“പറയാൻ മറന്നത്”
രചന :- മുഹമ്മദ് ഫൈസൽ ആനമങ്ങാട്.
:::::::::::::
വന്ദനയുടെ തുളുമ്പുന്ന താളാത്മകമായ നി തം ബങ്ങ ളുടെ ചലനങ്ങൾ ആനന്ദിൽ വീണ്ടും ഓർമ്മകളിലെ പഴയ കൗതുകം ഉണർത്തി. അയാൾ എന്തോ ഓർത്തിട്ടെന്ന പോലെ ചിരിച്ചു കൊണ്ട് അവളുടെ പുറകിൽ വേഗത്തിൽ നടന്നു.
“”ഹേയ്… വന്ദനയാണോ””.. അടുത്തെത്തിയ ആനന്ദ് കുറച്ചു ഉറക്കെ ചോദിച്ചു..
ശബ്ദം കേട്ട വന്ദന തിരിഞ്ഞു നോക്കി. മുന്നിൽ ഇളം പുഞ്ചിരിയുമായി നിൽക്കുന്ന ആ നാല്പത്കാരനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. അയാളെ പരിചിതമോ അപരിചിതമോ എന്നറിയാത്തൊരു ഭാവം അവളുടെ മുഖത്ത് മിന്നി മറഞ്ഞു.
“”അതേ… വന്ദനയാണ്.. നിങ്ങൾ?”” വന്ദന കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു. ഒപ്പം മനസ്സിനെ ഓർമ്മകളിൽ കണ്ടു മറന്ന മുഖങ്ങളിലേക്ക് പായിച്ചു വിട്ടു..
“”ഞാൻ ആനന്ദ്… മറന്നോ?””… ആനന്ദ് ചിരിച്ചു കൊണ്ട് പറഞ്ഞു. മുഖത്തെ സ്വർണ്ണ നിറമാർന്ന കണ്ണട അയാൾ ഊരി മാറ്റി.
“ആനന്ദ്”… അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. അവളുടെ മുഖം വല്ലാതെ വിടർന്നു. രക്തമയമേറി ചുവന്നു തുടുത്തു. മനസ്സിൽ ഏതൊക്കെയോ നിറമാർന്ന പൂവുകൾ വിരിഞ്ഞു. അവളുടെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ നോക്കി ആനന്ദ് അതേ മന്ദസ്മിതത്തോടെ മിണ്ടാതെ നിന്നു. അവൾ വറ്റി വരണ്ട ചുണ്ടുകൾ നനച്ചു. ഉമിനീറിക്കി കൊണ്ട് ചോദിച്ചു.
“”ഇനി കാണുമെന്ന് ഒരിക്കലും വിചാരിച്ചതല്ല ആനന്ദ്””.
“”ഞാനും””…
“”പതിനെട്ടു കൊല്ലം ആയില്ലേ.. കണ്ടിട്ട്””.. വന്ദന പറഞ്ഞു. മുഖത്ത് ഒരു കാ തര ഭാവം വിരിഞ്ഞു. ഉള്ളിൽ ഒളിപ്പിച്ചു അടക്കി വെച്ച പ്രണയം എവിടെ നിന്നോ വന്ന് അവളെ വീണ്ടും എത്തി നോക്കി പുളകിതയാക്കി.കണ്ണുകൾ ലാ സ്യഭാവമാർന്നു.
“”അതേ… പതിനെട്ടു കൊല്ലം””. ആനന്ദും സമാന അവസ്ഥയിലേക്ക് മനസ്സിനെ കൊണ്ടു പോയി. അതയാളിൽ ഒരു നെടുവീർപ്പായി പുറത്ത് വന്നു.
“”ഇവിടെ എങ്ങനെ?.. അറിയാമായിരുന്നോ ഞാൻ ഇവിടെയാണെന്ന്?. എന്നെ തേടി വന്നതാണോ?””.വന്ദന അതിശയം കൂറിയ മുഖത്തോടെ വിരലുകൾ ഞൊടിച്ചു കൊണ്ട് ചോദിച്ചു.
“”ജോലി ചെയ്യുന്ന കമ്പനി എന്നെ ഇങ്ങോട്ട് മാറ്റി. പിന്നെ.. നീ ഇവിടെ ആണെന്നൊന്നും എനിക്കറിയില്ലായിരുന്നു. പിന്നെങ്ങനാ തേടി വരുന്നത്””. ആനന്ദ് ഒന്നു ഊറി ചിരിച്ചു കൊണ്ട് പറഞ്ഞു..
“”ആണോ… എന്നിട്ട്… എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട് ആനന്ദ്.. പക്ഷെ.. ഇവൾക്ക് സുഖമില്ല””. ഇങ്ങനെ പറഞ്ഞു കൊണ്ടവൾ മകളെ നോക്കി..””മമ്മീ.. വാ…നമുക്ക് പോകാം””.. അവൾ ചിണുങ്ങി കൊണ്ട് വന്ദനയുടെ കൈ പിടിച്ചു വലിച്ചു. വന്ദന ആനന്ദിനെ നോക്കി..
“”ദാ.. എന്റെ കാർഡ് ആണ്. അതിൽ നമ്പറുണ്ട്. പോയിട്ട് വിളിച്ചാൽ മതി. മോളെ മുഷിപ്പിക്കേണ്ട””.. ആനന്ദ് വിസിറ്റിംഗ് കാർഡ് എടുത്തു കൊടുത്തു കൊണ്ട് പറഞ്ഞു.
“”അല്ല… എന്നെ എങ്ങനെ മനസ്സിലായി ഈ ആൾ കൂട്ടത്തിൽ നിന്ന്?””..അവൾ കാർഡ് വാങ്ങി പേഴ്സിൽ വെക്കുന്നതിനിടെ ചോദിച്ചു.
ആനന്ദ് ഒന്നു പൊട്ടിച്ചിരിച്ചു. ആ മാളിലെ ഫ്ലൂറസന്റ് ലാമ്പുകളിൽ ആനന്ദിന്റെ മുഖം തിളങ്ങുന്നതായി അവൾക്ക് തോന്നി.
“”മനസ്സിലുള്ള ഒരു മുഖം പെട്ടെന്ന് മുന്നിൽ മറഞ്ഞ പോലെ തോന്നി.. പിന്നെ നിന്റെ ഈ ലോകപ്രശസ്തമായ നേർ രേഖയിൽ കാലടികൾ വെച്ചുള്ള ചുരിദാർ ഷാൾ അരക്ക് കുറുകെ ചുറ്റി കൈവീശിയുള്ള നടത്തം. ഒരിക്കൽ കണ്ടവർ മറക്കുമോ. ഒരു മാറ്റവുമില്ല. ശരീരത്തിനും ശരീര ഭാഷക്കും””…ആനന്ദ് ചെറുതായി ഒന്നു ചിരിച്ചു.. അവളും കൂടെ കൂടി.
“”ശരി ആനന്ദ്.ഞാൻ എന്തായാലും വിളിക്കാം””..അവൾ നടന്നു നീങ്ങി. ആനന്ദ് അത് നോക്കി കുറച്ചു നേരം നിന്നു. അവൾ ആൾക്കൂട്ടത്തിൽ ലയിച്ചപ്പോൾ അയാളും തിരിഞ്ഞു നടന്നു നീങ്ങി..
പ്രണയിക്കാനല്ല. ഉള്ളിലെ പ്രണയം പരസ്പരം പറയാൻ മറന്നു പോയ ആ രണ്ടു പേരും ഒരിക്കൽ ഒരു കടൽ തീരത്ത് വീണ്ടും കണ്ടു മുട്ടി.
വന്ദനയെ കണ്ടയുടനെ ആനന്ദ് നഖശിഖാന്തം ഒന്നു നോക്കി. നല്ല കരിനീല നിറത്തിൽ സ്വർണ്ണവർണ്ണമാർന്ന കല്ലുകൾ പിടിച്ച തിളങ്ങുന്ന പാട്ടുസാരി. ഞൊറിവുകൾ ഒപ്പിച്ചു ഉടുത്തിരിക്കുന്നു. വടിവാർന്ന ആ പെണ്ണുടലിൽ നാല്പതിൽ എത്തിയിട്ടും അധികം ഉടയാത്ത മാറിടങ്ങൾ ആനന്ദിൽ അത്ഭുതം ജനിപ്പിച്ചു. ഒതുങ്ങിയ അരക്കെ ട്ടിൽ താഴ്ത്തി കുത്തിയ സാരി വിടവിലൂടെ ഇരുനിറമാർന്ന വ യറ് അല്പം കാണമായിരുന്നു.വട്ട മുഖത്ത് നെറ്റിയിൽ ചെറിയൊരു പൊട്ട്. കഴുത്തിൽ ചെറിയൊരു സ്വർണ്ണമാലയും താലിയും. എങ്കിലും നെറ്റിയിൽ സിന്ദൂരമില്ല.
“”എന്താ ഇങ്ങനെ നോക്കുന്നത്. ആദ്യായിട്ട് കാണുന്ന പോലെ?””.. വന്ദന അല്പം ലജ്ജയോടെ ചോദിച്ചു.
“”ഹേയ്… ഒന്നൂല്ല. സാരിയിൽ നന്നായിട്ടുണ്ട്.നന്നായി ഉടുത്തിരിക്കുന്നു””. ആനന്ദ് ഇളം ചിരിയോടെ പറഞ്ഞു.
വന്ദന ചിരിച്ചു. “”നീ പറഞ്ഞതോർക്കുന്നു. സാരിയുടുക്കുന്നത് പെണ്ണുങ്ങളെ കൂടുതൽ ആകർഷകമാക്കുമെന്ന്””..വന്ദനയിൽ നാണം വിടർന്നു. അവൾ അയാളുടെ മുഖത്ത് നോക്കാൻ മടിച്ചു.
“”അപ്പൊ എന്നെ ഇനിയും ആകർഷിക്കാനാണോ പരിപാടി””.. ആനന്ദ് ചിരിച്ചു കൊണ്ട് പറഞ്ഞു.
വന്ദന മറുപടിയൊന്നും പറയാതെ തീരത്തെ മണൽ തരികളിലൂടെ നടന്നു. പഞ്ചസാര തരികൾ കണക്കെയുള്ള വെളുത്ത മണലിൽ കാലുകൾ വെക്കാൻ അവൾ നന്നേ പ്രയാസപ്പെട്ടു.
“”എന്തിനാ കാണാൻ ബീച്ചിൽ തന്നെ വരാൻ പറഞ്ഞത്””. ആനന്ദ് ചോദിച്ചു.
“”കടൽ സാക്ഷിയാകട്ടെ ഈ പുനർ സമാഗമത്തിന്. അതിന് ഇതിലും മികച്ചൊരു വേദിയുണ്ടോ ആനന്ദ്. കടലിനെ നോക്കി നിന്നോട് പ്രണയം സല്ലപിക്കാൻ ഞാൻ പണ്ട് ഒരു പാട് കൊതിച്ചിരുന്നു””. വന്ദന പറഞ്ഞു.
“”ഞാനും””.. ആനന്ദ് ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾ വീണ്ടും നടന്നു.
“”നിനക്ക് കാര്യമായി മാറ്റമൊന്നുമില്ലല്ലോ.. മുടിയിഴകൾ അവിടെഇവിടെയായി അല്പം നരച്ചു എന്നല്ലാതെ””..ആനന്ദ് പറഞ്ഞു.
“”ഓ.. അതോ.. അത് ഞാൻ പ്ര സവിക്കാ ത്തോണ്ടാ””.. വന്ദന പറഞ്ഞു..
ആനന്ദ് ഒന്നു ഞെട്ടി. വന്ദന ഭാവ വ്യത്യാസമൊന്നുമില്ലാതെ മുന്നോട്ട് നടന്നു.
“”അപ്പൊ ഇന്നലെ കണ്ട ആ പെൺകുട്ടി?””… ആനന്ദ് അവിശ്വാസനീയത തുളുമ്പുന്ന മുഖത്തോടെ പറഞ്ഞു.
“”ഓ… അതോ.. മീരയെ ദത്തെടുത്തതാണ്. ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ല എന്നുറപ്പായപ്പോൾ””.. വന്ദന ചിരിയോടെ പറഞ്ഞു. അവൾ താഴെ ആ മണൽ പരപ്പിൽ ഇരുന്നു. മൗനിയായി ആനന്ദും കൂടെയിരുന്നു. മുട്ടിയിരുമ്മി ഇരിക്കണം എന്ന് രണ്ടു പേരും അതിയായി മോഹിച്ചു എങ്കിലും അവർ അകന്നു തന്നെ ഇരുന്നു.
“”അദ്ദേഹത്തിനായിരുന്നു പ്രശ്നം. വേറെ ഒരു ബന്ധത്തിന് അദ്ദേഹം തന്നെ നിർബന്ധിച്ചു.പക്ഷെ എന്തിന് എന്ന ചിന്ത എന്നെ അകറ്റി നിർത്തി.അത് കൊണ്ട് തന്നെ എന്നെ വലിയ കാര്യമാ അദ്ദേഹത്തിന്””.. അവളുടെ മുഖം ചെറുതായി വാടുന്നത് ആനന്ദ് കണ്ടു. അയാൾ ദൂരെ കടലിലേക്ക് ദൃഷ്ടികൾ പായിച്ചു..അവളും..നുരഞ്ഞു പൊന്തിയ വെളുത്ത തിരകൾ തീരത്തേക്ക് ഏറിയും കുറഞ്ഞും വന്നു കൊണ്ടിരുന്നു. ദൂരെ ഏതോ ഒരു വലിയ ബോട്ട് ഒരു പൊട്ടു പോലെ കാണപ്പെട്ടു. കടൽ കാക്കകൾ കൂട്ടമായി കടലിൽ കൊത്തി തീരത്തേക്ക് വന്നു കൊണ്ടിരുന്നു. ജ്വലനം മതിയാക്കാൻ പോകുന്ന സൂര്യനെ തിളക്കം കെട്ട നിലയിൽ കടലിനു മീതെ ദൂരെ കാണപ്പെട്ടു.
“”ഭർത്താവ് എന്ത് ചെയ്യുന്നു?””.. ആനന്ദ് മൗനം മുറിച്ചു കൊണ്ട് ചോദിച്ചു.
“”അദ്ദേഹം ഒരു സ്കൂൾ മാഷാണ്. മൂന്നു കൊല്ലം കൂടിയേ ഉളളൂ റിട്ടയർമെന്റിന്””.
“”അതേ.. ശരിയാണ്. ഞാൻ ഇപ്പൊ ഓർക്കുന്നു. മിഥുന ഒരിക്കൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു””. ആനന്ദ് പറഞ്ഞു.
“”ആഹാ.. മിഥുനയോടൊക്കെ ഇപ്പോഴും ബന്ധം ഉണ്ടോ””.ഉള്ളിൽ നിറഞ്ഞ നിരാശ മുഖത്ത് നിഴലിക്കാതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു.
“”അങ്ങനെ ഒന്നൂല്ല.. വല്ലപ്പോഴും വിളിക്കും. ജസ്റ്റ് ഫ്രണ്ട്ഷിപ്. അത്രേ ഉളളൂ. നിന്നേ ഒന്നു ബന്ധപെടാൻ ഞാൻ ഒരു പാട് ശ്രമിച്ചു. നിരാശയായിരുന്നു ഫലം””.. ആനന്ദ് പറഞ്ഞു.
“”ഓ…ഞാനങ്ങ് ഒതുങ്ങി കൂടി. ഒരു ഭാര്യയായിട്ട്””. അവൾ അലസ ഭാവത്തോടെ പറഞ്ഞു.
“”എന്റെ കുടുംബത്തെ കുറിച്ച് ഒന്നും ചോദിച്ചില്ല നീ?””.. ആനന്ദ് വീണ്ടും പറഞ്ഞു.
“”എന്തിന് ചോദിക്കണം. എനിക്കതറിഞ്ഞിട്ട് എന്ത് കാര്യം””. വന്ദന അല്പം മുഷിപ്പോടെ പറഞ്ഞു എഴുന്നേറ്റു. അവൾ വീണ്ടും നടന്നു.
ആനന്ദ് എഴുന്നേറ്റു നടന്നു അവളുടെ ഒപ്പമെത്തി.
“”എന്താ വന്ദന.. എന്ത് പറ്റി?””… ആനന്ദ് പതുക്കെ ചോദിച്ചു.
“”എന്ത് പറ്റാൻ… എനിക്കറിയേണ്ടത് അതൊന്നുമല്ലായിരുന്നു. ഇന്നും അന്നും.. എന്ത് കൊണ്ട് നീ തുറന്നു പറഞ്ഞില്ല നിന്റെ പ്രണയം. അറിയാമായിരുന്നില്ലേ എനിക്ക് നിന്നെ ജീവനായിരുന്നു എന്ന്. നോട്ടം കൊണ്ടും ഭാവം കൊണ്ടും മനസ്സിലായിരുന്നില്ലേ എന്റെ പ്രണയം. ഞാൻ തന്ന സൂചനകൾ പോലും മനസ്സിലാക്കാൻ പറ്റാത്ത പൊട്ടനായിരുന്നോ അന്നത്തെ ക്യാമ്പസിലെ സാഹിത്യകാരൻ ആനന്ദ്?””.. വന്ദന വിങ്ങി പൊട്ടി.
ആനന്ദ് സ്ഥബ്ദനായി കുറച്ചു നേരം നിന്നു. അവൾ സാരിയുടെ മുന്താണി വിരലുകളിൽ വെറുതേ ചുറ്റി പിടിച്ചു താഴേക്ക് നോക്കി നിന്നു.
“”വന്ദനാ.. നിനക്ക് പറയാമായിരുന്നില്ലേ. ആ ഒരു വാക്കിനല്ലേ ഞാൻ കൊതിച്ചിരുന്നത്.. എന്തേ നീ പറഞ്ഞില്ല. എന്റെ നോട്ടവും സൂചനകളും നിനക്കും മനസ്സിലായിരുന്നില്ലേ. നമ്മൾ മാത്രമായ എത്ര നിമിഷങ്ങൾ ഉണ്ടായിരുന്നു. അറിയാത്ത ഭാവത്തിൽ ഞാൻ എത്ര തവണ നിന്റെ വിരലുകളിൽ തൊട്ടിട്ടുണ്ട്. എന്നിട്ടും നീ””…. ആനന്ദിന്റെ തൊണ്ടയിടറി അടഞ്ഞു.
വന്ദന ചുണ്ടുകൾ കടിച്ചു പിടിച്ചു അയാളെ നോക്കി നിന്നു. കണ്ണീർ വാർന്നൊഴുകി. എന്തൊക്കെയോ അയാളോട് പറയണമെന്നുണ്ട് അവൾക്ക്.. പക്ഷേ വാക്കുകൾക്കുള്ള കാരണങ്ങൾക്ക് ശക്തി പോരായിരുന്നു.
“”കണ്ടോ.. നിനക്കും മറുപടിയില്ല.വാക്കുകളില്ല.എന്നിട്ട് എന്നെ മാത്രം പഴിക്കുന്നതെന്തിന്. നമ്മൾ ഒരു പോലാ.. പ്രണയം പറയാൻ മറന്നവർ.. ദാ… കണ്ടോ.. ആ കടൽ തിരകൾ പോലെ സ്നേഹം ഹൃദയത്തിൽ കിടന്നു തുളുമ്പി വീശിയടിച്ചിട്ടും പുറത്തേക്കൊഴുക്കാതെ ഒരു കടൽ ഭിത്തി ഹൃത്തടത്തിൽ കെട്ടി നമ്മൾ തടഞ്ഞു നിർത്തി. ഒരു കാരണവും ഇല്ലാത്തൊരു ഭിത്തി””. ആനന്ദ് പറഞ്ഞു.
വന്ദന ചിരിച്ചു. അവൾ വീണ്ടും നടന്നു. അതിനിടെ കണ്ണുകൾ തുടച്ചു.
“”എന്നിട്ട് ആ സ്നേഹ തിരകൾ പിന്നീടും അലയടിച്ചിരുന്നോ?.. നമ്മൾ പിരിഞ്ഞിട്ടും.””. വന്ദന ചോദിച്ചു.
ആനന്ദ് വെളുക്കെ ചിരിച്ചു.
”” കുറച്ചു നാളുകൾ നന്നായി ആഞ്ഞടിച്ചു ആക്രമിച്ചു. പിന്നെ നേർത്തു നേർത്തു ചെറുതായി വന്നു. പോകെ പോകെ ദിവസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീശുന്ന കുഞ്ഞു തിരമാലകളായി മാറി… നിനക്കോ?””..ആനന്ദ് ചോദിച്ചു.
“”എനിക്ക് അങ്ങനെയാണോ എന്ന് പൂർണ്ണമായി അറിയില്ല.വിവാഹം, പ്രാരാബ്ധം ഒക്കെ ആയപ്പോൾ ഇടക്കൊക്കെ മറന്നു എന്നത് സത്യമാണ്. എങ്കിലും സ്വന്തം ഒരു കുഞ്ഞില്ലാത്തോണ്ട് നിന്നെ ഓർക്കാൻ ഇടക്കൊക്കെ നല്ല പോലെ സമയം കിട്ടിയിരുന്നു.. ആട്ടെ.. ഒന്ന് ചോദിക്കട്ടെ.. ഇപ്പൊ വീണ്ടും ആ സ്നേഹ തിരകൾ ആഞ്ഞടിക്കുന്നുണ്ടോ?. എന്നെ വീണ്ടും കണ്ടപ്പോൾ””.. വന്ദനയിൽ വല്ലാത്തൊരു കാതര ഭാവം നിറഞ്ഞു.പ്രണയത്തിന്റെ തിരയിളക്കം അവളുടെ കണ്ണുകളിൽ കണ്ടു. മുഖം ചുവന്നു. അസ്തമയ സൂര്യൻ ആ ചുവപ്പിന് മാറ്റേകി.
“”പറയാൻ വയ്യ… എന്തൊക്കെയോ ഉണ്ട്””. ആനന്ദ് പറഞ്ഞു.
“”എന്നാ വാ.. നടക്കാം””… ആനന്ദിന്റെ കരതലം കവർന്നെടുത്ത് അവൾ പറഞ്ഞു. അപ്രതീക്ഷിതമായ അവളുടെ പെരുമാറ്റത്തിൽ അമ്പരന്ന അയാൾ എന്ത് കൊണ്ടോ കൈകൾ വലിച്ചില്ല.
“”ഇപ്പോഴും കഥയൊക്കെ എഴുതാറുണ്ടോ സാഹിത്യകാരാ. കോളേജിൽ നീ ആരാധികമാരുടെ നടുവിൽ ആയിരുന്നല്ലോ?””.. വന്ദന ചോദിച്ചു.
“”എവിടെ.. അതൊക്കെ അന്നേ വിട്ടൂ””. ആനന്ദ് പറഞ്ഞു. വന്ദന ചെറുതായി ഒന്ന് മൂളി.
“”നീ വയസ്സനായി ട്ടോ.. മുടിയും താടിയുമൊക്കെ വെളുക്കാൻ തുടങ്ങി. ശരീരവും ഉടഞ്ഞല്ലോ””.. വന്ദന ചെറു ചിരിയോടെ പറഞ്ഞു.
“”ആ… അതങ്ങനാ.. ഞാൻ പ്ര സ വിച്ചില്ലേലും രണ്ട് കുട്ടികളുടെ ത ന്തയായില്ലേ. ആലോചന.. പ്രാരാബ്ദം.. ജോലിയിലെ പ്രയാസം.. അങ്ങനെ അങ്ങനെ””… ആനന്ദ് ചിരിച്ചു.
വന്ദന പൊട്ടി ചിരിച്ചു.”” മൂന്നു കൊല്ലം നമ്മൾ വെറുതേ കളഞ്ഞു. അല്ലേ?””വന്ദന ചോദിച്ചു.
“”അങ്ങനെ പറയാൻ പറ്റുമോ?. മനസ്സ് പ്രണയപൂർവ്വം ആയിരുന്നില്ലേ. പ്രേമാർദ്രമായിരുന്നില്ലേ. എന്റേം നിന്റേം. പറഞ്ഞില്ല എന്നല്ലേയുള്ളൂ “”..ആനന്ദ് പറഞ്ഞു.
“”കുന്താണ്….പ്രകടിപ്പിക്കാത്ത സ്നേഹം ആർക്ക് വേണം ദുഷ്ടാ.. ഒന്നും പറയാതെ ഇപ്പൊ സാഹിത്യം വിളമ്പുന്നു. ഹും””. വന്ദന അവന്റെ കരത്തലത്തിൽ അമർത്തി കൊണ്ട് പറഞ്ഞു.
ആനന്ദ് പൊട്ടി ചിരിച്ചു. കൂടെ അവളും. കടൽ തിരകളുടെ ഇരമ്പലിൽ പോലും ആ ചിരികൾ മുന്തി നിന്നു. കണ്ണുകൾ പരസ്പരം ഉടക്കി പിണഞ്ഞു. മനസ്സുകൾ ആലിം ഗനം ചെയ്തു. ശരീരങ്ങൾ ഒന്നു വാരി പുണരാൻ വല്ലാതെ കൊതിച്ചു. ഒരേ ഒരു ചുടു ചു മ്പനമെങ്കിലും ഇരുവരും വല്ലാതെ കൊതിച്ചു. “അവൻ ഒന്നു തൊട്ടെങ്കിൽ….വേണ്ട ഒന്നു ചേർന്നു നിന്നെങ്കിൽ.. വേണ്ട തോളിലൂടെ എങ്കിലും ഒന്നു കൈയിട്ടെങ്കിൽ.. ഒന്നുമില്ലെങ്കിലും ഒന്നു പുറത്ത് തട്ടിയെങ്കിലും ഒന്ന് ആശ്വസിപ്പിച്ചെങ്കിൽ…അതെങ്കിലും ചെയ്യുമോ അവൻ”. വന്ദന ഓർത്തു.
“അവളെ ഒന്നു തൊട്ടാലോ. ഒരു ചുമ്പനം നൽകിയാലോ. തോളിൽ കൈയിട്ടു കുറച്ചു നടന്നാലോ. ഒന്നു കെട്ടിപിടിച്ചു ആശ്വസിപ്പിച്ചാലോ”. ആനന്ദ് ചിന്തിച്ചു. ഇപ്പോഴും പൂർണ്ണമായി സ്വന്തമല്ലാത്തത് കൊണ്ടാവാം ആരും ഒന്നിനും മുതിർന്നില്ല. ആശകൾ അന്നത്തെ പോലെ തന്നെ ഇപ്പോഴും അടക്കി വെച്ചു. അന്ന് കാരണമില്ലാതെ ആണെങ്കിൽ ഇന്ന് കാരണമുണ്ട്. വേറെ ആളുകളാൽ ബന്ധിക്കപ്പെട്ടു എന്ന കാരണം.
””ഇന്നത്തെ പോലെയല്ല അന്ന്. ഇപ്പൊ സമൂഹമാധ്യമങ്ങളിലൂടെ പ്രണയം വിരിയിക്കാം. ആ കാലത്ത് നമുക്കൊന്നും പിരിഞ്ഞാൽ പിന്നെ കാണാനും കൂടി പറ്റില്ലല്ലോ””.. ആനന്ദ് മൗനം മുറിച്ചു കൊണ്ട് പറഞ്ഞു.
വന്ദന തലയാട്ടി കൊണ്ട് ചിരിച്ചു.
“”എന്ത് പറഞ്ഞാ വീട്ടീന്ന് പോന്നത്””.. ആനന്ദ് ചോദിച്ചു.
“”ആ.. അതൊക്കെയുണ്ട്.. കോളേജിൽ അലൂമിനി ഉണ്ടെന്ന് പറഞ്ഞു””.. വന്ദന ഒരു കള്ള ചിരിയോടെ പറഞ്ഞു..
വീണ്ടും പരസ്പരം മുഖത്തോട് മുഖം നോക്കി അവർ നിന്നു. പതിനെട്ടു കൊല്ലം മുമ്പ് ഒന്നും പറയാത്തതിനാൽ പറയാൻ ബാക്കി വെച്ചത് ഒന്നും തന്നെ അവർക്കുണ്ടായിരുന്നില്ല. അത് കൊണ്ട് മൗനം വാചാലമായി അലങ്കരിച്ചു.
“” ഞാൻ പൊയ്ക്കോട്ടെ ആനന്ദ്. ഞങ്ങൾക്കുള്ള ഭക്ഷണം പാർസൽ വാങ്ങിയിട്ട് വേണം പോവാൻ.അവധി ആയോണ്ട് അദ്ദേഹവും മോളും വീട്ടിലുണ്ട്. നിന്നെ കാണുമെന്നുള്ള ജിജ്ഞാസ കാരണം വൈകുന്നേരത്തേക്ക് ഒന്നും ഉണ്ടാക്കാൻ തോന്നിയില്ല””. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“” മ്മ്.. പൊയ്ക്കോ… മനസ്സ് നിറഞ്ഞോ ഇപ്പൊ?””. ആനന്ദ് ചോദിച്ചു.
“”പറയാൻ വയ്യ.. എന്തൊക്കെയോ ഒരു ബാക്കി ഇപ്പോഴും കിടക്കുന്നുണ്ട്””.വന്ദന സങ്കടത്തോടെ പറഞ്ഞു.
“”കാണണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു. ഇതിനി ഒരു വിങ്ങലും നീറ്റലുമായിരിക്കും ഉള്ളിൽ…ദാ.. ഇപ്പൊ തന്നെ നെഞ്ചിൽ ഒരു ഭാരം വന്നു നിറഞ്ഞ പോലുണ്ട്””. വന്ദനയുടെ മുഖത്ത് കനത്ത നിരാശ നിഴലിച്ചു.
ആനന്ദിന് എന്ത് പറയണം എന്നറിയില്ല. ഇനിയും കാണാമെന്ന് അവൾ പറഞ്ഞെങ്കിൽ എന്ന് വല്ലാതെ മോഹിച്ചു. അയാൾ പറഞ്ഞെങ്കിൽ എന്ന് അവളും ആശിച്ചു. രണ്ട് പേരും കുറച്ചു നേരം ഒന്നും പറഞ്ഞില്ല. മുഖത്തോട് മുഖം നോക്കി മാത്രം നിന്നു. ശരീരങ്ങൾ പൂവണിഞ്ഞു.പ്രണയാതുര ഭാവങ്ങൾ ഇരുവരുടെയും മുഖത്ത് മിന്നി മറഞ്ഞു കൊണ്ടിരുന്നു. കണ്ണുകൾ കൊണ്ട് പറയാതെ പലതും പറഞ്ഞു. ഒപ്പം ഇരു ഹൃദയങ്ങളും പ്രണയം മന്ത്രിച്ചു കൊണ്ടിരുന്നു..
“”നമുക്ക്”…. ആനന്ദ് എന്തോ പറയാൻ വന്നു..വന്ദനയുടെ മുഖം വിടർന്നു..ആഹ്ലാദത്തോടെയുള്ള ആകാംഷയോടെ കണ്ണുകൾ വിടർത്തി അവൾ ചോദിച്ചു…””നമുക്ക്?””. അവളുടെ മുഖത്ത് ചോദ്യഭാവം.
“”നമുക്ക് പോവാം വന്ദന””.. ആനന്ദ് വേഗം പറഞ്ഞു..
“”ഓ.. അതാണോ..ആ പോവാം””. വന്ദനയുടെ മുഖം പെട്ടെന്ന് വാടി. അവൾ അതീവ ദുഃഖത്തോടെ തിരിഞ്ഞു കടലിനെ നോക്കി.
ആനന്ദ് ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.അലസമായ കാലടികളോടെ അവളും അയാളെ അനുഗമിച്ചു. കുറച്ചകലെ വെച്ച ആനന്ദിന്റെ ബൈക്കിന്റെ അടുത്തെത്തുവോളം അവർ ഒന്നും സംസാരിച്ചില്ല..
“”ബസ് സ്റ്റോപ്പിൽ ഞാൻ കൊണ്ട് വിടണോ?””. ആനന്ദ് ചോദിച്ചു..
“”വേണ്ട.. ഞാൻ നടന്നു പൊയ്ക്കോളാം””. അവൾ പറഞ്ഞു. ശബ്ദം ചെറുതായൊന്നു ഇടറിയ പോലെ ആനന്ദിന് തോന്നി.. കണ്ണുകൾ നിറഞ്ഞൊഴുകിയ അവളെ വിവർണ്ണമായ മുഖവുമായി ആനന്ദ് നോക്കി നിന്നു. അവൾ യാത്രപോലും പറയാതെ സാരി തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ചു വേഗത്തിൽ നടന്നു നീങ്ങി… ആ നടത്തം നോക്കി നിന്ന അയാൾക്ക് ചിരി പൊട്ടി..
“”വന്ദനാ..ഒന്നു നിന്നേ””.. ആനന്ദ് ഉറക്കെ വിളിച്ചു പറഞ്ഞു.അവൾ തിരിഞ്ഞു നോക്കി. അയാൾ പതുക്കെ നടന്നു അടുത്തെത്തി.
“”നിന്റെ ഈ നടത്തം കാണുമ്പോൾ പണ്ട് കോളേജിൽ ഞങ്ങൾ ആമ്പിള്ളേർ നിനക്കിട്ടൊരു വട്ട പേര് ഓർമ്മ വരുന്നു””.. ആനന്ദ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“”എന്തുവാ അത്.. ആ പേര്?””.. അവൾ നിറഞ്ഞ കണ്ണുകൾ ഒന്നു കൂടി അമർത്തി തുടച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു.
“”പറയട്ടേ?””..
“”പറഞ്ഞോ””
“”മൂട് കുലുക്കി പക്ഷി””… ആനന്ദ് ഇത് പറഞ്ഞു ഉറക്കെ ചിരിച്ചു.
“”അയ്യേ….എനിക്കിങ്ങനെ ഒരു പേരുണ്ടായിരുന്നോ… വൃത്തികെട്ട വന്മാർ””.. അവളും ചിരിച്ചു. ഉള്ളം തുളുമ്പി ചിരിച്ചു.. അതേ ചിരിയോടെ അവൾ നടന്നു നീങ്ങി.. ഒന്നു തിരിഞ്ഞു നോക്കിയ വന്ദന സാരിയുടെ മുന്താണി കൊണ്ട് നി തം ബം മറച്ചു പിടിച്ചു വീണ്ടും നടന്നു. ഇത് കണ്ട ആനന്ദ് ഒന്ന് ഊറി ചിരിച്ചു.
ശുഭം..
നന്ദി…