വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി പുറത്ത് പോകാൻ പോലും പേടിയുണ്ടായിരുന്നവൾ…

_upscale

ധൈര്യം…

രചന: പ്രവീൺ ചന്ദ്രൻ

:::::::::::::::::

അവളെ ഞാനെപ്പോഴും കളിയാക്കുമായിരുന്നു.. ധൈര്യമില്ലാത്തവൾ, പേടിത്തൊണ്ടി എന്നൊക്കെ വിളിച്ച്..

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി പുറത്ത് പോകാൻ പോലും പേടിയുണ്ടായിരുന്നവൾ..

എന്റെ കൂടെ വരുംമ്പോൾ പോലും ആരെങ്കിലും തുറിച്ചൊന്ന് നോക്കിയാൽ പോലും ഭയന്ന് എന്റെ കയ്യിൽ ഇറുകെ പിടിച്ചിരുന്നവൾ…

ജോലി കഴിഞ്ഞ് വാരാൻ ഞാനൊന്ന് വൈകി യാൽ പരിഭ്രമത്തോടെ എന്റെ ഫോണിലേക്ക് തുരുതുരാ വിളിച്ചിരുന്നവൾ… രാത്രി പുറത്തെ ങ്ങാനും വല്ല അനക്കവും കേട്ടാൽ പേടിയോടെ എന്നെ ഇറുകെപുണർന്നിരുന്നവൾ..

സിനിമയിൽ പേടിപെടുത്തുന്ന രംഗങ്ങൾ വരുംമ്പോൾ കണ്ണും പൂട്ടിയിരുന്നിരുന്നവൾ..ചോ ര കണ്ടാൽ തലകറങ്ങിയിരുന്നവൾ…

ആ അവളാണിന്നിങ്ങനെ.. ഇന്ന് ആദ്യമായി എന്നിലെ ആണെന്ന ഭാവത്തെ ഞാൻ വെറുക്കു ന്നു..

കൈയ്യിൽ വിലങ്ങുമണിഞ്ഞ് മനിർവ്വികാരമായ മുഖത്തോടെ കോടതി വരാന്തയിലൂടെ നടന്ന കലുന്ന അവളെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു…

“നീ പേടിച്ചതൊക്കെ സത്യമാണെന്ന് മനസ്സിലാ ക്കാൻ നമ്മളുടെ മകളെ അയാൾ പി ച്ചി ച്ചീ ന്തുന്നത് വരെ കാത്തിരിക്കേണ്ടി വന്നുവല്ലോ എനിക്ക്..കോടതി അയാളെ വെറുതെ വിടുന്നത് കണ്ടപ്പോഴും എന്നിലെ ആണത്തം പണയം വയ്ക്കേണ്ടി വന്നുവല്ലോ എനിക്ക്…

പക്ഷെ എന്നിലെ ആണിന് കഴിയാത്തത് നിന്നിലെ പെണ്ണിന് കഴിഞ്ഞു..അവനെ തു ണ്ടം തു ണ്ടമാക്കി നീ അ രിഞ്ഞപ്പോൾ ആദ്യമായി നിന്നിലെ ധൈര്യശാലിയെ ഞാൻ കണ്ടു..നിന്നിലെ അമ്മയെന്ന ധൈര്യത്തെ..”