ഞങ്ങൾ
രചന : റഹീം പുത്തൻചിറ
:::::::::::::::::::
എപ്പോഴും ഒരുമിച്ചു നടക്കുന്നത് കൊണ്ടാണോ എന്നറിയില്ല… ഞങ്ങൾ പ്രണയത്തിലാണെന്നു ചിലർ…ഒരേ സ്കൂളിൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ചതുകൊണ്ട് ഫ്രണ്ട്‌സ് ആണെന്ന് മറ്റു ചിലർ…ഇടക്ക് വഴക്കിട്ടു പോകുന്നത്കൊണ്ട് ശത്രുക്കൾ ആകാമെന്നും പറയുന്നവരുമുണ്ട് …
ആളുകൾ പലതും പറയും…തോളോട് ചേർന്നു… കളിച്ചും ചിരിച്ചും വഴക്കിട്ടും ഞങ്ങൾ ഇങ്ങനെ പോകുന്നു…ഞങ്ങൾ ജീവിക്കുകയാണ്…ആളുകളുടെ കണ്ണിൽ ഞങ്ങൾ പ്രണയിനിയും, കൂട്ടുകാരും ആയിരിക്കാം..
ഞങ്ങളുടെ മനസ്സിൽ ഞങ്ങൾ ഹൃദയം പങ്കു വെച്ചു… പരസ്പരം സഹായിക്കുന്ന രണ്ടു വ്യക്തികൾ മാത്രം….
ചിലപ്പോൾ ഞങ്ങൾ ഒരുമിച്ചു ജീവിക്കാം…ചിലപ്പോൾ മറ്റൊരു പങ്കാളിയെ കണ്ടെത്താം…
പക്ഷെ ഒരിക്കലും ഞങ്ങൾ പിരിയില്ല…
ഒരേ കൂട്ടിൽ തന്നെ കഴിയണമെന്നില്ല….ഒരേ ബെഡിൽ തന്നെ ഉറങ്ങണമെന്നില്ല…എങ്കിലും ഒരാണിനും പെണ്ണിനും കൂട്ടു കൂടാം…ഒരുമിച്ചിരിക്കാം, കഥകൾ പറയാം, സന്തോഷവും സങ്കടവും പങ്കുവെക്കാം…
ചിലപ്പോൾ നിങ്ങളിൽ ചിലർക്കത് അംഗീകരിക്കാൻ കഴിയില്ലായിരിക്കും…അങ്ങിനെയെങ്കിൽ ഞങ്ങളെ കണ്ടാൽ കണ്ണുകൾ അടച്ചു മിണ്ടാതെ കടന്നു പോകാം…അല്ലങ്കിൽ ഒരു ചിരി സമ്മാനിക്കാം…..എന്നിരുന്നാലും ഞങ്ങൾ ഇവിടെ തന്നെ ഇരിക്കട്ടെ….
ഞങ്ങൾ ഞങ്ങളായ് തന്നെ ജീവിക്കട്ടെ…