രചന : കുഞ്ഞാവ
:::::::::::::::::::::::::
ശ്രുതി….എല്ലാം റെഡിയാണല്ലോ അല്ലെ…അടുക്കളയിൽ നിന്നും പാചകം ചെയ്ത് കൊണ്ടിരുന്ന ശ്രുതിയെ പിന്നിൽ നിന്നും കെട്ടിപിടിച്ചുകൊണ്ട് ഗോകുൽ ചോദിച്ചു.
ഈ കറി കൂടി ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാം റെഡിയാണ് . അവന്റെ നെഞ്ചിൽ ചാരിനിന്നുകൊണ്ട് അവൾ മറുപടി പറഞ്ഞു.
അപ്പോളാണ് പുറത്തു നിന്ന് ഒരു കാറിന്റെ ഹോൺ അടി അവർ കേട്ടത്.
അവൻ വന്നുവെന്ന് തോന്നുന്നു. അതും പറഞ്ഞ് ശ്രുതിയുടെ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ഗോകുൽ വാതിൽ തുറക്കാനായി പോയി.
അവൻ പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് അവൾ അവളുടെ ജോലിക്കളിലേക്ക് തിരിഞ്ഞു.
ഹായ് രഞ്ജിത് ….വരു അകത്തേക്ക് കയറി ഇരിക്കാം…കാറിൽ നിന്നുമിറങ്ങിയ അവന്റെ സുഹൃത്ത് രഞ്ജിത്തിനെ ഗോകുൽ വീട്ടിലേക്ക് ക്ഷണിച്ചു.
രഞ്ജിത്ത് അവനെ ഒന്ന് കെട്ടിപിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു.
അവർ രണ്ടുപേരും അകത്തെ സോഫയിൽ ചെന്നിരുന്നു സംസാരിക്കാൻ തുടങ്ങി.
എത്ര നാളെയെടാ കണ്ടിട്ട്…. നിനക്ക് സുഖമല്ലേ. (ഗോകുൽ)
Yes…. I’m good…. And am going to get divorced….യാതൊരു ഭാവ വ്യത്യാസവുമില്ലാതെ രഞ്ജിത്ത് പറഞ്ഞു.
What ? ഗോകുൽ ഞെട്ടികൊണ്ട് ചോദിച്ചു.
Yes…. എനിക്ക് ഇനി രേഖയുടെ കൂടെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ കഴിയില്ലെടാ….അതുകൊണ്ട് ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. രഞ്ജിത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു.
അപ്പോൾ നിങ്ങളുടെ മകൾ? ഗോകുൽ ചോദ്യരൂപേണ രഞ്ജിത്തിനെ നോക്കി ചോദിച്ചു.
മോളെ അവൾ കൂടെ കൊണ്ടുപോവും….ഈ ബിസ്സിനെസ്സ് തിരക്കുകൾക്കിടയിൽ എനിക്ക് ചിലപ്പോൾ അവളെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല.
ഗോകുൽ അതിന് മറുപടിയൊന്നും പറഞ്ഞില്ല.
അല്ല എവിടെ മാറ്റാരുമില്ലേ….രഞ്ജിത് അത് ചോദിച്ചപ്പോൾ ഗോകുൽ ശ്രുതിയെ വിളിച്ചു.
നനഞ്ഞ കൈ സാരിത്തുമ്പിൽ തുടച്ചുകൊണ്ട് ശ്രുതി ഹാളിലേക്ക് ഇറങ്ങി വന്നു.
ഇത് എന്റെ ഭാര്യ ശ്രുതി ❤…. ശ്രുതിയെ ചേർത്തു പിടിച്ചുകൊണ്ട് ഗോകുൽ പറഞ്ഞു.
കുഞ്ഞുണ്ണി….ഗോകുൽ നീട്ടി വിളിച്ചപ്പോൾ അഞ്ചു വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടി ഓടിവന്ന് അവനെ ചുറ്റിപിടിച്ചു.
ഇതാണ് അക്ഷയ് എന്ന ഞങ്ങളുടെ കുഞ്ഞുണ്ണി. കുഞ്ഞുണ്ണിയെ കൈയിൽ എടുത്തുകൊണ്ടു ഗോകുൽ പറഞ്ഞു.
അവന്റെ കവിളിൽ ഒന്ന് ചുംബിച്ചിട്ട് കുഞ്ഞുണ്ണി ശ്രുതിയുടെ കൈയിലേക്ക് ചാടി.
ഇതാണ് ഇപ്പോൾ എന്റെ സ്വർഗം 💙….അവരെ ചേർത്ത് നിർത്തികൊണ്ട് ഗോകുൽ പറഞ്ഞപ്പോൾ രഞ്ജിത്ത് അവനെ നോക്കി പുഞ്ചിരിച്ചു.
ശ്രുതി അപ്പോൾ ഗോകുലിനെ പ്രണയർദ്രമായി നോക്കികൊണ്ട് നിൽക്കുകയായിരുന്നു
നീ പോയി ഫ്രഷ് ആയിട്ട് വാ…. ഭക്ഷണം എടുത്ത് വെക്കാം…. രഞ്ജിത്തിനുള്ള റൂം കാണിച്ചു കൊടുത്ത് കൊണ്ട് ഗോകുൽ പറഞ്ഞു
ഒന്ന് തലയാട്ടികൊണ്ട് രഞ്ജിത്ത് ഫ്രഷ് ആവാൻ പോയി…. ഈ സമയം ശ്രുതിയും ഗോകുലും ഭക്ഷണമെല്ലാം ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചു
ഉച്ച ഭക്ഷണം കഴിച്ചു കഴിഞ്ഞ് ശ്രുതി കുഞ്ഞുണ്ണിയെ ഉറക്കാനായി റൂമിലേക്ക് കൊണ്ടുപോയി. ഗോകുലും രഞ്ജിത്തും ഹാളിൽ സംസാരിച്ചുകൊണ്ടിരുന്നു.
വളരെ ഹാപ്പി ഫാമിലി ആണല്ലേ നിന്റേത്. (രഞ്ജിത്ത്)
മ്മ്മ് അതേ…. ഞാനും എന്റെ ശ്രുതിയും പിന്നെ ഞങ്ങടെ കുഞ്ഞുണ്ണിയും ❤ ….ഗോകുൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാനും ഇതുപോലെയൊരു കുടുംബ ജീവിതം നയിക്കണം എന്നാണ് ആഗ്രഹിച്ചത്…. എന്നാൽ ഞാനും രേഖയും എല്ലാത്തിനും രണ്ട് അഭിപ്രായം ആണ്…. രഞ്ജിത് ഏതോ ഒരു ഓർമയിൽ പറഞ്ഞു
ഈ സ്‌ട്രെസ്സിൽ നിന്നും ഒരു റിലീഫ് കിട്ടാൻ വേണ്ടിയാണ് ഈ യാത്ര തന്നെ…. (രഞ്ജിത്ത്)
എന്നാൽ നീ പോയി റസ്റ്റ് എടുക്ക്….ഒരുപാട് യാത്ര ചെയ്ത് വന്നതല്ലേ….അതും പറഞ്ഞു കൊണ്ട് ഗോകുൽ എഴുന്നേറ്റു.
രഞ്ജിത് അവന് കൊടുത്ത റൂമിലേക്ക് റസ്റ്റ് എടുക്കാൻ പോയി. ഗോകുൽ ശ്രുതിയെ അന്വേഷിച്ചും.
ഗോകുൽ ചെന്നപ്പോൾ ശ്രുതി കുഞ്ഞുണ്ണിയെ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു. അവൻ ചിരിച്ചുകൊണ്ട് കുഞ്ഞുണ്ണിയുടെ മറ്റേസൈഡിൽ വന്ന് കിടന്നു. ശേഷം അവരെ ചേർത്തുപിടിച്ചുകൊണ്ട് ഉറങ്ങി.
രണ്ട് ദിവസം രഞ്ജിത് അവരുടെ വീട്ടിൽ ഉണ്ടായിരുന്നു. അവൻ കണ്ടറിയുകയായിരുന്നു ശ്രുതിയും ഗോകുലും തമ്മിലുള്ള പ്രണയം….അതുപോലെ തന്നെ അവർക്ക് കുഞ്ഞുണ്ണിയോടുള്ള സ്നേഹവും വാത്സല്യവും 💙 ….
അന്ന് രാത്രി അവർ ഒന്ന് കൂടാനായി ബാൽക്കണിൽ പോയിരുന്നു
ബിയറിന്റെ ബോട്ടിൽ open ചെയ്തപ്പോളെ ശ്രുതി ഗോകുലിനെ നോക്കി കണ്ണുരുട്ടി കാണിച്ചു.
ഒരു തവണ ക്ഷമിക്ക് മുത്തേ…തന്റെ ചെവിയിൽ പിടിച്ചുകൊണ്ട് ഗോകുൽ ചുണ്ടുകൾ കൊണ്ട് ശബ്ദം ഉണ്ടാകാതെ പറഞ്ഞു.
ഇനി ഇത് ആവർത്തിക്കരുത് കേട്ടല്ലോ . അവൾ അവനോട് ആംഗ്യ ഭാഷയിൽ പറഞ്ഞു.
അവൻ അനുസരണയുള്ള കുട്ടിയെ പോലെ തലകുലുക്കി കാണിച്ചു.
അവൾ അപ്പോൾ തന്നെ അവിടെ നിന്നും പോയി.
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഗോകുൽ ബിയർ ഒരു സിപ്പ് എടുത്തു.
നിനക്ക് ശ്രുതിയോട് ദേഷ്യം തോന്നുന്നില്ലേ….രഞ്ജിത്തിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ഗോകുൽ അവനെ സംശയത്തോടെ നോക്കി.
എന്തിന് …. (ഗോകുൽ)
അല്ല അവൾ അവളുടെ ഇഷ്ടങ്ങൾ നിന്റെ മേലെ അടിച്ചേൽപ്പിക്കുകയല്ലേ….നിനക്ക് ബിയർ കുടിക്കാൻ താല്പര്യമുണ്ട്….എന്നാൽ അവൾ നിന്നെ തടയുന്നു. കാരണം അവൾക്ക് അത് ഇഷ്ട്ടമല്ല….
രഞ്ജിത് പറഞ്ഞത് കേട്ട് ഗോകുൽ ചിരിച്ചു.
ഒരിക്കലുമില്ല…. എനിക്ക് അവളോട് ഒരു ദേഷ്യവുമില്ല…. എന്റെ നല്ലതിന് വേണ്ടിയല്ലേ അവൾ അങ്ങനെ പറഞ്ഞത്…. പുഞ്ചിരിയോടെ പറയുന്ന ഗോകുലിനെ അത്ഭുതത്തോടെ രഞ്ജിത് ഇരുന്നു.
ഞാൻ കുടിക്കാൻ എടുക്കുമ്പോൾ ഒക്കെ രേഖയും എന്നെ തടയാറുണ്ടായിരുന്നു…. അന്നൊക്കെ ഞാൻ അവൾക്കിട്ട് ഒന്ന് പൊട്ടിക്കുകയും ചെയ്യും. (രഞ്ജിത്)
ഇത് ഞാൻ പ്രതീക്ഷിച്ചതാ എന്ന എക്സ്പ്രഷനിട്ട് ഗോകുൽ അത് കേട്ടിരുന്നു.
ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ഒന്നും വിചാരിക്കരുത്. ഗോകുലിനെ ഒന്ന് നോക്കികൊണ്ട് രഞ്ജിത് പറഞ്ഞു.
മ്മ്മ് എന്താ . (ഗോകുൽ)
ശ്രുതിയുടെയും നിന്റെയും വിവാഹത്തിന് മുൻപ് അവളെ കണ്ടിരുന്നെങ്കിൽ ഞാൻ കണ്ടിരുന്നെങ്കിൽ അവളെ ഞാൻ വിവാഹം ചെയ്യുമായിരുന്നു.
രഞ്ജിത് പറഞ്ഞത് കേട്ട് ഗോകുൽ പൊട്ടിച്ചിരിച്ചു.
ശെരിക്കും…. ഗോകുൽ കണ്ണുകൾ വിടർത്തികൊണ്ട് ചോദിച്ചു.
മ്മ്മ്മ് ശെരിക്കും . രഞ്ജിത് ചിരിച്ചുകൊണ്ട് പറഞ്ഞു.
നിനക്കറിയോ…. ശ്രുതിയെ ഞാൻ പ്രണയിച്ചു വിവാഹം ചെയ്തതാണ് ….പഴയ ഓർമകളിൽ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഗോകുൽ പറഞ്ഞു.
അവന് നല്ലൊരു കേൾവിക്കാരനായി രഞ്ജിത് ഇരുന്നു.
6 വർഷങ്ങൾക്ക് മുൻപ്…. 3 വർഷത്തെ എന്റെ പ്രണയം അവളോട് തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു ശ്രുതിയുടേത്. എന്റേത് നാട്ടിലെ ഒരു പ്രമാണി കുടുംബവും…. എന്നാൽ എന്റെ അച്ഛനും അമ്മയും എനിക്ക് സപ്പോർട്ട് ആയിരുന്നു. ശ്രുതിയെ മരുമകൾ ആയിട്ടല്ല മകളായിട്ട് സ്വീകരിക്കാൻ അവർ തയ്യാറായിരുന്നു.
അങ്ങനെ അവളോട് എന്റെ ഇഷ്ടം പറയാൻ ഞാൻ പോയി. എന്നാൽ അവിടെ ചെന്നപ്പോൾ അവരുടെ വീടിന് മുന്നിൽ നിന്നും വഴക്കിടുന്ന ഒരു ചെറുപ്പകാരനെ കണ്ടു…. കാര്യം അന്വേഷിച്ചപ്പോൾ അവളെ പെണ്ണ് കാണാൻ വന്ന പയ്യനാണെന്ന് അറിയാൻ കഴിഞ്ഞു… സ്ത്രീധനം കിട്ടുന്നത് കുറവായിരിക്കുമെന്ന് പറഞ്ഞാണ് അവൻ വഴക്കിട്ടത്….അവന് 250 പവൻ സ്വർണ്ണം സ്ത്രീധനമായിട്ട് വേണമെന്ന്….എന്നാലേ അവളെ വിവാഹം ചെയ്യുവെന്ന്. അവളുടെ അച്ഛനും അമ്മയും നിറകണ്ണുകളോടെ അവനെ നോക്കി നിന്നു. അങ്ങനെ ആ കല്യാണലോചന മുടങ്ങി.
സത്യം പറഞ്ഞാൽ ഞാൻ ഒരുപാട് സന്തോഷിച്ചു ?…. പിറ്റേന്ന് തന്നെ അവളെ പെണ്ണ് ചോദിക്കാൻ ഞാൻ അച്ഛനെയും അമ്മയെയും കൊണ്ട് പോയി.
അന്ന് അവൾ എന്നോട് പറഞ്ഞത് സ്ത്രീധനമായിട്ട് ഒരു രൂപ പോലും തരില്ല എന്നാണ്….സ്ത്രീധനം വേണമെന്നാണെങ്കിൽ അവിടുന്ന് ആ നിമിഷം തന്നെ ഇറങ്ങി പോവണമെന്ന്….
അപ്പോൾ ഞാൻ അവളോട് പറഞ്ഞു….എന്റെ അച്ഛനും അമ്മയും സ്ത്രീയാണ് ഏറ്റവും വലിയ ധനം അല്ലാതെ സ്ത്രീധനം അല്ല എന്നാണ് എന്നെ പഠിപ്പിച്ചതെന്ന്. അവൾ എന്നെ കണ്ണും വിടർത്തി നോക്കി….
ആ നോട്ടം ഇന്നും എന്റെ നെഞ്ചിൽ ഉണ്ട്…. ചിരിച്ചുകൊണ്ട് ഇടനെഞ്ചിൽ കൈയുഴിഞ്ഞുകൊണ്ട് ഗോകുൽ പറഞ്ഞു.
ഇതെല്ലാം കേട്ട് ഞെട്ടിയിരിക്കുകയായിരുന്നു രഞ്ജിത്.
അവൻ ഗോകുലിനെ സംശയത്തോടെ നോക്കി.
സംശയിക്കണ്ടാ…. അന്ന് അവിടെ സ്ത്രീധനം വേണമെന്ന് പറഞ്ഞു വഴക്കിട്ട ആ പയ്യൻ നീ തന്നെയാണ് ….ഗോകുൽ രഞ്ജിത്തിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ രഞ്ജിത് ഇളിഭ്യനായി ഇരുന്നു.
ഇതെല്ലാം കേട്ടുകൊണ്ട് ശ്രുതി അവിടേക്ക് വന്നത്…. അവൾ ഗോകുലിനെ കൈകെട്ടി നിന്നുകൊണ്ട് നോക്കി.
അവൻ ചിരിയോടെ അവളെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. ആ ചിരി അവളുടെ ചുണ്ടിലേക്കും പടർന്നു….
നീയാണ് എനിക്കെന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ നിധി ❤…. എന്റെ പ്രണയം…. എന്റെ ഭാര്യ…. എന്റെ കുഞ്ഞിന്റെ അമ്മ…. അങ്ങനെ എന്റെ എല്ലാമാണ് നീ…. ശ്രുതിയുടെ നെറ്റിയിൽ ഒന്ന് മുത്തികൊണ്ട് ഗോകുൽ മൊഴിഞ്ഞു.
ഇതെല്ലാം കണ്ട് രഞ്ജിത് നഷ്ടബോധത്തോടെ ഇരുന്നു.
അവസാനിച്ചു