നിങ്ങൾ നിങ്ങളുടെ അമ്മയുടേയോ പെങ്ങളുടേയോ ഭാര്യയുടേയോ കൂടെ പോകുമ്പോൾ ആരെങ്കിലും അവരെ…

വഴിപി ഴച്ച നോട്ടങ്ങൾ

രചന: പ്രവീൺ ചന്ദ്രൻ

::::::::::::::::::::

ഒരു സ്ത്രീ പീ ഡി പ്പിക്കപ്പെട്ടു കഴിഞ്ഞാൻ ഉടൻ കുറെ പേരെത്തുകയായി കമന്റുകളും പോസ്റ്റുകളുമായി…

പക്ഷെ ഒരു ദിവസം ഒരു സ്ത്രീ എത്ര തവണ യാണ് പീ ഡ നത്തിന് ഇരയാവുന്നത് എന്നത് ആരെങ്കിലും ചിന്തിക്കാറുണ്ടോ?..

ഈ പറയുന്ന പോസ്റ്റിടുന്നവരും കമന്റിടന്ന വരും എത്ര തവണ അവരെ പീ ഡി പ്പിച്ചിട്ടാണ് വന്നിരിക്കുന്നത് എന്നോർക്കുന്നുണ്ടോ?

“ശരിയല്ലാത്ത നോട്ടം” അതൊരുതരം പീ ഡ നം തന്നെയാണ്.. മനസ്സിലിട്ട് പീ ഡി പ്പിക്ക ലാണ്..

മുറ്റമടിക്കാനായ് അവൾ പുറത്തേക്കിറങ്ങു മ്പോൾ, പത്രമിടുന്ന പയ്യൻ മുതൽ റോഡിൽ കൂടെ പോകുന്നവർ വരെ അവളെ നോട്ടം കൊണ്ട് പീ ഡിപ്പി ക്കുന്നു…

ബസ്റ്റോപ്പിലെ വായ്നോക്കികളുടെ പീ ഡ ന ങ്ങളേക്കാൾ കഠിനമായിരിക്കും ബസിനുളളി ലെ പീ ഡ നം..

കണ്ടക്ടറുടെ മൂർച്ചയേറിയ നോട്ടത്തിനും ചീത്ത പറയലിനും മുന്നിൽ പതറുന്ന അവൾക്ക് പതിയെ പിന്നിലേക്കിറങ്ങി കൊടുക്കേണ്ടതായി വരുന്നു….

ഉടൻ തുടങ്ങുകയായി ചില ജാക്കിചാൻമാ രുടെ പീ ഡന ങ്ങൾ..

ഇനി തിരക്കൊഴിഞ്ഞ ബസ്സിനകത്താണേൽ അവളെ നോക്കി സ്വ യംഭോ. ഗം വരെ ചെയ്യുന്ന കാ മഭ്രാ ന്തന്മാ ർ വേറെ..

അറപ്പുളവാക്കുന്ന ഈ സഹനങ്ങൾക്ക് ശേഷം ജോലി സ്ഥലത്ത് മുതലാളിമാർ മുതൽ സഹപ്രവർത്തകർ വരെയുളളവരുടെ നോട്ടങ്ങൾക്കും മുനവച്ചുളള സംസാരങ്ങൾ ക്കും അവൾക്ക് പലപ്പോഴും നിന്നുകൊടുക്കേ ണ്ടതായ് വരുന്നു…

വിരലിലെണ്ണാവുന്നവർ മാത്രം പ്രതികരിക്കു ന്നു.. അങ്ങനെ പ്രതികരിച്ചവരെ തന്നെ അവസാനം തെറ്റുകാരാക്കുന്ന കാഴ്ച്ചകളും നമുക്ക് കാണാം..

മൊബൈൽ ഒന്ന് ഓൺചെയ്താലോ ദാ വരികയായി മെസ്സൻജറിൽ… സെ ക്സ് വീ ഡി യോസ് സ്ത്രീകൾക്ക് അയച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന ചില ഞരമ്പൻമാർ…

ജോലി സ്ഥലത്ത് നിന്നും ഇറങ്ങി വീട്ടിൽ പോകും നേരം വീണ്ടും ഇതേ ആവർത്തിയാ യിരിക്കും..

ബസ് സ്റ്റോപ്പ്.. ബസ്…കണ്ടക്ടർ… കവല

അങ്ങനെ ഒരു ദിവസം അവളെ നോട്ടം കൊണ്ട് പീ ഡി പ്പി ക്കുന്നവർ മുതൽ തലോടൽ സുഖം വരെ അനുഭവിക്കുന്നവർ തന്നെയല്ലേ ഈ പോസ്റ്റ്കളും കമന്റുകളും ഇടുന്നത്…

നിങ്ങൾ നിങ്ങളുടെ അമ്മയുടേയോ പെങ്ങളുടേയോ ഭാര്യയുടേയോ കൂടെ പോകുമ്പോൾ ആരെങ്കിലും അവരെ തുറിച്ചു നോക്കുകയാണെങ്കിൽ നിങ്ങൾക്ക് ദേഷ്യം തോന്നാറുണ്ടോ?

എങ്കിൽ ചിന്തിക്കുക അവൾ ഒറ്റയ്ക്കാകു മ്പോൾ ആ തുറിച്ചു നോട്ടങ്ങൾ എത്ര മാത്രം അവളെ വേദനിപ്പിക്കുണ്ടെന്ന്…

തെറ്റ് തിരുത്താനുളള മനോഭാവമാണ് ആദ്യം വേണ്ടത്…

പീ ഡ നം ആദ്യം വഴി പി ഴ ച്ച നോട്ടത്തിൽ നിന്നു തന്നെയാണ് തുടങ്ങുന്നത്.. അത് കൊണ്ട് ആദ്യം അവിടന്ന് തന്നെ തുടങ്ങട്ടെ തിരുത്തലുകൾ…

ചിലർക്ക് ഇതിൽ എന്നോട് വിരോധം തോന്നാം പക്ഷെ ഞാൻ സംസാരിക്കുന്നത് നിങ്ങളുടെ കൂടെ അമ്മ പെങ്ങൾമാർക്ക് വേണ്ടിയാണ്…