ബിരിയാണി
രചന : Smitha Reghunath
::::::::::::::::::::::::
വേഗത്തിൽ അരി വാർത്തിട്ട് ലതിക അരിഞ്ഞ് വെച്ച കോവയ്ക്ക് മെഴുക്ക് പുരട്ടിയ്ക്കായ് വേവിച്ച് വെച്ചത് ചീനച്ചട്ടി വെച്ച് എണ്ണയൊഴിച്ച് ഇടൂമ്പൊഴാണ് പുറകിൽ നിന്ന് കണ്ണൻ ചോദിച്ചത് ..
അമ്മേ ഇന്ന് വിളമ്പ് ഉണ്ടോ ?.
അവൾ തിരിയാതെ തന്നെ പറഞ്ഞു ഉണ്ട് കണ്ണാ..
അമ്പലത്തിലെ വിളമ്പാണോ, ?. പള്ളിയിലെ വിളമ്പാണോ ?.
അവൾ തിരിഞ്ഞ് നിന്ന് തെറുത്ത് പാവാടയിൽ കുത്തി വെച്ച നൈറ്റിയിൽ കയ്യ് തുടച്ച് കൊണ്ട് മകനെ നോക്കി..
ആ ആഞ്ച് വയസ്സക്കാരന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി പറഞ്ഞൂ പള്ളിയിലാ..
എന്തിനാ ന്റ് കൂട്ടി തിരക്കിയത്.. അവൻ അമ്മയെ കണ്ണീമ വെട്ടാതെ നോക്കി… ഒന്നു പറയാതെ നില്ക്കുന്ന മകന്റെ മുന്നിൽ മുട്ട് കുത്തി നിന്ന് നെറ്റിയിലേക്ക് വീണ് കിടക്കുന്ന അവന്റെ മുടികോതി വെച്ച് കൊണ്ട് അവൾ ചോദിച്ചൂ
അമ്മേടെ കണ്ണൻ എന്താ ഇന്ന് പതിവില്ലാതെ അമ്മയോട് തിരക്കിയത്..
അവൾ ചോദിച്ചതും അവൻ
ചിക്കൻബിരിയാണി ആണോ അതോ ഫ്രൈഡ് റൈസോ ?.
മകന്റെ നോട്ടം കണ്ടതും അവൾ
അറിയില്ല മോനെ അവൾ പറഞ്ഞ് ഒഴിഞ്ഞ് കൊണ്ട് പതിയെ എഴുന്നേറ്റ് തന്റെ ജോലിയിലേക്ക് തിരിഞ്ഞൂ
തിരുമ്മി വെച്ച തേങ്ങയും അടപ്പിലിട്ട് ചുട്ട മുളകും ഉപ്പും ഉള്ളി പുളി ചേർത്ത് വെള്ളം തൊടാതെ ചമ്മന്തി അരച്ച് ഉരുട്ടി പാത്രത്തിലേക്ക് വെയ്ക്കുമ്പൊൾ കണ്ണൻ വീണ്ടും പിന്നിലായ് വന്ന് നിന്നൂ…
അമ്മേ..
അവന്റെ വിളി കേട്ടതും ലതിക അടപ്പ് പാത്രം കൊണ്ട് ചമ്മന്തി മൂടി വെച്ചിട്ട് അവന്റെ നേരെ തിരിഞ്ഞൂ..
എന്താ കണ്ണാ ..മോന് വരുമ്പൊൾ അമ്മ മിഠായി വാങ്ങി കൊണ്ട് തരാം..
അവള് പറഞ്ഞതും നിക്ക് വേണ്ടാ .. കെറുവോടെ അവൻ പറഞ്ഞതും ”
അവൾ മനസ്സിലാവാതെ അവനെ നോക്കി..
അമ്മ വരുമ്പൊൾ ഇച്ചിരി ബിരിയാണി കൊണ്ട് തരുമോ ?.നിക്ക് കൊതിയായിട്ട് വയ്യ.. ഇന്നാളിൽ എന്റെ ക്ലാസ്സിലെ ജോമോൻ ഉച്ചയ്ക്ക് കഴിക്കാൻ കൊണ്ട് വന്നത് ബിരിയാണിയാ.. ച്ചിരി ചോദിച്ചിട്ട് അവൻ തന്നില്ല.. മുഴുവൻ അവൻ തിന്നും.. എന്താ മണം.. മൂക്ക് വിടർത്തി അവൻ പറഞ്ഞതും അവൾ വല്ലായ്മയോടെ അവനെ നോക്കി…
ഇറച്ചി ഇല്ലേലും സാരമില്ല അമ്മേ ഇച്ചിരി ചോറ് കൊണ്ട് തരുമോ അമ്മ . പ്രതീക്ഷയോടെ കുഞ്ഞിളം കണ്ണ് ഉയർത്തി കണ്ണൻ നോക്കുന്നത് കണ്ടതും അവൾ വേഗം പുറം തിരിഞ്ഞ് നിന്ന നിറഞ്ഞ് വന്ന കണ്ണുകൾ നൈറ്റി തൂമ്പ് കൊണ്ട് ഒപ്പി കൊണ്ട് തിരിഞ്ഞൂ…
അമ്മ പറഞ്ഞിട്ടില്ലേ മോനെ കാറ്ററിംഗ്കാർക്ക് ഇഷ്ടമല്ല അങ്ങനെ എടുക്കൂന്നത്.. അതല്ലേ അമ്മ പായസം പോലും കൊണ്ട് വരാത്തത്… മോൻ വിഷമിക്കണ്ട ഇന്ന് അമ്മയ്ക്ക് പൈസ കിട്ടുമ്പൊൾ അമ്മ മോന് ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങി കൊണ്ട് തരാമേ…
അവൾ പറഞ്ഞത് കേട്ടതും അവൻ അതീവ സന്തോഷത്തോടെ കൈകൊട്ടി ചിരിച്ചു.. ഹായ് ഇച്ചേച്ചി ഒന്ന് വേഗം വന്നിരുന്നെങ്കിൽ പറയാമായിരുന്നു…
മകന്റെ സന്തോഷം കണ്ടതും ആ അമ്മ മനം തേങ്ങി …
******************
ലതിക ചുരിദാറിന്റെ ഷാൾ എടുത്തിട്ടിട്ട് ബാഗും എടുത്ത് കൊണ്ട് മുൻവശത്തെ ചെറിയ മുറിയിലേക്ക് ചെന്നൂ…
അവിടെ കട്ടിലിൽ കിടക്കുന്ന ഭർത്താവിന്റെ അരികിൽ ചെന്നതും ജനാലയ്ക്കലേക്ക് നോക്കി കിടന്ന അയാൾ തിരിഞ്ഞൂ…
‘
മോഹനേട്ടാ.. കാത്തു ഇപ്പൊൾ എത്തും അവള് വന്ന് കഴിയൂമ്പൊൾ മേല് തുടച്ച് തരൂ.. രണ്ട് ബസ് മാറി വേണം മാർത്തോമാ പള്ളിയിൽ എത്താൻ .. ഇന്ന് സിന്ധു അമ്മ കാറ്ററിംഗ്കാരുടെ തഴക്കര അമ്പലത്തിൽ ആണ് .. അല്ലെങ്കിൽ അവളുടെ സ്കൂട്ടറിന് പോകാമായിരുന്നു .. വരൂമ്പൊഴും എളുപ്പം വരാമായിരുന്നു ..
അയാൾ എല്ലാം മൂളി കേട്ടും ..
അവൾ മേശപ്പുറത്തിരുന്ന മരുന്ന് സ്ട്രിപ്പ് എടുത്ത് കൊണ്ട് പറഞ്ഞൂ.. ഇന്നലെ രാത്രിയിലും ഗുളിക കഴിച്ചില്ലല്ലോ .. ഇന്ന് വാങ്ങി വരാം..
എന്തിനാ ലതികെ ഗുളിക ഈ ജന്മം ഈ കിടപ്പ് തന്നെയല്ലേ.. ഇനിയെന്തിനാ ഗുളിക .. ആ പൈസ കൊണ്ട് എന്റെ കുഞ്ഞുങ്ങൾക്ക് എന്തേലൂ വാങ്ങി കൊടുക്ക്..
അയാൾ പറഞ്ഞതും ലതിക മോഹനേട്ടാ.. വേണ്ടാ .. ഞാൻ എപ്പൊഴും പറയുന്നത് പ്രതീക്ഷയില്ലാത്ത ഇമ്മാതിരി വർത്തമാനം പറയല്ലേന്ന്…
അയാൾ അവളെ നോക്കി ചിരിച്ചു..
രണ്ട് വർഷമായി മോഹനൻ അരയ്ക്ക്ത താഴേക്ക് തളർന്ന് കിടപ്പാണ് തടിവെട്ടായിരുന്നു മോഹനന്റെ പണി .. അല്ലല്ലിതെ കഴിഞ്ഞ കുടുംബമായിരുന്നു. മരംമുറിക്കുന്നതിന് ഇടയിൽ സംഭവിച്ച അപകടം അയാളെ ഈ കട്ടിലിൽ എത്തിച്ചും..
പള്ളിയിൽ എത്തിയ ലതിക തന്റെ ജോലിയിലേക്ക് കടന്നു…
ടേബിള് സെറ്റ് ചെയ്യുകയും തയ്യറായ വിഭവങ്ങൾ വിളമ്പ് പാത്രങ്ങളിൽ ആക്കി അത് ടേബിളിൽ സെറ്റ് ചെയ്ത് ..
അങ്ങനെ വിവാഹശേഷം എല്ലാവരും ആഹാരം കഴിച്ച് തുടങ്ങി ലതികയും കൂടെയുള്ളവരും അവർക്ക് വിളമ്പിയും തീരൂന്ന ഇറച്ചിയും മറ്റ് വിഭവങ്ങളും കൊണ്ട് വെയ്ക്കുകയും ചെയ്ത് നിന്നൂ…
അങ്ങനെ ഒരുവിധം എല്ലാം കഴിഞ്ഞ് നിൽക്കൂമ്പൊഴാണ് കാറ്ററിംഗിന്റെ മുതലാളി ഞങ്ങൾക്കരുകിലേക്ക് വരുന്നത് …
അയാൾ ഞങ്ങളെ നോക്കി പറഞ്ഞൂ ഇനി നിങ്ങള് ഇരുന്നോ? പിന്നെ ഒരു കാര്യം കൂടി ഈ വിളമ്പിന്റെ പൈസ നാളെയെ തരാൻ പറ്റും .നാളത്തെ വർക്കിനുള്ള സാധനങ്ങൾ ഇറക്കാൻ വേണ്ടി ഞാൻ എന്റെ കയ്യിൽ ഇരുന്നത് മുഴുവൻ തൂത്ത് പെറുക്കി ഓരോത്തർക്കും കൊടുത്തിരിക്കുകയാണ്… നാളെയും ഇവിടെ തന്നെയാണ് വർക്ക് രണ്ട് കൂടി നാളെ തരാം .. എന്ന് പറഞ്ഞ് കൊണ്ട് അയാൾ പോയതും പെണ്ണുങ്ങൾ എല്ലാം കൂടി മുറുമുറുക്കാൻ തുടങ്ങി ..
കുറച്ച് സമയത്തിന് ശേഷം എല്ലാരൂ കഴിക്കാൻ ഇരുന്നു … എല്ലാരു പാത്രത്തിലേക്ക് ചോറും ഇറച്ചിയും സലാടും പപ്പടവും കൂട്ടി കഴിക്കാൻ ഇരുന്നപ്പോൾ ഒരു വറ്റ് എറക്കാൻ കഴിയാതെ ലതികയുടെ നെഞ്ച് നീറി …
ഈശ്വരാ എന്റെ കണ്ണൻ ഞാൻ എത്തൂന്നതും കാത്ത് ഇരിക്കൂവായിരിക്കും.. എന്റെ മോഹനേട്ടന് മരുന്നിനുള്ള പൈസ പോലും കിട്ടിയില്ലല്ലോ ….. അവൾ എടുത്ത ആഹാരവും കൊണ്ട് കഴിക്കാതെ ഇരിക്കൂന്നത് കണ്ടതും കൂടെയുള്ള വാസന്തി ചേച്ചി ലതികയോട് ചോദിച്ചൂ…
എന്താ ലതികെ നീ കഴിക്കാതെയിരിക്കുന്നത്: ?വേഗം കഴിക്ക് പെണ്ണെ ഇപ്പൊൾ ബസ് വരൂ .. വൈകിട്ട് ഒരു വിളമ്പ് കൂടിയുണ്ട്.. നീ വരുന്നില്ലല്ലോ ..? അവർ വീണ്ടും ചോദിച്ചതും അവൾ ഇല്ലന്ന് തലയാട്ടി…
നീ കഴിക്ക് വരുന്നില്ലങ്കിൽ വരണ്ടാ ..
അവൾ വീണ്ടും കഴിക്കാതെ ഇരുന്നതും .. വാസന്തി താൻ കഴിച്ച് കൊണ്ടിരുന്ന പ്ലയിറ്റുമായ് ഒറ്റയ്ക്ക് ഇരിക്കുന്ന ലതികയുടെ അടുത്ത് എത്തി .. അവർ വീണ്ടും ചോദിച്ചതും ലതിക രാവിലെ കണ്ണൻ ചോദിച്ചതും അവനോടും വാങ്ങി തരാമെന്ന് പറഞ്ഞതും മോഹനേട്ടന്റെ ഗുളിക തീർന്നതും എല്ലാം പറഞ്ഞൂ.. ജീവിതത്തിന്റെ രണ്ടറ്റവും എത്രമാത്രം കൂട്ടിമുട്ടിയ്ക്കാൻ ശ്രമിച്ചാലും അന്തരം തീർക്കൂന്ന കഴിവ്കേടിനെ ഓർത്ത് അവൾ സ്വയം പരിതപിച്ചു .. ഭർത്താവിന് ഒരാളുടെ പരസഹായം കൂടാതെ ഒന്നൂ ചെയ്യാൻ വയ്യാത്തത് കൊണ്ടാണ് അവൾ വിളമ്പിന് ഇറങ്ങിയത്.. ഇതാവുമ്പൊൾ മൂന്ന് മൂന്നരയാകൂമ്പൊൾ വീട്ടിൽ എത്താം അഞ്ഞൂറ് രൂപയും കിട്ടും കല്യാണസീസൺ ആയി കഴിഞ്ഞാൽ പിന്നെ ദിവസവും വർക്ക് ഉണ്ട് .. പ്രേത്യേകിച്ച് ആരൂ സഹായത്തിന് ഇല്ലാത്തത് കൊണ്ട് അവളാണ് ജീവിതത്തെ മുന്നോട്ട് നയിക്കൂന്നത് … മിച്ചം വെയ്ക്കാൻ ഒന്നുമില്ലാതെ കിട്ടുന്നത് മുഴുവൻ ചിലവാക്കിയാലും പിന്നെയും കടം മേടിച്ചൂ മറ്റൂമാണ് ഓരോ ദിനവും തള്ളി നീക്കുന്നത്..
നീ വിഷമിക്കാതെ ഇത്തിരി വറ്റങ്കിലും വാരി കഴിക്ക് അന്നത്തിന്റെ മുന്നിലിരുന്ന് കണ്ണീര് ഒഴുക്കാതെ… നാളെ അവന് വാങ്ങി കൊടുക്കാമല്ലോ ,, പിന്നെ മോഹനന്റെ മരുന്നിനുള്ള പൈസ ഞാൻ തരാം .. അണ്ണാച്ചിക്ക് കൊടുക്കാനുള്ള വട്ടി കാശാണ് അത് സാരമില്ല ശിവരാമേട്ടന്റെ കയ്യിൽ നിന്ന് വാങ്ങി കൊടുക്കാം,,, വാസന്തി പറഞ്ഞതും അവൾ മൂളി കേട്ടും ..
പക്ഷേ ഈ അന്നം എനിക്ക് തൊണ്ടയിൽ നിന്ന് ഇറങ്ങില്ല ചേച്ചി.. എന്റെ കുഞ്ഞ് ഞാൻ വരുന്നത് നോക്കി ആ ഇറയത്ത് ഇരിക്കും… ഒന്നിന് വലിയ വാശിയില്ലാത്തവര് അവര് രണ്ടാളൂ…
പിന്നെ വാസന്തി ഒന്നൂ പറഞ്ഞില്ല ..
അവർ എഴൂന്നേൽക്കാൻ ഭാവിച്ചതും ഒരു സ്ത്രീയും പുരുഷനും അവർക്കരുകിലേക്ക് വന്നൂ..
വാസന്തിക്കും ലതികയ്ക്കും മനസ്സിലായ് അത് ഇന്ന് നടന്ന കല്യാണ പെണ്ണിന്റെ അച്ഛനും, അമ്മയുമാണെന്ന്…
അവരെ എല്ലാരെയും നോക്കി കൊണ്ട് അവർ ചോദിച്ചു…. എല്ലാരൂ കഴിച്ചോ.. അവർ ഉവ്വന്ന് തലയാട്ടി…നിങ്ങളുടെ വർക്ക് നന്നായിരുന്നു .. എല്ലാം നന്നായ് നിങ്ങള് ചെയ്തു…
””'”അവർ ഓരോത്തർക്കും അഞ്ഞൂറ് രൂപ വീതം എകസ്ട്രാ കൊടുത്തൂ ഇത് നിങ്ങളുടെ കൂലി കൂടാതെ ഞങ്ങളുടെ സന്തോഷമാണ് .. പിന്നെ ഒരുപാട് ഭക്ഷണം അധികം വന്നിട്ടുണ്ട് അത് നിങ്ങൾക്ക് കൊണ്ട് പോകാം.. ഒരിക്കലും അന്നം പാഴാക്കി കളയരുത് … അത് ഈശ്വരനിന്ദയാണ് .. ശങ്കരേട്ടാ അവർ പുറത്തേക്ക് നോക്കി വിളിച്ചത് പ്രായം ചെന്ന ഒരു മനുഷ്യൻ അവർക്കരുകിൽ എത്തി അയാളുടെ കയ്യിലെ സഞ്ചിയിൽ അവർക്ക് ഭക്ഷണം ആവിശ്യത്തിന് എടുക്കാനുള്ള കൂടുകൾ ആയിരുന്നു ..അത് അവരെ ഏല്പ്പിച്ചിട്ട് അയാൾ അവരെ കൂട്ടി കലവറയിലേക്ക് നടന്നു…””””
മറ്റുള്ളവർക്ക് ഒപ്പം ലതിക പോകൂമ്പൊൾ ഈറനായ മിഴികളൊടെ അവൾ തിരിഞ്ഞ് അവരെ നോക്കി നിറഞ്ഞ സ്നേഹത്തോടെയുള്ള അവരുടെ മുഖത്തെ പുഞ്ചിരി കണ്ടതും ലതികയുടെ മുഖത്തും നിറഞ്ഞ പുഞ്ചിരി വിടർന്നൂ…
ശുഭം.