വീട്ടിലെത്തിയിട്ടും ടെൻഷൻ മാറിയിരുന്നില്ല. അമ്മുവിന്റെ മുഖത്ത് നോക്കുമ്പോഴൊക്കെ ഞങ്ങൾക്ക് സങ്കടം വരുമായിരുന്നു…

രചന : പ്രവീൺ ചന്ദ്രൻ

::::::::::::::::::

ലേബർവാർഡിന് മുന്നിൽ അത്യധികം ആകാംക്ഷ യോടേയും പ്രതീക്ഷകളോടെയും അതിലുപരി പ്രാർത്ഥനയോടെയും നിന്ന എന്റെ കൈകളിലേ ക്ക് ആ മാലാഖ തൂവെളളടവ്വലിൽ പൊതിഞ്ഞ് ഒരു കുഞ്ഞുശരീരം ഏൽപ്പിച്ചു.. ആ കണ്ണുകളിൽ കണ്ട തിളക്കവും കുസൃതി നിറഞ്ഞ ആ കുഞ്ഞു മുഖവും ചോരനിറമാർന്ന കവിളുകളും എന്നെ അവളിലേക്ക് വല്ലാതെ ആകർഷിച്ചു..

അതെ ദൈവം എന്റെ അമ്മുവിനെ ഒരു കുഴപ്പവു മില്ലാതെ എന്നിലേൽപ്പിച്ചിരിക്കുന്നു.. ഒപ്പം അവളു ടെ അമ്മയേയും.. ജന്മം സഫലമായ നിമിഷം..

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്ജ് ആവുന്ന സമയം ഡോക്ടർ ഞങ്ങളോടൊരു കാര്യം പറഞ്ഞു..

മറ്റൊരു ഡോക്ടറുടെ പേര് നിർദ്ദേശിച്ച് ഒരാഴ്ച്ച ക്ക് ശേഷം ആ ഡോക്ടറെ ഒന്ന് കാണിക്കണ മെന്ന്.. അതെന്തിനാണെന്ന് ഞങ്ങൾ ചോദിച്ച പ്പോൾ “ഒന്നുമില്ല റൂബെല്ല ടെസ്റ്റ് ഒക്കെ ഗൾഫിൽ വച്ച് ചെയ്തിരുന്നല്ലോ അതുകൊണ്ട് മാത്രം.. ” എന്ന് അവർ മറുപടി പറഞ്ഞു..

ആ സമയം ഞങ്ങളത് കാര്യമായി എടുത്തില്ലെ ങ്കിലും ഒരാഴ്ച്ച കഴിഞ്ഞ് ആ ഡോക്ടറെ കാണി ക്കാനെത്തിയപ്പോഴാണ് ഞങ്ങൾക്ക് ശരിക്കും ടെൻഷനായത്.. അദ്ദേഹം ഒരു സ്പീച്ച് തെറാപ്പി സ്റ്റായിരുന്നു.. ഇത്രയും ചെറിയകുട്ടിയെ എന്തിന് ആ ഡോക്ടറെ കാണിക്കുന്നു എന്നാലോചിച്ച് ഞങ്ങൾ തലപുകഞ്ഞു.. അവിടെ ഡോക്ടറെ കാണാനെത്തിയ കുട്ടികളെല്ലാം സംസാരവൈ കല്ല്യമുളളവർ.. ഞങ്ങളുടെ ഉള്ളൊന്നു പിടഞ്ഞു..

ഡോക്ടർ കുട്ടിയെ നന്നായി പരിശോധിച്ചതിന് ശേഷം പറഞ്ഞു..

“കുട്ടി ചിലപ്പോൾ സംസാരിക്കാൻ വൈകിയേ ക്കാം.. ഞാൻ കുറച്ച് ആയുര്‍വേദമരുന്നുകൾ കുറിക്കാം കുട്ടിക്കല്ല അമ്മയ്ക്ക്…”

ഇത് കേട്ടതും മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അവൾ കരയാൻ തുടങ്ങി..എന്റേയും മനസ്സൊന്ന് പിടഞ്ഞു.. അവിടെ നിന്ന് കുറിപ്പും വാങ്ങി പുറ ത്തിറങ്ങിയതും അവിടെക്കണ്ട കുട്ടികളുടെ മുഖം എന്നെ ഒരുപോലെ വിഷമിപ്പിക്കുകയും ചിന്തിപ്പി ക്കുകയും ചെയ്തു..

വീട്ടിലെത്തിയിട്ടും ടെൻഷൻ മാറിയിരുന്നില്ല.. അമ്മുവിന്റെ മുഖത്ത് നോക്കുമ്പോഴൊക്കെ ഞങ്ങൾക്ക് സങ്കടം വരുമായിരുന്നു.. ഇതൊന്നു മറിയാതെ ഞങ്ങളുടെ പൊന്നുമോൾ കുഞ്ഞി ക്കൈകളും കാലുകളും ഇളക്കി കളിച്ചുകൊണ്ടി രുന്നു..

കുറച്ച് ദിവസങ്ങൾക്ക് ശേഷം അവധികഴിഞ്ഞ് എനിക്ക് ഗൾഫിലേക്ക് തിരിച്ച് പോകേണ്ടതായി വന്നു..ഗൾഫിലെത്തിയ അന്ന് മുതൽ ദിവസവും ഞാൻ ഭാര്യയെ ഫോണിൽ വിളിച്ച് അന്വേഷിക്കു മായിരുന്നു.. “അമ്മു എന്തേലും മിണ്ടിയോ കരഞ്ഞോ” എന്നൊക്കെ.. ദിവസവും അവൾ അമ്മുവിന്റെ ” ശബ്ദങ്ങൾ” എന്നെ കേൾപ്പിക്കു മായിരുന്നു.. അങ്ങനെ ആറുമാസത്തോളം ഇത് തുടർന്നു..അച്ഛൻ എന്ന നിലയിൽ ഞാനേറ്റവും വിഷമിച്ചിരുന്ന സമയമായിരുന്നു അത്.. അതിനു ശേഷം അവരെ ഞാൻ ഗൾഫിലേക്ക് തിരികെ കൊണ്ട് വന്നു..

ഓഫീസ് കഴിഞ്ഞു വന്നാൽ ഞാനെപ്പോഴും അവളുടെ കൂടെയായിരുന്നു.. അവൾ ചുണ്ടനക്കുന്നുണ്ടോന്നറിയാൻ.. ഞങ്ങൾ രണ്ട് പേരും മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു ഞങ്ങളുടെ പൊന്നോമനയുടെ സംസാരം കേൾക്കാനായി…

അങ്ങനെയാണ് ഞങ്ങൾക്ക് ഓൺലൈനിൽ നിന്ന് ഒരു വിഷയം മനസ്സിലാക്കാൻ സാധിച്ചത്.. കുഞ്ഞുങ്ങൾ പെട്ടെന്ന് സംസാരിക്കാനായി അവരോട് സംസാരിച്ചുകൊണ്ടിരിക്കണം എന്നതായിരുന്നു അത്..

അന്ന് മുതൽ ഞങ്ങൾ അമ്മുവിനോട് സംസാരി ക്കുവാൻ തുടങ്ങി.. ഓഫീസ് വിട്ടുവന്നാൽ ഞാനവ ളുടെ അടുത്തിരിക്കും എന്നിട്ട് ചുമ്മാ ഓഫീസിലെ വിശേഷങ്ങളൊക്കെ പറയും.. കഥകൾ പറഞ്ഞു കൊടുക്കും.. അവളതൊക്കെ കേട്ട് ചിരിക്കും.. കൈകൊണ്ട് എന്റെ മുഖത്ത് തലോടും അങ്ങനെ ഞങ്ങളുടെ ജീവിതത്തിൽ നടക്കുന്ന ചെറുതും വലുതുമായ കാര്യങ്ങളെല്ലാം ഞങ്ങളവളോടു സംസാരിച്ചുകൊണ്ടിരുന്നു..സകല ദൈവങ്ങളോ ടും മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു..

മാസങ്ങൾ കടന്നുപോയി… അന്നൊരു ദിവസം നേരം പുലർന്നതും അവളുടെ കുഞ്ഞു വായിൽ നിന്ന് ഞങ്ങളാ വിളി ആദ്യമായ് കേട്ടു.. “അമ്മേ” അത് കേട്ടതും ഭാര്യ അവളെ വാരിപ്പുണർന്ന് തുരു തുരാ ചുംബിച്ചു.. അവളുടേയും എന്റേയും കണ്ണുകള്‍ ഒരുപോലെ നിറഞ്ഞൊഴുകി…

അന്ന് ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറി യിക്കാൻ പറ്റാത്തതായിരുന്നു.. ഞങ്ങൾ വീണ്ടും അവളോട് സംസാരിച്ചുകൊണ്ടിരുന്നു.. ഒരു ദിവ സം അവളെ താരാട്ട് പാടി തോളത്തിട്ട് ഉറക്കുമ്പോ ഴാണ് അവളെന്നെ ആദ്യമായി അച്ഛാന്ന് വിളിച്ചത്.. നിറകണ്ണുകളോടെ ഞാനവളെ രണ്ടുകൈകളിലു യർത്തി ഒന്നുടെ വിളിക്കാനായി ആവശ്യപെട്ടു… വീണ്ടും അവൾ അച്ഛാന്ന് വിളിച്ചു… പറഞ്ഞറിയി ക്കാനാവാത്ത ഒരു സുഖം…

ഏകദേശം ഒന്നര വയസ്സ് കഴിയുമ്പോഴേക്കും അവൾ പാട്ടുകൾ വരെ പാടാൻ തുടങ്ങി… അവൾ സംസാരിക്കുന്നത് ഞങ്ങൾ ആവേശത്തോടെ കേട്ടിരുന്നു…

ഇപ്പോൾ അവൾക്ക് നാല് വയസ്സ് ആയി.. ഇന്നും അവൾ സംസാരിക്കുന്നത് കേൾക്കാൻ ഞങ്ങൾ ക്ക് കൊതിയാണ്… അവളിപ്പോൾ ഞങ്ങൾക്ക് കഥകൾ പറഞ്ഞുതരും പാട്ട്പാടിതരും… നല്ലൊരു വായാടിയായി അവൾ മാറിയിരിക്കുന്നു…

ഞങ്ങൾക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങളുടെ കുട്ടികൾക്ക് എന്തെങ്കിലും കുറ്റങ്ങളോ കുറവുക ളോ ഉണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്തിയോ വിധിയിൽ പഴിച്ചോ ഇരിക്കാതെ അതിൽ നിന്ന് അവരെ തിരികെ കൊണ്ടുവരാനായി ആത്മാർ ത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുക..

മനസ്സിൽ ഒരു ലക്ഷ്യവും കഠിനപ്രയത്നവും ദൈവാ നുഗ്രഹവുമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയേയും നിങ്ങൾക്ക് തരണം ചെയ്യാനാവും…