രചന : ചെമ്പരത്തി
::::::::::::::::::::
എന്റെ കഴുത്തിൽ വിജിയുടെ താലി വീഴുമ്പോൾ എനിക്ക് ഉറക്കെ പറയണമെന്ന് ഉണ്ടായിരുന്നു എനിക്ക് ഈ വിവാഹം വേണ്ടാ….. ഞാൻ സ്നേഹിച്ച വിജിയിൽ നിന്ന് ഇപ്പോൾ ഈ നിൽക്കുന്ന വിജി ഇരു പാട് മാറിയിരിക്കുന്നു എന്ന്…… പക്ഷെ അപ്പോൾ മുമ്പിൽ തെളിഞ്ഞു വന്നത് അച്ഛന്റെയും അമ്മയുടെയും ചിരിക്കുന്ന മുഖങ്ങൾ ആയിരുന്നു….. മരുമകൻ അവൻ പോകുന്നവനെ പറ്റി എല്ലാവരുടെയും അഭിമാനത്തോടെ പറയുന്ന ഒരു അച്ഛന്റെ മുഖം…… ആ കൈകളിൽ തന്റെ മകളുടെ ഭാവിയും ഈ കുടുംബവും സുരക്ഷിതമാക്കും എന്ന് വിശ്വാസം ഉള്ള ഒരു അമ്മയുടെ മുഖം……. തനിക്ക് സ്വന്തമായി ഒരു ചേട്ടനെ ആഗ്രഹിക്കുന്ന ഒരു അനിയത്തി കുട്ടിയുടെ മുഖം…… എന്റെ ഒരാളുടെ സന്തോഷത്തിന് വേണ്ടി അവരുടെ സന്തോഷം തല്ലി കെടുത്താൻ തോന്നിയില്ല…….
വായന എന്ന ലോകത്ത് നിന്ന് എഴുത് എന്ന ലോകത്തേക്ക് ഞാൻ വന്നത് എപ്പോൾ ആണെന്ന് അറിയില്ല….. ഇടയ്ക്ക് വെച്ചു ഞാനും എന്തെങ്കിലും ഒക്കെ എഴുതി പോസ്റ്റ് ചെയ്യാൻ തുടങ്ങി….. പിന്നെ എന്തിനെക്കാളും ഞാൻ സ്നേഹിക്കാൻ തുടങ്ങിയത് എഴുതിന്നെയായി…… എന്റെ മനസ്സിലെ ഏഴു നിറമുള്ള വർണങ്ങളായി മാറി എനിക്ക് എഴുത്ത്…. അതിനിടയിലേക്കാണ് വിജി എന്റെ ജീവിതത്തിലേക്ക് വരുന്നത്……. ഒരു പൊട്ടിയായത് കൊണ്ടായിരിക്കും ആര് എന്ത് പറഞ്ഞാലും അതിലെ സത്യങ്ങൾ പോലും തിരയ്ക്കാതെ ഞാൻ അത് കണ്ണടച്ചു വിശ്വസിക്കും…… അത് പലപ്പോഴും എനിക്ക് ദോഷമായി വന്നിട്ടുണ്ട് എങ്കിലും പിന്നെയും അത് കാര്യമാക്കാതെ ഞാൻ കുഴിയിൽ ചാടും…..
ആദ്യ സംസാരത്തിൽ തന്നെ ഞാൻ ഒന്ന് മാത്രമേ ആവശ്യപ്പെട്ടൊള്ളു….. സെ ക്സ് ചാറ്റിന് എനിക്ക് താൽപ്പര്യം ഇല്ല എന്ന്…. അപ്പോൾ തന്നെ എനിക്ക് മറുപടിയും വന്നു എനിക്കും താൽപ്പര്യം ഇല്ല എന്ന്….. അന്ന് നേരം വെളുക്കുവോളം ഞങ്ങൾ സംസാരിച്ചു കൂടുതലും സംസാരിച്ചത് വിജിയായിരുന്നു…… എല്ലാവരും ഉണ്ടായിട്ട് ആരും ഇല്ലാത്ത ഒരാൾ എനിക്ക് അങ്ങനെയാണ് വിജിയെ പരിജയപ്പെട്ടപ്പോൾ തോന്നിയത്…… അപ്പോൾ ഞാൻ പറഞ്ഞത് ഞാൻ ഉണ്ടാവും കൂടെ എന്നു…….
ആ ഒരു വാക്ക് വന്ന് അവസാനിച്ചത് ഒരു വിവാഹ ആലോചനയിൽ ആയിരുന്നു….. ഞാൻ ഇന്നും ഓർക്കുന്നു പനി പിടിച്ചാണ് വിജി എന്റെ വീട്ടിലേക്ക് എന്നെ കാണാൻ വന്നത് അതും എനിക്ക് തന്ന വാക്ക് പാലിക്കാൻ…… സത്യം പറഞ്ഞാൽ വിജി എനിക്ക് നിന്നെ കണ്ടപ്പോ തോന്നിയത് നിനക്ക് എന്നെക്കാൾ എത്രയോ നല്ലൊരു പെണ്കുട്ടിയെ കിട്ടും എന്നായിരുന്നു…..സ്ത്രീധനമായി എന്റെ മോൾക്ക് കൊടുക്കാൻ എന്റെ കയ്യിൽ ഇപ്പോൾ ഒന്നും ഇല്ല എന്ന് പറഞ്ഞപ്പോൾ നീ ആവശ്യപെട്ടത് എന്നെ മാത്രമായിരുന്നു……
നിന്റെ വീട്ടുകാർ പോലും ഈ ബന്ധത്തെ എതിർത്തപ്പോൾ നീ പറഞ്ഞ ഒരു വാക്ക് ഉണ്ട് വിജി…… ഞാൻ അവൾക്ക് വാക്ക് കൊടുത്തു അവളെ എന്റെ പെണ്ണായി കൂടെ കൂടും എന്ന്…… എനിക്ക് വേണ്ടി നീ വീട്ടുകാരെ വിട്ട് നിനക്കായി നിന്റെ ‘അമ്മ വാങ്ങി തന്ന ഭൂമി നീ നിസാര വിലയ്ക്ക് വിറ്റ് കോയമ്പത്തൂർ ജോലിക്ക് പോയി……. അപ്പോൾ ഒക്കെ എന്റെ മനസിൽ ഞാൻ നിന്നോട് എന്തോ ഒരു പാപം ചെയ്തത് പോലെയായിരുന്നു….. നിനക്ക് എല്ലാവരെയും നഷ്ട്ടപ്പെട്ടത് ഞാൻ കാരണമാണ് എന്ന് ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിങ്ങൽ ഉണ്ട് എന്റെ നെഞ്ചിൽ…. പിന്നെ അങ്ങോട്ട് എന്റെ എഴുത്തിന് നീ സപ്പോർട്ട് ചെയ്തു കൂടെ നിന്നു…. മാത്രമല്ല എന്റെ അച്ഛനും അമ്മയ്ക്കും നീ ഒരു നല്ല മകൻ ആയി….. എന്റെ അനിയത്തിക്ക് നീ നല്ലൊരു ചേട്ടനും എനിക്ക് മാത്രം നീ എല്ലാം ആയി മാറി…..
പിന്നെ ഇപ്പോൾ ആണ് വിജി അതിന് താളപ്പിഴകൾ ഉണ്ടായി തുടങ്ങിയത്….. ഒരു എഴുത്തുകാരി എന്ന നിലയിൽ എനിക്ക് വരുന്ന മെസേജിന് ഞാൻ മറുപടി കൊടുത്തു തുടങ്ങിയപ്പോൾ മുതൽ…… ഞാൻ പെണ്ണുങ്ങളോട് അല്ലാതെ ആണുങ്ങളുടെ മെസേജിന് മറുപടി കൊടുത്തു തുടങ്ങിയപ്പോൾ മുതൽ…….
ഒരു എഴുത്തുകാരി എന്നാ നിലയിൽ ഞാൻ അവർക്ക് മറുപടികൾ നല്കി….. അപ്പോൾ ഒന്നും എനിക്ക് അറിയില്ലായിരുന്നു….. ഞാൻ എന്റെ ചേട്ടന്റെ സ്ഥാനം അല്ലെങ്കിൽ അനിയന്റെ സ്ഥാനം നൽകിയവർ…… എന്നെ ഒരു അനിയത്തികുട്ടിയായും ചേച്ചി കുട്ടിയായും കണ്ടവർക്ക് നിന്റെ കാണിൽ വേറെ സ്ഥാനം നീ കൊടുത്തിരുന്നു എന്ന്…..
പിന്നീട് പലപ്പോഴും നമ്മൾ വഴക്കും കൂടിയിരുന്നത് എന്റെ എഴുത്തിനെ ചൊല്ലിയും മെസേജിന് ചൊല്ലിയും ആയിരുന്നു…… ഒരിക്കൽ എന്റെ ചേട്ടനെ പോലെ കണ്ടു ഞാൻ മെസേജ് അയച്ചിരുന്ന ആ ചേട്ടനെയും എന്നെയും ചേർത്ത് നീ പറഞ്ഞ വാക്കുകൾ……. നീ മറന്നാലും എന്റെ മരണം വരെ നിന്നെ കാണുമ്പോൾ എന്റെ മനസിൽ ആദ്യം തെളിയുന്നത് ആ വാക്കുകൾ ആണ്….. നിനക്ക് ചെലവിന് തരാൻ പോകുന്നത് ഞാൻ ആണ് അല്ലാതെ അവന്മാർ അല്ല…… നിനക്ക് അത്രയ്ക്ക് കഴപ്പ് മൂത്ത് നിൽക്കുന്നത് കൊണ്ടാണോ നീ അവനോട് സംസാരിക്കാൻ പോകുന്നത്…. നീ അവന്റെ കൂടെയാണോ കിടക്കാൻ പോകുന്നത് ഇങ്ങനെ ഒരു പെണ്ണും താൻ സ്നേഹിക്കുന്ന പയ്യനിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കാത്തത് എല്ലാം ഞാൻ നിന്നിൽ നിന്ന് പലപ്പോഴായി കേട്ടിട്ടുണ്ട്…… പിന്നെ നീ പറയുന്നത് നിന്റെ കുടുംബത്തെ നിന്നിൽ നിന്നും അകറ്റിയത് ഞാൻ ആണെന്ന് അപ്പോൾ ഒക്കെയും നിന്നോട് ഉള്ള സ്നേഹം നീ പറഞ്ഞ വാക്കുകൾ എന്നിൽ നിന്നും ദൂരെ എറിയിച്ചു…….
പക്ഷെ നീ എന്നെ പഴയത് പോലെ സ്നേഹിക്കത്തിന് കാരണം ഞാൻ ആണ്….. ആണുങ്ങളോട് ഉള്ള എന്റെ ചാറ്റ് കാരണം ആണ്…..നീ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് എനിക്ക് എന്റെ ഫ്രണ്ട്സിനെ നഷ്ടപ്പെട്ടത്…… ഞാൻ എന്തെങ്കിലും എന്റെ കൂടെ പഠിച്ച ഒരു ആണ്കുട്ടിയോട് സംസാരിച്ചാൽ നീ എന്നെ ചീത്ത പറയും…. നീ വിളിക്കുമ്പോൾ എന്റെ ഫോൺ ഒന്ന് ബിസിയായൽ അതിന്
സത്യം പറഞ്ഞാൽ എന്നോട് നീ പറഞ്ഞ അതേ വാക്കുകൾ എനിക്ക് നിന്നോടും പറയാൻ ഒള്ളൂ വിജി…… ഇനി എനിക്ക് നിന്നോടും പറയാൻ ഒള്ളൂ….എനിക്കും ഇനി നിന്നെ പഴയത് പോലെ സ്നേഹിക്കാന് കഴിയില്ല കാരണം പലപ്പോഴായി നീ എന്റെ മാനത്തിന് വില പറഞ്ഞിട്ടുണ്ട്….. പിന്നെ നീ കെട്ടിയ ഈ താലി അത് ഞാൻ സ്വീകരിച്ചത് എന്റെ കുടുംബത്തിന് വേണ്ടി മാത്രം…… നിനക്ക് ആവശ്യം നിന്റെ വാക്കുകൾ കേട്ട് അതിന് ചലിക്കുന്ന ഒരു പാവയെ മാത്രമാണ്…… ഇപ്പോ ഈ താലി വീണ നിമിഷം ഒരു പ്രാർത്ഥന കൂടിയുണ്ട് വിജി എനിക്ക് നമുക്ക് ഇടയിൽ ഇരു അവകാശി വേണ്ട….. കാരണം നീ എപ്പോൾ എങ്കിലും എന്റെ മാനത്തിന് വില പറഞ്ഞത് പോലെ നമ്മുടെ കുഞ്ഞിന്റെ അച്ഛൻ എന്ന് സ്ഥാനാവും നീ നിഷേധിക്കുമോ എന്ന് ഒരു ഭയം……
നമുക്ക് ഇനി ഒരു വീട്ടിൽ രണ്ട് അപരിചിതരെ പോലെ കഴിയാം എനിക്കും കഴിയില്ല വിജി നിന്നെ പഴയത് പോലെ സ്നേഹിക്കാൻ അത്രമാത്രം മുറിവ് നീ എന്റെ ഹൃദയത്തിൽ വാക്കുകൾ കൊണ്ട് നീ കീറി മുറിച്ചിട്ടുണ്ട്……. ഇനി ആ മുറിവ് ഉണങ്ങുന്ന കാലം വരെ ഞാൻ നിനക്ക് ആരോ നീ എനിക്ക് ആരോ…… അതാണ് നമ്മൾ…….
(അവസാനിച്ചു)