എന്തോ പരിസരം മറന്ന പോലെ താടികാരനെ കളിയാക്കി എന്തൊക്കയോ കോപ്രായങ്ങൾ കാണിച്ചു….

രചന : Yazzr Yazrr

:::::::::::::::::::::

ഗൾഫിൽ എത്തി ഏകദേശം രണ്ടു രണ്ടര മാസം കഴിഞ്ഞു അറബി ഭാഷയൊക്കെ തട്ടി മുട്ടി പഠിച്ചു വരുന്നു ഇംഗ്ലീഷും അറബിക്കും കൂടെയൊക്കെ കൂട്ടി കലർത്തി എങ്ങയൊക്കെ പിടിച്ചു നിക്കുന്നു

അങ്ങനെ ഒരു വെള്ളിയാഴ്ച ഉറങ്ങി മടുത്തത് കൊണ്ടാകാം ചുമ്മാ വെളിയിലോട്ട് ഒന്ന് ഇറങ്ങി നടക്കണം എന്ന് തോന്നി

അങ്ങനെ നടക്കുന്ന സമയം മുഖമൊക്കെ മറച്ചു പോകുന്ന അറബി പെണ്ണുങ്ങളെ കണ്ടപ്പോൾ ശെരിക്കും നാട് മിസ്സ്‌ ചെയുന്നത് പോലെ തോന്നി. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നാട്ടിലെ ക്ലബ്‌ പോലൊരു കോഫീ ഷോപ്പ് അവിടെ വല്യ ഒരു പ്രൊജക്ടർ വെച്ചു വേൾഡ് കപ്പ്‌ ഫുട്ബോൾ പ്രദർശിപ്പിക്കുക ആണ്

ആഹാ എങ്കി കുറച്ചു നേരം ഇവിടെ ഇരുന്നു കളി കണ്ടിട്ട് തന്നെ കാര്യം.അങ്ങനെ അങ്ങോട്ട് നടന്നു അവിടെ ഒരു ടേബിളിൽ രണ്ടു കസേര വെച്ചു ഇട്ടേക്കുന്നു

അതിൽ ആളുകൾ ഇരുന്നു കളി കാണുന്നു നല്ലൊരു കസേര നോക്കി ഞാനും ഇരുന്നു

ഓഹ് ഈ ഷോപ്പിന്റെ ഓണർ എന്ത് വിശാല മനസ്കൻ ആണല്ലേ ആളുകൾക്കു വേണ്ടി കസേരയൊക്കെ ഇട്ടു ഫ്രീ ആയിട്ട് കളി കാണിപ്പിക്കുന്നു

ഞാൻ ചുറ്റിനും നോക്കി ഇത്ര കസേര ഉണ്ടായിട്ടും അവിടെ കൊറേ അവമ്മാർ നിന്ന് കളി കാണുന്നു മണ്ടൻമാർ

കൂടുതലും മലയാളികൾ തന്നെ

അപ്പോഴാണ് അവിടെ നിക്കുന്ന ഒരു സപ്ലയെർ എന്റെ നേരെ വരുന്നത്

വന്നിട്ട് പറഞ്ഞു എന്തെങ്കിലും ഇവിടെ നിന്ന് വാങ്ങണം എന്നാലേ ഇവിടെ ഇരിക്കാൻ പറ്റൂ എന്നിട്ട് മെനു കാർഡ് പോലൊരു സാധനം കയ്യിൽ തന്നു

ഓഹ് ചുമ്മാതല്ല ഇവമ്മാർ കസേര ഉണ്ടായിട്ട് ഇരിക്കാതെ അവിടെ നികുന്നത്

ഞാൻ പതുക്കെ മെനു കാർഡിൽ ഒന്ന് നോക്കി പത്തു റിയാലിൽ കുറഞ്ഞ സാധങ്ങൾ ഒന്നുമില്ല. പത്തു റിയാൽ എന്നാൽ നാട്ടിലെ ഇരുന്നൂർ രൂപ അടുപ്പിച്ചു ഉണ്ട് ഈ പൈസ ഉണ്ടേൽ എന്റെ ഇവിടുത്തെ ഒരു ദിവസത്തെ ചിലവ് നടന്നു പോകും

അവിടെ എന്നെ നോക്കി നിന്ന് ചിരിക്കുന്ന ബ്ലഡി മലയാളികളുടെ മുന്നിലൂടെ എഴുനേറ്റ് പോകാനും മനസ് അനുവദിക്കുന്നില്ല

പത്തു റിയാൽ അല്ലെ പോകട്ടെ എന്നാലും അഭിമാനം കളയരുത്

നേരുത്തേ മെനു കാർഡ് തന്നിട് പോയ പയ്യനെ ഞാൻ കൈ കാണിച്ചു വിളിച്ചു

ടെ പയ്യൻ ഇവിടെ വരൂ

പോയി ചേട്ടന് ഒരു ക്യാപ്പിച്ചീനോ കൊണ്ട് വരൂ എന്നിട്ട് പുച്ഛത്തോടെ അവിടെ കാലു കഴച്ചു നിന്ന് കളി കാണുന്നവമ്മാരെ നോക്കി

ക്യാപ്പിച്ചിനോ ആയിട്ട് വരുന്ന പയ്യനെ കണ്ടപ്പോൾ ശെരിക്കും ഉള്ളിൽ കരയുവാരുന്നു പത്തു റിയാലിന് ഒരു ക്യാപ്പിച്ചിനോ ശെരിക്കും ഈ പൈസയും ആയി പുറത്ത് വേറെ എവിടേലും പോയാൽ എന്തൊക്കെ വാങ്ങായിരുന്നു

ആ പോട്ടെ അഭിമാനം എങ്കിലും ബാക്കി ഉണ്ടല്ലോ എന്ന് പറഞ്ഞു കളിയും കണ്ടു കാപ്പിയും കുടിച്ചു ഇരിക്കുമ്പോൾ ആണ് അടുത്ത് ഒരു വെളുത്തു തടിച്ച താടികാരൻ വന്നിരുന്നത്

അങ്ങേരും എന്നെ പോലെ എന്തോ കുടിക്കുന്നുണ്ട്

ഞാൻ അയാളെ ശ്രദ്ധിച്ചു. വെള്ള ജേഴ്‌സി ഇട്ട കളിക്കാരൻ മുന്നേറുമ്പോൾ ഏല്ലാം ഇയാൾ എണീറ്റു നിന്ന് കയ്യടിക്കുകയും ബഹളം വെക്കുകകയും എന്തൊക്കയോ കോപ്രായം കാണിക്കയും ചെയുന്നു

ഏതു ടീമിനെ സപ്പോർട്ട് ചെയ്യും എന്ന കൺഫ്യൂഷനിൽ ഇരിക്കുവാരുന്നു എനിക്ക് എന്തായാലും സപ്പോർട്ട് ചെയ്യാൻ ഒരു ടീമിനെ കിട്ടി

ഇങ്ങേർ വെള്ള ജേഴ്സി ഇട്ടവരെ സപ്പോർട്ട് ചെയുന്നത് എങ്കിൽ ഞാൻ നീല ഇട്ടവമ്മാരെ സപ്പോർട്ട് ചെയ്യും ആഹാ

അങ്ങനെ നീല ഇട്ടാവമ്മാര് മുന്നേറുമ്പോൾ ഞാനും കയ്യ് അടിച്ചും ബഹളം വെച്ചും തുടങ്ങി

അങ്ങനെ രണ്ടു പേർക്കും വാശി ആയി അങ്ങോട്ടും ഇങ്ങോട്ടും ബഹളം ഫിസിൽ അടി എല്ലാമായി

അങ്ങനെ ഏകദേശം അര മണിക്കൂർ കഴിഞ്ഞു നീല ഇട്ടവരുടെ ഒരു ഉഗ്രം മുന്നേറ്റം വെള്ളയുടെ ഗോളിയും മറികടന്നു അതാ സൂപ്പർ ഒരു ഗോൾ ശെരിക്കും നാട്ടിലെ ഏതോ ക്ലബ്ബിൽ ഇരുന്നു കളി കാണുന്ന ഒരു പ്രതീതി ആയിരുന്നു എനിക്ക്

ഞാൻ ആവേശത്തോടെ റോഡിൽ നിന്ന് കളി കാണുന്ന മലയാളികളെ നോക്കി ഷൈജു അണ്ണന്റെ സ്റ്റൈലിൽ നിങ്ങൾ ഇത് കാണുക… നിങ്ങൾ ഇത് കാണുക കാലമേ പിറക്കുമോ ഇത് പോലൊരു ഗോൾ…

ശെരിക്കും അവിടുള്ള ബഹളങ്ങൾക് ഇടയിൽ ഇതൊക്കെ ചെറുതായിരുന്നു

ഇതെല്ലാം കണ്ടിട്ട് താടികാരന് കലി കയറി അങ്ങേരു അങ്ങേരുടെ ഭാഷയിൽ എന്നോട് എന്തോ ഡയലോഗ് എന്നിട്ട് ഓക്കേ എന്ന് ചോദിച്ചിട്ട് ടേബിളിൽ ഒറ്റ അടി

എനിക്കും വാശി ആയി ആഹാ ഓക്കേ എങ്കിൽ ഓക്കേ നമുക്ക് കാണാടാ താടികാരാ

ഞാനും ഓക്കേ എന്ന് പറഞ്ഞു ടേബിളിൽ അടിച്ചു

ആഹാ മലയാളിയോടാ താടിക്കാരന്റെ കളി

അങ്ങനെ ആവേശത്തോടെ തന്നെ മുന്നോട്ട് പോയി കളി കഴിഞ്ഞു

വെള്ളക് ഗോൾ അടിക്കാൻ പറ്റിയില്ല നേരുത്തേ അടിച്ച ഒരു ഗോളിന് നീല തന്നെ ജയിച്ചു

അവിടെ നീലയെ സപ്പോർട്ട് ചെയുന്നവരുടെ ആഘോഷത്തിൽ ഞാനും കൂടി

എന്തോ പരിസരം മറന്ന പോലെ താടികാരനെ കളിയാക്കി എന്തൊക്കയോ കോപ്രായങ്ങൾ കാണിച്ചു

ഞഞ്ഞാ, ജബ്ബാ,ബബ്ബ,ഹു ഹു

അപ്പോഴാണ് ഞാൻ താടികാരനെ ശ്രദ്ധിച്ചത്

ചുവന്നു തുടുത്ത കണ്ണുകളുമായി അങ്ങേരു എന്നെ തുറിച്ചു നോക്കുന്നു

പടച്ചോനെ പണി പാളിയോ അങ്ങേരുടെ ഒരു കൈ കണ്ടിട്ട് എന്റെ ഒരു കാലിന്റെ അത്രയും ഉണ്ട് ഞാൻ മനസ്സിൽ പറഞ്ഞു സോറി അമ്മാവാ ആവേശം ലേശം കൂടി പോയി ഞാൻ ശെരിക്കും ഒരു പാവമാ

അങ്ങേരു ഇരുന്ന കസേരയിൽ നിന്ന് എഴുനേറ്റ് എന്നെ തുറിച്ചു നോക്കി

എന്നിട്ട് പോക്കറ്റിൽ കൈ ഇട്ടു

ദൈവമേ വെല്ലോ ക ത്തിയും എടുക്കുവാണോ

എനിക്ക് im the sorry അമ്മാവാ Im the sorry എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ ശബ്ദം തൊണ്ടയിൽ നിന്ന് പുറത്തോട്ട് വരുന്നില്ല

പെട്ടെന്ന് അങ്ങേരു ഒരു ന്നൂറ്‌ റിയാൽ എടുത്തു ടേബിളിൽ വെച്ചിട്ട് ദേഷ്യത്തോടെ അവിടെ നിന്ന് ഇറങ്ങി പോയി

ഇവിടെന്താ സംഭവിക്കുന്നെ എനിക്ക് പ്രാന്തായോ അതോ അങ്ങേർക്കു പ്രാന്തായോ എന്ന ഭാവത്തിൽ നിക്കുന്ന എനിക്ക് പിന്നെ ആണ് കാര്യം മനസിലായത്

കളിയുടെ ഇടയിൽ അങ്ങേരു എന്നോട് ന്നൂറ്‌ റിയാലിന് ബെറ്റ് വെച്ചിരുന്നു പോലും അതും ഞാൻ പോലും അറിയാതെ

ഇതൊക്കെ എപ്പോ…..