രാവിലെ ഉടുത്തോരുങ്ങി ടൈയും ബെൽറ്റും മുറുകി കെട്ടി ടൈം ടേബിൾ നോക്കി ബുക്ക്‌ എടുത്തു വെക്കുന്ന സമയം

*ഒരു cbse school അപാരകത *

രചന : Yazzr Yazrr

::::::::::::::::::::::::::::::::

രാവിലെ ഉടുത്തോരുങ്ങി ടൈയും ബെൽറ്റും മുറുകി കെട്ടി ടൈം ടേബിൾ നോക്കി ബുക്ക്‌ എടുത്തു വെക്കുന്ന സമയം

ഇന്ന് ബുധനാഴ്ച ആദ്യ പിരിയഡ് സോഷ്യൽ, എന്റമ്മോ താ ടകയുടെ പീരിയഡ്
നാലാം പീരിയഡ് മാത്‍സ്

ഈ മാത്‍സ് ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല ഈ ടൈം ടേബിൾ ഉണ്ടാക്കിയവന്റെ നെഞ്ചിൽ ഇടുത്തി വീഴണേ….

ഒരു ആശ്വാസം എന്തെന്നാൽ അഞ്ചാം പീരിയഡ് മ്യൂസികും ആറാം പീരിയഡ് pt യും

അപ്പോ നാല് പീരിയഡ് കഴിഞ്ഞു കിട്ടിയാൽ രക്ഷപെട്ടു. ഓഹ് നാല് പീരിയഡ് തള്ളി നീക്കുന്നത് ആണ് പാട്. അങ്ങനെ ഉടുത്തോരുങ്ങി വീടിന്റെ മുന്നിൽ ചെന്ന് നിന്ന് ദൂരെ നിന്ന് പോലീസിന്റെ ഇടി വണ്ടി വരുന്നത് പോലെ സ്കൂൾ ബസ് വരുന്നു. റോബോട്ട് കയറുന്ന പോലെ അതിൽ കയറി ഇരുന്നു. നേരെ കൊണ്ട് സ്കൂളിന്റെ അകത്തു വിട്ടു

ആദ്യം തന്നെ ബാഗും കൊണ്ട് നേരെ ക്ലാസിൽ വെച്ചു എന്നിട്ട് നേരെ സ്റ്റാഫ്‌ റൂമിന്റെ മുന്നിലൂടെ ഒരു നടത്തം. സോഷ്യൽ സ്റ്റഡീസ് ടീച്ചർ വന്നോന്നു നോക്കണം

ഓഹ് ദൈവമേ ദേ ഇരിക്കുന്നു താ ട ക ഒന്നൂടെ സൂക്ഷിച്ചു നോക്കി

ഇല്ല വന്നട്ടില്ല കണക്ക് സാർ വന്നട്ടില്ല

സത്യമാണോ ഇത്

നേരെ പാർക്കിംഗ് ഏരിയയിലോട്ട് ഓടി അങ്ങേരുടെ ബൈക്ക് അവിടെ ഉണ്ടോ എന്നറിയണം

പാർക്കിംഗ് ഏരിയയിൽ നിന്ന് തുള്ളിച്ചാടി വരുന്ന കെവിനെയാണ് കണ്ടത്

അളിയാ ഇല്ല കണക്കു സാറിന്റെ ബൈക്ക് ഇല്ല. സത്യം,ഇടയിലെങ്ങാനും ഉണ്ടോ എന്ന് നോക്കടെ…

ഇല്ലെടാ ഞാൻ അവിടെ മുഴുവൻ അരിച്ചു പെറുക്കി. ഇന്ന് അങ്ങേരു വന്നില്ല

ദൂരെ നിന്ന് നെഞ്ചിടിപോടെ വരുന്ന വിഷ്ണുവിനെയും അൽത്താഫിനേയും നോക്കി പറഞ്ഞു

ആരും പേടിക്കണ്ട ഇന്ന് അങ്ങേരു വന്നിട്ടില്ല

ഹുറേ….

“””ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ താള ലയത്തിൽ ഉണർന്നു മദാ.ല.സായയി ഇന്നീ പ്രേമം മൂക്കും മുകിലിൻ മേട്ടിൽ “”””

ഹു ഹു….. ഹുറേ………പിന്നങ്ങോട്ട് ആഘോഷമായിരുന്നു അവിടെ ഏതാണ്ട് എല്ലിൻ കഷ്ണം കിട്ടിയ പ ട്ടി കളെ പോലെ അപ്പോഴാണ് മൈകിൽ കൂടെ ഒരു അനൗൺസ്‌മെന്റ് ഇന്ന് അസംബ്ലി ഉണ്ടായിരിക്കുന്നത് ആണ് എന്ന് ഓഹോ ഇന്ന് അസംബ്ലി യും ഉണ്ടോ അങ്ങനെ താ ട ക്കയുടെ പീരീഡിൽ നിന്ന് ഒരു പത്തു പതിനഞ്ചു മിനുട്ട് പോയി കിട്ടും

എന്തോന്നടെ ഇന്ന് സന്തോഷങ്ങളുടെ സംസ്ഥാന സമ്മേളനം ആണല്ലോ.. ശെടാ ഇന്ന് ആരെയാണോ കണി കണ്ടത്

ഞാൻ ഇന്ന് ആദ്യം കണ്ണാടിയിൽ നോക്കിയിരുന്നു വിഷ്ണു പറഞ്ഞു

ഓ ഫ്രഷ് ഫ്രഷ്

ഫ്രഷ് ഫ്രഷേ……

അങ്ങനെ അസംബ്ലി യൊക്കെ കഴിഞ്ഞു മനസില്ല മനസോടെ വരിയായി ക്ലാസിലോട്ട് പോകുന്ന സമയം ഓഹ് ഇനി താ ടക യുടെ പീരിയഡ് തള്ളി നീക്കുന്നതത് ആണ് പാട് കൂടാതെ അവർ ക്ലാസ്സ്‌ ടീച്ചറും വന്ന ഉടനെ ഡയറി ചെക്ക് ചെയ്യൽ ബുക്ക്‌ നോക്കൽ അനങ്ങാൻ പാടില്ല തുമ്മാൻ പാടില്ല

അങ്ങനെ അവർ ക്ലാസിലോട്ട് വരുന്ന സമയം

Goooooodddddddd moooooorrrrnnnnnniggggggggg misssssssssssssss

എന്തുവാടെ ഗുഡ് മോർണിംഗ് ന് ഒരു നീട്ടം

ഓഹ് അങ്ങനെ കുറച്ചു സമയം അങ്ങ് പോകുമല്ലോ അതിനു വേണ്ടി തന്നെ

അങ്ങനെ വന്ന ഉടനെ അവർ അവരുടെ കലാ പരിപാടി തുടങ്ങി

വിഷ്ണു സ്റ്റാൻസ് അപ്പ്‌

സോഷ്യൽ നോട്ടു ബുക്ക്‌ കൊണ്ട് വന്നോ

കൊണ്ട് വന്നു മിസ്സ്‌

ബുക്ക്‌ കവർ ചെയ്തിട്ടുണ്ടോ ചെയ്തിട്ടുണ്ട് മിസ്സ്‌ ബാക്കി എല്ലാവരെയും പുച്ഛത്തോടെ നോക്കി കൊണ്ട് വിഷ്ണു പറഞ്ഞു

ബുക്കിൽ name സ്ലിപ് ഒട്ടിച്ചിട്ടുണ്ടോ

ഇല്ല മിസ്സ്‌

ആഹാ നാളെ പേരെന്റ്സിനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസിൽ കയറിയാൽ മതി

ഓഹ് ഫ്രഷ് ഡയലോഗ് അൽത്താഫ് അവനു മാത്രം കേൾക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു

അങ്ങനെ വല്യ തട്ടലും മുട്ടലും ഒന്നുമില്ലാതെ ആ പീരിയഡ് അങ്ങ് കടന്നു പോയി

ഓഹ് അങ്ങനെ ഒരു കടമ്പ കടന്നു

അമ്മ ഉണ്ടാകുന്ന ബീ ഫ് കറി പോലും പ്രഷർ കുക്കറിൽ കിടന്നു ഇത്രയും പ്രഷർ അടികുന്നില്ലായിരിക്കും

അങ്ങനെ അടുത്ത ഇംഗ്ലീഷ് സാർ വന്നു

വല്യ സായിപ്പ് ആണെന്ന് ആണ് വിചാരം ക്ലാസിൽ മുണ്ട് ഇല്ലാതെ നടന്നാലും വല്യ നാണക്കേട് ഇല്ല പക്ഷെ വായിൽ നിന്ന് അറിയാതെ ഒരു മലയാളം വാക് വന്നാൽ പിന്നെ തൂങ്ങി ചാവുന്നത് ആണ് നല്ലത് എന്ന ഫിലോസഫി ആണ് അങ്ങേർക്കു

ഗുണ്ടയ്ക്കു ഗൂ…..ണ്ട എന്ന് പറയുന്ന ടീം

ആ പീരീടും പ്രതീക്ഷിച്ച പോലൊക്ക തന്നെ പുള്ളി എന്തൊക്കയോ പറഞ്ഞു ഞങ്ങൾ എന്തൊക്കയോ കെട്ടു അങ്ങ് കടന്നു പോയി…അങ്ങനെ കണക്കു പീരിയഡ് ആയി ഈ പീരിയഡ് ഇനി ആരായിരിക്കും വരുന്നത്

ക്ലാസിലെ ഏറ്റവും അലമ്പൻ ആയ ജസ്റ്റിൻ എണീറ്റു നിന്ന് പറഞ്ഞു ടെ പിള്ളേരെ ഒന്ന് മിണ്ടാതിരിക്കടെ ഇനി ഇവിടുത്തെ ബഹളം കേട്ടിട്ട് വേണം ഇവിടെ ആരുമില്ല എന്ന് പറഞ്ഞു സ്റ്റാഫ്‌ റൂമിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന ആരേലും ഇങ്ങോട്ട് കെട്ടിയെടുക്കാൻ ശെടാ എന്തൊരു ആത്മാർത്ഥത

പതിവ് പോലെ മലയാളം മിസ്സ്‌ ഓടി വന്നിട്ട് പറഞ്ഞു ടെ പിള്ളേരെ നിങ്ങൾ മിണ്ടാതിരുന്നു എന്തേലുമൊക്കെ പടിക്ക് ഇന്ന് നിങ്ങടെ കണക്ക് സാർ വന്നിട്ടില്ല പകരം ഞാൻ ഇവിടെ ഇരിക്കാം

അയ്യോ കണക്കു സാർ വന്നില്ലേ ഞാൻ അറിഞ്ഞില്ലാരുന്നു കേട്ടോ… അൽത്താഫ് പറഞ്ഞു

അയ്യോ ഞാനും അറിഞ്ഞില്ലാരുന്നു കേട്ടോ ഞാനും ഏറ്റു പിടിച്ചു

അങ്ങനെ ബിങ്കോ കളിയും pen fight ഒക്കെ ആയി ആ പീരീടും കടന്നു പോയി

അങ്ങനെ ലഞ്ച് ടൈം ആയി അഞ്ചു പത്രത്തിൽ നിന്നു അമ്പതു പേര് കയ്യിട്ടു വാരി എന്തൊക്കയോ കഴിച്ചു

ലഞ്ചും കഴിഞ്ഞു വെയിലത്തു കിടന്നു കളിച്ചു മറിയുമ്പോൾ ഞാൻ കെവിനോട് പറഞ്ഞു

ഡാ ഉള്ള എനർജി ഒക്കെ ഇപ്പോഴേ കളയാതെ അവസാനം pt പീരിയഡ് ആണെന്ന് ഓർക്കണം

ഇന്ന് എറിപന്ത് കളി ആണ് അവിടെ കുഴഞ്ഞ പോലെ നിന്നാൽ എറി കൊണ്ട് ചാവും പറഞ്ഞേക്കാം…

ഒന്ന് പോയെഡാ അര മണിക്കൂർ കളിച്ചു എന്ന് പറഞ്ഞു ഈ കെവിന് ഒന്നും വരാൻ പോകുന്നില്ല

ഉവ്വ് ഉവ്വേ

ദേടാ ഫൗസി കൈ കഴുകാൻ വരുന്നു

ഏതു ഫൗസി

ഓഹോ ഏതൊക്കെ ഫൗസിയെ നിനക്ക് അറിയാം

എൻ പ്രേമത്തിന് കോപം വേണം എൻ കോപത്തിന് പ്രേമം വേണം

സഖിയെ…Feeel mയ് Love

Feel……. My…… Love…..

ഉവ്വ് ഉവ്വേ അവളുടെ വാപ്പാന്റെ പ്രേമത്തിന്റെ കോപം മോൻ ഉടനെ അറിയുമെന്നാ തോന്നുന്നേ…..

അങ്ങനെ ലഞ്ച് ടൈമും കഴിഞ്ഞു നേരെ ക്ലാസ്സ്‌ മുറിയിലേക്ക്

ഇനി പേടിക്കാൻ ഒന്നുമില്ല ഈ പീരിയഡ് മ്യൂസിക്, അടുത്ത പീരിയഡ് pt

ഹ്ഹോ ഓർക്കുമ്പോൾ തന്നെ എന്ത് സുഖം

അങ്ങനെ സ്കൂളിലെ പരിഷ്കാരി ആയ മ്യൂസിക് ടീച്ചർ വന്നു

Goooooood afternooooooom misssssDom, dum dim doo..

മുടിയൊക്കെ മുന്നിലോട്ട് ഇട്ടു ആള് അത്യാവിശം സുന്ദരി ആണ്.അത് കൊണ്ട് തന്നെ എനിക്ക് മ്യൂസിക് വല്ലാത്ത ഇഷ്ട്ടം ആണ്

“മ്യൂസിക് മാത്രം”

അങ്ങനെ അവര് വന്നു പതിവ് പല്ലവി തുടങ്ങി

ഓടുമ്പോ ചാടുന്നുണ്ടേ… അമ്മാനക്കാ…ആമന്നക്കാ….Come on everybody

ഓടുമ്പോ ചാടുന്നുണ്ടേ…. അമ്മാനക്കാ….. ആമന്നകാ…….

അങ്ങനെ ആ പ്രഹസനവും കഴിഞ്ഞു.ബെൽ അടിച്ചു മ്യൂസിക് ടീച്ചറും പോയി.

ഡാ എന്താടാ നോക്കി നില്കുന്നെ ആരേലും പോയി pt സാറിനെ പൊക്കികൊണ്ട് വാടാ

അങ്ങേരു അവിടെ ആ വരാന്തയിൽ കൂടെ തേരാ പാര നടക്കുന്നുണ്ടാകും

ഇല്ലേലും ഒരു ആവിശ്യം വന്നാൽ താല പൊലിയും കൊട്ടും മേളവും ഇല്ലാതെ അങ്ങേരു വരില്ല

അങ്ങനെ pt സാറിനെ വിളിക്കാൻ ഉള്ള ആ ശ്രമകരമായ ധൗത്യം ജസ്റ്റിൻ തന്നെ ഏറ്റെടുത്തു

വേണ്ട വേറെ ആരും പോകണ്ട എനിക്ക് ഒറ്റക് പോകണം ജസ്റ്റിൻ പറഞ്ഞു

അങ്ങനെ ശ്രീ ശാന്തിനു വിക്കറ്റ് കിട്ടിയ പോലെ ജസ്റ്റിൻ തുള്ളി ചാടി ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടി

ഞാൻ ബുക്ക്‌ ഏല്ലാം ബാഗിൽ കയറ്റി സിപ്പ് ഇട്ടു ഇനി കളിച്ചു മറിഞ്ഞട്ടു വരുമ്പോൾ ഇതൊക്കെ പിറക്കി കയറ്റുന്നത് വല്യ ശോകം സീൻ ആണ്

എന്നിട്ട് ജസ്റ്റിന്റെ വരവ് കാത്തു അക്ഷമയോടെ വാതിലിൽ തന്നെ നോക്കി ഇരുന്നു

ഇന്നൊരു പൊളി പൊളിക്കണം

പെട്ടെന്ന് ദേ ആരോ ക്ലാസിലോട്ട് കയറി വരുന്നു ദേ ജസ്റ്റിൻ വരുന്നെടാ ഇറങ്ങടാ എല്ലാണവും ചാടി വെളിയിലോട്ട് കുതിച്ചു ഞങ്ങടെ നേരെ ഇതാ കണക്കു സാർ കടന്നു വരുന്നു

ആരോ എന്റെ നെഞ്ചിൽ അഞ്ചാറു അമിട്ട് എടുത്തു വെച്ചു പൊട്ടിച്ച പോലെ

എന്താടാ സർ ചോദിച്ചു

അല്ല സാർ ഇപ്പോ pt പീരിയഡ് ആണ്

Pt പത്താം ക്ലാസിൽ ആണ് അവന്റെയൊക്കെ ഒരു pt

ഇല്ലാത്ത സമയത്ത് ഞാൻ ഇങ്ങോട്ട് ഓടി വന്നത് നിന്നയൊക്കെ pt ക് വിടാൻ അല്ലെ കയറി ഇരിക്കെടാ എല്ലാണവും

അവിടെ ഒരു മരണ വീടിന്റെ ഒരു അവസ്ഥയായി

പെട്ടെന്ന് അങ്ങോട്ട് പോയതിലും വേഗത്തിൽ ജസ്റ്റിൻ ക്ലാസിലോട്ട് ഓടി കയറി

എന്ത് നോക്കി ഇരിക്കുവാടാ എല്ലാണവും pt സർ പറഞ്ഞു ഇറങ്ങിക്കോളാൻ ഇല്ലേലും ഈ ജസ്റ്റിൻ പോയാൽ നടക്കാത്ത കാര്യങ്ങൾ ഉണ്ടോ ജും ബരാബാർ ജും ബാരാബർ ഇറങ്ങേടാ എല്ലാണവും ഇറങ്ങി വാടാ മക്കളെ ഈ അപ്പച്ചൻ ആണ് വിളിക്കുന്നത്….

പാവം അപ്പോഴാണ് കണക്ക് സാറിനെ കാണുന്നത്

അല്ല സാർ എപ്പോ വന്നു വീട്ടിൽ കെട്യോൾക്കും കുട്ടികൾക്കും ഒക്കെ സുഖം തന്നെ അല്ലെ എന്നാ പിന്നെ ഞാൻ അങ്ങോട്ട് കയറിക്കോട്ടെ

മനുഷ്യനായാൽ ഇത്രേം ആത്മാർത്ഥത പാടില്ല കലങ്ങിയ കണ്ണുകളുമായി ഇരിക്കാൻ പോകുന്ന ജസ്റ്റിനെ നോക്കി ഞാൻ ബാഗിന്റെ സിപ് തുറന്നു

സൂര്യ കിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ കടു തിരിയാളും പ്രാണനിലേതോ….