ഏറെ വിശ്വസിച്ച ഒരാൾ, ആത്മാർത്ഥമായി താൻ പ്രണയിച്ച ഒരാൾ തന്നെ ചതിച്ചു എന്നറിഞ്ഞ ദിവസം…

രചന: നീതു

::::::::::::

“”അത് വേണോ ശ്രീ???””
അനുപമ വീണ്ടും ചോദിച്ചു!!

“”” വേണം നിനക്ക് എന്നെ വിശ്വാസമില്ലേ?? ഒന്നും ഉണ്ടാവില്ല ഞാനല്ലേ പറയുന്നത്!!!””

എന്ന് ശ്രീ പറഞ്ഞപ്പോൾ അനുപമ പറഞ്ഞിരുന്നു,
“””എനിക്ക് ആകെയുള്ളത് നിന്നോടുള്ള വിശ്വാസം മാത്രമാണ്!!””
എന്നായിരുന്നു…

എങ്കിൽ പിന്നെ നാളെ രാവിലെ റെഡിയായി നിന്നോ എന്നും പറഞ്ഞ് അവൻ അവിടെ നിന്ന് പോയി…

കണ്ണുകൾ കരയാൻ വേണ്ടി നിന്നതും ഫോണിൽ ഒരു മെസ്സേജ് വരുന്ന ശബ്ദം കേട്ടു ശ്രീ തന്നെയാണ്..

“” ഇനി ഓരോന്നോർത്ത് ചുമ്മാ മോങാൻ നിൽക്കണ്ട പോയി കിടന്നു ഉറങ്ങാൻ നോക്ക് പെണ്ണേ!!”””

അപ്പോഴേക്കും അധിക താമസം വേണ്ടിവന്നില്ല പൊട്ടിവന്ന കരച്ചിൽ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടരാൻ ഈ ഒരാൾക്ക് മാത്രമേ ഇത് സാധിക്കുകയുള്ളൂ തന്നെ എപ്പോഴും ഒക്കെ ആക്കി നിർത്താൻ എന്ത് മാജിക് ആണ് ഇയാളിൽ ഉള്ളത് എന്ന് ഓർത്തു നോക്കുകയായിരുന്നു അവളപ്പോൾ…

ഏഴു മാസങ്ങൾക്കു മുമ്പ് ഒരു ട്രെയിൻ യാത്രയിൽ വച്ചാണ് ആളെ പരിചയപ്പെട്ടത്… അന്ന് താൻ ഏറെ തകർന്നായിരുന്നു ആ ട്രെയിനിൽ ഇരുന്നിരുന്നത്..

ഏറെ വിശ്വസിച്ച ഒരാൾ, ആത്മാർത്ഥമായി താൻ പ്രണയിച്ച ഒരാൾ തന്നെ ചതിച്ചു എന്നറിഞ്ഞ ദിവസം…

മിഥുൻ തോമസ്!!!! അതായിരുന്നു അയാളുടെ പേര് ഒരുമിച്ച് ഒരേ കമ്പനിയിൽ വർക്ക് ചെയ്യുകയായിരുന്നു ബാംഗ്ലൂരിൽ…
വെറുമൊരു സുഹൃത്ത് ബന്ധം വളർന്ന് ഒരു ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കുന്നത് വരെ എത്തിയിരുന്നു ആ ബന്ധം..നാട്ടിൽ ആർക്കും അറിയുമായിരുന്നില്ല രണ്ട് ജാതി ആയതുകൊണ്ട് സമ്മതിക്കില്ല എന്ന് കരുതി ആരോടും പറയാതെ നിന്നു. ഒരു കുഞ്ഞൊക്കെയായി എല്ലാവരെയും കൺവിൻസ് ചെയ്യാം എന്നായിരുന്നു എന്റെ പ്ലാൻ… മിഥുന് ആരുമില്ല അവനൊരു ഓർഫനേജിൽ ആണ് വളർന്നത് എന്നൊക്കെയായിരുന്നു എന്നോട് പറഞ്ഞത്…

എന്റെ വീട്ടിൽ അത്യാവശ്യം നല്ല സ്ഥിതിയായിരുന്നു അതുകൊണ്ടുതന്നെ എന്റെ സാലറി അങ്ങോട്ടേക്ക് അയച്ചുകൊടുക്കേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അതെല്ലാം മിഥുന് അവകാശപ്പെട്ടതായിരുന്നു അവൻ ഓരോ കാര്യങ്ങൾ പറഞ്ഞ് അതെല്ലാം വാങ്ങിക്കൊണ്ടു പോയിരുന്നു…
അവനെപ്പോലെയുള്ള അനാഥ കുട്ടികളുടെ ഓരോ ആവശ്യങ്ങൾ നിറവേറ്റാൻ ആണ് എന്ന് പറയുമ്പോൾ എനിക്കും അവനെ പറ്റി ഒരു മതിപ്പൊക്കെ തോന്നി…

എന്റെ കഴിവിന്റെ പരമാവധി ഞാൻ അവന് കൊടുത്തു കൊണ്ടിരുന്നു..
ഒരു ദിവസം അവനെ തേടി ഒരാൾ വന്നിരുന്നു…
അത് അവന്റെ പപ്പയാണ് എന്ന് അറിവ് എന്നെ ആക്കി തകർത്തുകളഞ്ഞു ആരുമില്ല എന്ന് പറഞ്ഞവന് പെട്ടെന്ന് ഒരു പപ്പ എവിടെ നിന്ന് വന്നു എന്നതായിരുന്നു എന്റെ സംശയം….

അത് അവന്റെ സുഹൃത്തിന്റെ പപ്പയാണ് അവനും അയാളെ പപ്പ എന്നാണ് വിളിക്കാറുള്ളത് എന്നൊക്കെ പറഞ്ഞ് അവൻ എന്നെ കൺവിൻസ് ചെയ്യാൻ ശ്രമിച്ചു ഞാൻ അവനെ വിശ്വസിക്കുന്നതുപോലെ അഭിനയിച്ചു…

പക്ഷേ ആ ഒരു കാര്യം എന്റെ ഉള്ളിൽ ഉണ്ടാക്കി വച്ച കനൽ ചെറുതൊന്നുമല്ലായിരുന്നു ഞാൻ അവനെ പറ്റി കൂടുതൽ അന്വേഷിച്ചു..

അവന് പപ്പ മാത്രമല്ല ഒരു സഹോദരിയും ഒരു സഹോദരനും ഉണ്ട് മമ്മിയും…
എന്നോട് പറഞ്ഞത് അത്രയും കള്ളങ്ങൾ ആയിരുന്നു ഓരോ കാര്യങ്ങൾ പറഞ്ഞ് അവൻ പോയിരുന്നത് അവന്റെ സ്വന്തം വീട്ടിലേക്ക് തന്നെയായിരുന്നു അവന്റെ പണം അവിടെ കൊടുക്കേണ്ടി വന്നതിനാൽ അവന് ധൂർത്തടിക്കാൻ പണം തികയുമായിരുന്നില്ല അതിനായിരുന്നു ഓരോ കാരണങ്ങൾ പറഞ്ഞ് എന്റെ കയ്യിൽ നിന്ന് പണം പറ്റി കൊണ്ടിരുന്നത്..

എല്ലാം അറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി ഇങ്ങനെയൊരുത്തനെ മുൻപും പിന്നും നോക്കാതെ കൂടെ നിർത്തിയതിന്..
അവനോട് ചോദിച്ചപ്പോഴും അവൻ അതിൽ ഒരു പശ്ചാത്താപവും ഉണ്ടായിരുന്നില്ല..

അങ്ങനെ ഞാൻ നിന്നെ പറ്റിച്ചെങ്കിൽ അത് നിന്റെ കഴിവുകേട് എന്ന് അവൻ പറഞ്ഞു അതെ എന്റെ കഴിവുകേട് തന്നെയാണ് അവനോടുള്ള സ്നേഹം കൊണ്ട് ഞാൻ ഒന്നും അന്വേഷിച്ചില്ല പറ്റിക്കപ്പെടാൻ നിന്നു കൊടുത്തു..

ഞാൻ അവനെ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെയാണ് പക്ഷേ തിരിച്ച് അവൻ കാട്ടിയ ചതി എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ഈ ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് തോന്നി.. അതിനുമുമ്പ് അച്ഛനെയും അമ്മയെയും ഒക്കെ ഒന്ന് കാണണം അങ്ങനെയാണ് നാട്ടിലേക്ക് ട്രെയിൻ ടിക്കറ്റ് എടുത്തത്…

ആ യാത്രയിലാണ് എന്റെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായത് ശ്രീഹരി എന്ന എന്റെ ശ്രീയെ പരിചയപ്പെട്ടത് ആദ്യം ഇങ്ങോട്ട് ഇടിച്ചുകയറി സംസാരിച്ചു ഒരാളോട് സംസാരിക്കാൻ ഉള്ള മാനസികാവസ്ഥയിലല്ലായിരുന്നു ഞാൻ അപ്പോൾ. ഒരു ഫ്ലേർട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്…
ആദ്യം ഒന്നും അവന്റെ സംസാരം ഞാൻ ശ്രദ്ധിച്ചില്ല പക്ഷേ പതിയെ അവന്റെ സംസാരത്തിന് ഞാൻ കാത് കൊടുക്കാൻ തുടങ്ങി. എന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർത്താൻ അവന് കഴിഞ്ഞു
പതിയെ അവൻ എന്റെ മനസ്സിന്റെ ഉള്ളിൽ ചേക്കേറി…

ഒരു നല്ല ബെസ്റ്റ് ഫ്രണ്ട് ആയി മാറി എന്റെ മനസ്സിലെ വിഷമം ഞാൻ അവനോട് തുറന്നു പറഞ്ഞു കരഞ്ഞു

അവനായിരുന്നു എന്നെ ആശ്വസിപ്പിച്ചത് മെല്ലെ ഞാൻ ആ ദുഃഖത്തിൽ നിന്ന് കരകയറി അപ്പോഴേക്കും മിഥുൻ ആ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് പോയിരുന്നു…

ഞാനും ആ കമ്പനിയിൽ നിന്ന് മാറി… അതിനെക്കാൾ സാലറിയുള്ള ഒരു ജോലി എനിക്കായി കണ്ടുപിടിച്ചു തന്നത് അവനായിരുന്നു ശ്രീ..

ഒരിക്കൽ ശ്രീ എന്റെ കൂടെ നാട്ടിലേക്ക് വന്നു ഞങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് എന്റെ വീട്ടിൽ അറിയിച്ചു അത് പ്രകാരം ഞങ്ങളുടെ വിവാഹം നിശ്ചയിച്ചു വീട്ടുകാർ…

എല്ലാം എനിക്കൊരു സ്വപ്നം പോലെ തോന്നി എനിക്ക് മറ്റാരെയും ഉൾക്കൊള്ളാൻ കഴിയില്ലായിരുന്നു എന്റെ ജീവിതകഥ എല്ലാം അറിയുന്ന ഒരാൾ എന്നെ സ്വീകരിച്ചാൽ അയാൾക്ക് മാത്രമേ എന്നോടൊപ്പം നിൽക്കാൻ പറ്റൂ എന്നെനിക്കറിയാമായിരുന്നു അത് ശ്രീയേക്കാൾ മറ്റാർക്കും കഴിയില്ല ആയിരുന്നു..

എല്ലാംകൊണ്ടും സന്തോഷിച്ചു പോകാൻ നിൽക്കുമ്പോഴാണ് ശ്രീ എന്റെ അരികിലേക്ക് വരുന്നത് എനിക്കൊരു സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞു അവനെന്നെ ബൈക്കിൽ ഇരുത്തി ഒരിടം വരെ കൊണ്ടുപോകാം എന്ന് പറഞ്ഞു…

അവന്റെ കൂടെ ഞാൻ പുറപ്പെട്ടു വണ്ടി എത്തിപ്പെട്ടത് ഒരു പള്ളിയിലാണ്.. ഞാൻ നോക്കുമ്പോൾ അവിടെ വിവാഹ വേഷത്തിൽ മിഥുൻ നിൽക്കുന്നുണ്ട്…
അത് കണ്ടതും എന്റെ മുഖത്ത് യാതൊരുവിധ മാറ്റവും വന്നില്ല കാരണം അവനെപ്പോലെ ഒരു ചതിയനെ ഞാൻ അത്രമാത്രം വെറുത്തു കഴിഞ്ഞിരുന്നു…

അതുകൊണ്ടുതന്നെ ശ്രീയുടെ കൈയും പിടിച്ച് കൂളായി ഞാൻ അവന്റെ വിവാഹത്തിന് കയറിച്ചെന്നു എന്നെ കണ്ടതും മുഖത്ത് വല്ലാത്തൊരു പരിഭ്രമം ഉണ്ടായിരുന്നു അത് കണ്ട് ഞാൻ ആസ്വദിച്ചു….

“” പണച്ചാക്കിന്റെ മകളാണ് ഇതും അവന്റെ പ്രണയ വിവാഹമാത്രേ?? “”
എന്നൊരു തമാശ പോലെ ശ്രീ എന്നോട് പറഞ്ഞു…

“””ഇനി നിനക്ക് ഞാനൊരു തമാശ കാണിച്ചു തരാം!!!””

എന്നും പറഞ്ഞ് അവിടെ സ്റ്റേജിൽ നിൽക്കുന്ന കുട്ടിയെ വിളിച്ചു ശ്രീ..

“”എയ്ഞ്ചൽ??? എന്ന് അവൾ തിരിഞ്ഞ് ഹലോ ശ്രീഹരി എന്നുപറഞ്ഞ് ശ്രീയ്ക്ക് കൈ കൊടുത്തു…

“””മീറ്റ് മൈ ഹബ്ബി!!””
എന്നും പറഞ്ഞ് മിഥുനെ പരിചയപ്പെടുത്തി..

അപ്പോഴേക്കും വിയർത്തു നിൽക്കുന്ന മിഥുനെ കണ്ട് ഞാൻ ആസ്വദിച്ചു..
എയ്ഞ്ചലിനെ വിളിച്ചുകൊണ്ട് പോയി എന്തോ ഫോണിൽ കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു അപ്പോഴേക്കും ശ്രീ അവളുടെ മുഖം മാറുന്നതും ആ മുഖത്ത് ദേഷ്യം വന്നു നിറയുന്നതും ഞാൻ കണ്ടു…

അത്രയും ആയപ്പോൾ എന്നെയും വിളിച്ച് ശ്രീ പുറത്തേക്ക് നടന്നു.. എന്താ അവൾക്ക് കാണിച്ചു കൊടുത്തത് എന്ന് ഞാൻ അവനോട് ചോദിച്ചു..

അവൾ കല്യാണം കഴിച്ച അവന്റെ കുറച്ച് ലീലാവിലാസങ്ങളാണ്… അവൾ അവനങ്ങനെ സുഖിച്ചു ജീവിക്കേണ്ട!!
എന്നും പറഞ്ഞ് കണ്ണടച്ച് കാണിച്ചു..

അവന്റെ ആ കാട്ടിലും ചിരിയും കണ്ടപ്പോൾ എനിക്കും തിരിവന്നിരുന്നു അവന്റെ ഞാൻ ഞങ്ങളുടേതായ ലോകത്തിലേക്ക് നടന്നു..

പിന്നെ അറിഞ്ഞിരുന്നു മിഥുൻ ഏറെ കഷ്ടപ്പെട്ട് നേടിയെടുത്ത ആ ബന്ധം മൂന്ന് മാസം മാത്രമേ എത്തിയുള്ളൂ എന്ന്!!!

അത് കേട്ടപ്പോൾ ഞാൻ ശ്രീയെ നോക്കി ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണ എന്ന ഭാവമായിരുന്നു അവിടെ…