അമ്മയോട് അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തുടങ്ങു പെണ്ണുങ്ങൾ ആയാൽ കുറച്ചു വേദന ഒകെ സഹിക്കണം എന്ന്….

രചന : ചെമ്പരത്തി

::::::::::::::::::::::::

രാത്രി അ ടിവയറ്റിൽ ഒരു വേദന പോലെ തോന്നിയപ്പോൾ ആണ് ടേബിളിൽ നിന്ന് ഫോൺ എടുത്തു എന്ന് ഏതാണ് ദിവസം എന്ന് നോക്കിയത് പീ രിയഡ്സിന്റെ ഡെയ്റ്റ് ഇന്നാണ് എന്നുള്ള ഓർമ വന്നത് വേദനയുടെ അളവ് കൂടുന്നതാനുസരിച്ചു കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പറ്റുന്നില്ല കുറച്ചു നേരം വയറ്റും പൊത്തിപ്പിടിച്ചു കിടന്നു ഇനിയും കിടന്നാൽ നനവ് ബെഡിലേക്കും പടരുവാൻ ചാൻസ് ഉള്ളത് കൊണ്ട് ഒരു വിധത്തിൽ കട്ടിലിൽ നിന്നും എഴുനേറ്റു ചേട്ടയിയെ വിളിക്കാം എന്ന് ആദ്യം കരുതി എങ്കിലും പിന്നെ മോളേയും കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടപ്പോൾ വേണ്ട എന്ന് തോന്നി ഇന്ന് വന്നത് തന്നെ വൈകിയാണ് പോരാത്തതിന് നല്ല തലവേദന എന്നും പറഞ്ഞു ഞാൻ കബോഡ് തുറന്ന് മാറാൻ ഉള്ള ഡ്രെസ്സ് എടുത്തു അപ്പോൾ ആണ് ഓർത്തത് കയ്യിൽ സാനിറ്ററിനാപ്കിൽ ഇല്ലാലോ എന്ന് കയ്യിൽ കിട്ടിയ പഴയ ഒരു തുണിയും എടുത്ത് ബാത്റൂമിൽ കയറി ഞാൻ കുളികഴിഞ്ഞു വന്നപ്പോൾ ഉണ്ട് എന്റെ മുൻപിൽ സാനിറ്ററിനാപ്കിനുമായി എന്റെ കെട്ടിയോൻ നിൽക്കുന്നു

രണ്ടു ദിവസം മുമ്പ് കടയിൽ ഞാൻ വാങ്ങിയതാണ് നിനക്ക് പണ്ടേ ഈ കാര്യത്തിൽ ശ്രദ്ധയില്ലല്ലോ എനിക്കറിയായിരുന്നു നിന്റെ കയ്യിൽ ഉള്ളത് തീർന്നു കാണും എന്ന് ഇന്നാ പോയി മാറ്റിയിട്ട് വാ

ഞാൻ അതും വാങ്ങി ബാത്‌റൂമിൽ കയറി പാ ഡും മാറ്റി മുറിയിൽ വന്നപ്പോൾ എന്റെ കെട്ടിയോനെ മാത്രം കാണാനില്ല എവിടെയാണ് എന്ന് നോക്കണം എന്ന് ആഗ്രഹം ഉണ്ട് എങ്കിലും ശരീരം അതിന് സമതിക്കുന്നുണ്ടായിരുന്നില്ല കാലുകൾ തളരുന്നത് പോലെ തോന്നി ഞാൻ കട്ടിലിൽ പോയി കിടന്നു തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ഉറക്കം വരുന്നില്ല വീട്ടിൽ ആയിരുന്നു എങ്കിൽ അമ്മ ഉലുവ ഇട്ട് വെള്ളം തിളപ്പിച്ചു തരും അതു കുടിച്ചു കഴിയുമ്പോൾ തന്നെ വേദനക്ക് പകുതി ആശ്വാസം കിട്ടും ഇവിടുത്തെ അമ്മയോട് അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തുടങ്ങു പെണ്ണുങ്ങൾ ആയാൽ കുറച്ചു വേദന ഒകെ സഹിക്കണം എന്ന് പക്ഷെ അത് സ്വന്തം മകളുടെ കാര്യത്തിൽ മാത്രം ഞാൻ അത് കണ്ടിട്ടില്ല അങ്ങനെ ഓരോന്ന് ഓർത്തിരുന്നപ്പോൾ ആണ് ഒരു കയ്യിൽ ഹോട് ബാഗും മറ്റേ കയ്യിൽ ഒരു ഗ്ലാസ്സും പിടിച്ചു നിൽക്കുന്ന എന്റെ കെട്ടിയോനെ ഞാൻ കണ്ടത്

ഇന്നാ ഇത് കുടിക്കാൻ നോക്ക് ഉലുവ വെള്ളം ആണ് വേദനക്ക് കുറച്ചു ആശ്വാസം കിട്ടും എന്നും പറഞ്ഞു ആ ഗ്ലാസ്സ് എന്റെ കയ്യിലേക്ക് വെച്ചു തന്നു ഞാൻ കുറച്ചേ കുറച്ചേ ആയി കുടിച്ചു വേദനക്ക് ഒരു ശമനം കിട്ടിയപ്പോൾ ഞാൻ കട്ടിലിനു താഴെ വച്ചിരുന്ന പായ എടുത്തു താഴെ വിരിക്കാൻ തുടങ്ങിയതും ചേട്ടായി എന്നെ തടഞ്ഞു

നീ എന്താ ലച്ചു ചെയ്യാൻ പോകുന്നത് അമ്മ അമ്മയുടെ ഓരോ ഭ്രാന്ത് പറയും എന്ന് കരുതി നീ അത് അതേപടി അനുസരിക്കാൻ നിക്കണ്ട മറിയതക്ക് കേറി കട്ടിലിൽ എന്റെയും മോളുടെയും കൂടെ കിടന്നോ നീ ഞങ്ങളുടെ കൂടെ കിടന്നു എന്ന് കരുതി ഞങ്ങൾ അശുദ്ധി ആവുകയാണ് എങ്കിൽ ഞങ്ങൾക്ക് കുഴപ്പം ഇല്ല നീ എന്തായാലും മോൾക്ക് പാൽ കൊടുക്കാൻ നേരത്തു അവളെ തൊടും അതുകൊണ്ട് ഇപ്പോളേ ഞാൻ അശുദ്ധി ആകാൻ റെഡിയാണ്

അതും പറഞ്ഞു താഴെ ഞാൻ വിരിച്ച പായ എടുത്ത് ഒരു മുളയിലേക്ക് എറിഞ്ഞു എന്നിട്ട് എന്റെ അടുത്ത് വന്ന് ഞാൻ ധരിച്ച ചുരിദാറിന്റെ ടോപ്പ് പൊക്കി വ യറിൽ ഹോട് ബാഗ് വെച്ചു തന്നു

എന്റെ ലെച്ചു ഈ സമയത്ത് എല്ലാ പെണ്കുട്ടികളും ആഗ്രഹിക്കുന്നത് താൻ സ്നേഹിക്കുന്ന വ്യക്തിയുടെ സാന്നിധ്യം ആണ് അത് കാമുകന്റെ ആയാലും ഭർത്താവിന്റെ ആയാലും നിന്റെയും മനസിൽ അതാണ് ആഗ്രഹം എന്ന് എനിക്ക് നന്നായി അറിയാം പിന്നെ നീ അമ്മയെ പേടിച്ചാണ് ഈ കാട്ടികുട്ടുന്നത് എന്നും എനിക്കറിയാം. എന്റെ പെണ്ണേ നിന്റെ ഈ ആ ർത്തവ ചുവപ്പിന്റെ ഫലമാണ് ഈ കിടക്കുന്ന നമ്മുടെ മോള് അവൾക്ക് വേണ്ടി പത്ത് പതിനാറ് വയസ് മുതൽ നീ സാഹിക്കുന്നതല്ലേ ഈ വേദന അതുകൊണ്ട് എന്റെ ലെച്ചുമ്മ ഒന്നിനെയും പറ്റി ഓർക്കാതെ മറിയതക്ക് എന്നെ കെട്ടിപ്പിടിച്ചു ഉറങ്ങാൻ നോക്ക് എനിക്ക് നാളെ കമ്പനിയിൽ പോകണ്ടതാ പെണ്ണേ മാത്രവുമല്ല എനിക്ക് നേരത്തെ എഴുനെക്കുകയും വേണം അതും പറഞ്ഞു ലാൽ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു

ഈ ഒരവസ്ഥയിലും തന്നെ മനസിലാക്കുന്ന ഒരു പതിയെ തന്നതിൽ ദൈവത്തേട് നന്ദി പറഞ്ഞു കൊണ്ട് അവളും ഉറക്കത്തിലേക്ക് വഴുതി വീണു

തന്റെ ഇടവും വലവും ഉള്ള തന്റെ രണ്ട് നിധികളെയും ചേർത്ത് പിടിച്ചു അവനും ഉറങ്ങി

(അവസാനിച്ചു )