കല്ല്യാണത്തലേന്ന് തിരക്കുകളിൽ നിന്നൊഴിഞ്ഞ് അല്പനേരം കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുകയായി രുന്നു ഞാൻ..

സി ഗ രറ്റും ഭാര്യയും

രചന: പ്രവീൺ ചന്ദ്രൻ

:::::::::::::::::::::

കല്ല്യാണത്തലേന്ന് തിരക്കുകളിൽ നിന്നൊഴിഞ്ഞ് അല്പനേരം കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുകയായി രുന്നു ഞാൻ..

ഏതൊരു പ്രവാസിയേയും പോലെ ഞാനും ഗൾഫിലെ വിശേഷങ്ങൾ അവരുമായി പങ്കുവച്ചുകൊണ്ടിരിക്കുകയാണ്..ചുണ്ടത്ത് എന്റെ ഫേവറൈറ്റ് സി ഗ രറ്റ് “ഡേ വി ഡോ ഫും”…

ആ സമയത്താണ് നാളെ എന്റെ നല്ല പാതിയാവാൻ പോകുന്നവളുടെ ഫോൺ കോൾ വന്നത്..

ആദ്യത്തെ കുശലാന്വേഷണങ്ങൾക്കു ശേഷം അവൾ നേരിട്ട് വിഷയത്തിലേക്ക് വന്നു..

“അതെ നാളെ മുതൽക്ക് നമ്മൾ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ്..അതുകൊണ്ട് എനിക്കൊരു സതൃം ചെയ്തു തരണം”..

“എന്താണത്?” ഞാനാകാംക്ഷയോടെ ചോദിച്ചു..

“നാളെ മുതൽക്ക് ചേട്ടൻ സി ഗ രറ്റ് വലി എന്നന്നേക്കുമായി ഉപേക്ഷിക്കണം”…

ഇടിവെട്ടേറ്റത് പോലെയായി ഞാൻ..കാരണം കോളേജിൽ പഠിക്കുന്നത് മുതൽക്ക് കൊണ്ടു നടക്കുന്ന ദുശീലമാണത്..പെട്ടന്ന് നിർത്തുക എന്ന് പറഞ്ഞാ അത്ര എളുപ്പവുമല്ലതാനും..

ഒന്നു രണ്ടു തവണ ശ്രമിച്ച് പരാജയപ്പെട്ട കാര്യമാണ് അവളൊറ്റയടിക്ക് നിർത്തിക്കാൻ നോക്കുന്നത്..

“അത് അത്ര എളുപ്പമല്ല മോളൂ..ഒറ്റയടിക്ക് നിർത്തിയാൽ തന്നെ ശരീരത്തിന് പല പ്രശ്നങ്ങളുമുണ്ടാകും..ഞാൻ വേണമെങ്കിൽ കുറയ്ക്കാം”..

“വേണ്ട..ചേട്ടന് സി ഗര റ്റാണോ വലുത് അതോ ഞാനാണോ?” അവൾ അല്പം ശുണ്ഠിയോടെ ചോദിച്ചു..

ഇനിയിപ്പോ എന്തു ചെയ്യും..ഞാൻ തലപുകഞ്ഞു..പിണക്കിയാൽ എല്ലാം കുളമാകും..

“ശരി ഞാൻ നിർത്താം..പക്ഷെ കുറച്ച് കുറച്ച് കൊണ്ടു വന്ന് ഒരു മാസത്തിനുളളിൽ പൂർണ്ണമായും നിർത്താം..പോരേ?”

“പോരാ…നാളെമുതൽക്ക് നിർത്തണം..ഇത്രക്ക് വിഷമിക്കാൻ ഇതത്ര നല്ല ശീലമൊന്നുമല്ലല്ലോ?നമുക്കു വേണ്ടിയല്ലേ ചേട്ടാ”

നിവൃത്തിയില്ലാതെ എനിക്കു സമ്മതിക്കേണ്ടി വന്നു.. പക്ഷെ എന്നാലും എനിക്ക് സംശയമായിരുന്നു വാക്ക് പാലിക്കാൻ കഴിയുമോന്ന്..കാരണം പുകവലിയുടെ പിടിയിലകപ്പെട്ടവർക്കേ മനസ്സിലാവൂ…

എന്തായാലും ഒരു കൈ നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..കയ്യിലിരുന്ന ഡേവി ഡോഫ് പാക്കറ്റിലെ സിഗ രറ്റ് മുഴുവൻ ഒറ്റയിരിപ്പിന് തന്നെ വലിച്ചു തീർത്ത് കൊണ്ട് ഞാൻ നാളേക്കായ് തയ്യാറെടുത്തു..

കല്ല്യാണം കഴിഞ്ഞ് രണ്ടു ദിവസം കഷ്ടപ്പെട്ട് പിടിച്ചു നിന്നെങ്കിലും മൂന്നാം ദിവസം അവളുടെ കണ്ണ് വെട്ടിച്ച് സി ഗരറ്റുമായി ഞാൻ പുറത്തിറങ്ങി..

ആ സമയത്താണ് അവളുടെ കോൾ..

“എനിക്കറിയാം സി ഗരറ്റ് തന്നെയാ വലുതെന്ന്..പക്ഷെ ഒരു കാരൃം ഓർക്കണം എന്റെ കണ്ണടയുന്നത് വരെ എനിക്ക് ഏട്ടനെ കാണണമെന്നുളളത് കൊണ്ടാണ് ഞാനത് ഉപേക്ഷിക്കാൻ പറഞ്ഞത്…നിർത്താൻ പറ്റണില്ലാച്ചാ വേണ്ട”

അവൾ ഫോൺ കട്ട് ചെയ്തത് മുതൽ മനസ്സിൽ വല്ലാത്തൊരു എരിച്ചിൽ…

ഇത് ഒരു അവസരമാണ് പുകവ ലിയുടെ മാരക പിടിയിൽ നിന്നും പുറത്ത് വരാനുളള സുവർണ്ണാവസരം..എന്തോ എനിക്കങ്ങനെ തോന്നി..

കയ്യിലുളള സിഗ രറ്റ് പാക്കറ്റ് ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞ് ഞാൻ ഒരു ദീർഘ നിശ്വാസമെടുത്തു…ഒപ്പം ഇനി ഒരിക്കലും പുകവലിക്കില്ല എന്ന ദൃഢപ്രതിജ്ഞയും…

ഈ കഴിഞ്ഞമാസം ഞങ്ങളുടെ അഞ്ചാം വിവാഹവാർഷികമായിരുന്നു… അതേ ശുഭദിനത്തിൽ തന്നെ ഞാൻ പുകവലി നിർത്തിയതിന്റെ അഞ്ചാം വാര്‍ഷികവുമായിരുന്നു…

സുഹൃത്തുക്കളേ പുകവലിയിൽ നിന്ന് മോചിതനാവാൻ ആദ്യം വേണ്ടത് ദൃഢനിശ്ചയമാണ്..എല്ലാവരും പറയും ഒറ്റയടിക്ക് നിർത്തുവാൻ ബുദ്ധിമുട്ടാണെന്ന്..പക്ഷേ എന്റെ അനുഭവത്തിൽ നിന്നുപറയുകയാണെങ്കിൽ ഏറ്റവും നല്ലവഴി ഒറ്റയടിക്കു നിർത്തുകയാണ്…ആദ്യമാദൃം ചില ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും തോന്നുമെങ്കിലും പിന്നീട് നിങ്ങളതിൽ നിന്ന് മോചിതനാവാൻ തുടങ്ങും..

പലപ്പോഴും ഞാൻ സ്വപ്നം കാണാറുണ്ട് പുക വലിക്കുന്നതായി..പക്ഷേ ആ സ്വപ്നത്തിൽ തന്നെ എനിക്കതിന്റെ കുറ്റബോധവും അനുഭവപ്പെടാറുണ്ട്.. അത് സ്വപ്നമായിരുന്നെന്ന് അറിയുമ്പോഴുണ്ടാകുന്ന ഒരു സുഖമണ്ടല്ലോ അത് മാത്രം മതി ഞാനെടുത്ത ദൃഢനിശ്ചയത്തിന്റെ കാഠിന്യം എത്രയെന്ന് മനസ്സിലാവാൻ..

അതിന് ഞാനെന്റെ പ്രിയതമയോട് കടപ്പെട്ടിരിക്കുന്നു…കാരണം ഈ അഞ്ചുകൊല്ലം അവളെനിക്കു തന്ന പ്രോത്സാഹനവും സ്നേഹവും തന്നെയാണ് പിന്നീടൊരിക്കലും എന്നെ പുക വലി എന്ന മാരക ദുശ്ശീലത്തിലേക്ക് തളളിയിടാതിരുന്നത്..നിങ്ങൾക്കും അത് സാധിക്കട്ടെ…