കച്ചവടച്ചരക്കുകൾ
രചന :വിജയ് സത്യ പള്ളിക്കര
:::::::::::::::::::::
ആ നാട്ടിലെ അറിയപ്പെടുന്ന ഡാൻസ് ടീച്ചറായ തന്റെ സഹോദര പുത്രിയുടെ കൂടെ അവൾ നടത്തുന്ന നൃത്ത വിദ്യാലയത്തിൽ നൃത്ത പരിശീലനം ചെയ്യാൻ എത്തിയ കുട്ടികളുടെ കഴിവുകൾ കാണാൻ വന്നതാണ് രാക്കമ്മ.
ആൺ പെൺ വ്യത്യാസമില്ലാതെകൊച്ചു കുഞ്ഞുങ്ങളും പതിമൂന്നിനു മുകളിൽ പ്രായമുള്ള കൗമാരക്കാരികൾ ഉൾപ്പെടെ ശരീര സമ്പുഷ്ഠി പ്രാപിച്ച യൗവനയുക്തകളായ പെൺകുട്ടികൾ വരെ അവിടെ നൃത്തം പഠിക്കുന്നുണ്ട്
പെൺകുട്ടികളുടെയും നൃത്തച്ചുവടുകൾ വെക്കുന്ന രംഗങ്ങൾ, മാറിമാറി അവധാനതയോടെ തന്റെ വീഡിയോയിൽ പകർത്തികൊണ്ടിരിക്കുകയായിരുന്നു രാക്കമ്മ അവിടെ..
നൃത്തകലാ പകർത്തുക എന്നതിലുപരി കുട്ടികളുടെ അംഗോപാംഗ ഭംഗിയും അവരുടെ കൊഴുത്തു മുഴുത്ത ശരീര ഭാഗങ്ങളും പകർത്തുന്നതിലാണ് അവരുടെ ശ്രദ്ധമുഴുവനും.
ഇന്നലെയാണ് രാക്കമ്മ തന്റെ ജന്മനാടായ കേരളത്തിലേക്ക് വന്നത്.
വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ നിന്നും ഹൈദരാബാദ് കാരനായ രാജബാബയുടെ കൂടെ പ്രേമിച്ചു ഒളിച്ചോടുമ്പോൾ ഇപ്പോൾ രാക്കമ്മ എന്ന് പേരുള്ള അന്നത്തെ രേഖയ്ക്ക് വയസ്സ് ഇരുപത്.
അക്കാലത്ത് വീടിനടുത്തുള്ള കവലയിലെ ഒരു ഹോട്ടലിൽ ജോലിയെടുക്കുകയായിരുന്നു, ഹൈദരാബാദിൽ നിന്നും ജോലി തേടിയിറങ്ങി കേരളത്തിൽ വന്ന രാജ ബാബു എന്ന ചെറുപ്പക്കാരൻ. ബംഗാളികൾ ഒക്കെ നമ്മുടെ നാട് അതിക്രമിക്കുന്നതിന് മുമ്പാണ് ഈ സംഭവം.
പത്താംക്ലാസ് തോറ്റതിനാൽ രേഖയെ തുടർന്ന് പഠിപ്പിക്കാതെ അച്ഛനും ചേട്ടനും കൂടി അവളെ ആ കവലയിൽ തന്നെയുള്ള തങ്കമണിയുടെ ഒരു തയ്യൽ കടയിൽ കട്ടിംഗ് ക്ലാസിന് ചേർത്തിരുന്നു.
നിത്യവും കട്ടിംഗ് ക്ലാസിന് വരുന്ന അവസരത്തിലാണ് ഈ രേഖ സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന രാജബാബുവിനെ കാണുന്നതും പരിചയപ്പെടുന്നതും പിന്നെ പ്രണയബന്ധയാകുന്നതും
വീട്ടുകാർ അറിഞ്ഞ് എതിർപ്പ് പ്രകടിപ്പിക്കുന്നതിനിടയിലാണ് ആരുമറിയാതെ ഇരുവരും ആ നാട്ടിൽ നിന്നും ഒളിച്ചോടിയത്.
അച്ഛനും സഹോദരനും പോലീസിൽ പരാതി നൽകി. പലയിടത്തും അന്വേഷിച്ചെങ്കിലും രേഖയെയും രാജാബാബുവിനെയും എങ്ങും കണ്ടെത്താനായില്ല
ആ രേഖയാണ് ഇപ്പോൾ അനേക വർഷം മുംബെയിലെ ജീവിതത്തിന് ശേഷം തന്റെ കുടുംബത്തെ കാണാൻ രാക്കമ്മയായി തിരിച്ചുവന്നിരിക്കുന്നത്.
മുംബെയിൽ ഭർത്താവിനോട് ഒന്നിച്ച് വലിയ കമ്പനി നടത്തുകയാണ് എന്നാണ് സഹോദരനോടും കുടുംബത്തോടും പറഞ്ഞത്.
ഈയടുത്താണ് രാക്കമ്മയ്ക്ക് തന്റെ കേരളത്തിലെ കുടുംബവുമായി ഒരു മൊബൈൽ ഫോൺ ബന്ധം അടുത്തിടെ മുംബൈയിൽ വന്ന ഒരു അപരിചൻ തന്റെ സഹോദരന്റെ നമ്പർ നൽകിയത് വഴി ലഭിക്കുന്നത്.
ഫോണിൽ ചേട്ടനുമായി സംസാരിച്ചു. അച്ഛനും അമ്മയും ഇപ്പോൾ ഇല്ല. തറവാട്ടിൽ ചേട്ടൻ മാത്രം. ചേട്ടന്റെ മകൾ അരുന്ധതി മോഹൻദാസ് എന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ വിവാഹം ചെയ്തു സൂര്യ എന്ന കുഞ്ഞുമായി കഴിയുന്നു. താനും മുംബൈയിൽ വലിയ ബിസിനസ് കമ്പനിയുമൊക്കെയായി കഴിയുകയാണെന്ന് ഏട്ടനെ അറിയിച്ചു. ഫോൺ വിളിച്ചു താൻ പഴയ രേഖയാണെന്ന് അറിഞ്ഞതിൽ പിന്നെ ഏട്ടനും തന്നെ കാണാൻ അതിയായ ആഗ്രഹം. ഏട്ടൻ ഇടയ്ക്കിടയ്ക്ക് മുംബൈയിലേക്ക് വിളിക്കും.അങ്ങനെ ബന്ധം പുലർത്തി വരവേ
തന്റെ സഹോദരനെ കാണണമെന്ന് അതിയായ ആഗ്രഹം രേഖ എന്ന രാക്കമ്മയിലും ജനിക്കുന്നത്…!
മുംബൈയിലെ തിരക്കുകളൊക്കെ മാറ്റിവെച്ച് രാക്കമ്മ അങ്ങനെ ഭർത്താവുമായി ജന്മനാടായ കേരളം കാണാൻ കഴിഞ്ഞ ദിവസം വന്ന് ചേർന്നത്.
രാക്കമ്മ വീഡിയോ പിടിക്കുമ്പോൾ രാജാ ബാബുവും സമീപം തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്..
ബാബുവേട്ടാ ഈ കുട്ടികളെ വച്ചു ഞാൻ ഒരു പദ്ധതി തയ്യാറാക്കുന്നുണ്ട്. വർക്ക് ഔട്ട് ആയാൽ ലക്ഷങ്ങൾ കയ്യിൽ വരും
രാക്കമ്മ മറാട്ടി ഭാഷയിൽ രഹസ്യമായി രാജാ ബാബുവിനോട് പറഞ്ഞു
നീ എവിടെ ചെന്നാലും ബിസിനസ് മാത്രമേ നോക്കുള്ളൂ എന്ന് എനിക്കറിയാം. ഏതായാലും നിന്റെ പദ്ധതി നടക്കട്ടെ.
രാജാബാബു ഭാര്യയെ പ്രോത്സാഹിപ്പിച്ചു
വീഡിയോ പിടുത്തം കഴിഞ്ഞപ്പോൾ രാക്കമ്മ സഹോദര പുത്രിയെ സമീപം വിളിച്ചുപറഞ്ഞു
അരുന്ധതി കുട്ടികളെല്ലാം നല്ല എഫിഷ്യൻസി ആയിട്ടുണ്ട്. ഞങ്ങളുടെ താനെയിലുള്ള കമ്പനിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം വളരെ ഗ്രാൻഡ് ആയിട്ട് നടത്താനാണ് തീരുമാനം. അതിന് കേരളത്തിന്റെ തനത് കലയായ മോഹിനിയാട്ടം അവതരിപ്പിക്കാൻ നിന്റെ കുട്ടികളെ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു. അവർക്ക് അവിടെ വന്ന് പരിപാടികൾ അവതരിപ്പിക്കാനുള്ള എല്ലാ സൗകര്യവും കൂടാതെ അവർക്ക് വേണ്ടുന്ന കോമൺസേഷൻ ക്യാഷും പാരിതോഷികങ്ങളും നൽകാം.
അയ്യോ അയ്യോ രേഖ അപ്പച്ചി ഇവരെ ഒറ്റയ്ക്ക് വിടില്ല വീട്ടുകാർ.
ഒറ്റയ്ക്കല്ല രേഖയും കൂടെ പോന്നോളൂ
കുട്ടികളോട് അരുന്ധതി അഭിപ്രായം ചോദിച്ചു
കുട്ടികളെ നിങ്ങൾക്ക് മുംബൈയിൽ പോയി പരിപാടി അവതരിപ്പിക്കാൻ താല്പര്യമുണ്ടോ
കുട്ടികൾ ആരും ഒന്നും തന്നെ പറഞ്ഞില്ല
അവർ തുടർന്നു
അവിടെ എന്റെ അപ്പച്ചിയുടെ പുതിയ കമ്പനിയുടെ ഉദ്ഘാടന ചടങ്ങിലാണ് കളിക്കേണ്ടത.. വളരെ വിഐപികൾ പങ്കെടുക്കുന്ന പരിപാടി മുംബൈ ചാനലുകളും മറ്റും സംരക്ഷണം ചെയ്യും.
എല്ലാവരും അരുന്ധതിയുടെ മകളായ സൂര്യയെ നോക്കി. അവളുടെ താൽപ്പര്യമാണ് എല്ലാവർക്കും പ്രധാനം.
സൂര്യ അരുന്ധതിയുടെ മകളാണ് അവൾ പ്ലസ്ടുവിന് പഠിക്കുന്നു. അമ്മയുടെ നൃത്ത പ്രാവീണ്യം മകൾക്ക് കിട്ടിയിട്ടുണ്ട്. ഒഴിവു ദിവസങ്ങളിൽ അവളും അമ്മയെ സഹായിക്കാനും പ്രാക്ടീസിനും വേണ്ടി നൃത്ത വിദ്യാലയത്തിൽ വരാറുണ്ട്. അവളും ചുവടുകൾ വച്ച് കുട്ടികളെ പ്രാക്ടീസ് ചെയ്യിക്കാറുണ്ട് . നൃത്തംവിദ്യാലയത്തിന് പുറത്ത് പൊതു പരിപാടികളിൽ സ്റ്റേജ് പ്രോഗ്രാം ഉണ്ടെങ്കിൽ അവളായിരിക്കും നായിക.
സൂര്യ വരുന്നുണ്ടെങ്കിൽ ഞങ്ങൾ വരാം.
അവരിൽ കുറച്ചുപേർ ഏകസ്വരത്തിൽ പറഞ്ഞു.
അതിനെന്ത അവൾ വരുമല്ലോ നിങ്ങളുടെ ഒന്നിച്ച് കളിക്കുകയും ചെയ്യും..
മാത്രമല്ല ഞാനും അവളും കൂടിയാണല്ലോ നിങ്ങളുടെ കൂടെയുള്ളത് പിന്നെന്തിനാ പേടിക്കുന്നത്.
വരാൻ താല്പര്യമുള്ളവർ ഉടനെ കൈ പൊക്കിയാട്ടെ
പത്തിരുപതോളം കുട്ടികൾ കൈ പൊക്കി.
അതുകണ്ട് രാക്കമ്മക്കതിസന്തോഷമായി…. തന്റെ പ്ലാൻ വിജയിക്കുന്നുണ്ട്. അതോടുകൂടി അവർ ഉള്ളിൽ പല കണക്കു കൂട്ടലും നടത്തിക്കൊണ്ടിരുന്നു.
.
നിങ്ങൾക്ക് ഈ പരിപാടി വളരെ ഗുണം ചെയ്യും.ഇതോടുകൂടി അരുന്ധതിയുടെ നൃത്തവിദ്യാലയത്തിന്റെ പ്രശസ്തി വാനോളം ഉയരും.മുംബൈയിൽ പോയി പരിപാടി അവതരിപ്പിച്ച കുട്ടികളാണ് എന്നൊക്കെ പറയുന്നത് ഏതൊരു വിദ്യാലയത്തിനുംഅവരുടെ പ്രശസ്തിക്ക് ഒരു മുതൽക്കൂട്ടാണ്. അവർ അങ്ങോട്ട് വന്നാലുള്ള നൃത്തവിദ്യാലയത്തിന് ഭാവിയിൽ ലഭിച്ചെക്കാവുന്ന പെരുമയെപ്പറ്റി വാതോരാതെ സംസാരിച്ചു
അങ്ങനെ ഇനി വരുന്ന ദിവസങ്ങളിൽ തന്നെ മുംബൈയിലേക്ക് തിരിക്കാൻ ഏർപ്പാടുകൾ ചെയ്തു തുടങ്ങി. അവരെ കൊണ്ടുപോകാൻ മുംബൈയിൽ നിന്നും ലക്ഷറി വാന് ഏർപ്പാടാക്കി മുംബൈയിൽ നിന്നും എത്തിയ ഒരു പ്രത്യേക വാഹനത്തിൽ അവർ പോകാൻ തയ്യാറായി
മുംബൈയിൽ നിന്നും പണ്ട് നാടുവിട്ടു പോയ അപ്പച്ചി നാട്ടിൽ വന്നിട്ടുള്ള കാര്യം അരുന്ധതി തന്നെ ഭർത്താവായ പത്തനംതിട്ട സിറ്റി പോലീസ് കമ്മീഷൻ ഓഫീസർ മോഹൻദാസിനെ വിളിച്ചു.
അറിയിച്ചിരുന്നു.
അദ്ദേഹത്തിന് സന്തോഷമായി.
വർഷങ്ങൾക്കു മുമ്പ് നാടുവിട്ട് പോയ അരുന്ധതിയുടെ അപ്പച്ചിയും ഭർത്താവും തിരിച്ചുവന്നത് തനിക്ക് കാണാൻ പറ്റിയില്ലല്ലോ. ഇന്നലെയാണ് നാട്ടിൽ നിന്ന് വന്ന ഡ്യൂട്ടിക്ക് കയറിയത്. അരുന്ധതിയുടെയും മകൾ സൂര്യയുടെയും കൂടെ ഉണ്ടായിരുന്നു അരുന്ധതിയുടെ തറവാട്ടിൽ ഇന്നലെ വരെ ഉണ്ടായിരുന്നു മോഹൻദാസ്.
ലീവ് കഴിഞ്ഞ് പോയതിനുശേഷം ആണ്. അപ്പച്ചിയുടെ വരവ്. ഡ്യൂട്ടിയിൽ കയറിപ്പോയി.
അതുകൊണ്ടുതന്നെ ഇനി രണ്ടാഴ്ച കഴിഞ്ഞ് അദ്ദേഹം തിരിച്ചു വരുള്ളൂ
അപ്പച്ചിക്ക് മുംബൈയിൽ അന്താരാഷ്ട്ര ലെവലിലുള്ള കമ്പനികൾ ഉണ്ടെന്നും അവിടെ ഒരു ബ്രാഞ്ചിന്റെ ഓഫീസിൽ ഉദ്ഘാടനത്തിന് താങ്കളുടെ നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ പരിപാടിയെ ക്ഷണിച്ചിട്ടുണ്ടെന്നും അരുന്ധതി ഭർത്താവിനോട് പറഞ്ഞു.
അരുന്ധതി കുട്ടികളുടെ ഡാൻസ് കളിക്കാൻ ആയുള്ള ആവേശത്തെ കുറിച്ചും മോഹൻദാസ് നോട് പറഞ്ഞു. വളരെ സേഫ് ആയിട്ട് അവരുടെ വാഹനത്തിൽ പോയി അതേ വാഹനത്തിൽ തിരിച്ചു കൊണ്ടുവരും എന്നൊക്കെ പറഞ്ഞപ്പോൾ മുംബൈയിലുള്ള അപ്പച്ചിയുടെ പുതിയ കമ്പനിയുടെ ഉദ്ഘാടനമല്ലേ. ഇതുപോലുള്ള ഒരു ബന്ധം നമുക്ക് ഗുണം ചെയ്യും. എന്നു മോഹൻദാസിനു തോന്നി. ഐപിഎസിൽ ജോലി കിട്ടിയ ആദ്യ അവസരങ്ങൾ വിവാഹത്തിന് മുമ്പ് മോഹൻദാസ് മുംബൈയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അരുന്ധതി പോകാനുള്ള താല്പര്യം പറഞ്ഞപ്പോൾ അയാൾക്ക് എതിരഭിപ്രായം ഉണ്ടായില്ല. മകളുടെ സ്കൂൾ വെക്കേഷൻ സമയമായതിനാൽ. ആ ഒരു തടസ്സവുമില്ല. ഭാര്യ അരുന്ധതിയാണെങ്കിൽ ഹൗസ് വൈഫ് ആണ് ഡാൻസ് ക്ലാസ് അല്ലാണ്ട് അവൾക്ക് വേറെ എന്റർടൈൻമെന്റ് ഒന്നുമില്ല. ഏതായാലും ഇത്തരം പ്രോഗ്രാമമായി അവളുടെ ജീവിതം മുന്നോട്ടുപോകട്ടെ എന്ന് ആയാളും തീരുമാനിച്ചു
അല്ല രാക്കമ്മ എന്താണ് നിന്റെ പരിപാടി ഇവരെ അങ്ങോട്ട് കൊണ്ടുപോയി തിരിച്ചു കൊണ്ടുവരേണ്ട ഇതുകൊണ്ട് നമ്മളൊക്കെ എന്താ ലാഭം.
ആരാ കൊണ്ടുവരുന്നത്
ഇവരെ ഞാൻ ആൾ ഒന്നിന് ലക്ഷങ്ങൾ വാങ്ങി വിൽക്കും
അതൊക്കെ നടക്കുമോ ഇതൊക്കെ വലിയ പൊല്ലാപ്പാവില്ലെ… മറ്റു കുട്ടികളെ നമുക്ക് വിൽക്കാം ശരി തന്നെ.അരുന്ധതിയും കുട്ടിയെയും ഇതിനിടയിൽ എങ്ങനെ സേഫ് ആക്കും. അവര് നിന്റെ ബന്ധുക്കളല്ലേ ഒന്നുമല്ലെങ്കിൽ..
ഒരു പൊല്ലാപ്പുമില്ല ഈ രാക്കമ്മ എല്ലാം പ്ലാൻ ചെയ്ത് കഴിഞ്ഞു.
എന്നാലും പാറ എന്താണ് നിന്റെ പരിപാടി.?
രാജാബാബുവേട്ടാ ഇവരെ കയറ്റിയ വാൻ മുംബൈ അടുത്തുള്ള ചമ്പാനദിയിൽ മറിഞ്ഞ് എല്ലാവരും കടലിലേക്ക് ഒഴുകിപ്പോകും അതായിരിക്കും ന്യൂസ്.
പക്ഷേ അതിനുമുമ്പായി നാം ഇവരെ നമ്മുടെ സങ്കേതത്തിലേക്ക് മാറ്റും.
എക്സലന്റ്…..ഗുഡ് ഐഡിയ. കേരളത്തിൽ നിന്നും മുംബൈയിലേക്ക് നൃത്ത പരിപാടികൾക്ക് തിരിച്ച ടീച്ചറും സംഘവും സഞ്ചരിച്ച വാഹനം കുത്തൊഴുക്കും ആഴവും പരപ്പും ഉള്ള ചമ്പാനദിയിലേക്ക് മറിഞ്ഞു.. ഒരാൾ ഒഴിയാതെ എല്ലാവരും കടലിലേക്ക് ഒഴുകിപ്പോയി.. കൊള്ളാം എക്സ്ക്ലൂസിവ് വാർത്ത തന്നെയായിരിക്കും.. രാജാബാബു അത് പറഞ്ഞു ചിരിച്ചു.
അങ്ങനെ ആ നാട്ടിൽ നിന്നും അരുന്ധതി ടീച്ചറിനെ മകളെയും പിന്നെ തിരഞ്ഞെടുത്ത കുറെ നൃത്ത വിദ്യാർത്ഥികളെയും കൊണ്ട് മുംബൈയിൽ നിന്നും വന്ന പ്രത്യേക വാഹനം വീണ്ടും മുംബൈയിലേക്ക് തിരിച്ചു.
മുംബൈയിലെത്താൻ ആകുമ്പോൾ പറഞ്ഞപോലെ പദ്ധതികൾ നടപ്പിലാക്കി എല്ലാവരെയും കബളിപ്പിച്ച് കുട്ടികളെ വൻ തുകയ്ക്ക് ആവശ്യക്കാർക്ക് വിൽക്കാനാണ് പരിപാടി.
ഇടയ്ക്ക് അരുന്ധതിയുടെ ഭർത്താവ് സിറ്റി പോലീസ് കമ്മീഷണർ മോഹൻദാസ് അരുന്ധതിയെ വിളിച്ചു ചോദിച്ചു..
എങ്ങനെ യാത്രാസേ ഫ് അല്ലേ?
വളരെ നല്ല സേഫ് ആണ്ഏട്ടാ.
അരുന്ധതി തൃപ്തികരമായ മറുപടി നൽകി.
പക്ഷേ നിന്റെ അപ്പച്ചിയുടെ ഫോട്ടോ ഇട്ടില്ലല്ലോ ഒന്ന് കാണട്ടെ. വന്നു എന്ന് പറഞ്ഞതല്ലാണ്ട് ഒരു പിക്ചർ പോലും അയച്ചു തന്നില്ലല്ലോ നീ ഇത്രയും ദിവസമായിട്ട്.
അയക്കാം അവിടെ ചെന്നിട്ട് അയച്ചാൽ പോരെ.
സമയം കിട്ടുമ്പോൾ എടുത്ത് അയച്ചു തന്നാൽ മതി.
എന്നാൽ അരുന്ധതി കുറച്ചു കഴിയുമ്പോൾ തന്നെ താനും റാക്കമ്മയും രാജാബാബുവേട്ടനും ഉള്ള സെൽഫി ഫോട്ടോ മോഹൻദാസിന് അയച്ചുകൊടുത്തു. പക്ഷേ മോഹൻദാസ് അപ്പോൾ അത് കണ്ടില്ല.
അരുന്ധതി ടീച്ചറും കുട്ടികളെയും കൊണ്ട് വാഹനം ഏകദേശം മുംബൈ എത്താനായി
അതിനു മുമ്പുള്ള ചമ്പാനദിയുടെ പാലത്തിലേക്ക് വാഹനം പ്രവേശിക്കുന്നതിന് മുമ്പായി സ്റ്റാർട്ടിങ് ട്രബിൾ പോലെ വണ്ടി ഓഫ് ആയി. ഡ്രൈവർ ഒരു വിധത്തിൽ വണ്ടി ചവിട്ടി അവിടെ നിർത്തി.
രാക്കമ ഡ്രൈവറുടെ അടുത്ത് പോയി എന്തോ കുശുകുശുത്തു…
അപ്പോൾ ഡ്രൈവർ വണ്ടിക്ക് വലിയ തകരാർ സംഭവിച്ചിരിക്കുന്നു എന്നു പിറകിലുള്ള പാസഞ്ചേഴ്സ്നെ നോക്കി മറാട്ടി ഭാഷയിൽ പറഞ്ഞു.
എല്ലാവരും ഇനി ഇറങ്ങിക്കോളു. നമുക്ക് വേറെ വണ്ടിയിൽ പോകാം. നമ്മുടെ വലിയ ബാഗുകളും മറ്റു വസ്ത്രങ്ങളും ഒക്കെ വന്ന വണ്ടിയിൽ തന്നെ ഇരിക്കട്ടെ. നമ്മൾ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും അവർ വണ്ടിയുടെ തകരാർ പരിഹരിച്ച് അതുകൊണ്ട് വരും. എല്ലാവർക്കും അത് സ്വീകാര്യമായി.
രാക്കമ്മയും രാജാബാബുവും ആ വാഹനത്തിൽ നിന്നും എല്ലാവരെയും കൊണ്ട് ഇറങ്ങി.
സമീപം തന്നെ വേറൊരു ബസ് മിനി ബസ് അവിടെ നിർത്തിയിട്ടുണ്ടായിരുന്നു..
എല്ലാവരും അതിലേക്ക് കയറി. ഇത് നമ്മുടെ വാഹനം തന്നെയാണ് ഇതിലേക്ക് കയറിക്കോളൂ രാക്കമ്മ ആവശ്യപ്പെട്ട് അനുസരിച്ച് എല്ലാവരും ആ കൊച്ചു ബസ്സിലേക്ക് കയറി.
ബസ് ചമ്പാ നദിയുടെ വലിയ പാലവും കടന്നു മുന്നോട്ടു പോയി.
പാലം കഴിഞ്ഞ് അല്പം ദൂരം മുന്നോട്ടു പോയതേയുള്ളൂ. ആരോ വണ്ടിക്ക് കുറുകെ നിന്ന് വണ്ടിയെ തടഞ്ഞു. ആ വണ്ടി പെട്ടെന്ന് നിർത്തി.ആ സമയത്ത് കുറച്ചു തടിമാടന്മാർ അതിലേക്ക് പാഞ്ഞു കയറി.
അയ്യോ കൊള്ളക്കാർ കൊള്ളക്കാർ..
രാക്കമ്മ ബഹളം വച്ചു.
ബസ്സിൽ കയറിപ്പറ്റി തടിമാടന്മാർ
എല്ലാവരുടെ കയ്യിലുണ്ടായിരുന്ന മൊബൈലുകളും മറ്റു ആഭരണങ്ങളും അവർ തട്ടിപ്പറിച്ചു. അരുന്ധതിയും സംഘവും ബസ്സിൽ കിടന്ന നിലവിളിച്ചു. രാക്കമ്മയുടെ തടക്കം മൊബൈൽ അവർ തട്ടിപ്പറിച്ചു കൊണ്ടുപോയി.
അവർ പോയപ്പോൾ ഡ്രൈവർ വീണ്ടും ബസ് വന്നോട്ടെടുത്ത് യാത്ര തുടർന്നു.
ഈ രാത്രിയിൽ നമ്മൾ ഇവിടെ നിന്നിട്ട് കാര്യമില്ല. നമുക്ക് ഓഫീസിലേക്ക് പോകാം.
സാരമില്ല നമുക്ക് നഷ്ടപ്പെട്ടതൊക്കെ നമുക്ക് പട്ടണത്തിൽ നിന്നും പർച്ചേസ് ചെയ്തു വാങ്ങിക്കാം ആരും ഭയപ്പെടേണ്ട കരയേണ്ട.
രാക്കമ്മ എല്ലാവരെയും സമാധാനിപ്പിച്ചു.
അരുന്ധതി ടീച്ചർ തന്റെ കൈയിൽ ഉണ്ടായിരുന്ന വേറൊരു ഫോൺ എടുത്തു മോഹൻദാസിന് വിളിച്ചു വിവരം പറഞ്ഞു. ഉടനെ ബസ് സഞ്ചരിക്കുന്ന റോഡിന്റെ ഗൂഗിൾ മാപ്പ് അയച്ചുകൊടുത്തു.
അപ്പോഴാണ് അരുന്ധതി അയച്ച അരുന്ധതിയുള്ള അപ്പച്ചിയുടെ സെൽഫിഫോട്ടോ മോഹൻദാസ് ശ്രദ്ധിക്കുന്നത്. ഈശ്വരാ രാക്കമ്മയല്ലേ താൻ ബോംബെയിൽ ഉണ്ടാകുമ്പോൾ അവിടെ ലൈംഗിക സ്ഥാപനങ്ങൾ നടത്തി അതിന്റെ റാണിയായി വാണിരുന്ന രാക്കമ്മ. ഈ രേഖ അപ്പച്ചി ആണോ അവിടെ രാക്കമ്മയായി ഉണ്ടായത്. അങ്ങനെയാണെങ്കിൽ ഈ കുട്ടികളെയൊഒക്കെ അവർ വിൽക്കാനാണ് കൊണ്ടുപോകുന്നത് ഈശ്വരാ… അവർ കണ്ണിൽ ചോരയില്ലാത്ത ക്രിമിനലാണ്. അരുന്ധതിയും കൂടെ ഉണ്ടെങ്കിൽ പോലും അവർക്ക് ബന്ധം ഒന്നും വില ഉണ്ടാവില്ല.
ഈ സമയത്ത് മോഹൻദാസ് ടിവിയിൽ ഒരു വാർത്ത കണ്ടു. കേരളത്തിൽ നിന്നും സഞ്ചരിച്ച ഒരു വാഹനം ചമ്പാനദിയിൽ ഒഴുക്കിലേക്ക് മറിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ കൂടുതൽ വിശദീകരണം വന്നു. ടീച്ചറും കുട്ടികളും മുംബൈയിൽ പരിപാടികൾ അവതരിപ്പിക്കാൻ വരുന്ന സമയത്താണ് അപകടമുണ്ടായത് എന്നുകൂടി കേട്ടപ്പോൾ മോഹൻദാസിന് തല കറങ്ങി..
പക്ഷേ ഇതെങ്ങനെ സംഭവിക്കും. അയാളിലെ പോലീസ് ഉണർന്നു. ഇപ്പോഴാണല്ലോ അരുന്ധതി തന്നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞത്. അവൾ അയച്ച ഗൂഗിൾ മാപ്പിൽ ചമ്പാനദി പാലം കഴിഞ്ഞിട്ടും കുറെ ദൂരം വണ്ടി പോയല്ലോ. ഇതിൽ എന്തോ ചതിയുണ്ട്.
മോഹൻദാസ് ഉടനെ കേരള കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് മുംബെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. രാക്കമ്മ കേരളത്തിൽ നിന്നും തന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിക്കുന്ന നടപടി അദ്ദേഹം അറിയിച്ചു.
ഉടൻതന്നെ പോലീസ് മേധാവികൾ ഉണർന്നു പ്രവർത്തിച്ചു.
വളരെ പെട്ടെന്ന് തന്നെ മുംബൈ പോലീസ് അവരുടെ വാഹനത്തെ കസ്റ്റഡിയിൽ എടുത്തു. രാക്കമ്മയേയും രാജാബാബുവിനെയും പിടികൂടി.
വിശദമായി ചോദ്യം ചെയ്തപ്പോൾ അപകട നാടകം ഉണ്ടാക്കിയതാണെന്ന് മനസ്സിലായി.
അങ്ങനെ ഒരു നാടകമുണ്ടാക്കി എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടു എന്നു വരുത്തി കുട്ടികളെ മുഴുവൻ വിൽക്കാനായിരുന്നു രാക്കമ്മയുടെ പരിപാടിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.
വളരെ പെട്ടെന്ന് തന്നെ കേരളത്തിൽ നിന്നും പോലീസ് എത്തി ടീച്ചറെയും കുട്ടികളെയും മോചിപ്പിച്ചു കൊണ്ടുവന്നു.
രാക്കമ്മയും സംഘവും മുംബൈ ജയിലിലെ അഴിക്കുള്ളിൽ ആവാൻ പിന്നെ സമയം ഏറെ വേണ്ടിവന്നില്ല