രാത്രി ഇരുട്ട് മുറിയിൽ വേദനസഹിച്ചു കിടക്കുമ്പോൾ ആരെങ്കിലും ഒന്നു കെട്ടിപിടിച്ചു കിടന്നിരുന്നെങ്കിൽ എന്നു ഓർത്തു പോയി…

രചന: സിതാര

:::::::::::::::::::::::

രാത്രി കരഞ്ഞുറങ്ങിയത്തിന്നാലാക്കാം കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല അവൾക്ക്.

ഇരുട്ട് നിറഞ്ഞ മുറിയിലെ ജനൽ വാതിൽ തുറക്കാനായി കൈകള്ളാൽ തപ്പി തടഞ്ഞു.

ശരീരം ആകെ വേദനയിൽ മരവിച്ചിരുന്നു. ശരീരത്തെകാൾ മനസിനായിരുന്നു മുറിവുകൾ. ചേർത്ത് പിടിക്കേണ്ട കൈകൾ എല്ലാം തനിക് ഇല്ലാതെയായിരുന്നലോ പിറവി എടുത്ത അന്ന് മുതൽ.

എത്ര കാലം മാറിയാലും മുറിവുകൾക്കും വേദനകൾക്കും ഒരു മാറ്റവും ഇല്ലെന്നു അവൾ ഓർത്തു പോയി. തനിക് നേരെയുള്ള ദുഷിച്ച നോട്ടവും ശാബവാക്കുകളും ഇന്നും ഒരു മാറ്റവും ഇല്ല. ജനൽ തുറന്നപ്പോൾ ഉള്ളിലേക്കു ഇടിച്ചു കയറിയ സൂര്യകിരണങ്ങൾ ഇരുണ്ടു കൂടിയ മിഴിലേക്ക് വന്നപ്പോൾ വേദനയാൽ കണ്ണുകൾ അടച്ചു പോയി.

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് മാറിയ മുറി ആകെ അവൾ ഒന്നു നിരീക്ഷിച്ചു. ചിലയിടത്തു രക്തതുള്ളികൾ കാണാം. നേരെ വേച്ചു വേച്ചു നടന്നു പൊട്ടിയ കണ്ണാടിക്ക് മുമ്പിൽ സമാനമായി നിന്നു നോക്കിയപ്പോ കാണാൻ കഴിഞ്ഞു വിരൽ പാടുകളും ജീർണിച്ച മുറിവ് പാടുകളും.

മിഴികൾ ഒരുപാട് അഴങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു. ഒരുപാട് നിറഞ്ഞ മിഴികൾ ഇന്ന് വറ്റി വരണ്ടു. വെളിയിൽ അങ്ങ് ദുരെ കാണുന്ന കോവിൽ നിന്നും ഭക്തി ഗാനം കേൾക്കാം. അവിടെ ചെന്നു പ്രാർത്ഥിക്കാൻ തോന്നി പക്ഷെ എന്ത് പ്രാർത്ഥിക്കാനാണ്..അവളുടെ കണ്ണുകൾ താഴേക്ക് സഞ്ചാരിച്ചു ആളുകളുടെ അർപ്പും ബഹളവും പൊട്ടിച്ചിരിയും.. ഒടുവിൽ മുറിയുടെ ഉള്ളിലേക്ക് നോക്കിയപ്പോൾ അവിടെ മാത്രം ശുന്യം.പൊട്ടിക്കരയാൻ തോന്നി പക്ഷെ വേണ്ടാന്നു വെച്ചു. അവൾ ഓർക്കുകയായിരുന്നു അവൾ എന്ന ദുഷിച്ച ജന്മത്തെ….

*************

മണികണ്ടം തറവാട്ടിലെ അഞ്ചുമക്കളിൽ നാലാമത്തെ മകനാണ് തന്റെ അച്ഛൻ.കൂടെ പഠിച്ചിരുന്ന കൂട്ടുകാരിയെ പ്രണയിച്ചു വിവാഹം ചെയ്തു.ആദ്യം ചേച്ചിയായ അമൃതയും പിന്നെ ഞാനും ജനിച്ചു.മണിക്കണ്ടം തറവാട്ടിൽ അന്ധവിശ്വസങ്ങളും ഏറെയാണ്. ജനിച്ചു പതിനാലാം നാൾ അനന്യ എന്ന പേര് വിളിക്കുകയും നമ്പൂതിരിയെ വിളിച്ചു നോക്കിയപ്പോൾ ചൊവ്വാദോഷമാണെന്ന്. വളരും തോറും കുടുംബത്തിനു ദോഷമാണെന്ന്. അന്ന് അച്ഛൻ അത് ചെവികൊണ്ടില്ല. അന്നുമുതൽ മണികണ്ഡം തറവാട് അടക്കിഭരിച്ച രാജകുമാരി. ഞാനും ചേച്ചിയും അമ്മയും അച്ഛനും അടങ്ങുന്ന ഒരു കൊച്ചു സ്വർഗം.

എന്റെ നാലാം പിറന്നാളിലെ തലേദിവസം അച്ഛൻ പുറത്തേക്ക് പോയി. കുറച്ചു കഴിഞ്ഞു വീട്ടിലേക്ക് ഒരു കാൾ വന്നു. സിറ്റി ഹോസ്പിറ്റലിൽ ഐ സി യു ൽ മരണത്തോട് മലിടുന്ന വിവരവുമായി. ചേച്ചിയെയും കെട്ടിപിടിച്ചു അമ്മ ആർത്തു കരഞ്ഞു. അന്ന് അമ്മ എന്നെ നോക്കുക പോലും ചെയ്യ്തില്ല. അമ്മയുടെ മുമ്പിൽ തന്റെ താലിയും ഭർത്താവുമായിരുന്നു വലുത്. അമ്മ എന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു. പക്ഷെ അതുണ്ടായില്ല. അമ്മയുടെ അടുത്തേക്ക് ഓടി പോവാൻ ശ്രമിച്ചപ്പോഴേക്കും ആരൊക്കെയോ ചേർന്നു പിടിച്ചു വച്ചു. കുതറി മാറാൻ ശ്രമിച്ചു എന്നാൽ അതിൽ നിന്നും ഒരു രക്ഷപ്പെട്ടൽ ഉണ്ടായിരുന്നില്ല.

മുകളിലത്തെ ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് എന്നെ തള്ളി നീക്കി. ഒരുപാട് കതകിന് മുട്ടി നോക്കി ബഹളം വെച്ചു. എന്നാൽ ഒരു മറുപടിയും ഉണ്ടായിരുന്നില്ല. എത്രപ്പെട്ടന്നാണ് രാജകുമാരി ദോഷക്കാരിയായത്. അച്ഛൻ വന്നാൽ പരാതി പറയാം എന്നു വിചാരിച്ചു ഇരുട്ട് നിറഞ്ഞ മുറിയിൽ പേടിച്ചിരുന്നു. രാവിലെ പുറത്തു നിന്നും അച്ഛന്റെ ശബ്ദം കേൾക്കുമ്പോൾ ഇനി തനിക്ക് ആരിലും രക്ഷയില്ലെന്നു മനസിലായി. പിന്നീട് അങ്ങോട്ട് ഇങ്ങനെ തന്നെയായിരുന്നു ജീവിതരീതികൾ. പറന്നു നടന്നിരുന്ന തുമ്പിയെ നാലു ചുമരുകള്ളാൽ തീർത്ത കൂട്ടിൽ തടവിലാക്കിയ അവസ്ഥ..

ഒരിക്കൽ ഉമ്മറ ഭാഗത്തു നിന്നും വല്യച്ഛന്റെ വാക്കുകൾ ഇന്നും ഹൃദയത്തിൽ ഒരു എരിച്ചിലാണ്. “പെണ്ണായി പോയി അല്ലെങ്കിൽ വല്ല തെരുവിലേക്ക് അയക്കാമായിരുന്നു”.

അച്ഛന്റെ മടിയിൽ ചേച്ചിയും അനിയനും ഇരിക്കുമ്പോൾ ഞാൻ നോക്കിനിൽക്കും. ഒരിക്കൽ എങ്കിലും അച്ഛൻ ഒന്ന് മാടിവിളിച്ചിരുന്നെങ്കിലെന്ന്. എന്നാൽ ഒന്നു നോക്കുക പോലും ഉണ്ടായിരുന്നില്ല.

ചെറിയച്ഛന്റെ മകൾ ദേവൂട്ടിയുടെ കൂടെ കളിക്കുന്നതിന് ഇടയിൽ അടുക്കള വശത്തൂടെ ഒരു സ ർപ്പം അവളുടെ  ഇടത്തെ കാലിൽ കടിച്ചു. പേടിച്ചു കരഞ്ഞ അവളുടെ അടുത്തേക്ക് ഓടി അടുത്ത എന്നെ ചെറിയച്ഛന്റെ ചൂരലിന്റെ രുചി അറീച്ചു.വേദനയാൽ പുളയുന്ന എന്നെ പിടിച്ചു മാറ്റാൻ ആരും ശ്രമിച്ചിരുന്നില്ല. അടി നിർത്തിയ ചെറിയച്ഛൻ വടി കൊണ്ട് ഒരു പോക്കായിരുന്നു ഉള്ളിലേക്ക്. വേദനയിൽ പുളയുന്ന എന്റെ മുമ്പിലേക്ക് ഒരു കൈ വന്നു. നോക്കിയപ്പോൾ അടുക്കളയിൽ ജോലി ചെയ്യുന്ന സുധചേച്ചി.ഒന്നും പറയാതെ കൈകളിൽ പിടിച്ചു നടക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ എവിടെയോ സന്തോഷമായിരുന്നു. വേദനയിലും ഒരു മധുരിക്കുന്ന സുഖം…

പിന്നീട് സുധ ചേച്ചിയിൽ നിന്ന് സുധമ്മയായി.പിന്നീട് അത് അമ്മയായി. എല്ലാവർക്കും അനന്യ ജാതകദോഷക്കരിയായിരുന്നെങ്കിൽ അമ്മയ്ക്ക് അല്ലിയും അല്ലിപ്പൂവുമായിരുന്നു. അമ്മയ്ക്ക് പറയാൻ ഒരുപാട് കഥകളുണ്ടായിരുന്നു. എല്ലാ കഥകളിലും ഞാൻ ആയിരുന്നു നായിക..

‘യുദ്ധത്തിൽ അകപ്പെട്ടു പോയ രാജകുമാരിയെ രക്ഷപ്പെടുത്തുന്ന രാജകുമാരൻ…’

ഞാനും ഓർത്തിരുന്നു ഇരുട്ടെന്ന ഇരുട്ടിൽ നിന്നും എന്നെ രക്ഷപ്പെടുത്തുന്ന എന്റെ രാജകുമാരനെ…

***************

രാവിലെ തുടങ്ങിയ വയറുവേദന ഉച്ചയ്ക്കുംമാറ്റമില്ലന്ന് ഓർത്തപോയാണ് വേദനയുടെ കാടിന്യം ഓർത്തു പോയത്. സ്കൂൾ വിട്ടു വീട്ടിൽ തിരിച്ചു എത്തുമ്പോഴും വേദനയുടെ കാഠിന്യം ഏറെയാണ്. സുധമ്മ വീട്ടിൽ പോയതിനാൽ ആശ്വാസിപ്പികാൻ ഞാൻ മാത്രമായി.

രാത്രി ഇരുട്ട് മുറിയിൽ വേദനസഹിച്ചു കിടക്കുമ്പോൾ ആരെങ്കിലും ഒന്നു കെട്ടിപിടിച്ചു കിടന്നിരുന്നെങ്കിൽ എന്നു ഓർത്തു പോയി. പുലർച്ചെ കുളിമുറിയിൽ ര ക്ത കറ കണ്ടപ്പോൾ എന്തു ചെയ്യും എന്ന വേപ്രാളം ആയിരുന്നു. അവിടെ ഇരുന്നു ആർത്തു കരഞ്ഞു. ഫലം ഉണ്ടായില്ല.സുധമ്മ കാര്യം തിരക്കിയപ്പോൾ പറഞ്ഞു അന്ന് എന്നെ ചേർത്തു പിടിച്ചിട്ടു വെറും പെട്ടി പാവാടക്കാരിയിൽ നിന്നും ദാവണിക്കാരിയിലേക്കുള്ള മാറ്റമായിരുന്നു.

അമ്മയോടും അച്ഛനോടും സുധമ്മ പറഞ്ഞു ഒന്നു നോക്കുക പോലും ചെയ്തില്ല. രണ്ടുമാസം മുൻപ് വലിയച്ഛന്റെ മകളുടെ പരിപാടി ആർഭാടമായി ആഘോഷിച്ചത് ഓർത്തപ്പോൾ അറിയാതെ മിഴികളിൽ നിർ തിളക്കം വന്നു. പിന്നീടും ദിനങ്ങൾ യാത്രയായി.  വർഷത്തിൽ നടന്നിരുന്ന ഉത്സവംകോടിയേറി. വീട്ടിൽ അവിടെയും എവിടെയും ബഹളവും കളികളും. സന്ധ്യക്ക് അമ്പലത്തിൽ പോവുന്നവരുടെ മുൻ  നിരയിൽ എന്നെയും കണ്ടത്തിലാക്കാം അച്ഛന്റെയും മുത്തശ്ശന്റെയും വലിയച്ഛമാരുടെയും ചെറിയച്ഛന്റെയും മുഖം വലിഞ്ഞു മുറുക്കിയത് കണ്ടു. പേടിച്ചു പുറകിലേക്ക് തിരിഞ്ഞ എന്നെ സുധമ്മ ചേർത്തുപ്പിടിച്ചിരുന്നു.

അമ്പലത്തിലേക്കുള്ള വഴിയിൽ ആദ്യം മുത്തശ്ശനും മുത്തശ്ശിയും അതു കഴിഞ്ഞു മക്കളും മരുമക്കളും പേരക്കുട്ടികളും.ഏറ്റവും പുറകിൽ ഞാനും സുധമ്മയും ബാക്കിവന്ന പണിക്കാരും.. മുമ്പിൽ എല്ലാവരും തല ഉയർത്തി നടന്നപ്പോൾ ഞാൻ എന്ന ജാതകദോഷക്കാരി ആവുന്ന അത്രേയും തലകുനിഞ്ഞു നടന്നു. ഒരുവേള എന്റെ മിഴികളിൽ മഴയും ഹൃദയത്തിൽ ഇടിയും മിന്നലുമായിരുന്നു..

അവർ ചിരിച്ചുകളിച്ചു അമ്മയുടെ കൈയിൽ മുറുകെ പിടിച്ചു നടന്നിരുന്നത് ഒരുവേള ഞാനായിരുന്നെന്ന് ആശിച്ചു പോയി. അമ്പലപ്പറമ്പിൽ തിങ്ങിനിറഞ്ഞ കച്ചവടക്കാരിൽ നിന്നും ചേച്ചിയും അനിയനും ഓരോന്നും വാങ്ങി നടന്നു നീങ്ങിയതും എന്റെ കണ്ണുകൾ കടയിലെ കമ്പിയിൽ നിരനിരയായി ഒതുക്കിയ പലവർണ്ണങ്ങളിൽ നിറഞ്ഞ കുപ്പിവളയിലായിരുന്നു. ഒരുപാട് ആളുകളെ വർണ്ണങ്ങൾ പഠിപ്പിച്ച വർണ്ണവളകൾ..

ഒരു അവധിക്കാലം തറവാട്ടിലെ എല്ലാവരും ഒരു യാത്രപോയി. ഞാൻ സുധമ്മയുടെ കൂടെ അവരുടെ വീട്ടിലേക്കും. പരന്നു കിടക്കുന്ന വയലിനു ഇടയിൽ ഒരു കുഞ്ഞു വീട്. സുധമ്മക്ക് കണ്ണനും ദേവച്ഛൻ കാശിയുമായ കാശിനാധൻ എനിക്ക് കണ്ണേട്ടന്നായിരുന്നു. ദേവച്ഛൻ വലിയ സഖാവ് ആയിരുന്നത്രേ. ഒരു അടിപിടിയിൽ വെ ട്ടേറ്റു ഇടതുഭാഗം തളർന്നു. അതിൽ പിന്നെ നടത്തം വാടിയിലാണ്.

അവരുടെ അല്ലിയും അല്ലിപ്പൂവുമായി ഞാൻ അവിടം മോചിതനായ തുമ്പിയെ പോലെ പറന്നു നടന്നു. ദാവണികാരിയിൽ നിന്നും പഴയ ആ പാവാടക്കാരിയിലേക്കുള്ള മാറ്റം ഒരുപാടായിരുന്നു..

വയലും പുഴയും ബഷീറിക്കാന്റെ ചായടെയും വടയുടെയും രുചികൾ അറിഞ്ഞത് കണ്ണേട്ടന്റെ സൈക്കിളിന്റെ പുറകിലിരുന്നു നാട് കണ്ടപ്പോഴാണ്.

എന്തുപറഞ്ഞാലും അച്ഛൻ അതിനെ പറ്റി പറയാൻ ആയിരം കഥകളുണ്ട്. ഞാൻ സന്തോഷവും സമാദാനവും അറിഞ്ഞ നിമിഷം. കളിയാക്കുന്ന ഏട്ടനെ ചുണ്ടു കുർപ്പിച്ചു നോക്കിയാമതി അതോടുക്കൂടി ഇല്ലാതാവും അടിയും പിടിയും. അമ്പലക്കുളത്തിലെ താമര കൈയിൽ പിടിച്ചതും ആദ്യമായി സൈക്കിൾ ചവിട്ടിയതും അവിടെനിന്നായിരുന്നു. ഉറക്കം തൂങ്ങി ഇരിക്കുന്ന എന്നെ സുധമ്മ മടിയിൽ കിടത്തും എന്നാൽ ആ സ്ഥലത്തിനു ഞാനും ഏട്ടനും വഴക്കായിരിക്കും. എവിടെയോ ചിരിക്കാൻ മറന്നുപ്പോഴാ ആ ബാല്യക്കാലം തിരിച്ചു തരുകയായിരുന്നു ആ മൂന്നുപേർ.

തിരിച്ചു തറവാട്ടിലേക്ക് തിരിക്കുമ്പോൾ സങ്കടത്താൽ മിഴികൾ ഇരുണ്ടുക്കൂടി. പിന്നീട് ഓരോ വഴിയിലും എനിക്ക് കരുതിയ മാങ്ങയോ പുളിമിടായിയോ താമരപ്പൂവുകളും കാണാം.പ്ലസ്ടു കഴിഞ്ഞു ഇനി പഠിക്കാൻ പോവേണ്ടന്നു കരുതിയ എന്നെ കണ്ണേട്ടന്റെ നിർബന്ധപ്രകാരം ഡിഗ്രിക്ക് അപേക്ഷ കൊടുത്തു. കോളേജ് കിട്ടി ബി എ ഇംഗ്ലീഷ്. അതും കണ്ണേട്ടന്റെ കോളേജിൽ. കോളേജ് ചെയർമാനും സഖാവുമായ കാശിനാധന്റെ അല്ലി എന്നനിലയിൽ കോളേജിൽ എല്ലാവരും അറിയപ്പെടുന്ന വ്യക്തിയായി. ഇടക്ക് എപ്പോഴോ എനിക്ക് നേരെ വന്ന പ്രണയഅഭ്യർത്ഥനയിൽ ‘ഇവൾ എന്റെ പെണ്ണാണെന്ന്’ പറഞ്ഞു ചേർത്തുപ്പിടിച്ചു. അപ്പോഴും എന്റെ ചെവിയിൽ എന്റെ പെണ്ണാണെന്നുള്ള വാക്യം മുഴങ്ങി കേട്ടുക്കൊണ്ടിരുന്നു. അവിടം മുതൽ തുടങ്ങുകയായിരുന്നു ഞങ്ങളുടെ പ്രണയം. സഖാവിന്റെ സഖി…..

സങ്കടത്തിൽ കുളിച്ചിരുന്ന എനിക്ക് കണ്ണേട്ടൻ ഒരു അഭയമായിരുന്നു  കോളേജിൽ നടുമുറ്റത്ത് തളിർത്തു പന്തലിച്ച  വാഗമരച്ചുവട്ടിൽ എന്റെയും സഖാവിന്റെയും പ്രണയകാവ്യങ്ങൾ. ഇടക്കിടെ വരാന്തയിലൂടെ നടന്നുപോവുന്ന സഖാവിന്റെ കണ്ണുകൾ എന്റെ കണ്ണുകളിൽ തറഞ്ഞു നിൽക്കുകയും കഥകൾ കൈമാറുകയും ചെയ്തിരുന്നു.

കലോത്സവത്തിന് കവിത രചനക്ക് പേര് കൊടുക്കാൻ വിസമ്മതിച്ച എന്നെ ചേർത്തുപ്പിടിച്ചു “നിനക്ക് കഴിയും എടി അളിപ്പെണ്ണേ…..”എന്നുപറഞ്ഞ സഖാവിൽ ഞാൻ കണ്ടത് ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ സംരക്ഷണമായിരുന്നു. കവിതാരചനയുടെ ഫലപ്രഖ്യാപനത്തിൽ എന്റെ പേര് വിളിച്ചപ്പോൾ ഓടിച്ചെന്നു കെട്ടിപിടിച്ചു കരയുമ്പോൾ ആദ്യമായി കിട്ടിയ സമ്മാനത്തിലുള്ള സന്തോഷപ്രകടനമായിരുന്നു. വീട്ടിൽ തിരിച്ചെത്തി സുധമ്മയെ കെട്ടിപിടിച്ചു വിവരം പറയുമ്പോൾ അവിടെയും സന്തോഷം മാത്രം.

പിന്നീടും ദിനങ്ങൾ ഒരുപാട് നടന്നു നീങ്ങി….

കണ്ണേട്ടന്റെ പഠനം കഴിഞ്ഞു സ്കൂളിൽ ജോലിക്ക് കയറി. ഇടക്കിടെ ലഭിക്കുന്ന പ്രണയകത്തുകളിൽ ഞാൻ എന്റെ സന്തോഷം കണ്ടെത്തി. ഞാൻ മൂന്നാംവർഷത്തിലായി.ചേച്ചിയുടെ കല്യാണം കൂടെ പഠിക്കുന്ന ചേട്ടനുമായി ഉറപ്പിച്ചു. വീട്ടിൽ അവിടെയും ഇവിടെയും ബഹളവും കളികളും.

ഒരുദിവസം വീട്ടിൽ എത്തി സുധമ്മയെ അന്വേഷിച്ചു എന്നാൽ എവിടെയും കാണാൻ സാധിച്ചില്ല.പൂമുഖത്തു എത്തിയപോയാണ് അച്ഛന്റെ ‘അനന്യ ‘എന്നുള്ള വിളി. അച്ഛന്റെ പുറകെ അമ്മയും മുത്തശ്ശനും  മുത്തശ്ശിയും വലിയച്ഛമാരും ചെറിയച്ഛനും കൂടെ പിറകെ കുറെ ആളുകളും. ദേഷ്യം വന്നു നിൽക്കുന്ന അച്ഛൻ ഓടിവന്നു മുഖത്തു അടിക്കുകയാണ് ചെയ്തത്.കൂടാതെ നീയും ആ കാശിനാധനും തമ്മിലുള്ള ബന്ധമെന്തെന്ന് ചോദിച്ചു. ദേവനയിലും ചെവിയിൽ കേട്ടത് അച്ഛന്റ് വാക്കുകളായിരുന്നു. “ജനിച്ചപ്പോൾ തുടങ്ങിയ കഷ്ട്ടക്കാലമാണ്, ആദ്യം എല്ലാം ഇല്ലാതെയാക്കി, പിന്നെ എന്നെ കൊല്ലാൻ നോക്കി, ഇനി ആ താന്തോന്നിയെ സ്നേഹിച്ചു എന്നെ തോൽപ്പിക്കാനാണ് ഉദ്ദേശം എങ്കിൽ കൊന്നുകളയും ഞാൻ “. വേദനയിലും സങ്കടത്തിലും വിതുമ്പുന്ന ചുണ്ടുകളെ ഞാൻ ചുംബിച്ചു. കണ്ണേട്ടൻ ഇല്ലാതെ പറ്റില്ലെന്ന് ഞാൻ ശബ്ദം ഉയർത്തി. ഒരുവേള എന്റെ ശബ്ദം അവിടം ഉയർന്നു. ദേഷ്യത്തോടെ വീണ്ടും അടിക്കുമ്പോഴും എന്റെ ഉള്ളിൽ കണ്ണേട്ടനും സുധമ്മയും ദേവച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളു… കൈയിൽ പിടിച്ചു വലിച്ചു ഇരുട്ട് നിറഞ്ഞ മുറിയിൽ വീണ്ടും തള്ളി നീക്കി. ഇന്നേക്ക് രണ്ടുദിവസം കഴിഞ്ഞു. എല്ലാവരും എന്നെ മറന്നു പോയോ?… അല്ലെങ്കിൽ അച്ഛൻ പറയുന്ന പോലെ കണ്ണേട്ടനും സുധമ്മക്കും ദേവച്ഛനും എന്നെ പേടിയാണോ??….

****************

“…… അല്ലി…….””

ഒരുനിമിഷം ആ ശബ്ദം കാതുകളിൽ ചേകേറി. തന്റെ പ്രീയപ്പെട്ടവൻ ആ നിമിഷം അവളുടെ കണ്ണുകൾ വിടർന്നു.ഗേറ്റ് വലിയ ശബ്ദത്തോടെ തുറക്കുന്നത് കേട്ടതും ഞെട്ടി ജനവാതിലൂടെ പുറത്തേക്ക് നോക്കിയതും കണ്ടു് അലസമായ മുടി പിന്നിലേക്കും ഷർട്ടിന്റെ കൈ തൊരുത്ത് നടന്നു വരുന്ന അവളുടെ കണ്ണേട്ടനെ..ഉമ്മറത്തു ഇരുന്നിരുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും നോട്ടം കാശിയിൽ എത്തി.ബാക്കിയുള്ളവരും അകത്തു നിന്നും ഇറങ്ങി വന്നു.അച്ഛനും ചെറിയച്ഛനും അവന്റെ അടുത്തേക്ക് നടന്നുനീങ്ങി.

“……. അല്ലി…..”

അകത്തു കടക്കും വഴി അവൻ അലറി വിളിക്കുന്നുണ്ടായിരുന്നു.അവനെ തടയാൻ ശ്രമിച്ച എല്ലാവർക്കും അതു കഴിയാതെ വന്നു.

“”നീ ആരാടാ… എന്റെ വീട്ടിൽ വന്നു അവളെ വിളിക്കാൻ… ഇറങ്ങി പോടാ “”

അച്ഛൻ അലറി. അവൻ അയാളെ അടിമുടി നോക്കി.ദേഷ്യത്തിൽ അവൻ വിറച്ചു.

“””അവളെ ജനിപ്പിച്ചു എന്ന ഒറ്റ കാരണത്താൽ തന്നെ കൊല്ലാതെ വിടുന്നു അല്ലെങ്കിൽ തന്നെ തീർക്കേണ്ട സമയം കഴിഞ്ഞു. ഒരു ജാതകദോഷത്തിന്റെ പേരും പറഞ്ഞു അവളെ എത്ര കരയിപ്പിച്ചു.താൻ അവളുടെ അച്ഛൻ അല്ലേ. അതോ തന്റെ മകൾ അല്ലേ.. ഇപ്പോൾ അവൾ ജീവിച്ചിരിപ്പുണ്ടോ.. അതോ നിങ്ങളൊക്കെ ചേർന്ന് അവളെ കൊന്നോ… മാറി നിക്കടോ…..””

മുന്നിൽ തടസ്സം ആയി നിൽക്കുന്നവരെ തട്ടി തെറിപ്പിച്ചു കൊണ്ട് ഉള്ളിലേക്ക് കടന്നു. അവന്റെ വാക്കുകളിലും കോപത്തിലും പേടിയോടെ നിൽക്കുകയായിരുന്നു ബാക്കിയുള്ളവർ..

“”…. അല്ലി…””

മുകളിൽ നോക്കി അലറി വിളിച്ചു. തടയാൻ ശ്രമിക്കുന്നവരെ എതിർത്തു നീക്കി.ആ സമയം അവൻ ആ പഴയ സഖാവായിരുന്നു.തന്റെ സഖിക്ക് വേണ്ടി അസുര ഭാവം വന്ന സഖാവ്.മുകളിൽ ചെന്ന അവൻ കാണുന്നത് ഡോറിൽ തുടരെ തുടരെ മുട്ടും നേർത്ത അല്ലിയുടെ കരച്ചിലിന്റെ ശബ്ദവും. അവൻ പെട്ടെന്നു തന്നെ ഡോർ തുറന്നു നോക്കിയപ്പോൾ കണ്ടത് പേടിയാൽ ചുവന്ന മുഖവും അടികൊണ്ട പാടുകളും..

“””….. അല്ലിപെണ്ണേ….””

അവന്റെ സ്വരത്തിൽ സന്തോഷവും സങ്കടവും പരിഭവവും വേദനയും നിറഞ്ഞു.അവളുടെ വീങ്ങിയ മുഖവും വിരൽ പാടു നിറഞ്ഞ മുറിവും അവളുടെ വേദന വിളിച്ചോതി.അവന്റെ മിഴികൾ നിറഞ്ഞു.ഒരുനിമിഷം അവന്റെ കാലുകൾക്ക് വേഗത ഏറി.അവളുടെ അടുത്ത് എത്തിയതും പരസ്പരം മറന്നു കെട്ടിപിടിച്ചു.ഏതൊരു വേദനയിലും ആശ്വാസം നൽകിയത് പോലെ.പ്രണയത്തോടെയും സന്തോഷത്തോടെയും…. അവരുടെ സങ്കടങ്ങൾ എല്ലാം പറഞ്ഞു തീർക്കാൻ ഒരു അവസരം.അതിനു ശേഷം വിട്ടുമാറുമ്പോൾ ഒരു വാശിയോടെ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളിൽ അമർന്നു….

അവളെ ചേർത്തുപിടിച്ചു അച്ഛന്റെ മുമ്പിൽ നിൽക്കുമ്പോൾ ഇരിക്കലും വിട്ടുകൊടുക്കില്ലെന്ന് അവൻ ഉറപ്പിച്ചിരുന്നു.

“”കൊണ്ടുപ്പോവുകയാണ് നിങ്ങൾ ദുഷിച്ചവൾ എന്നു മുദ്രക്കുത്തിയ എന്റെ പെണ്ണിനെ “”

തറവാടിന്റെ പടികൾ കടക്കുമ്പോൾ ഒരിക്കലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല.മറിച്ചു സന്തോഷവും സമാദാനവും ഉള്ള ദിനങ്ങൾക്കുള്ള തയാറെടുപ്പിലായിരുന്നു..ഒരുവേള അച്ഛന്റെയും മറ്റുള്ളവരുടെയും മിഴികൾ നിറഞ്ഞു.

സുധമ്മ പറയാറുള്ള കഥയിലെ പോലെ അവൾ എന്ന രാജകുമാരിയെ രക്ഷിച്ച രാജകുമാരൻ അവളുടെ സ്വന്തം കണ്ണേട്ടൻ…..

അവസാനിച്ചു.