ശരീരത്തിനേറ്റ മുറിവിനേക്കാളും അവളെ വേദനിപ്പിച്ചത് കുറച്ചു മുമ്പേ തന്നെ കീഴടക്കിയ മരണത്തിലേക്കിപ്പോൾ…

അവൾ

രചന: അനീഷ സുധീഷ്

അവളുടെ കണ്ണുകളിൽ പകയുടെ തീപ്പൊരി ആളികത്തി.അനുസരണയില്ലാതെ ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീർത്തുള്ളിയെ വകവയ്ക്കാതെ കയ്യിൽ കിട്ടിയ വസ്ത്രങ്ങൾ പുതച്ചു കൊണ്ട് അവൾ പുറത്തേക്കിറങ്ങി..

ശരീരമാകെ ചുട്ടു നീറുന്നുണ്ടായിരുന്നു. വായിൽ അവന്റെ ചോ രയുടെ ചവർപ്പ് നിറഞ്ഞിരുന്നു. അവൾ നീട്ടിയൊന്ന് തുപ്പി .പിന്നിൽ നിന്നുള്ള ഞരക്കം കേട്ടവൾ തിരിഞ്ഞു നോക്കി .ഇത്രയും നാൾ ചേച്ചീ എന്നു വിളിച്ചവൻ.ആണെന്നു പറയാൻ ഇനി അവനു യോഗ്യതയില്ല. ആ യോഗ്യതയുടെ അടയാളമൾ കടിച്ചു പറിച്ചിരുന്നു… ചോര വാർന്നു മരണത്തിലേക്കുള്ള നൂൽപ്പാലത്തിലാണവൻ.

അതേസമയം പുറത്ത് ഒഴിഞ്ഞ കുപ്പികൾക്കും ഗ്ലാസുകൾക്കുമിടയിൽ കാതിനെ തുളയ്ക്കുന്ന കൂർക്കംവലിച്ച് ശരീരത്തിൽ നിന്നും തെന്നിമാറിയ മുണ്ടിനു മുകളിലായി അയ്യാൾ കിടക്കുന്നുണ്ടായിരുന്നു..

ശരീരത്തിനേറ്റ മുറിവിനേക്കാളും അവളെ വേദനിപ്പിച്ചത് കുറച്ചു മുമ്പേ തന്നെ കീഴടക്കിയ മരണത്തിലേക്കിപ്പോൾ പോയി കൊണ്ടിരിക്കുന്ന അവന്റെ വാക്കുകളായിരുന്നു.

” ഒരു കുപ്പി മ ദ്യത്തിന് പകരം നിന്നെ ചോദിച്ചപ്പോൾ അവൻ സമ്മതിക്കുമെന്ന് സ്വപ്നത്തിൽ കൂടി കരുതിയില്ലെന്ന് “

അഗ്നിസാക്ഷിയായി താലി കെട്ടിയ ആൾ തന്നെ തന്നെ വിറ്റിരിക്കുന്നു. അതും നിമിഷ നേരത്തെ ലഹ രിക്കുവേണ്ടി …

കെട്ടിയ താലി പോലും വിറ്റു കുടിച്ചു. മറുത്തൊരക്ഷരം പറയാതെ എല്ലാം ക്ഷമിച്ചു.

കുട്ടികൾ ഉണ്ടാകാത്തതിലുള്ള വിഷമത്തിലാണ് ആദ്യമയ്യാൾ കുടിച്ചു തുടങ്ങിയത്… സ്വന്തം കഴിവുകേടിനെ തന്നിലേക്ക് ചാർത്തി തന്നപ്പോഴും പ്രതികരിക്കാനാവാതെ നിന്നു …..

എന്നിട്ട് അയ്യാൾ നേടിയതെന്ത് ? നേടാൻ മാത്രം ഒന്നും ചെയ്തില്ല തന്റെ മനസ്സു പോലും ….

“ഈ ഹൃദയത്തിലാണ് പെണ്ണേ നിന്റെ സ്ഥാനമെന്ന് ഒരിക്കൽ പറഞ്ഞതോർത്തു.. ഈ ഹൃദയത്തിൽ തനിക്ക് ഇനി സ്ഥാനമില്ലാതാക്കിയിരിക്കുന്നു

ഇനിയീ ഹൃദയത്തിന് ഈ ശരീരത്തിലിരിക്കാൻ അവകാശമുണ്ടോ ?വെറുപ്പും ദേഷ്യവും കൊണ്ടവൾ ചിരിച്ചു . ക്രൂരമായ ചിരി …..

ഒഴിഞ്ഞ കുപ്പിയവൾ നിലത്തടിച്ചു പൊട്ടിച്ചു കൊണ്ട് ആ ഹൃദയത്തിലേക്കവൾ ആഞ്ഞു കു ത്തി …. അയ്യാളുടെ നിലവിളി അവളുടെ കാതുകളിൽ അലയടിച്ചു..

അയ്യാളുടെ ശരീരത്തിലെ ഓരോ അണുവിലും കുത്തി വരച്ചവൾ ആനന്ദം കൊണ്ടു..

മരണം ഉറപ്പായപ്പോൾ അവൾ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ്…

” ഒരു ഭീരുവിനെ പോലെ ഒളിച്ചോടാനോ ആ ത്മഹത്യ ചെയ്യാനോ എനിക്കാവില്ല അങ്ങനെ ചെയ്താൽ ഞാൻ ഒരു സ്ത്രീയാണെന്ന് പറയുന്നതിൽ എന്തർത്ഥമാണ് ഉള്ളത് ” അവൾ ഒരു പേടിയും കൂടാതെ കയ്യിൽ കരുതിയ അയ്യാളുടെ രക്തം കലർന്ന ആ ചില്ല് അവിടെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു..

പോലീസുകാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി നടന്ന സംഭവങ്ങൾ പറയുമ്പോൾ അവൾ ശാന്തയായിരുന്നു.

“ഒരാളെ കൊ ല്ലാനുള്ള അനുവാദം നിനക്കാരാടീ തന്നത് ” എന്നു കയർത്തു ചോദിച്ച പോലീസുകാരനോട് അവൾ പറഞ്ഞു.

” അനുവാദം ? എന്തിന്? എന്റെ ശരീരം വിറ്റപ്പോൾ അയ്യാൾ ആരോടാണ് അനുവാദം ചോദിച്ചത്? ഒരു ദാക്ഷണ്യവും ഇല്ലാതൊ മറ്റൊരു വന്റെ ഭാര്യയായ എന്നെ പി ച്ചിചീ ന്തിയവനും ആരോടാണ് സാറ സാറേ അനുവാദം ചോദിച്ചത് ?” അവളുടെ പുച്ഛത്തിലുള്ള വാക്കുകൾ കേട്ടപ്പോൾ അവർ പറഞ്ഞു.

” നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ഇവിടെ വന്ന് പറയണമായിരുന്നു ഇവിടെ നിയമമുണ്ട് നിനക്ക് നീതി വാങ്ങി തരാൻ “

” നിയമം … നീതി …? അതിലുള്ള വിശ്വാസം പണ്ടേ നഷ്ടപ്പെട്ടിരുന്നു. ഇന്ന് ഈ നിയമത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല സാറേ … ഉണ്ടായിരുന്നെങ്കിൽ ഇന്ന് ജയിലുകളിൽ തടിച്ചുകൊഴുത്ത കിടക്കുന്ന പലരും പരലോകം പൂകിയേനെ ….” അവളുടെ ആ വാക്കുകളിൽ സത്യമുണ്ടെന്നറിഞ്ഞ
അവിടെയുള്ളവരുടെ തല താഴ്ന്നിരുന്നു…

ശുഭം
[(കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും എഴുതി പോരായ്മകൾ ഉണ്ടാകാം ലോജിക്കും ചോദിച്ച് ആരും വരല്ലേ . കഥയില്ലാത്തൊരു കഥയാണിത്. “താനിപ്പോൾ എഴുതാറില്ലേ “എന്നു ഒരാൾ ചോദിച്ചപ്പോൾ വെറുതെ തട്ടി കൂട്ടിയതാണ്