ഞാനെന്നല്ല എന്നെപ്പോലെ പലയാൾക്കാർ ചുറ്റുവട്ടത്തുണ്ട്. അവരൊക്കെ അനുഭവവിക്കുന്നതും ഞാൻ അനുഭവിക്കുന്നതും ഒരേ വേദന…

അവൾ

രചന : അല്ലി അല്ലി അല്ലി (ചിലങ്ക)

::::::::::::::::::::::::

” ഈ ആലോചനയും മുടങി അല്ലേടി ശരാദേ. നിന്റെ സങ്കടമോർത്ത് എനിക്ക് ശരിക്കും സങ്കടമുണ്ട്. പക്ഷെ എന്ത് ചെയ്യാനാ ” അയൽവക്കത്തെ അമ്മിണിത്തള്ള വിഷമത്തോടെപ്പറയുന്നത് കേട്ടാണ് ഉടുത്ത സാരി മാറ്റി നൈറ്റിയിട്ടുക്കൊണ്ട് ഞാൻ വെളിയിലേക്ക് ഇറങ്ങിയത്.

” അത്രയ്ക്ക് സങ്കടമാണെങ്കിൽ അമ്മിണിയമ്മേടെ മോനില്ലേ. അയാളോടൊന്ന് എന്നെക്കെട്ടാൻ പറ. ഞാനിങ്ങനെ കെട്ടാച്ച രക്കായിട്ട് നിന്നാൽ അമ്മിണിയമ്മ വെള്ള മിറങ്ങതെ ചത്തുപ്പോകില്ലേ??? ” അമ്മയുടെ അടുത്തേക്ക് വന്നുക്കൊണ്ട് ചിരിയോടെ പറഞ്ഞതും എന്നെയൊന്ന് അടിമുടി നോക്കിയിട്ടവർ പിറുപ്പിറുത്തു.

“എന്റെ മോൻ പോലീസാ പോലീസ് അവന് നല്ല മെലിഞ്ഞ സുന്ദരിപ്പെണ്ണിനെ കിട്ടും. അപ്പോഴാ നീ. ഒന്നാമത്തെ തടിച്ചി. അതിന്റ കൂടെ ഇട്ടേക്കുന്നത് കണ്ടില്ലേ. നാണമില്ലേ കൊച്ചേ നിനക്ക്.” അമർഷത്തോടെ അറത്ത് മുറിച്ചവർപ്പറഞ്ഞപ്പോൾ കണ്ണും നിറച്ച് അമ്മ എന്നെ നോക്കി.ഞാൻ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു… ഇതൊക്കെ കേട്ട് തഴമ്പിച്ചവളാണ് ഈ കീർത്തി.

അവൾ കീർത്തി!!!!നന്നേ തടിച്ചിട്ടായിരുന്നു അവൾ . കവിളും മു ലയും കൈയ്യും തു ടയും വയറുമെല്ലാം ചാടി നിൽക്കുകയായിരുന്നു. അവളുടെ ഭംഗി അതായിരിക്കും. പഞ്ഞിക്കെട്ടുപ്പോലെ വെളുത്തു തുടുത്ത്‌. പക്ഷെ കാണുന്നവന്റ് കാഴ്ചപ്പാടുകൾ വൃത്തിക്കെട്ടതാകുമ്പോൾ അവളുo വൃത്തിക്കെട്ടവളാകും. അവളും മോശമാകും. അവൾ തടിച്ചിയാകും ആന യാകും ബൊമ്മയാകും മത്തങ്ങയാകും ആന്റിയാകും അമ്മച്ചിയാകും.

“മോളെ കീർത്തി. നീ അകത്ത് പോ…” കണ്ണ് തുടച്ചുക്കൊണ്ട് അമ്മ പറഞ്ഞപ്പോൾ ഞാൻ ആ മുഖത്തേക്ക് നോക്കി. ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ല ഈ വിഷമം. എന്നെ തളർത്തുന്നതും ഈ മുഖത്തിലെ വേദനയാണ്.ഒന്നും മിണ്ടിയില്ല. തിരിച്ച് അകത്തേക്ക് കേറാനായി പോയതും കണ്ടു പോലീസ് യൂണിഫോമിൽ ഞെളിഞ്ഞു നിൽക്കുന്നവർ. സിദ്ധാർഥ്. നേരത്തെപ്പറഞ്ഞ പോലീസ് ഏമാൻ. ഇവനെ കാണുന്നതേ എനിക്ക് കലിയ. ഇവന്റെ മൊന്ത കാണുമ്പോൾ പണ്ട് സ്കൂളിൽ കഞ്ഞിക്ക് വേണ്ടി കൊതിയോടെ ക്യു നിൽക്കുമ്പോൾ ത ടിച്ചിയെന്ന് വിളിച്ചത് ഓർമ്മ വരും. ശരിക്കും സ്കൂളിൽ എല്ലാരും തടിച്ചിയെന്ന് വിളിച്ച് കളിയാക്കിയത് ഇവൻ വിളിച്ചതോടുക്കൂടിയാ. കണ്ടുട എനിക്ക്. ഒന്നാമത്തെ കാരണം ഈ പരദൂഷണം അമ്മിണിയുടെ മ്യോൻ.എന്നേക്കാൾ നാല് വയസ്സിന് മൂത്തതാ ഇവൻ.എല്ലാം കൊണ്ടും ദേഷ്യവാ…..അവനെയൊന്ന് കടുപ്പിച്ച് നോക്കി. എന്നത്തേയും പോലെ കാണുമ്പോൾ ഒരു പുഞ്ചിരിയുണ്ട്.കുറേ പുച്ഛം അങ്ങോട്ട് വാരിവിതറി ഞാൻ അകത്തേക്ക് പോയി.

” സുഖാണോ ശരാധമ്മേ. ” ചിരിയോടെ സിദ്ധു തിരക്കിയതും പുറമെ ചിരിവരുത്തി അതേയെന്ന് തലയാട്ടി. അതവന് നന്നായിട്ട് മനസിലാകുകയും ചെയ്യും.

” നിലയും വിലയും അറിഞ്ഞു പെരുമാറാൻ ഈ ചെറുക്കനറിയില്ല.” പിറുപിറുത്തുക്കൊണ്ട് അവന്റയടുത്തേക്ക് പോകുന്ന അമ്മിണിയെ വരണ്ട ചിരിയോടെ ശരധ നോക്കി.ഇങ്ങനെ കുത്തി നോവിക്കാൻ എത്ര ആൾക്കാരാ. എന്നെപ്പോലെ എത്ര അച്ഛനും അമ്മയും വേദനിക്കുന്നുണ്ടാകും ഹാ.” സ്വയം പറഞ്ഞുക്കൊണ്ടവൾ അകത്തേക്കുപ്പോയി.

————————–

” ആ ബ്രോക്കറോട് പറഞ്ഞേക്ക് എന്റെ അലുവയും മിച്ചറും ഏത്തയ്ക്കയും തിന്ന് തീർക്കാൻ ഇനി ഒരുത്തനെയും കൊണ്ടുവരണ്ടായെന്ന്. ഇതും കൂടി കൂട്ടി പതിനെട്ടമത്തെ പെണ്ണ് കാണലാ. ശരിക്കും മടുത്തു. ” മുറിയിലെ കണ്ണാടിയിൽ നോക്കി അമ്മയോടായി കിർത്തി ഉറക്കെപ്പറഞ്ഞതും ഒന്നും മിണ്ടാതെ ഫ്രിജിൽ നിന്നും ഇന്നെലെ മേടിച്ച ചിക്കൻ വെളിയിലേക്കെടുത്തുവെച്ചു.

” നിനക്ക് കറി വേണോ പൊരിച്ചത് വേണോ കീർത്തി. ” അമ്മ കേൾക്കാത്ത ഭാവത്തിൽ ചോദിച്ചു.

” കറിവേണോ പൊരിച്ചത് വേണോ കിർത്തിയെന്ന് പോലും ഓരോന്ന് തിന്നാൻ തന്നത് കൊണ്ടല്ലേ ഞാൻ തടിച്ചിയായത്. എന്നിട്ട് എന്നെ കൂറ്റം പറയും. വറത്താൽ മതി. “ഉണ്ട മുഖം വീർപ്പിച്ച് അത്രയും പറഞ്ഞുക്കൊണ്ട് ഒന്നും കൂടി കണ്ണാടിയിൽ നോക്കി….എന്തോ കണ്ണാടി അവളെ കളിയാക്കി ചിരിക്കുന്നതുപ്പോലെ തോന്നി. ആയിരിക്കാം തടിച്ചിയെന്ന പേര് കേൾക്കാൻ തുടങ്ങിയപ്പോൾ മുതലാണ് എന്റെ രൂപം ഞാൻ ശരിക്കുംനോക്കുന്നത്. ആദ്യമാദ്യം ആ പേര് കേൾക്കുമ്പോൾ എന്റെയുള്ളിൽ സന്തോഷമായിരുന്നു. ഞാൻ സ്പെഷ്യൽ ആയതുകൊണ്ടാണെല്ലോ എല്ലാരും എന്നെ അങ്ങനെ വിളിക്കുന്നത്. കുഞ്ഞല്ലേ കളങ്കമില്ലാത്ത മനസ്സായതുക്കൊണ്ട് അങ്ങനെ വിചാരിച്ചു. പ്പിന്നെ പ്പിന്നേയല്ലേ മനസ്സിലായത് . ഒരുപാട് കരഞ്ഞിട്ടുണ്ട്.ചില രാത്രികളിൽ കണ്ണിൽ ഉറക്കം പിടിക്കാതെ ഓരോരുത്തർ കളിയാക്കുന്നതും വേദനിപ്പിക്കുന്നതും ഓർക്കും . ഓർക്കുമ്പോൾ ഓർക്കുമ്പോൾ സ്വന്തം ശരീരത്തോട് എന്തിന് ഇങ്ങനെയൊരു ജന്മത്തോട് പോലും എനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട് . എന്തിന് തനിക്കിത്രയും വണ്ണം തന്നു. . സ്ത്രീയെന്നോ പുരുഷ്യനെന്നോ വത്യാസമില്ലാതെ അടിമുടി ചൂഴ്ത്തി നോക്കുന്ന നോട്ടങ്ങൾ..ഓരോ പെണ്ണുങ്ങളുടെ ഒതുങ്ങിയ അരക്കെട്ടും മാ റിടവും മനോഹരമായ കവിളും കാണുമ്പോൾ തടിച്ചുരുണ്ട തന്റെ ദേഹത്തോട് വെറുപ്പ് തോന്നും.കണ്ണുകൾ നിറയും…….ഇത്രയും കണ്ണീരോയെന്ന് ചിലപ്പോൾ ഓർക്കും.

” പേരിന് പോലും നിനക്കൊരു ലൈനുണ്ടോ? അതു പോട്ടേ ഇന്നേവരെ ഏതെങ്കിലും ഒരുത്തൻ നിന്റെ പിറകെ വന്നിട്ടുണ്ടോ.?? നിന്നെ ശല്യം ചെയ്യാൻ നിന്നിട്ടുണ്ടോ.??? ഇല്ലാ. എന്താ കാര്യം..? നിന്റെ ഈ ചീമപ്പ ന്നിയുടെ കൂട്ടുള്ള ശരീരം. ബലൂണിന്റ കൂട്ടത്തെ കവിള്. ആകെ ഇച്ചിരി ഭംഗിയെന്ന് വേണമെങ്കിൽ പറയാൻ ചുവന്നു തുടുത്തിട്ടുള്ള ദേഹം. അത്രയേയുള്ളൂ.അല്ലെങ്കിൽ നിന്നെപ്പോലെ തടിച്ചുരുണ്ട ഒരുത്തൻ വേണം നിനക്ക് “കോളേജിൽ പഠിച്ച സമയത്ത് ഒരുത്തിപ്പറഞ്ഞ വാക്കുകളാ. അന്ന് ഞാൻ ഒരുപാട് ആലോചിച്ചു. തടിച്ചപ്പെണ്ണിന് തടിച്ചയാണിനെയേ പ്രേമിക്കാനോ കല്യാണം കഴിക്കാനോ പാടുള്ളോ. അല്ലെങ്കിലും സ്നേഹത്തിന് കണ്ണും മൂക്കുമില്ലെന്ന് പറഞ്ഞ നാറിയേ എന്റെ കൈയ്യിൽ കിട്ടണo.

അടുത്ത സുഹൃത്തുക്കൾപ്പോലും തമാശപ്പോലെ തടിച്ചിയെന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ട്.

” മക്കളെ പ്രസവിച്ച് കഴിയുമ്പോൾ മിക്ക സ്ത്രീകളും തടി ച്ചികളാകാറുണ്ട്. ഞാൻ നേരത്തെ ആയെന്ന് മാത്രം. നിന്റെ അമ്മയും അങ്ങനെയല്ലേ?? “അതിന് ഞാനും തമാശപ്പോലെ മറുപടി കൊടുക്കുമ്പോൾ വായടയ്ക്കും.

ഞാനെന്നല്ല എന്നെപ്പോലെ പലയാൾക്കാർ ചുറ്റുവട്ടത്തുണ്ട്. അവരൊക്കെ അനുഭവവിക്കുന്നതും ഞാൻ അനുഭവിക്കുന്നതും ഒരേ വേദന.പക്ഷെ ഇപ്പോൾ ഞാൻ നേരത്തെക്കാൾ മാറിയിട്ടുണ്ട്. എന്തോ പഴകി പഴകി തഴമ്പായതുപ്പോലെയാ മനസ്സ്…..

” കീർത്തി… കഴിക്കാൻ വാ…. ” അമ്മ വിളിച്ചതും കണ്ണാടിയിൽ നോക്കി കോക്രി കാണിച്ചിട്ട് കഴിക്കാനായിപ്പോയി

——————–

“കുറച്ചുo കൂടി കഴിക്ക് മോളെ..” വീണ്ടും ചോറ് പാത്രത്തിലിട്ടുക്കൊണ്ട് അമ്മ പറഞ്ഞതും ഞാനൊന്ന് കണ്ണുരുട്ടിപേടിപ്പിച്ചു. അമ്മയെന്തെന്ന് പിരികം പൊക്കി

” എനിക്ക് മതി. ഒറ്റ മോളായത് കൊണ്ട് വാരിവലിച്ച് തിന്നാൻ കൊടുത്ത് ഇപ്പോൾ മദയാ നകളുടെ കൂട്ടായെന്ന ആൾക്കാർ പറയുന്നത്. ” കോഴി കാല് കടിച്ചുക്കൊണ്ട് പറഞ്ഞതും കണ്ണുരുട്ടി നോക്കുന്നു മാതാശ്രീ.

” നീ കഴിക്കാൻ നോക്ക് കീർത്തി. നമ്മൾക്ക് പണമോ സ്വത്തോ ഇല്ലാതെയാപ്പോയി അല്ലെങ്കിൽ നിന്റെ കല്യാണം എന്നേ കഴിഞ്ഞേനെ… ” ചുവരിലെ അച്ഛന്റെ ഫോട്ടോയിൽ നോക്കിയാണ് അമ്മയുടെ പറച്ചിൽ. കാര്യം സത്യമാണ്.ചൊളപ്പോലെ സ്ത്രീധനം കൊടുത്താൽ തടിച്ചതായാലെന്താ കറുത്തതായാലെന്താ. ഹാ പറഞ്ഞിട്ട് കാര്യമില്ലല്ലോ

“ഒന്നോർത്താൽ ഞാൻ കെട്ടിപ്പോകാതെ നിൽക്കുന്നത് അമ്മയുടെ ഭാഗ്യം. ഞാൻ കെട്ടിപ്പോയാൽ പാതിരാത്രി ഒരു കള്ളൻ വീട്ടിൽ കേറിയാൽ പ്പോലും വാ കീറി കരയാനല്ലേ അമ്മേ കൊള്ളാവൂ ഞാനക്കുമ്പോൾ അവനെ ഒറ്റ ചവിട്ടിന് താഴെയിട്ടിട്ട് മണ്ടയ്ക്ക് ഒറ്റ വീഴ്ച. കഴിഞ്ഞില്ലേ അവന്റെ കാര്യം….കരയിപ്പിക്കാതെ ഇച്ചിരി ചോറും കൂടിയിട് അമ്മേ. നാളെ നേരത്തെ സ്കൂളിൽ പോകാഞ്ഞുള്ളതാ ” ഉത്സാഹത്തോടെ അത്രയും പറഞ്ഞതെയുള്ളൂ അമ്മയുടെ വിഷമം പമ്പക്കടന്നു. എനിക്കത് മതി. കാര്യം ഉള്ളിന്റെ ഉള്ളിൽ അല്പം വിഷമമുണ്ടെങ്കിലും സാരമില്ലന്നേ….

——————————

“വെപ്രാളത്തോടെ നടക്കുകയായിരുന്നു കീർത്തി. കുറച്ച് ദൂരം നടന്നാൽ പഠിപ്പിക്കുന്ന സ്കൂളിലെത്തും. നേരത്തെ ബസ്സിലായിരുന്നു പോയിക്കൊണ്ടിരുന്നത്. പ്പിന്നെ നിർത്തി. അല്ല നിർത്തേണ്ടി വന്നു.ഒരു പ്രാവശ്യവും ബസ്സിൽവെച്ച് ഒരുത്തൻ എന്റെ നെഞ്ചിൽ പിടിച്ചു. അപ്പോൾത്തന്നെ അവന്റെ കരണം നോക്കിയൊന്ന് കൊടുത്തു. പക്ഷെ അതുകൊണ്ടല്ലാട്ടോ ബസ്സിൽ പോക്ക് നിർത്തിയത്. അവനെപ്പൊട്ടിച്ച് ബസ്സിൽ നിന്നും എടുത്തെറിഞ്ഞപ്പോൾ ഒരു സ്ത്രീ പറയുന്നത് എന്റെ ചെവിയിൽ കേട്ടു ” എല്ലാം തെള്ളിച്ച് വെച്ചുള്ള കോലമല്ലേ പ്പിന്നെയെങ്ങനെ ആണുങ്ങൾ പിടിക്കാതെയിരിക്കും “.അവൻ പിടിച്ചതിനേക്കാൾ വേദനയെനിക്ക് അവരുടെ വാക്കുകളിൽ തോന്നി.പെണ്ണിന്റെ ശത്രു പെണ്ണാണെന്ന് പറഞ്ഞത് നേരാല്ലേ?? അതിൽ പ്പിന്നെ അങ്ങനെ ബസ്സിൽ പോകാറില്ല. ഒരു ആക്ടിവാ എടുക്കാനുള്ള പ്ലാനുണ്ട്. പ്പിന്നെ പഠിപ്പിക്കുന്ന സ്കൂളിലും എനിക്കൊരു പേരുണ്ട്.” മത്തങ്ങ ടീച്ചർ “. ചിലപ്പോൾ എന്റെ ചെവിയിൽ കേൾക്കാറുണ്ട്. അറിവില്ലാത്ത കുഞ്ഞുങ്ങളല്ലേ… സാരമില്ല. കാളപ്പോലെ വളർന്ന വാഴകൾ നമ്മളെ വേദനിപ്പിക്കുന്നു അപ്പോഴാ ….ഇതൊക്കെയെന്തെന്ന ഭാവമാണ് നിലവിൽ എനിക്ക്.

“എടി…… കീർത്തി…..” പിറകിൽ നിന്നുള്ള വിളി കേട്ടതും ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി.

“ഓ നാശം പിടിച്ചവൻ.ഇവന് ജോലിയൊന്നുമില്ലേ .” അണച്ചുക്കൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച്ചുക്കൊണ്ട് കയ്യും കെട്ടി നിൽക്കുന്ന സിദ്ധാർഥ്വിനെ നോക്കിക്കൊണ്ട് അവൾ സ്വയം പറഞ്ഞതും.അവൻ അടുത്തേക്ക് വന്നു.

“എന്താ സാറെ.. എന്റെ പേരിൽ എന്തെങ്കിലും കേസുണ്ടോ?” പരിഹാസത്തോടെയുള്ള എന്റെ ചോദ്യം കേട്ട് അവൻ അടിമുടി നോക്കിയൊന്ന് ചിരിച്ചു.. ഇവന് ആക്കിയതാണെന്ന് മനസ്സിലായില്ലേ

“കേസല്ല ഒരു പരാതിയാണ്. “മീശ പിരിച്ചുക്കൊണ്ടാണ് അവന്റെ പറച്ചിൽ.

” പരാതിയോ.? “

” അതേ പരാതിക്കാരൻ ഈ സിദ്ധാർഥ് ” പ്രത്യേക ടോണിൽ പറയുന്നവനെ അയ്യേയെന്ന ഭാവത്തോടെ ഞാൻ നോക്കി.

“മനസ്സിലായില്ല??”

“നീ ഇങ്ങനെ കെട്ടാതെ നിൽക്കുന്നത് കൊണ്ട് എനിക്ക് കെട്ടാൻ പറ്റുന്നില്ല.”

” ഇവന് ഭ്രാന്താണോ ഈശ്വര. വന്നില്ലെങ്കിലേ അത്ഭുതമുള്ളു അമ്മിണി ത ള്ളയുടെയല്ലേ മ്യോൻ ” മനസ്സിൽ പറഞ്ഞുക്കൊണ്ട് അവനെ ദയനീയമായി നോക്കി. ഇവനെങ്ങനെ പോലീസായി ആണ്ടവാ….

“ഞാനെന്താ സാറിന്റെ വീട്ടിൽ പെ റ്റ് കിടക്കുവാണോ സാറിന്റെ കല്യാണം നടക്കാതെയിരിക്കാൻ. ഒന്നും നടക്കുന്നില്ലെങ്കിൽ അമ്മണിയമ്മ യായിരിക്കും കാരണം. സ്ലിമ്മായാ മരുമോളല്ലേ ഡിമാൻഡ്.” ലാസ്റ്റ് ഡയലോഗ് ഒരുലോഡ് പുച്ഛം വാരി വിതറി. അതിൽ കുശുമ്പില്ലാട്ടോ

“എനിക്ക് നിന്നേപ്പോലെയൊരു തടിച്ചിയേയാ വേണ്ടത്. അടുത്ത് നീയുള്ളപ്പോൾ ഞാനെന്തിനാ വേറെ ആളെ നോക്കുന്നത്?”കള്ള ചിരിയോടെപ്പറയുന്നവനെ ഒന്ന് ഞെട്ടാതെ നോക്കാൻ എനിക്ക് സാധിച്ചില്ല. ഇവന് ഭ്രാന്തായോ. അതോ എനിക്കോ.

” എന്തിനാ ഒക്കത്ത് വെച്ച് നടക്കാനാണോ അതോ സഹതാപം മൂത്താണോ. വേണ്ടാ സാറെ… വേണ്ടാത്തോണ്ടാ… സമയമാകുമ്പോൾ എനിക്കുള്ളവൻ എങനെയെങ്കിലും വരും. ആളെ വിട്ടേരെ….. ” ബാക്കിയൊന്നും പറയാൻ നിൽക്കാതെ ഞാൻ വേഗം നടന്നതും ദേഷ്യം കടിച്ചുപ്പിടിച്ച് നിൽക്കുന്നവനെ ഞാൻ ഓർത്തില്ല.

————————

” കയ്യിൽ പാൽ ഗ്ലാസ്സ് മേടിച്ച് ഞാൻ എന്റെ അമ്മായിയമ്മയെ സ്നേഹത്തോടെ നോക്കി.

” പഞ്ചാരയിട്ടല്ലോ അമ്മിണിയമ്മേ…. ” ഇളിച്ചുക്കൊണ്ട് ചോദിച്ചതും പിറുപ്പിറുത്തുക്കൊണ്ട് പോകുന്ന അവരെ നോക്കി എനിക്ക് ചിരിയടക്കാൻ പറ്റിയില്ല…..ഇന്നെന്റെ കല്യാണം ആയിരുന്നുട്ടോ. ആരാണെന്ന് മനസ്സിലായി കാണുവല്ലോ അന്ന് ഞാൻ സ്കൂളിൽ പോയ് തിരിച്ചു വന്നപ്പോഴേക്കും പോലീസ് സാർ വീട്ടിൽ വന്ന് അമ്മയോട് പെണ്ണ് ചോദിച്ചു. ആദ്യമാദ്യം എനിക്ക് താല്പര്യമില്ലായിരുന്നു. അതിന് പ്രധാന കാരണം അമ്മിണിയമ്മയായിരുന്നു. സത്യം പറഞ്ഞാൽ ഇവരെയെങ്ങനെ അവൻ മെരുക്കിയെടുത്തെന്ന് എനിക്ക് നിച്ഛയമില്ല. പ്പിന്നെ നമ്മളുടെ പോലീസിന് പണ്ട് മുതലേ എന്നോട് പ്രേമമാണെന്നൊന്നും ഞാൻ പറയില്ലാട്ടോ. പ്പിന്നെയെന്തോ കുറച്ച് ദിവസായി പുള്ളിക്ക് എന്നെകാണുമ്പോൾ വല്ലാത്തൊരു പിടപ്പാണെന്ന്. എന്റെ ഉണ്ടക്കവിളിൽ കടിക്കാൻ തോന്നുമെന്ന്. അയ്യാ ഇങ്ങോട്ട് വരട്ടെ….. അപ്പോൾ ഞാൻ പോട്ടെ…… ഇന്ന് ഞങളുടെ ഫസ്റ്റ് നൈറ്റാ… ഹിഹി……..അത്രയും പറഞ്ഞുക്കൊണ്ട് അവൾ വാതിലടച്ചു. ഇനി അവരായി അവരുടെ പാടായി.

❤️❤️❤️❤️❤️

എല്ലാരും എഴുതി തഴമ്പിച്ച ആശയമാണെന്നറിയാം. ഞാനും ഒന്ന് എഴുതി നോക്കി.