അയാൾ കൈകൾ വിരിച്ച് അവളെ വിളിച്ചപ്പോൾ ഓടിവന്നവൾ അയാളെ പുണർന്നു…

_upscale

ഇസാ ♥️

രചന: Nitya Dilshe

::::::::::::::::::::::

അയാളുടെ ന ഗ്‌ നമായ നെഞ്ചിൽ തല ചായ്ച്ചവൾ ഇരുന്നു..

“”ഇസാ..””അയാൾ അവളെ പ്രണയത്തോടെ വിളിച്ചു..

അവൾ ഒന്നു കൂടി അയാളെ ചുറ്റിപ്പിടിച്ചു കഴുത്തിലേക്കു മുഖം ചേർത്തു…

“”ഇസാ..പ്ളീസ്..ഇന്ന് ചെയ്തു തീർക്കേണ്ട വർക് ആണ്…അതുകഴിഞ്ഞു ഞാൻ വരാം…”” അയാളല്പം ശാസനയോടെ പറഞ്ഞ് ലാപ്ടോപ്പിലേക്ക് മുഖം തിരിച്ചു..

അവൾ പിണക്കത്തോടെ അയാളിൽ നിന്നടർന്നു മാറി ….

ബെഡിൽ ചുരുണ്ടുകൂടി കിടക്കുന്ന അവളെ ഒരു ചെറുചിരിയോടെ നോക്കി അയാൾ ജോലി തുടർന്നു..

കാളിങ് ബെല്ലടിച്ചപ്പോൾ അവൾ ഭയത്തോടെ തലയുയർത്തി അയാളെ നോക്കി…

അയാൾ ബെഡിൽ ഊരിയിട്ട ടിഷർട്ട് എടുത്തിട്ട് ഭയന്നിരിക്കുന്ന അവളെ നോക്കി ഒന്നുമില്ലെന്ന്‌ കണ്ണടച്ചു കാണിച്ചു…

“”ഇവിടെ തന്നെ ഇരുന്നാൽ മതി..പുറത്തേക്കിറങ്ങേണ്ട “”എന്നു പറഞ്ഞയാൾ ബെഡ് റൂമിന്റെ ഡോർ അടച്ചപ്പോൾ പേടിയോടെ അവൾ തലയാട്ടി…

മെയിൻ ഡോർ പീപ് ഹോളിലൂടെ നോക്കിയപ്പോൾ സെക്യൂരിറ്റിയാണ്‌..അയാൾ ആശ്വാസത്തോടെ വാതിൽ തുറന്നു…

നാളെ പകൽ രണ്ടു മണിക്കൂർ നേരത്തേക്ക് പവർ സപ്ലൈ ഉണ്ടാവില്ലെന്ന് പറയാൻ വന്നതായിരുന്നു അയാൾ..

ബെഡ് റൂം തുറന്നകത്തു വന്നപ്പോൾ പേടിച്ചുള്ള അവളുടെ ഇരിപ്പ് കണ്ട് അയാൾക്കവളോട് വാത്സല്യമാണ് തോന്നിയത്…
അവൾക്കെല്ലാവരെയും ഭയമാണ്..

അയാൾ കൈകൾ വിരിച്ച് അവളെ വിളിച്ചപ്പോൾ ഓടിവന്നവൾ അയാളെ പുണർന്നു…

അയാൾ അവളെ ചുംബനങ്ങൾ കൊണ്ടു മൂടി.. വല്ലാത്ത പ്രണയത്തോടെ “”ഇസാ”” എന്നു വിളിച്ചപ്പോൾ അവൾ ഒന്നുകൂടി അയാളെ ഇറുകെപ്പിടിച്ചു…

അയാൾ അവളെയും കൊണ്ട് ബെഡിലേക്കു മറിഞ്ഞു…

♥️♥️♥️♥️♥️♥️♥️

പോലീസ് സ്റ്റേഷനകത്തേക്ക് ഒരു ഭ്രാന്തനെ പോലെ അയാൾ ചെന്നു കയറി… മുഖം വലിഞ്ഞു മുറുകിയിരുന്നു…
അവിടെയിരുന്ന പൊലീസുകാരനോട് അയാൾ പറഞ്ഞു..
“”ഞാൻ എബ്രഹാം… ഇവിടെ നിന്ന്‌ വരാൻ പറഞ്ഞു വിളിച്ചിരുന്നു..ഇസയെ നിങ്ങൾ കൊണ്ടുപോയെന്നറിഞ്ഞു…അവൾ എവിടെ..??””

“”പുറത്തിരിക്കു… എസ് ഐ വിളിക്കും…””പോലീസുകാരൻ പുറത്തേക്കു വിരൽ ചൂണ്ടി…

“”ഇസയെവിടെ..?? അവളെ നിങ്ങൾ എങ്ങോട്ടാണ് കൊണ്ടുപോയത്..??””അയാളുടെ ശബ്ദം അല്പം ഉയർന്നു…

“”നിങ്ങളോടാണ് പുറത്തിരിക്കാൻ പറഞ്ഞത്..”” അയാളുടെ ശബ്ദവും ഉയർന്നു…

“”എന്താടോ…??””അടുത്തു നിന്ന മറ്റൊരു പൊലീസുകാരനാണ്..

“”സാർ…ഇന്ന് രാവിലെ ഇയാൾടെ ഫ്ലാറ്റിൽ നിന്നും ഒരു പെ രുമ്പാ മ്പിനെ പിടിച്ചിരുന്നു…ഈ ‘ഇസ’ എന്നു ഇയാൾ പറയുന്നത് പെരുമ്പാമ്പിനെയാണ് ..അതിനെ വനംവകുപ്പ് കൊണ്ടുപോയി..ഇയാൾക്കെതിരെ കേസ് ഉണ്ട്…
നല്ല വീട്ടിലെ പയ്യനാണ് ….പറഞ്ഞിട്ടെന്താ.. പെരുമ്പാ മ്പു മായാ സഹവാസം…. “”

സ്നേഹത്തോടെ…
Nitya Dilshe

Based on a real story