോ നൽകിയ ലിങ്കിൽ നിന്നാണ് ഇത്തരം ഏജൻസികളെക്കുറിച്ചു അറിഞ്ഞതും..
അന്നയ്ക്ക് അരുകിലിരിക്കുന്നത് മുബീന, പതിനേഴാം വയസ്സിൽ മുപ്പത്തഞ്ചുകാരന്റെ ബീവിയായി ഗൾഫിലെത്തി..ജീവിതം അടിച്ചുപൊളിച്ചു, മൂന്ന് പിള്ളേർ ആയപ്പോഴേക്കും മടുത്തു..പിള്ളേരുടേയും വീട്ടുകാര്യങ്ങളുടേയും ഇടയിൽ കെട്ടിയോനെ ശ്രദ്ധിച്ചില്ല, അല്ല പരിഗണിച്ചില്ല..കുടുംബസമേതം നാട്ടിൽവന്നു സെറ്റിലായി, പിള്ളേരൊക്കെ സ്വന്തംകാര്യം ചെയ്യാറായപ്പോൾ മുപ്പതുകാരിയായ അവൾ ഫ്രീയായി..ഭർത്താവ് നാട്ടിലൊരു ബിസിനസ്സും തുടങ്ങി..ഇനിയും സമ്പാദിക്കണം എന്ന ചിന്തയോടൊപ്പം അയാൾക്ക് ഷുഗർ, കൊളസ്‌ട്രോൾ, കുടവയർ, കഷണ്ടിയൊക്കെയായി നനഞ്ഞ പടക്കംപോലെയാണ്..അവൾക്കിഷ്‌ടമല്ല എങ്കിലും തൃപ്തിപ്പെടൽ അഭിനയിക്കുന്നു..അന്നയും മുബീനയും ഒന്നിച്ചൊരു പാർലർ നടത്തുന്നുണ്ട്..
സരയൂനെ പറയാൻ മറന്നു..അധികം സംസാരിക്കാത്ത പെൻഷനറാണ്..യൗവനത്തിൽ ഭർത്താവ് മരിച്ചു..വൈ.കാരികാനുഭൂതികളെ വ ന്ധ്യമാക്കി അവർ വളർത്തിയ മക്കളുടെ കുടുംബചിത്രങ്ങൾക്ക് വലിപ്പമേറിയപ്പോൾ സംസാരിക്കാൻപോലും ആരുമില്ലാതെയായി..വിവേകം ദുർബലമാകുമ്പോൾ തരിശായ ജീവിതത്തിൽ നിന്നോടിയിവിടെ വരും. ഏതെങ്കിലും യുവഎസ്കോയോട് സംസാരിക്കാൻ, ഒന്നിച്ചിരുന്നു ചായ കുടിക്കാൻ, തമാശകൾ പങ്കുവയ്ക്കാൻ വെറുതെ അവനെയൊന്ന് മടിയിൽക്കിടത്തി തലോടാൻ…
ഇടയ്ക്കിടെ വാതിൽ തുറന്ന് എക്സിക്യൂട്ടീവ് വരുന്നുണ്ടോയെന്ന് നോക്കുകയാണ് റീന..
ലൈം.ഗി ക.സ്വാതന്ത്ര്യവും സമത്വവും വിളംബരം ചെയ്യുന്നവളാണ് റീന..നാല് ചുവരുകളുടെ മറയ്ക്കുള്ളിൽ വി കാരമുള്ള വെറും ഇ റച്ചി ക്കഷ്ണങ്ങളാണ് മനുഷ്യനെന്ന് വിശ്വസിക്കുന്നവൾ..അവളുടെ ഉടലാഗ്രഹങ്ങൾക്ക് ആഴവും കടുപ്പവുമുണ്ട്.. ഒരു ലെ.സ്ബി യനായി കാത്തിരിക്കുകയാണ്..മുപ്പത്തഞ്ചുകാരനായ ഭർത്താവ് ഇവിടെയേതോ ഗേ യുടെ മുറിയിലുണ്ട്..ലോകത്തിന് ഇതൊക്കെ അറപ്പുള്ളവയാകാം എന്നാൽ ആവശ്യക്കാർക്ക് അങ്ങനെയല്ല..
ചുവരിൽ ലാബ്രഡോർ നായയെ ചവിട്ടി നിൽക്കുന്ന അർദ്ധന ഗ്‌നപ്രഭ്വിയുടെ കയ്യിലെ ഹൃദയാകൃതിയിലെ കണ്ണാടി നോക്കി നിൽക്കുന്നതാണ് മുപ്പത്തിയഞ്ചുകാരി കൃപ..ഇരുണ്ടനിറം മറയ്ക്കാൻ തേച്ചുപിടിപ്പിച്ച മേക്കപ്പും ഉയരക്കുറവിനെ വെല്ലാൻ കുതിരലാടംപോലൊരു ചെരുപ്പും ധരിച്ചു നീർക്കുതിരയെപോലെ ത ടിച്ചവൾ..അവളെ അംഗീകരിക്കാതെ ബന്ധുക്കളുടെ മുന്നിൽ കുഴിയാന എന്നുവിളിക്കും ഭർത്താവ്..അവന്റെ മക്കളെ പ്രസവിച്ചു വരവീണു ചാടിയ അവളുടെ വയറിനേക്കാൾ അയാൾക്ക് വികാരം ഓഫീസിലെ ഇളക്കക്കാരിയുടെ യൗവനത്തിലാണ്..അഭിനന്ദനവും പരിഗണനയും തേടിയാണ് കൃപ വന്നിരിക്കുന്നത്..
മറ്റൊരുവൾ കോളേജ് വിദ്യാർത്ഥിനിയാണ്, പേര് പറഞ്ഞിട്ടില്ല..പരസ്പരം കടിച്ചുകീറുന്ന മാതാപിതാക്കളോടുള്ള പ്രതികാരം..കാശും കിട്ടും ആവശ്യവും നടക്കും എന്നാഗ്രഹിക്കുന്ന ന്യൂജൻ കോളേജ് ചെക്കന്മാരെയാണ് ഇഷ്‌ടം..
ഇനി ഞാനാകുന്ന ഹിമപ്പൂവ്..പൈശാചിക ദിനരാത്രങ്ങൾ സമ്മാനിക്കുന്ന അറപ്പുള്ള ചെയ്തികളുടെ ബലിഷ്‌ടമായ ഉടലുകൾക്കിടയിൽ നിന്നുമെത്തിയവൾ..പക്ഷെ ഷ ണ്ഡൻ ഭർത്താവിനായി ബീ ജം വാങ്ങാൻ വന്നവൾ എന്നതാണ് ഇവരുടെ മിഥ്യാധാരണ..
ബ്ലാക്ക് സി.ഗ.രറ്റ് ചുണ്ടിൽ തിരുകി സർവ്വതെറ്റുകൾക്കിടയിൽ ദുർബലമായ ശരികൾ ചികയവേ അന്ന എന്റെ ചുമലിൽ തട്ടി ചോദിച്ചു..
“ങ്ഹാ, വന്നപ്പോൾ മുതൽ കമ്പും കത്തിച്ചു ഇരിക്കുവല്ലേ, ടോ ഹിമേ ഇത്തവണയെങ്കിലും കാര്യം നടക്കുമോ??”
മറുപടി നൽകാൻ തുടങ്ങുമ്പോൾ വാതിൽ തുറന്ന് ഒരുവനെത്തി..ചീകി ഒതുക്കിയ മുടിയും ടൈയൊക്കെ കെട്ടി എക്സിക്യൂട്ടീവ് ലുക്കിൽ ഒരുവൻ..കയ്യിൽ ആപ്പിൽ ടാബ്..
“ഞാൻ പ്രശാന്ത്..പുതിയ പ്രോഡക്റ്റ് എക്സിക്യൂട്ടീവ് ആണ്..ടോക്കൺ മുൻകൂർ എടുക്കാത്തതിനാൽ കാത്തിരിപ്പിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു..നിങ്ങളുടെ കയ്യിലെ കാർഡും ഡിമാന്റും തന്നാൽ ഉചിതമായ എസ്‌കോർട്ടുകളെ കാണിച്ചു തരാം..ഇഷ്‌ടപ്പെട്ടത് തിരഞ്ഞെടുക്കാം..”
ഏവരുടേയും കാർഡ് വാങ്ങി അയാൾ സ്കാൻ ചെയ്തു..മുന്നാവശ്യങ്ങളും എസ്കോയും ഫോണിൽ തെളിഞ്ഞു..
അന്ന: “ഇത്തവണ കൗമാരക്കാരൻ മതി..ടാറ്റൂ വേണം..റൊമാന്റിക് ആവണം..”
അവർക്കുള്ളവൻ ഫ്രീയാണോ എന്ന് നോക്കി അന്നയ്ക്ക് പ്രശാന്ത് റൂം നമ്പർ നൽകി..
പതിനേഴുകാരി എന്നമട്ടിൽ മുബീന ഇളക്കത്തോടെ ആവശ്യപ്പെട്ടു.. “എനിക്ക് മൊഞ്ചത്തിൽ പാടുന്നവൻ വേണം..വ ന്യമായി ഉ ട ൽതേടും പൂച്ചക്കണ്ണൻ..”
പ്രശാന്ത്: “പൂച്ചകണ്ണ് ഡയമണ്ട് ക്ലാസ്സുകാർക്കാണ് മാം..”
അയാൾ ഫോട്ടോസ് കാണിക്കുമ്പോൾ ഞാനെണീറ്റ് ജാലകത്തിന് അരുകിൽ നിന്നു..ഒരു സി.ഗ രറ്റുകൂടി കത്തിച്ചു..അല്പസമയം കഴിഞ്ഞു എല്ലാവരും പോയതിനുശേഷം,
“മാം ഡയമണ്ട് ക്ലാസ്സിലാണ്. ഇവിടത്തെ ടോപ്പ് എസ്‌കോർട്ടുകളെ കാണിക്കട്ടെ??”
ഒരുകവിൾ പുക പുറത്തേയ്ക്ക് വിട്ടശേഷം, “വേണ്ട..”
“കഴിഞ്ഞ തവണത്തെ മതിയോ??”
“വേണ്ട..തുടക്കക്കാരെ പഠിപ്പിച്ചു സമയംകളയും..”
“ഓക്കെ മാം..ഇത്തവണ മാംമിന് ആരെയാണ് വേണ്ടത്??”
“ഇരുണ്ടനിറമുള്ള നാടൻ നാല്പതുകാരൻ ഉണ്ടോ??”
“ഉണ്ട്..പക്ഷെ മാം ഡയമണ്ട് ക്ലാസ് ആയതിനാൽ കുറച്ചുകൂടി നല്ലത് ലഭിക്കും..”
വിപണനതന്ത്രം പയറ്റിയ അവന്റെ മുഖത്തേയ്ക്ക് പുകച്ചുരുൾ ഊതിവിട്ടു, “ഉവ്വോ.. തന്റെ വില എങ്ങനെയാ??”
തെല്ലൊരു പരിഭ്രമത്തോടെ, “സോറി മാം..ഞാൻ എസ്കോർട്ട് അല്ല..മാംമിന് ഇവിടുള്ളവരെക്കുറിച്ചു പറഞ്ഞുതരാം..പതിനെട്ട് മുതൽ അൻപതുവരെ പ്രായമുള്ള ആരോഗ്യവും കരുത്തുമുള്ള എസ്‌കോർട്ടുകൾ ഉണ്ട്..അതിൽ ഫ്രഷ് ഐറ്റംസ്, കോളേജ് വിദ്യാർത്ഥികൾ, നൈറ്റ്ഔട്ട് സർക്കാർ ഉദ്യോഗസ്ഥർ, ഗേ, ലെ.സ്.ബിയൻ, ട്രാ ൻസ് ജൻഡർ, ത്രീസം ഒക്കെയുണ്ട്..”
“ഉം.. വേറെ..”
“സിക്സ്പാക്ക്, നിറം, ഉയരം, സൗന്ദര്യം, ഫാഷൻ, ജില്ല, സംസ്ഥാനമൊക്കെ നോക്കാം..വേണമെങ്കിൽ വിദേശിയേയോ പ്രവാസിയേയോ ലഭിക്കും..”
സി.ഗ രറ്റ് കുത്തിക്കെടുത്തി ഞാൻ, “ഞാനാദ്യം പറഞ്ഞവൻ മതി..”
“ഓക്കെ മാം.. റൊമാന്റിക് ആണോ വൈൽഡ് സെ.ക് സ് ആണോ വേണ്ടത്??”
“അതൊക്കെ അയാളോട് പറഞ്ഞോളാം..പെണ്ണുങ്ങളെല്ലാം ലൈം ഗിക ദാരിദ്രം തീർക്കാനല്ല വരുന്നത്..”
“സോറി മാം..”
ഫോണിൽ അല്പം തിരഞ്ഞശേഷം, “സോറി മാം…മാം ഡിമാന്റ് ചെയ്തയാൾ ലഭ്യമല്ല..പുള്ളി ഔട്ട്ഡോർ പോയിരിക്കുവാണ്..”
“ഓഹ്..ഞാൻ ഗൂഗിളിൽ വേറെ ഏജൻസി നോക്കാം..”
“അതുവേണ്ട മാം..പുള്ളി സിറ്റിയിൽ തന്നെയുണ്ട്..അല്പം കാത്തിരിക്കണം..”
“ശരി..മൂന്ന് മണിക്കൂർ വേണം..”
“തീർച്ചയായും മാം..പുതുതായി പാക്കേജ് സൗകര്യം ഉണ്ട്..രണ്ട് ദിവസം മുതൽ രണ്ടാഴ്ച്ച വരെയുള്ള പാക്കേജുകൾ..”
“അതൊക്കെ മറ്റൊരിക്കൽ നോക്കാം..”
മൂന്ന് മണിക്കൂറിനുള്ള തുക ജിപേ ചെയ്തപ്പോൾ എസ്കോയുടെ നമ്പറും റൂംനമ്പറും പ്രശാന്ത് നൽകി… “മാം നിങ്ങളുടെ നമ്പർ അയാൾക്ക് ഞാൻ അയച്ചിട്ടുണ്ട്.. അയാൾ കോണ്ടാക്റ്റ് ചെയ്യും..”
അല്പം കഴിഞ്ഞപ്പോൾ ഞാൻ എസ്കോയെ വിളിച്ചു..അവസാനബെല്ലിൽ കാൾ എടുക്കപ്പെട്ടു.. ‘ഹലോ’ എന്നൊരു പുരുഷസ്വരം കേട്ടു.
“ഞാൻ താങ്കളുടെ പുതിയ കസ്റ്റമർ ആണ്; കാത്തിരിക്കുന്നു..”
“മനസിലായി മാം..പറഞ്ഞതിൽ കൂടുതൽ സമയം ഇവിടെ തൊഴിൽ ചെയ്യേണ്ടി വന്നു..ഇപ്പോൾ കഴിഞ്ഞതേയുള്ളൂ..ക്ഷമിക്കണം മാം, ഞാനേറെ ക്ഷീണിതനാണ്..ദയവായി മറ്റൊരാളെ സ്വീകരിക്കണം…”
മറുപടി നൽകാതെ ഞാൻ കാൾ അവസാനിപ്പിച്ചു..സ്വരത്തിൽ നിന്നും അയാളേറെ പരിക്ഷീണിതനായി തോന്നി..അല്പസമയം കഴിഞ്ഞു അയാളുടെ മുറിയിലേക്ക് ചെന്ന് ഡോർബെൽ അമർത്തി..ക്ഷണനേരം കഴിഞ്ഞു ഒരുവൻ വാതിൽ തുറന്നു..ഉറക്കമില്ലാതെ വീർത്ത കൺപോളകളും ചീകി ഒതുക്കാത്ത മുടിയുമായി നിന്ന അവനോട് എനിക്ക് സഹതാപം തോന്നി..അനുവാദം ചോദിക്കാതെ മുറിയ്ക്കുള്ളിൽ കടന്നു..
“മാം എനിക്ക് പറ്റില്ല..എനിക്കൊന്നുറങ്ങണം..”
“പറഞ്ഞ കാശ് കൊടുത്തു നിന്നെ ഞാൻ വാങ്ങിയത് നിനക്ക് ഉറങ്ങാനല്ല..”
“എനിക്ക് പറ്റില്ല..”
“വേ ശ്യ യ്ക്ക് പറ്റില്ലെന്നോ??” കുപിതയായ എന്റെ ഇരുതോളിലും വന്യമായ അസ്വസ്ഥതയോടെ അവൻ അമർത്തിപ്പിടിച്ചു..
“അതേ, ഞാൻ പുരുഷ വേ ശ്യ.യാണ്.. നിന്നെപ്പോലെ ലൈം ഗി ക പ്പട്ടിണി കിടക്കുന്നവരെ സു ഖിപ്പിക്കുന്നത് തന്നെയാണ് തൊഴിൽ, പക്ഷെ എനിക്കിപ്പോൾ സൗകര്യമില്ല നിന്നെ തൃപ്തിപ്പെടുത്താൻ..”
ബലമായി അവന്റെ കൈപ്പിടിത്തം മാറ്റി.. “ഞാൻ പരാതിപ്പെട്ടാൽ ഈ ഫീൽഡിൽ നിന്നും നീ പുറത്താകും..ചരിത്രത്തിന്റെ പഴയ ഏടുകളിലും ലൈം ഗിക ത്തൊ ഴിൽ ചെയ്ത ആൺ വേ ശ്യ കൾ ഉണ്ട്..ലോകത്തിലെ ആദ്യ പുരുഷ വേ ശ്യ നീയാണെന്ന ധാരണ വേണ്ട..ഞാനുമൊരു വേ ശ്യ യാ ണ്, പക്ഷെ ഇത്രപെട്ടെന്ന് വാടില്ല..”
ആശ്ചര്യത്തോടെ എന്നെ നോക്കിയവൻ, “വേ ശ്യ യോ?? എനിക്ക് പറ്റില്ല..നീയെന്തുവേണോ ചെയ്തോ..”
“ഓഹ് ആൺ വേ ശ്യ യായ നിന്നെ കാണാൻ വരുന്നവർ പുണ്യവതികൾ..എനിക്ക് നിന്നെമതി..” ഞാനും വിട്ടുകൊടുക്കാൻ തയ്യാറായില്ല..
“കസ്റ്റമറുടെ വിവരം പറയുന്നത് ധർമ്മികതയല്ല പക്ഷെ ഗതികേടിന് പറയുവ..ലെ സ് .ബിയൻ ദമ്പതികളാണ് എന്നെ വിലക്കെടുത്തത്..പറഞ്ഞസമയം മുഴുവൻ മാറി മാറിയും, ത്രീ സം നടത്തിയും അവരെ തൃപ്തിപ്പെടുത്തിയത് കൊ ക്കയിൽ ഉപയോഗിച്ചിട്ടാണ്..ഇന്ന് വൈകിട്ടും കസ്റ്റമറുണ്ട്..എനിക്കൊന്നുറങ്ങണം; നിനക്കും എന്നെ മനസിലായില്ലെങ്കിൽ നീ യെന്നെ ശ വ ഭോ ഗം ചെയ്..”
പറഞ്ഞതും അയാൾ കിടക്കയിലേക്ക് മറിഞ്ഞു. നോക്കി നിൽക്കെ ഉറക്കമായി..മറ്റൊന്നും ചെയ്യാൻ എനിക്കവിടെ ഇല്ലാതെയായതിനാൽ മുറിയിലെ ജനൽതുറന്ന് പു കവലിച്ചു…ഏതാണ്ട് മൂന്ന് മണിക്കൂർ ആയപ്പോൾ അയാൾ ഉണർന്നു..കിടക്കയിൽ അയാളേയും നോക്കി പുകവലിച്ചിരുന്ന എന്നെ കണ്ടതും അയാൾ സ്വന്തം ശരീരത്തിൽ നോക്കി..
“എല്ലാം അവിടെയുണ്ട്..അരയ്ക്ക് താഴെ വി കാ രം കണ്ടെത്തുന്നവർ എന്നെ ക ശാ പ്പുചെയ്തു ഭോ.ഗി ക്കാറുണ്ട്..നിന്നെയെനിക്ക് മനസിലാകും..തളർന്നവനെ വേ ട്ടയാടാ ൻ ഞാൻ ലൈം ഗി ക.പ്പട്ടിണി കിടക്കുന്നവൾ അല്ല..” പരിഹാസത്തിൽ ഞാൻ പറഞ്ഞതും അവൻ,
“സോറി മാം..ഞാൻ…എന്തൊക്കെയോ..ഞാൻ സഹകരിക്കാം..”
“ആവശ്യമില്ല..തനിക്ക് ഡ്രൈവിംഗ് അറിയാമോ??”
“അറിയാം..”
“നാളെ പുലർച്ചെ അഞ്ചുമണിക്ക് താൻ റെഡിയായി നിൽക്കണം..മൂന്ന് മണിക്കൂർ നൽകാത്ത നിന്നെ മൂന്ന് ദിവസത്തെ പാക്കേജിൽ ഞാനെടുത്തിട്ടുണ്ട്..”
സംശയത്തോടെ നോക്കിയ അവനോട്, “കൊ ക്ക യിന്റെ സഹായമൊന്നും വേണ്ടിവരില്ല..ജീവിതശൂന്യത ദുർബലപ്പെടുത്താനായി മൂന്ന് ദിവസം..മലിനമായ ബുക്കിന്റെ സുന്ദരമായ പുറംചട്ടയാക്കാൻ മൂന്ന് ദിവസം..”
ഗദ്ഗദത്തോടെ സംസാരിച്ചതിനാലാകണം അവനെന്നെ അമ്പരപ്പോടെ നോക്കി..ഒരുപക്ഷേ അവൻ ചിന്തിച്ചിരിക്കണം, എറിഞ്ഞുടഞ്ഞ വാക്കുകളും മൂടിവയ്ക്കപ്പെട്ട സ്വപ്നങ്ങളും വി കല മായ പ്രണയവും അവനിൽ ഉപേക്ഷിച്ചു തൃപ്തരായി പോകുന്ന ആണിനും പെണ്ണിനും പകരം മറ്റൊരുവൾ, അതും അവനെപ്പോലൊരു വേശ്യ..
“ശരി മാം..എനിക്കരുകിൽ വരുന്നവർ സമൂഹത്തിൽ നിലയുംവിലയും വിദ്യാഭ്യാസവും ഉള്ളവരാണ്..സ്വാ പ്പിംഗ്, ഷെ യറിങ് എന്നീ ഓമനപേരുകളിൽ പങ്കാളിയെ വച്ചുമാറുന്നവരും, ഇണയെ പങ്കുവയ്ക്കുന്നവരും ചെയ്യുന്നത് വ്യ ഭി ചാരം തന്നെയാണ്..കാ .മ ത്തിന്റെ ജ്വാലകൾ നിറഞ്ഞിടത്ത് എന്നെ മനുഷ്യനായി കരുതിയ ഏക കസ്റ്റമർ നിങ്ങളാണ്..”
മറുപടി നൽകാതെ ഞാൻ പുറത്തിറങ്ങി..അടുത്തദിവസം പറഞ്ഞസമയം കാറുമായെത്തി..അവന് ഡ്രൈവിംഗ് സീറ്റ് നൽകി,
“കന്യാകുമാരിയ്ക്ക് വിട്ടോ..”
കാർ മുന്നോട്ട് പായുമ്പോൾ വെറുതെയൊരു സി ഗ രറ്റ് എന്റെ അധരങ്ങൾക്കിടയിൽ വിശ്രമിച്ചു..ഇടയ്ക്ക് ഒന്നും മിണ്ടാതെ അവന്റെ തോളിൽ ചാഞ്ഞിരുന്നു ഉറങ്ങി..
ഞാനെണീക്കുമ്പോൾ കാറിനുള്ളിൽ ഏതോ ഗസൽ ഒഴുകുന്നുണ്ടായിരുന്നു.. “തന്റെ പേരെന്താണ്?? വിളിക്കാൻ വല്ലതും വേണമല്ലോ..”
“കസ്റ്റമറോട് പേര് പറയാൻ പാടില്ല മാം..മാത്യു എന്നു വിളിച്ചോളൂ..”
“മാത്യു എന്നതൊന്നും കൊള്ളില്ല..ദാസ് എന്നതാണ് പൊതുവെ കാമുകന്മാർക്ക് നൽകുന്ന പേര്..ഞാൻ തന്നെ ശ്രീ എന്ന് വിളിക്കാം..ഞാൻ ഹിമ…”
മൃദുവായി അവനൊന്നു ചിരിച്ചു “ഹിമ ചെയിൻ സ് മോക്കർ ആണോ??”
“സി ഗരറ്റ് മണം ശ്രീയ്ക്ക് ഇഷ്‌ടമല്ലേ??”
“എന്റെ ഇഷ്‌ടത്തിന് പ്രസക്തിയില്ല..കസ്റ്റമറുടെ ഇഷ്‌ടമാണ് പ്രാധാന്യം..”
“താനീ കസ്റ്റമർ സർവീസ് മൂന്ന് ദിവസത്തേയ്ക്ക് നിർത്തു..കാമുകനായി പെരുമാറൂ..”
“ശരി കാമുകി..ഇങ്ങനെ വലിച്ചു കയറ്റിയാൽ വി യർപ്പുപോലും സി ഗരറ്റ് മണമാകും..”
“ശ്രീ രസികനാണല്ലോ..അമ്മയ്ക്ക് കസ്റ്റമർ ഉള്ളപ്പോൾ ശല്യം ചെയ്യാതിരിക്കാൻ ബീ ഡിവലിക്കുന്ന അമ്മൂമ്മയ്ക്കൊപ്പം എന്നെയുമിരുത്തും..അമ്മൂമ്മ വെറുതെ വെച്ചുതരും പിന്നീട് അതൊരു ശീലമായി..”
“ഹിമയ്ക്ക് രക്ഷപ്പെട്ടൂടായിരുന്നോ??”
“എവിടേയ്ക്ക്?? അമ്മയ്ക്ക് മരുന്ന് വാങ്ങാൻ കൈനീട്ടിയപ്പോൾ വിലപറഞ്ഞു ആദ്യ കസ്റ്റമറായത് എന്റെ സാറാണ്..അധ്യാപനത്തിന്റെ മഹത്വം പോയതിനാൽ തുടർന്ന് ഡിഗ്രി പഠിക്കാൻ പോയില്ല..അമ്മയുടെ മരണശേഷം ഞാനീ തൊഴിൽ തുടർന്നു..”
ക്ഷണിക്കാതെ വന്ന മൗനത്തെ ഉപേക്ഷിച്ച ഞാൻ, “ശ്രീ എങ്ങനെ ഈ തൊഴിലിൽ??”
അലസമായി ചിരിതൂകി, “ആവശ്യങ്ങളാണ് ഓരോ ജിഗലോയേയും സൃഷ്‌ടിക്കുന്നത്..ഭാര്യയുടെ കീമോയ്ക്ക് വേണ്ടി കൈനീട്ടിയ കോൾസെന്റർ ജീവനക്കാരന് സുഹൃത്ത് കാട്ടിക്കൊടുത്ത വഴി..ഭാര്യയെ രക്ഷിക്കാനായില്ല എങ്കിലും മകനെ രക്ഷിക്കാൻ ഇന്നുമവൻ…”
“നമ്മൾ തെറ്റുകാരാണോ ശ്രീ??”
“ശരി തെറ്റുകളുടെ അളവുകോൽ നിശ്ചയിച്ചത് ആരാണ് ഹിമ??നാണയത്തിന്റെ ഇരുവശംപോലെ ശരിയുംതെറ്റും മനോഭാവങ്ങളിലെ വ്യത്യാസമാണ്..മനസാക്ഷിയുടെ തട്ടിൽ എന്റെ ചെയ്തികൾക്ക് എന്റേതായ ന്യായമുണ്ട് അവ എതിർക്കുന്നവർക്ക് അവരുടേതും..എന്റെ ശരി അല്ല നിന്റേത്, നിന്റേതല്ല സമൂഹത്തിന്റേത്; എല്ലാം ഒന്നാകണമെന്ന് ശഠിക്കാനോ വാദിക്കാനോ കഴിയില്ല..പൊതുബോധ്യത്തിൽ നിന്നും മനസ്സിലുറച്ച ശരിതെറ്റുകൾ വിധിക്കുന്നത് നീതിയല്ല..ശരിക്കും തെറ്റിനും നാം നിരത്തുന്ന ന്യായങ്ങൾക്കിടയിൽ താല്പര്യമുള്ളത് മനുഷ്യർ തിരഞ്ഞെടുക്കും..ശരി, തെറ്റ് എന്നത് ഹൃദയത്തോട് നമ്മൾ നടത്തുന്ന വാദപ്രതിവാദങ്ങളാണ് ഹിമ..”
പറഞ്ഞു പൂർത്തിയാക്കി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചിരുന്ന അവനോട് ഞാൻ പറഞ്ഞു..
“ഞാൻ കരുതിയതുപോലെയല്ല, ശ്രീയ്ക്ക് നല്ല കാഴ്ചപ്പാടുണ്ട്..എന്തിനും വ്യക്തമായ മറുപടിയും സ്വന്തമായി നിലപാടുമുണ്ട്..”
ആത്മനിന്ദയോടെ ചിരിച്ചയവൻ, “നിലപാടുകൾ പറയാൻ എളുപ്പമാണ് പക്ഷെ അവയെ ചേർത്തുള്ള ജീവിതം കഠിനവും..”
പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിൽ ലാഘവത്വം സൃഷിടിക്കാനായി ഞാൻ ചോദിച്ചു.. “ശ്രീയെ വാങ്ങിയിട്ടുള്ളവർ എന്നെക്കാൾ സുന്ദരികളാണോ??”
കുസൃതിയോടെ ചോദിച്ച എന്നെയൊന്ന് ചൂഴ്ന്നുനോക്കി ചിരിച്ചവൻ “ഇരുട്ടിലെന്ത് സൗന്ദര്യം എന്ത് വൈരൂപ്യം?? എല്ലാം ആവശ്യക്കാർ..”
“വേ .ശ്യ. എന്ന വാക്ക്??” ജാള്യത്തിൽ ചോദിച്ച എന്നെനോക്കി പൊട്ടിച്ചിരിച്ച ശ്രീ.
“എന്നെയാ പേര് വിളിച്ചവൾക്ക് ഇത്ര ലജ്ജ! ഉ ടൽദാഹമകറ്റി പകൽമാന്യതയുടെ കുപ്പായമിട്ടു സദാചാരം വിളമ്പുന്നവർ നൽകുന്ന പേര്, വേ .ശ്യ.. ഇരവിൽ മനോഹരവും പകലിൽ വികൃതവുമായ വാക്ക്..”
ദീർഘമായി ഞാനൊന്ന് നിശ്വസിച്ചു..”ഞാനുൾപ്പെടെ ശ്രീയെ വിലയ്ക്ക് വാങ്ങിയവരെ കുറിച്ച് എന്താണഭിപ്രായം??”
“ഹിമേ, പുരുഷൻ പലവഴി സുഖം തേടുമ്പോൾ കുടുംബമെന്ന ചട്ടക്കൂടിൽ അടയ്ക്കപ്പെട്ട സ്ത്രീകൾക്ക് ആ സുഖം നിഷേധിക്കാൻ അവകാശം ആർക്കുമില്ല..അവളുടെ ഇഷ്‌ടങ്ങൾ ഹനിക്കപ്പെടുമ്പോൾ തെളിനീർ വറ്റിയ മരുഭൂമിയാകുമവൾ..ഒരുപ്രായം കഴിഞ്ഞാൽ പങ്കാളിയുള്ളവരും ഇല്ലാത്തവരും, പ്രവാസവിരക്തിയുള്ളവരും, ദാമ്പത്യവിരസതയുള്ളവരും തൃപ്തി തേടും; അതെല്ലാം ഉടൽത്തേടൽ ആകണമെന്നില്ല..ചിലതൊക്കെ സഹയാത്രികരെ തേടുന്നതാണ്..വിധവകളും വിഭാര്യരും തേടുന്നത് ഇണയെ ആകില്ല നല്ലൊരു തുണയെയാകും..”
അവന്റെ വാക്കുകൾ ശരിവയ്ക്കുന്ന രീതിയിൽ ഞാൻ പറഞ്ഞു, “മനുഷ്യരെല്ലാം ഭിക്ഷാംദേഹികളാണ് ശ്രീ.. ഒരാലിംഗനത്തിനായി എന്നെത്തേടി വന്നിരുന്ന വൃദ്ധനുണ്ടായിരുന്നു..ഉടലാഴങ്ങൾ തേടുന്ന ഒരുവനെങ്കിലും എന്നെയൊന്ന് ആലിംഗനം ചെയ്തിരുന്നെങ്കിലെന്നു ഞാൻ വ്യാമോഹിച്ചിട്ടുണ്ട്..”
“മറ്റൊന്നുണ്ട്…” പറഞ്ഞു പൂർത്തിയാക്കിയില്ല എന്നമട്ടിൽ ശ്രീ തുടക്കമിട്ടതും, ചോദ്യരൂപേണ നെറ്റിചുളിച്ചു ഞാൻ അവനെ നോക്കി.. അവൻ തുടർന്നു..
“സെ ക് സിൽ രണ്ട് ഭാവങ്ങൾ ഉണ്ട്; സാത്വികവും രൗദ്രതയും..സാത്വികം ആഗ്രഹിക്കുന്നവർക്ക് വന്യത ഇഷ്‌ടപെടുന്നവരും, വന്യത തേടുന്നവർക്ക് അതിഷ്‌ടപെടാത്തവരും പങ്കാളികളായി ചിലപ്പോഴൊക്കെ ലഭിക്കും..പങ്കാളികളിൽ അതൃപ്തരായി നിന്നെയും എന്നെയും തേടി വരുന്നവരുമുണ്ട്..”
പുച്ഛത്തോടെ അയാൾ പറഞ്ഞു അവസാനിപ്പിച്ചതും പരമസത്യം എന്ന രീതിയിൽ ഞാൻ തല ചലിപ്പിച്ചു..
അയാളുടെ മുഖത്തേയ്ക്ക് നോക്കി, “സുഖമാണോ ശ്രീ ഈ തൊഴിൽ??”
കുറച്ചൊന്ന് ആലോചിച്ചു അയാൾ ഉത്തരം നൽകി..
“സ്ത്രീ വേ. ശ്യ യെ ലോകം ആ പേരിൽ അറിയുമെങ്കിലും പുരുഷവേ .ശ്യ.യ്ക്ക് സമൂഹത്തിനു മുന്നിൽ മറ്റൊരു വ്യക്തിത്വമാണ്, അത് തകരാതിരിക്കാൻ അവനെല്ലാം ഒളിക്കണം..ഞങ്ങളും ചൂ ഷണത്തിന് ഇരയാകുന്നുണ്ട്..മ ദ്യ ത്തിനും മ യ ക്കു മരുന്നിനും അടിമപ്പെട്ടു ലൈം ഗികവൈ കൃതങ്ങൾ ക്കും ഇരയാകും..സ്വ.കാര്യയി.ടങ്ങളിൽ ക്ഷതവും മുറിവും ഇൻഫെക്ഷനും ഉണ്ടാകാറുണ്ട്..അന്യനെ വിധിക്കും പൊള്ളയായ സംസ്കാരംപേറും ഈ സമൂഹത്തെ പേടിച്ചു ജി ഗലോകൾ പരാതി നൽകില്ല..ഇഷ്‌ടക്കാരൊപ്പം കിടക്കുന്നത് സ്വാതന്ത്ര്യമെന്ന് ഘോഷിക്കും ആരെങ്കിലും സമ്മാനിക്കുന്ന മാരകരോഗം സമ്പാദ്യമായി ഉറ്റവർക്കൊന്നും വേണ്ടാതെ ഒരുമുഴം കയറിലോ ഒരുകുപ്പി വി ഷ ത്തിലോ അവസാനിപ്പി…”
പറഞ്ഞത് പൂർത്തിയാക്കാൻ സമ്മതിക്കാതെ ഞാനവന്റെ വായ്പൊത്തി..
വീണ്ടും പിറന്നുവീണ മൗനത്തെ ഞങ്ങൾ തലോടി..സൂര്യതാപം കുറഞ്ഞപ്പോൾ കന്യാകുമാരിയിൽ എത്തി..ഹോട്ടൽമുറിയിൽ ചെന്ന് ഫ്രഷായി കടൽത്തീരത്തേയ്ക്ക് നടക്കുമ്പോൾ കുറെയധികം നോട്ടുകൾ ഞാൻ ശ്രീയുടെ പോക്കറ്റിൽ വെച്ചു..ചോദ്യഭാവത്തിൽ നോക്കിയ അവനോട്,
“ഭോ ഗി ക്കാനല്ല ശ്രീ തന്നെ ഞാൻ വിലക്കെടുത്തത്..ചോദിക്കുന്നതൊക്കെ വാങ്ങിനൽകി സ്നേഹിക്കുന്ന ഒരച്ഛനെപോലെ, സംരക്ഷണവും ആത്മസംതൃപ്തിയും നൽകി പ്രണയിച്ചു കൈകോർത്തു നടക്കുന്ന ഭർത്താവിനെപോലെ, കുറുമ്പുകൾ കാട്ടി ഒരുപാട് സംസാരിക്കുന്ന മകനെപോലെ ശ്രീ എനിക്കായി ജീവിക്കണം..മുപ്പത്തിമൂന്നു വയസ്സിനിടയിൽ ഇവയൊന്നും എനിക്ക് ലഭിച്ചിട്ടില്ല..വിരസവും മടുപ്പുമുള്ള ഏകാന്തത മറന്ന് എനിക്ക് ജീവിക്കണം ഈ മൂന്ന് ദിവസം..”
സ്വാതന്ത്ര്യവും സമത്വവും പ്രഖ്യാപിച്ചു വികലമായ ലൈം ഗി ക.ചേഷ് ടകൾ നടത്തി, ഉടലാഴങ്ങൾ തേടും നൈ മിഷികസുഖത്തിൻ ഉന്മാദമാണ് ആത്മസുഖമെന്ന് കരുതുന്നവർക്കിടയിൽ ബന്ധങ്ങളുടെ ദൃഢതതേടുന്ന ഒരുവൾ..അവളെ ചേർത്തുപിടിച്ചവൻ നടന്നു, ഒരു മനുഷ്യനായി..
രാത്രി തന്റെ തോളിൽ ചാഞ്ഞിരുന്ന് വാങ്ങിക്കൂട്ടിയ വളകളും, പെറുക്കിക്കൂട്ടിയ ശംഖുമൊക്കെ നോക്കി ചിരിക്കുന്ന അവളെ കണ്ടപ്പോളവന് തന്റെ പത്തുവയസുകാരൻ മകനായി തോന്നി..എല്ലാം മാറ്റിവെച്ചു അവന്റെ നെഞ്ചിലെ രോമക്കാ ട്ടിൽ കളം വരച്ചിരിക്കെ,
“ഹിമയ്ക്ക് എങ്ങനെയാണ് ഡയമണ്ട് ക്ലാസ് ലഭിച്ചത്?? തന്നെപ്പോലെ ഒരാൾക്ക് അതസാധ്യം..അതുപോലെ ഈ യാത്ര, ഈ ഹോട്ടൽ…”
അവന്റെ കൈ കൈക്കുള്ളിലാക്കി, “എനിക്ക് ബിസിനസ്സുകാരനായ കാമുകനുണ്ട്..അയാളുടെ വീ ർത്തശരീരവും കുടവയറും ഭാര്യയ്ക്ക് അറപ്പാണ്..ഞാനും കരുതും ആ ശരീരത്തിനിടയിൽപെട്ട് ഞാൻ ഇല്ലാതാകുമെന്ന്, പക്ഷെ ആൾ നല്ലവനാണ്..അയാളാണ് ‘ബ്ലൂ കാർപെറ്റി’ൽ എനിക്കായി കാർഡ് വാങ്ങിയത്..ഈ യാത്രയ്ക്ക് വേണ്ടി എന്റെ രണ്ട് പകൽ ഞാനയാൾക്ക് വിറ്റു..ഞാനൊരിക്കൽ ചോദിച്ചിട്ടുണ്ട് ഇഷ്‌ടമാണെങ്കിൽ പൂക്കടയിൽ നിന്നും മുറ്റത്തെ മുല്ലയാക്കുമോ എന്നെയെന്ന്..അയാളുടെ മറുപടി കേൾക്കണോ??ഇഷ്ടപെടുന്നവരെയൊക്കെ ഭാര്യയായി കാണാൻ കഴിയില്ല, കരുതലും സംരക്ഷണവും ഭാര്യക്ക് മാത്രം…അന്ന് മനസിൽ കേറിയ ആഗ്രഹമാ മരണം വരെ തലോലിക്കാൻ മൂന്ന് ദിവസം..”
അയാളുടെ വിരലുകൾ തലോടി ഞാൻ തുടർന്നു..”ഒരു സ്ത്രീയുടെ ധീരതയ്ക്ക് പുറകിൽ പുരോഗമനവാദിയായ ഒരു പുരുഷനുണ്ടാകും..അച്ഛനോ ഭർത്താവോ സഹോദരനോ മകനോ ആയ ഒരാൾ..അല്ലേ ശ്രീ??”
മറുപടി നൽകാതെയിരുന്ന അവനോട് പിന്നെയും എന്തൊക്കെയോ പുലമ്പിയവന്റെ തോളിൽ ഞാൻ ചാഞ്ഞു..അയാളെന്നെ കൈക്കുള്ളിലാക്കി നിറുകയിൽ ചുണ്ടമർത്തി, വാത്സല്യത്തോടെ..
അടുത്തദിവസം കടൽക്കരയിലൂടെ അവനേയും തൊട്ടുരുമ്മി നടക്കവേ അവന്റെ ഫോണിലേക്ക് വന്ന കാളുകൾ എന്നിലെ കുശുമ്പിയായ കാമുകിയെ ഉണർത്തി..ഞങ്ങളുടെ പ്രണയംകണ്ട് വ്രീളാവിവശനായ സൂര്യൻ കടലിന്റെ നാഭിയിലേയ്ക്ക് മറഞ്ഞപ്പോൾ, ഞാൻ നീട്ടിയ സിന്ദൂരച്ചെപ്പിൽ നിന്നും ഒരുന്നുള്ളെടുത്തെന്റെ സീമന്തരേഖ ചുവപ്പിച്ചവൻ..
അവന്റെ സമയമാണ് അവളുടെ അസമയം എന്നപോലെ വാടക ഭർത്താവിനാൽ സിന്ദൂരം അലങ്കോലമാകുന്നത് ഞാനറിഞ്ഞു..വീണതൻ ശ്രുതിയിൽ താളം തെറ്റാത്ത ചിലങ്കപോലെ, ഇഴതെറ്റാതെ മണ്ണിനെ പുൽകുന്ന മഴപോലെയവൻ എന്നിൽ പെയ്തിറങ്ങിയ ഇരവിന് പതിവിലേറെ വീര്യമുണ്ടായിരുന്നു..
ഹിമകണംപോലെ ചുംബനങ്ങൾ നൽകിയവൻ ചെവിയിൽ മൊഴിഞ്ഞു..
“ഇതെന്റെ ഭാഗധേയം..”
പിറ്റേന്ന് കടലിൽക്കളിച്ചു തളർന്നു എന്റെ മടിത്തട്ടിൽ അഭയം തേടിയ ശ്രീ ചോദിച്ചു..”നിനക്ക് ആഗ്രഹമില്ലേ ഇതിൽ നിന്നും മോചനം നേടാൻ??
“ശ്രീയ്ക്ക് എന്നെ മോചിപ്പിക്കാമോ??”
“നിനക്കറിയില്ലേ ഹിമേ തിരിച്ചുകയറാൻ സാധിക്കാത്ത ചതുപ്പിലാണ് ഞാൻ..”
“ശ്രീ നമ്മൾ രണ്ടാളും മലിനജലത്തിലാണ്..ഒരുമിച്ചു നീന്തിയാൽ പാപക്കറയില്ലാത്ത കര കണ്ടെത്താൻ സാധിക്കും..”
ചാരിതാർത്ഥ്യത്തോടെ നാട്യങ്ങളും പൊള്ളയായ വാക്കുകളുമില്ലാതെ ആളുകൾ പരിഹസിക്കുന്ന ജീവിതംമാറ്റി സഹയാത്രികരായി ജീവിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു..
വർത്തമാനം പറഞ്ഞു മുറിയിൽ എത്തുമ്പോൾ ശ്രീയുടെ ഫോൺ ശബ്ദിച്ചു..കാൾ സ്വീകരിച്ചു മാറിനിന്നു സംസാരിക്കുന്ന അവനേയും നോക്കി ഞാൻ മുറിയിൽ കയറി..സി ഗ.രറ്റ് ചുണ്ടിൽവെച്ചു കത്തിച്ചു അലസമായി കിടന്നപ്പോൾ കാൾ അവസാനിപ്പിച്ചു വന്ന അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..സി.ഗ രറ്റെടുത്തു കളഞ്ഞുകൊണ്ട്,
“നീയിനി പു കവലി ക്കരുത്..” എന്നെ ചേർത്തുപിടിച്ചു കട്ടിലിൽ ഇരുന്നു..
“മോന്റെ കരൾ സർജറിയ്ക്ക് വലിയൊരു തുക വേണം ഹിമേ..കയമില്ലാത്ത മാലിന്യഗർത്തത്തിൽ നിന്നും എനിക്കൊരു മോചനമില്ല..ഞാനെന്റെ തോൽവി വിധിയോട് സമ്മതിക്കുന്നു; എന്നും ഞാനൊരു ജി ഗലോ ആയിരിക്കും..ഒരിക്കൽക്കൂടി നീയെന്നെ വിലക്കെടുക്കരുത്; നിന്റെ മുന്നിൽ പൊയ്മുഖമണിയാൻ എനിക്കാവില്ല..”
“ശ്രീ…”
“ആവശ്യങ്ങൾ ഏറുമ്പോൾ എന്നിലെ ലൈം ഗിക തൊ ഴിലാളിയ്ക്ക് വിശ്രമമില്ല..ഭാവിയിൽ എന്റെ മകനെന്നെ തള്ളി പറഞ്ഞേക്കാം..അറപ്പും ഏകാന്തതയും ശൂന്യതയും നിറഞ്ഞ എന്റെ ഭാവിയുടെ മനോഹരമായ പുറംചട്ടയായി ഈ മൂന്നുനാൾ ഉണ്ടാകും..”
തിരക്കുള്ള പാതയിൽ നിന്നും വിജനതയിൽ വലിച്ചെറിയപ്പെട്ട എന്നോട്, “എനിക്കുവേണ്ടി ഒരു പാട്ട് പാടാമോ??”
ഞാൻ പാടി, ഏകാന്തതയെക്കുറിച്ചു, ആഴത്തിലെ നൊമ്പരത്തെക്കുറിച്ചു..ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ ശ്രീയെ ഒരമ്മയെപ്പോലെ ഞാൻ തലോടിയുറക്കി….
പുലരി വിടപറയും മുൻപേ പിരിയാൻ രണ്ട് നിഴലുകൾ കടൽക്കരയിൽ എത്തി..കടലിനും ആകാശത്തിനുമിടയിലെ ചക്രവാളത്തിന്റെ ശൂന്യതയിൽ എവിടെയോ മാഞ്ഞു പോകുന്ന കിനാവുകളേയും ആഗ്രഹങ്ങളേയും ദുർബലരായി നോക്കിനിന്നു..കടൽക്കര തിരക്കായി..ചില്ലുക്കൂട്ടിൽ വിലപറഞ്ഞു അടയ്ക്കപ്പെട്ട രണ്ട് ഉടലുകൾ സ്വയം ആശ്വസിച്ചു..
“സ്വന്തമാകാനല്ലല്ലോ തിരയെന്നും കരയെ തൊടുന്നത്..”
~ജിനിത