ഇണ
രചന : പ്രവീൺ ചന്ദ്രൻ
:::::::::::::::::::::
“ആ സ ർപ്പക്കാവിന്റെ അടുത്തേക്കൊന്നും പോകല്ലേ മക്കളെ..” കളിക്കാനായി പുതിയ സ്ഥലം നോക്കി നടന്ന ഞങ്ങളെ അമ്മൂമ്മ ഓർമ്മിപ്പിച്ചു..
അമ്മൂമ്മ സ്ഥിരം പറയുന്നതാണല്ലോ ഇതെന്ന് ഞാനോർത്തു..നാളിതുവരെ ഒരു സ ർപ്പത്തെ പ്പോലും ഞാനവിടെ കണ്ടിട്ടുമില്ല…എന്നും കൗതുകത്തോടെ ഞാനവിടെ ചെന്ന് നോക്കി നിൽക്കാറുണ്ട്..
അങ്ങനെ ഒരു ദിവസം അച്ചാച്ചനെ പറമ്പ് നനയ്ക്കുന്നതിൽ സഹായിച്ചു കൊണ്ടിരിക്കു കയിരുന്ന ഞാൻ ആ കാഴ്ച കണ്ട് പേടിച്ച് പോയി…
രണ്ടു സർ പ്പങ്ങൾ കെട്ടി പിണഞ്ഞു കിടക്കുകയായിരുന്നു അവിടെ..അവ ഇണചേരുകയായിരുന്നെന്ന് മനസ്സിലാക്കാനുളള പ്രായമൊന്നും എനിക്കന്നായിട്ടില്ലായിരുന്നു…
“അച്ചാച്ചാ ഓടിവാ രണ്ടു തലയുളള പാ മ്പ്” ഞാൻ വിളിച്ചു കൂവി..
എന്റെ ഒച്ചകേട്ട് അച്ചാച്ചൻ കൈക്കോട്ട് അവിടിട്ട് ഓടി വന്നു..
“ഈശ്വരാ”
അച്ചാച്ചനുടൻ എന്റെ കണ്ണുകൾ രണ്ടും പൊത്തിപ്പിടിച്ചു.. എന്നെ എടുത്ത് ഒക്കത്തി രുത്തി അച്ചാച്ചൻ നടന്നു…
അവിടന്നെന്നേം കൊണ്ട് വീട്ടിലേക്കാണ് അച്ചാച്ചൻ പോയത്..
കിതച്ചുകൊണ്ട് വരുന്ന അച്ചാച്ചനെ കണ്ട് അമ്മൂമ്മ കാര്യം തിരക്കി…
അച്ചാച്ചനെന്നെ താഴെയിറക്കി അമ്മൂമ്മയുടെ ചെവിയിൽ എന്തോ അടക്കം പറഞ്ഞു…
എന്റെ ആകാംക്ഷ ഞാനമ്മൂമ്മയോട് മറച്ച് വച്ചില്ല…
“അമ്മൂമ്മേ അവിടെ രണ്ടു തലയുളള പാ മ്പ്..അമ്മൂമ്മയ്ക്ക് കാണണോ?”
“അയ്യോ വേണ്ട മോനേ..അത് നമ്മളെ കൊത്തും.. അതിന് വിഷ മുണ്ട്” അമ്മൂമ്മ എന്നെ പേടിപ്പിക്കാൻ ശ്രമിച്ചു…
പക്ഷെ അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. ആ ദൃശ്യം എന്റെ മനസ്സിൽ നിന്ന് മായുന്നില്ലായിരുന്നു…
പിറ്റെ ദിവസം ഉച്ചസമയം.. പതിവ് പോലെ ഞങ്ങൾ ടി.വിയിൽ സിനിമ കണ്ട് കൊണ്ടിരിക്കുകയായിരന്നു… അപ്പോഴാണ് ഞാനൊരു രംഗം കാണുന്നത്… അതിലെ നായകനും നായികയും കെട്ടിപിടിക്കുന്ന സീൻ കാണിക്കുന്നതിനിടയിൽ പാ മ്പുകൾ ഇണചേരു ന്നതിന്റെ രംഗവും ഇടവിട്ട് കാണിക്കുന്നുണ്ടാ യിരുന്നു..
സ്വതവേ ഇത്തരം രംഗങ്ങൾ വരുമ്പോൾ അമ്മ പഠിപ്പിച്ച പോലെ കണ്ണുപൊത്താറാണ് പതിവ്.. പക്ഷെ ഇത്തവണ കണ്ണുപൊത്തിയെങ്കിലും ആ രംഗം കണ്ടപ്പോൾ വിരലിനിടയിലൂടെ ഞാൻ ടീവിയിലേക്ക് നോക്കി…
ഞാനിന്നലെ കണ്ട അതേ കാഴ്ച്ച.. നായികാ നായകന്മാൻ വസ്ത്രങ്ങൾ ഊരി എറിയുന്ന തോടെ സീൻ തീരുന്നു… എനിക്കൊന്നും പിടികിട്ടിയില്ല…
ഞാൻ തിരിഞ്ഞ് അച്ചാച്ചനെ നോക്കി..
എന്റെ നോട്ടം കണ്ടതും അച്ചാച്ചനൊന്ന് പകച്ചു..
“ജാനുവേ.. ഞാൻ പറമ്പൊന്ന് നനച്ചിട്ട് വരാം” എന്റെ മുഖത്ത് നോക്കാതെ അച്ചാച്ചൻ പതുക്കെ അവിടെ നിന്ന് വലിഞ്ഞു..
ഞാനാ രംഗം വീണ്ടും മനസ്സിൽ കണ്ടു…
ഉടൻ അവിടെ നിന്ന് എഴുന്നേറ്റ് പുറത്തിറങ്ങി നാഗക്കാവ് ലക്ഷ്യമാക്കി ഞാൻ ഓടി…
അവിടെച്ചെന്ന് തലേന്ന് പാ മ്പിനെ കണ്ട സ്ഥലത്തേക്ക് ഞാൻ സൂക്ഷിച്ച് നോക്കി… പാ മ്പിന്റെ തോൽ ഉരിഞ്ഞു കിടക്കുന്നുണ്ടായിരുന്നു അവിടെ…
സിനിമയിലെ രംഗം ഒരു മിന്നായം പോലെ എന്റെ മനസ്സിൽ തെളിഞ്ഞു..
“എന്താ കുട്ടാ അവിടെ? വീട്ടിലേക്ക് കയറി പോ.. “
പിന്നീന്ന് അച്ചാച്ചനാണ് അത് പറഞ്ഞത്…
“അല്ല…അച്ചാച്ചാ ഇന്നലത്തെ ആ പാമ്പു കളെ കാണാനാ ഞാനിവിടെ വന്നത്…”
അത് കേട്ട് അച്ചാച്ചൻ എന്നെ സൂക്ഷിച്ച് നോക്കി..
“എടാ.. അത് പോയി.. ഇനി വരില്ല.. രണ്ട് തലയുള്ള പാ മ്പാണ് അത്.. അത് ഇനി നിന്നെ കണ്ടാൽ ഓടിച്ചിട്ട് കടിക്കും.. വേഗം വീട്ടിലേക്ക് പൊക്കോ”
ഞാനെന്തോ ആലോചിച്ച് നിക്കുന്നെന്ന് തോന്നിയത് കൊണ്ടാവാം അച്ചാച്ചൻ എന്റെ കൈ പിടിച്ചത്…
വീട്ടിലേക്ക് നടക്കുന്ന നേരം ഞാൻ പറഞ്ഞു..
“അച്ചാച്ചാ ഇന്നലെ നമ്മള് കണ്ടത് രണ്ട് തല ഉള്ള പാമ്പല്ലാട്ടാ… രണ്ട് പാ മ്പ് ഉണ്ടാടന്നു അവിടെ.. ടീവീല് കണ്ടപോലെ അവര് കെട്ടിപിടിച്ച് ഉമ്മ വയ്ക്കാടന്നു.. എണീറ്റ് പോയപ്പോ ഡ്രസ്സ് ഇടാണ്ടാ പോയത്.. അതാ അവിടെ കിടക്കുന്നത്…അത് എടുക്കാൻ അവര് വരില്ലേ അച്ചാച്ചാ?”
എന്റെ വർത്താനം കേണ്ട് മൂക്കത്ത് വിരൽ വച്ച അച്ചാച്ചൻ അമ്മൂമ്മയോടായി പറയുന്നത് കേട്ടു..
“അല്ലേലും ഈ ടി.വി വാങ്ങണ്ടാന്ന് ഞാൻ പറഞ്ഞതാ.. പിള്ളേരെ നാശാക്കാനയി ഓരോ കുന്ത്രാണ്ടങ്ങള്”…
” ശരിയാന്നേ ഈ ടീ.വിയിലെന്തൊക്കെയാ കാണിക്കുന്നേ.. ഉമ്മ വച്ചാലല്ല കുട്ടികളുണ്ടാകുക എന്ന് എനിക്ക് മനസ്സിലായത് തന്നെ കെട്ട് കഴിഞ്ഞേ പിന്നാ…കാലം പോയൊരു പോക്കേ..” അമ്മൂമ്മയും കഷ്ടം വച്ചു…