അറിയുന്നു ഞാൻ….
രചന: ഉണ്ണി കെ പാർത്ഥൻ
::::::::::::::::::::
“ചേട്ടാ ഒരു സ്മിറിനോഫ് ഫുൾ ബോട്ടിൽ വേണല്ലോ…” നിർമലയുടെ ചോദ്യം കേട്ട് ബിവറേജിന്റെ വരിയിൽ നിന്നവരെല്ലാം തിരിഞ്ഞു നോക്കി..
“ചേട്ടാ ഇച്ചിരി വഴി തന്നേ..” ആൾക്കൂട്ടത്തെ പതിയെ തള്ളി മാറ്റി കൊണ്ട് നിർമല മുന്നോട്ട് ചെന്നു..ഒരു സുന്ദരിയായ പെണ്ണ് തങ്ങൾക്ക് ഇടയിലൂടെ നടന്നു വരുന്നത് കണ്ട് എല്ലാരും അവളെ തന്നേ നോക്കി…
“ചേട്ടാ…ഫുൾ വേണം ട്ടോ…” കൗണ്ടറിലൂടെ ക്യാഷ് നീട്ടി കൊണ്ട് നിർമല പറഞ്ഞത് കേട്ട് ക്യഷ്യർ അവളെ നോക്കി…
“സ്മിറിനോഫ് തന്നെയല്ലേ…” അയ്യാൾ സ്വൽപ്പം ശബ്ദം താഴ്ത്തി ചോദിച്ചു..
“ആ ചേട്ടാ..ചേട്ടനെന്താ ചെവി കേൾക്കില്ലേ..” നിർമല ചോദിച്ചു
“വേഗം എടുത്തു കൊടുത്തു വിട് വിജയേട്ടാ..” വരിയിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു..
“എനിക്കൊരു തിരക്കുമില്ല ചേട്ടാ..” തിരിഞ്ഞു നിന്നു നിർമല പറഞ്ഞു…
“ഇതാ..” കൗണ്ടറിൽ അയ്യാൾ വിളിച്ചു പറഞ്ഞു…
നിർമല ബോട്ടിൽ വാങ്ങി തിരിഞ്ഞു നടന്നു..
“ഏതോ നല്ല കുടുംബത്തിലുള്ള പെണ്ണാണ് ന്ന് തോന്നുന്നു..” കൂട്ടത്തിൽ നിന്നും ആരോ പറഞ്ഞു..
“ആ ഇവൾക്കൊക്കെ ന്തിന്റെ ക ഴ പ്പാ.. ഇവിടെ വന്ന് സാധനം വാങ്ങി കൊണ്ടോവാൻ…” വേറെ ആരോ ഉറക്കെ വിളിച്ചു പറഞ്ഞു..
“നിന്റെ വീട്ടിലുള്ളവർക്കും ഉണ്ടാവുടാ ഈ ക ഴ പ്പ്..ഒന്ന് പോയി ചോദിച്ചു നോക്ക്..ചിലപ്പോൾ ഇത് മാത്രമാവില്ല..” അർത്ഥം വെച്ച് നിർമല തിരിഞ്ഞു നിന്നു ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ട് എല്ലാരും ഞെട്ടി തരിച്ചു നിന്നു..
“അവന്റെയൊരു….” പാതിയിൽ നിർത്തി നിർമല തിരിഞ്ഞു നടന്നു…
——————–
“കഴിക്കുന്നോ..” ഗ്ലാസ് ദേവന് നേരെ നീട്ടി കൊണ്ട് നിർമല ചോദിച്ചു..
ദേവൻ ഞെട്ടി വിയർത്തു പോയി… കഴിച്ചിരുന്ന മ ദ്യത്തിന്റെ വീര്യം ഒറ്റയടിക്ക് ഇല്ലാതായി…
“മോള് കഴിക്ക്…” വേണിയേ നോക്കി നിർമല പറഞ്ഞു..
വേണി ഗ്ലാസ് എടുത്തു കയ്യിൽ പിടിച്ചു..
“ന്തേ അച്ഛൻ കഴിക്കുന്നില്ലേ..” വേണി ചോദിച്ചത് കേട്ട് ദേവൻ വീണ്ടും ഞെട്ടി..
“ഇത് രണ്ടു പെ ഗ് അടിച്ചിട്ട് വേണം ബോധമില്ലാതെ അച്ഛന് രണ്ടെണ്ണം തരാൻ..”
വേണി പറഞ്ഞത് കേട്ട് കുടിച്ചിരുന്ന മ ദ്യത്തിനെ വീര്യം വീണ്ടും ഇല്ലാതാവുന്നത് ദേവനറിഞ്ഞു..
“എനിക്കും കൊടുക്കണം രണ്ടെണ്ണം..എന്നും ഇങ്ങോട്ടല്ലേ കിട്ടാറ്..ഇന്നൊരു മാറ്റമായിക്കോട്ടെ…” നിർമല പറഞ്ഞത് കേട്ട് ദേവൻ അവരേ തുറുപ്പിച്ച് നോക്കി..
“ദേ..ഒരു കാര്യം ഞങ്ങൾ പറഞ്ഞേക്കാം..ഇനി മേലിൽ കുടിച്ചു വന്ന് ഞങ്ങളെ തല്ലാൻ വന്നാൽ..ദേ ഞങ്ങളും അങ്ങട് എടുത്തിട്ട് പെരുമാറും..മര്യദക്ക് നിന്നാൽ നിങ്ങക്ക് കൊള്ളാം..ഇല്ലേ പണി ഞങ്ങളും തരും..” നിർമല പറഞ്ഞത് കേട്ട് കണ്ണ് തള്ളി നിന്നു ദേവൻ..
“ഇതൊക്കെ ഞങ്ങളും ശീലിക്കാൻ പോവാ..നോക്കട്ടെ ഞങ്ങൾക്കും ഇതൊക്കെ പറ്റുമോ ന്ന്…” അതും പറഞ്ഞു നിർമല ഗ്ലാസിൽ ഉള്ളത് ഒറ്റ വലിക്കു കുടിച്ചു..
“അമ്മേ..ചിയേർസ് പറയാതെ കുടിച്ചോ..”
“അയ്യോ മോളേ സോറി..” ഇനി നാളെ മ്മക്ക് ചിയേർസ് പറയാം മോള് കുടിച്ചോ…
വേണി കണ്ണടച്ച് പിടിച്ചു ഒറ്റ വലിക്കു കുടിച്ചു തീർത്തു.. പിന്നേ കയ്യെത്തിച്ചു അച്ചാർ തൊട്ട് നക്കി..ദേവൻ ഇതെല്ലാം കണ്ട് കിളി പോയ പോലെ നിന്നു…
———————
“ഇപ്പൊ എങ്ങനുണ്ട്…”സിതാര നിർമലയേ നോക്കി ചോദിച്ചു…
“അന്നത്തോടെ ആൾടെ സ്വഭാവം മാറി കിട്ടി..ഇപ്പൊ നേരത്തെ കാലത്തു വീട്ടിൽ വരുന്നുണ്ട്..വീട്ടിലെ കാര്യങ്ങൾ നോക്കുന്നുമുണ്ട് മാഡം…”
നിർമല പറഞ്ഞത് കേട്ട് സിതാര ചിരിച്ചു..
“രണ്ടു ഗ്ലാസ് പച്ച വെള്ളം കൊണ്ട് ഒരാളെ എങ്ങനെ മാറ്റാം ന്ന് പഠിച്ചില്ലേ…ചിലർക്ക് ഇങ്ങനെ ഒരു ഷോക്ക് ട്രീറ്റ്മെന്റ് ഇടക്ക് നല്ലതാ..” ചിരിച്ചു കൊണ്ട് സിതാര പറഞ്ഞു..
“വേണി മോള് എവടെ..” സിതാര ചോദിച്ചു…
“പുറത്ത് അച്ഛന്റെ കൂടെ ഇരിപ്പുണ്ട്..ഇപ്പൊ അച്ഛനും മോളും വല്യ കൂട്ടാണ്..ങ്കിൽ ഞാൻ ഇറങ്ങട്ടെ മാഡം..”
“മ്മ്..ആയിക്കോട്ടെ..ഇനി മുന്നോട്ട് നല്ലൊരു ജീവിതമാവട്ടെ എന്ന് ആശംസിക്കുന്നു ..”
“ഒരുപാട് സന്തോഷം മാഡം…” നിർമല കൈകൂപ്പി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു..
“എങ്ങനുണ്ട് തലവേദന..ഡോക്ടർ ന്ത് പറഞ്ഞു..” പുറത്തിറങ്ങിയതും ദേവൻ ഓടി വന്നു ചോദിച്ചു..
“ഹേയ് കുഴപ്പമില്ല ഏട്ടാ…മെഡിസിൻ തന്നിട്ടുണ്ട്..” വേണിയെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് നിർമല പറഞ്ഞു…വേണി ഉള്ളിൽ ചിരിച്ചു..
“അച്ഛാ..ന്ന് മ്മക്ക് കടല് കാണാൻ പോയാലോ..” ദേവന്റെ കയ്യിൽ പിടിച്ചു കൊണ്ട് വേണി ചോദിച്ചു…
“അതിനെന്താ മോളേ പോവാലോ..ആ വീട്ടിൽ അടച്ചു പൂട്ടി ഇരുന്നിട്ടാ മോൾടെ അമ്മക്ക് തല വേദന..മ്മക്ക് ഇന്ന് അതങ്ട് തീർത്തു കൊടുക്കാം..”
നിർമലയുടെ കയ്യിൽ പിടിച്ചു ദേവൻ പറയുമ്പോൾ…വേണിയുടേയും നിർമലയുടെയുമുള്ളിൽ ഒരു സുഖമുള്ള നോവ് വരുന്നത് അവരറിഞ്ഞു…
ശുഭം