എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്ന ആ വലിയ വീട്ടിൽ നിന്ന് തന്റെ കൂടെ ഇറങ്ങി വന്നപ്പോൾ. ജാനകിയെ പൊന്ന് പോലെ നോക്കണം എന്ന…

പെണ്ണ് ഒരുമ്പെട്ടാൽ….

രചന: സിയാദ് ചിലങ്ക

::::::::::::::::::::::::

“ചേട്ടാ നമുക്ക് സ്വന്തമായി ഒരു വീട് വേണ്ടെ? എത്ര നാളാണ് വെച്ചിട്ടാ ഇങ്ങനെ വാടക വീട്ടിൽ കഴിയുക, നമ്മൾ കഷ്ടപ്പെട്ട് വാങ്ങിയ അഞ്ച് സെന്റിൽ ഒരു കൊച്ച് വീട് പണിയണം നമുക്ക്, എന്റെ ഏറ്റവും വലിയ സ്വപ്നമാണ്, നമ്മുടെ സ്വന്തം വീട്ടിൽ ചേട്ടനെ മാറിൽ തല വെച്ച് മനസ്സമാധാനമായി ഉറങ്ങണം …”

ജാനകി തന്റെ ഭർത്താവിന്റെ ചെവിയിൽ പറഞ്ഞപ്പോൾ, അയാൾ ഒന്ന് മന്ദഹസിച്ചു, തന്റെ ഭാര്യയുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ കൂലിപ്പണിക്കാരനായ തനിക്ക് ഒരു പാട് ദൂരം സഞ്ചരിക്കണം എന്ന ചിന്ത പുഞ്ചിരിക്കുള്ളിലും അയാളെ അലട്ടുന്നുണ്ടായിരുന്നു…

എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്ന ആ വലിയ വീട്ടിൽ നിന്ന് തന്റെ കൂടെ ഇറങ്ങി വന്നപ്പോൾ. ജാനകിയെ പൊന്ന് പോലെ നോക്കണം എന്ന ഒറ്റ ചിന്ത മാത്രമെ രമേശിന് ഉണ്ടായിരുന്നുള്ളു..

അവർ ഉള്ളത് കൊണ്ട് സന്തോഷമായി ജീവിച്ചു പോന്നു, ജീവിതത്തിന്റെ നല്ല ദിനങ്ങളിൽ ആ സന്തോഷവും വന്നെത്തി ജാനകി ഒരാൺകുഞ്ഞിന് ജന്മം നൽകി.

“ചേട്ടാ ഞാൻ ഇനി ഒരു ജോലിക്ക് പോട്ടെ നമ്മുടെ മോന് അഞ്ച് വയസ്സാകില്ലെ ഇനി അവന്റെ കാര്യങ്ങൾക്ക് എപ്പോഴും ഞാൻ കൂടെ വേണം എന്നില്ലല്ലൊ…ചേട്ടൻ ഒറ്റക്ക് ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത് കണ്ടിട്ട് സഹിക്കുന്നില്ല എനിക്കും എന്തെങ്കിലും ചെയ്യണം…

ഞാനും കൂടി ജോലിക്ക് പോയാൽ നമ്മുടെ ജീവിതത്തിൽ ഒരു മാറ്റം വരുത്താൻ കഴിയും, ചേട്ടൻ ഇതിന് സമ്മതിക്കണം, നമുക്ക് ഒരു കൊച്ച് വീട് വെക്കുന്നത് വരെ മതി … പ്ലീസ് സമ്മതിക്ക് ചേട്ടാ…. “

മനസ്സില്ലാ മനസ്സോടെയാണെങ്കിലും ജാനകിയുടെ നിർബന്ധത്തിന് വഴങ്ങി കൊച്ചിയിലെ പേരെടുത്ത പ്രൈവറ്റ് ഹോസ്പിറ്റലിലെ ജോലിക്ക് പോകാൻ അവൾക്ക് സമ്മതം തൽകി.

ദിവസവും പോയി വരുന്നത് ബുദ്ധിമുട്ടായത് കൊണ്ട് അവൾ ഒരു ഹോസ്റ്റലിലേക്ക് താമസം മാറി..

ജോലി കഴിഞ്ഞ് റൂമിലേക്ക് എത്തിയാൽ വീട്ടിലേക്ക് വിളിച്ച് ചേട്ടനോടും അപ്പുവിനോടും സംസാരിക്കും.. ചിലപ്പോഴെല്ലാം അവരെ വിട്ട് നിൽക്കുന്നതിൽ വലിയ സങ്കടം ആയിരുന്നു അവൾക്ക്…..

ജാനകിയുടെ റൂം ഷെയർ ചെയ്യുന്ന മറ്റ് രണ്ട് പേരും എപ്പോഴും സന്തോഷത്തോടെ പ്രസരിപ്പോടെ ജീവിതം ആസ്വദിക്കുന്നവരായിരുന്നു. നാട്ടിൽ ഭർത്താവും കുട്ടികളും ഉണ്ടെങ്കിലും അവർക്ക് ഇവിടെ ബോയ് ഫ്രണ്ട് ഉണ്ട്, ഒഴിവ് സമയങ്ങളിലും അവധി ദിനങ്ങളിലും അവർ അവരുടെ കാമുകൻമാരുമൊത്ത് പാറിപ്പറന്ന് നടക്കും…

അപ്പോഴേക്കും ഈ കാഴ്ചകളും സ്വപ്നനഗരിയുടെ പരിമളവും ജാനകിയുടെ മനസ്സിലും ആഗ്രഹത്തിന്റെ നിറങ്ങൾക്ക് മാറ്റം വന്ന് തുടങ്ങിയിരുന്നു..

അവളുടെ ജീവിതത്തിലേക്ക് സൂരജ് കടന്ന് വന്നത് പെട്ടന്നായിരുന്നു. ഹോസ്പിറ്റലിൽ ലാബ് ടെക്നിഷ്യനായി വർക്ക് ചെയ്യുന്ന അവിവാഹിതനായ ചെറുപ്പക്കാരനായിരുന്നു സൂരജ്‌..

ജീവിതം മാറിമറിയുക എന്നൊക്കെ പറയുന്നില്ലെ…അവളുടെ ജീവിതം അങ്ങിനെ അടിമുടി മാറികൊണ്ടിരുന്നു… ഇത് വരെ ഉണ്ടായിരുന്ന നാട്ടിൻ പുറത്ത് കാരി ജാനകി വളരെ പെട്ടെന്ന് മാറ്റം ഉൾക്കൊണ്ടു. സമയം പോകാൻ ഫോണിലെ സംസാരവും ചാറ്റിംങ്ങും ആയി തുടങ്ങിയ സൂരജുമായുള്ള ബന്ധം, വീഡിയോ കോളുകളിലേക്കും, പരസ്പരം കാണാതെ മിണ്ടാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് വരെ എത്തിക്കഴിഞ്ഞിരുന്നു.

സൂരജിന്റെ ആകാരഭംഗിയും നെഞ്ച് വിരിവും ആരും ശ്രദ്ധിക്കും ,ആറ് ആറര അടി പൊക്കവും അതിനൊത്ത വണ്ണവും ഉണ്ട് അവന്, വീട്ടിൽ യാതൊരു ബാധ്യതകളും പ്രശ്നങ്ങളും ഇല്ലാത്ത അവന് ആവശ്യത്തിൽ കൂടുതൽ പണം കയ്യിൽ ഉണ്ട്..

സൂരജ് ജാനകിക്ക് ഒരൽഭുതം തന്നെയായിരുന്നു, മാത്രമല്ല ഏതൊരാളെയും മയക്കുന്ന വശ്യമായ സംസാര ശൈലിയായിരുന്നു അവന്റെ … സൂരജിന്റ വാക്കുകൾ അവളെ കോരിത്തരിപ്പിച്ചു. ഇങ്ങനെയൊക്കെ ഒരാൾ ഉണ്ടാകുമോ എന്ന് അവൾ ഓർത്തു പോയി..

ദിവസവും ജിമ്മിൽ പോയി ശരീരം പെരുപ്പിച്ച് കൊണ്ടിരിക്കുന്ന സൂരജിന്റെ മാറിൽ കിടന്നുറങ്ങിയപ്പോൾ അറുപത് കിലോ പോലും ഇല്ലാത്ത ചെറിയ ഒരു മനുഷ്യനെ അവൾ മറന്നു പോയിരുന്നു.

ജനകിയോട് അവന് ഒരു ഭ്രാ ന്ത് പോലെ ആയിരുന്നു, തിരിച്ച് അവൾക്കും, ചില നേരങ്ങളിൽ അവർ ഇണപ്രാവുകൾ ആണെങ്കിൽ, ചില നേരങ്ങളിൽ പിണക്കം ഉണ്ടാകുമ്പോൾ രണ്ടാളും പരസ്പരം ചീത്ത വിളിക്കും.

ചിലപ്പോഴെല്ലാം അവൾക്ക് തോന്നും സുരജിന് വേറെയും സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന്. ചില ഫോൺ വിളികളുടെ പേരിൽ പരസ്പരം പിണങ്ങാറുമുണ്ട് ഇരുവരും.

അവളുടെ ചന്ദന നിറമുള്ള ശരീരം നുകർന്ന് കഴിഞ്ഞാൽ തീരും അവന്റെ എല്ലാ പരിഭവവും, സൂരജിന്റെ ശരീരത്തിൽ തളർന്ന് ഭാരമില്ലാതെ കിടക്കുമ്പോൾ അവൾ എല്ലാം മറക്കും, അവന്റെ നെഞ്ചിലെ രോമങ്ങൾക്കിടയിൽ മുഖം അമർത്തി കിടന്നാൽ ലോകം മുഴുവൻ ചെറുതായി ചെറുതായി അവന്റെ മാറിൽ ചേരുന്നത് പോലെ അവൾക്കനുഭവപ്പെടും.

ആദ്യമൊക്കെ അവധി ദിവസം ആവാൻ ദിവസങ്ങളെണ്ണിയാണ് കഴിഞ്ഞിരുന്നത്. വീട്ടിൽ ചെന്ന് ചേട്ടന്റെയും അപ്പുവിന്റെയും ഒപ്പം കഴിയാൻ. എന്നാൽ ഇന്ന് വീട്ടിലേക്ക് പോകാൻ അവൾക്ക് മനസ്സ് വരാറില്ല.

ദിവസങ്ങൾ അധിവേഗമാണ് മുന്നോട്ട് ഓടികൊണ്ടിരിക്കുന്നത്…

അപ്പുവിന് അമ്മയെ കാണണം എന്ന് വാശി പിടിച്ച് കരയുമ്പോൾ രമേശ് വിളിച്ച് വിളിച്ച് ഒരു കണക്കിനാണ് അവൾ നാട്ടിലേക്ക് വരുന്നത്..

”ജാനകി നീ പഴയത് പോലെയല്ല എന്നോട് ഇപ്പോൾ സംസാരിക്കാറെ ഇല്ല. നമ്മുടെ മോനെ നല്ലപോലെ ഒന്ന് എടുത്ത് കൊഞ്ചിച്ചിട്ട് എത്ര കാലമായി.. എന്ത് പറ്റി നിനക്ക്…”

രമേശൻ ജാനകിയെ കെട്ടിപ്പിടിച്ചപ്പോൾ അവൾ കൈ തട്ടിമാറ്റി….

“തലവേദനയെടുക്കുന്നു ചേട്ടാ…. ഒന്ന് മാറി കിടക്കു… “

പെട്ടെന്ന് രമേശ് ചാടി എണീറ്റ് മുറിയിലെ ലൈറ്റ് ഇട്ടു.

കണ്ണ് തുറന്ന ജാനകി രമേശിന്റെ രൂപം കണ്ട് ഞെട്ടി…മുഖം ചുവന്ന് തുടുത്ത രമേശന്റെ കണ്ണുകളിൽ ര ക്തം ഇരച്ച് കയറിയിരുന്നു.

“എന്താ രമേശേട്ടാ ഇങ്ങനെ നോക്കുന്നത്….?

“നിന്നെ കാണണം എന്ന് പറഞ്ഞ് അപ്പു വാശി പിടിക്കുന്നു എന്ന് വിളിച്ച് പറഞ്ഞിട്ട് നീ വന്നില്ല.. നീ വരാതെ അവൻ ഭക്ഷണം കഴിക്കുന്നില്ല വാശി പിടിച്ചിരിയ്ക്കുകയാണ് എന്ന് പറഞ്ഞ്….നിന്നെ തുടരെ തുടരെ വിളിച്ചിട്ടാണ് നീ വന്നത്… ശരിയായിരുന്നു അവന് ഈയിടെ നിന്നെ കാണാതിരിക്കാൻ സാധിക്കുന്നില്ല… അവന് മാത്രമല്ല എനിക്കും…

ദിവസവും നീ ഇല്ലാതെ ഉണ്ണാതെയും ഉറങ്ങാതെയും വാശി പിടിച്ച് കരയുമ്പോൾ അമ്മ പാവമാണ് നമുക്ക് വീട് വെക്കാൻ വേണ്ടി അല്ലെ അമ്മ പോയത് എന്നെല്ലാം പറഞ്ഞ് ആ കുരുന്നിനെ ഞാൻ സമാധാനിപ്പിക്കും…. എന്ത് സന്തോഷത്തോടെയാണ് നമ്മൾ കഴിഞ്ഞിരുന്നത്…”

”അതിന് ഇവിടെ എന്താ ഉണ്ടായത് ചേട്ടാ.. ചേട്ടനറിയില്ല എന്റെ ജോലിയുടെ ബുദ്ധിമുട്ടുകളും തിരക്കുകളും…. “

” ശരിയാ എനിക്ക് ഒന്നും അറിയില്ല ഇന്ന് നീ ഈ വീട്ടിൽ കയറി വന്നിട്ട് നമ്മുടെ മോനെ അന്വേഷിച്ചൊ… നിനക്കറിയൊ? അവൻ ഈ വീട്ടിൽ ഇല്ല. ദിവസങ്ങളോളം കുഞ്ഞിനെ കാണാതെ തിരിച്ച് വീട്ടിൽ വന്നിട്ട് സ്വന്തം കുഞ്ഞിനെ അന്വേഷിക്കാത്ത നീ ഒരമ്മയാണൊ…?

വാ ഞാൻ കാണിച്ച് തരാം.. അവനെ ഞാൻ നേരത്തെ പറഞ്ഞയച്ചു… പാവം വേദനയെടുത്ത് കരഞ്ഞപ്പോൾ നിന്നെ വിളിച്ചാണ് നിലവിളിച്ചത്…”

അപ്പുറത്തെ മുറി തുറന്ന് അവളെ കാണിച്ചപ്പോൾ ജനലിനോട് ചേർത്ത് അപ്പുവിനെ കെട്ടി തൂ ക്കിയിരിക്കുന്നു… ജീവൻ പോകുമ്പോൾ പിടക്കാതിരിക്കാൻ കാലുകളും കൂട്ടിക്കെട്ടിയിരിക്കുന്നു.

ജാനകി ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു…. കണ്ണുകളിൽ ഇരുട്ടു കയറി…

നിന്നെ പോലെയുള്ള പി ശാ ചു ക്കളാണ് നാടിന്നും വിട്ടുകാർക്കും ശാപം. ശ രീരസുഖത്തിനും അ ഴിഞ്ഞാടാനും സ്വന്തം വയറ്റിൽ പിറന്ന കുഞ്ഞിനെ പോലും കൊ ല്ലാ ൻ മടിക്കില്ല നീയെല്ലാം..നിന്റെ മാറ്റങ്ങൾ ശ്രദ്ധിച്ചപ്പോൾ കുറച്ച് ദിവസം ഞാനും ഉണ്ടായിരുന്നെടി കൊച്ചിയിൽ നീ കിടന്ന് കൂ ത്താ ട്ടിയത് ഞാൻ നേരിൽ കണ്ടവനാണ്.

ഇത്തവണ നിന്നെ വിളിച്ച് വരുത്തിയത് നിന്നെ എന്നെന്നേക്കുമായി പറഞ്ഞയക്കാനാണ്…. നിനക്ക് ഇനി മാപ്പില്ല… നിനക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയില്ല…. ഈ നശിച്ച കുടുംബം ഇനി ഈ ഭൂമിക്ക് മേലെ വേണ്ട”

നേരത്തെ കട്ടിനടയിൽ വെച്ച മൂ ർ ച്ച കൂടിയ വെ ട്ടു ക ത്തി എടുത്ത് അവളുടെ ക ഴുത്തിൽ ആ ഞ്ഞ് വെ ട്ടിയ പ്പോ ൾ ര ക്തം ചീറ്റി അയാളുടെ മുഖത്തേക്ക് തെറിച്ചു….

………………………
സിയാദ് ചിലങ്ക