അന്നൊക്കെ ഒരുപാട് ആഗ്രഹിച്ചിരുന്നു കലിപ്പൻ ന്റെ സ്വന്തം ആയിരുന്നെങ്കിൽ എന്ന്.. അവളുടെ കണ്ണൊന്നു…

രചന: ശിവന്റെ മാത്രം സതി

::::::::::::::::::::::::

“ഇവന്മാർ ഇത് എവിടെ പോയി കിടക്കുവാണോ എന്തോ….? വന്നത് മുതൽ ഞാൻ ഈ കോളേജ് മുഴുവൻ തപ്പി നടക്കുകയാ രണ്ടിനെയും…

ഇനി ആ വാകമരത്തിന്റെ അവിടെ എങ്ങാനും ഉണ്ടോന്നു ആവോ.. എന്തായാലും പോയി നോക്കാം.. ”

പ്രതീക്ഷിച്ചത് പോലെ തന്നെ അവർ അവിടെ തന്നെയുണ്ട്.. എന്നാലും ആ കൂട്ടത്തിൽ കലിപ്പനെ കാണുന്നില്ലല്ലോ..

സാധാരണ ത്രിമൂർത്തികളെ ഒരുമിച്ചേ കാണാറുള്ളൂ… ഇന്നിപ്പോ ലവന്മാർ മാത്രേ ഉള്ളൂ.. മനസ്സിൽ അത് തന്നെയാണ് ആഗ്രഹിച്ചതും.. ഞാൻ അവരുടെ അടുത്തേക്ക് നടന്നു…

” ന്റെ കൃഷ്ണ , ഇവരെങ്കിലും എന്നെ സപ്പോർട്ട് ചെയ്യാൻ കട്ടക്ക് കൂടെ ഉണ്ടാവണേ… ന്റെ അവസാന പ്രതീക്ഷയാണ് ലവന്മാർ… ഇതും കൂടി പൊളിഞ്ഞാൽ എന്റടുത്തു വേറെ വഴിയൊന്നുമില്ല… ”

എന്നെ കണ്ടതും അവർ…

” ആഹാ… ഇതാര്..? എന്താണ് കാന്താരി ഈ വഴിയൊക്കെ…? നീ തിരക്കുന്ന ആള് ഈ കൂട്ടത്തിൽ ഇല്ലല്ലോ… ”

” അതറിയാം ശബരി ചേട്ടാ… എനിക്ക് കലിപ്പനോടല്ല നിങ്ങളോട കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉള്ളത്… ”

അത് കേട്ടപ്പോ അവർ നെറ്റി ചുളിച്ചു കൊണ്ടു പുരികം പൊക്കി എന്നോട് എന്തെന്നു ചോദിച്ചു..

” അത്….. അതുപിന്നെ…. അതുണ്ടല്ലോ… എനിക്ക് ഇങ്ങടെ കൂട്ടുകാരൻ കലിപ്പനെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടാന്നു അറിയാലോ… വെറുതെ മരംചുറ്റി പ്രേമത്തിന് ഒന്നും അല്ല ഞാനാ കലിപ്പന്റെ പുറകെ നടക്കുന്നത്..

അങ്ങേരെയും കെട്ടി അങ്ങേരുടെ മൂന്നാല് കലിപ്പൻ മക്കളുടെ അമ്മയും അവരുടെ മക്കളുടെ അമ്മൂമ്മയുമൊക്കെയായി മരണം വരെ അങ്ങേരോടൊപ്പം സന്തോഷിച്ചും വാശി പിടിച്ചും ജീവിക്കാൻ വേണ്ടിയാ…അതിനു നിങ്ങൾ എന്നെയൊന്നു സപ്പോർട്ട് ചെയ്യണം…. ഇതുവരെ ഞാൻ കണ്ടു പിടിച്ച വഴികളൊക്കെ ചീറ്റി പോയിട്ടുള്ളൂ… എന്റെ കൂടെ നില്ക്കില്ലേ.. പ്ലീസ്…. ”

എന്റെ വർത്താനം കേട്ടത് കൊണ്ടാണോ അതോ ഞാൻ പറഞ്ഞതൊന്നും മനസിലാവാത്തത് കൊണ്ടാണോ എന്നറിയില്ല രണ്ടും വായും തുറന്നു എന്നെ നോക്കി നിൽപ്പുണ്ട്…

ഞാൻ അവരുടെ നേരെ കൈ ഞൊടിച്ചപ്പോ അവർക്ക് ബോധം വന്നു…

” ന്റെ പൊന്നു ദേവൂ…. ”

” നോ…. ഞാൻ കലിപ്പന്റെ മാത്രം ദേവൂവാ.. അതുകൊണ്ട് ന്റെ പൊന്നു വേണ്ട.. ”

” എന്നാ ഓക്കേ… കലിപ്പന്റെ മാത്രം ദേവൂ…. നീ ഈ പറഞ്ഞ കാര്യം എന്തായാലും നടക്കാൻ പോകുന്നില്ല.. നിനക്കറിയാലോ ഒരു അസ്സൽ തേപ്പ് കിട്ടി പഴയ ജീവിതത്തിലേക്ക് അവൻ തിരിച്ചു വന്നിട്ടേയുള്ളൂ…

അവന്റെ മരണം വരെ അവൾ തന്നെ ആയിരിക്കും അവന്റെ ഭാര്യ.. ഞങ്ങൾക്കും ആഗ്രഹമുണ്ട് അവൻ ഒരു പെണ്ണിനെ കെട്ടി സന്തോഷമായി ജീവിക്കുന്നത് കാണാൻ…

ഈ വിഷയം അവനോട് പറഞ്ഞു പറഞ്ഞു ഞങ്ങൾ മടുത്തതാ…. ഇനിയും അവന്റെ മനസ്സ് വിഷമിപ്പിക്കാൻ ഞങ്ങൾക്ക് ആവില്ല… അതുകൊണ്ട് മോള് വന്ന വഴിയേ തന്നെ വിട്ടോ… ”

പ്രജിത്ത് ഏട്ടൻ അതെന്റെ മുഖത്തു നോക്കി പറഞ്ഞപ്പോൾ അവസാന പ്രതീക്ഷയും കൈ വിട്ടത് പോലെ എനിക്ക് തോന്നി… എന്നാലും ഈ ദേവൂ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു.. എനിക്കറിയാം ന്റെ കലിപ്പന്റെ മനസ്സ്..

ഒരുത്തിക്ക് വേണ്ടി മാറ്റി വെച്ചതാ ആ മനസ്സ്.. അവൾ പലവട്ടം ഇഷ്ടമല്ലേന്നു പറഞ്ഞിട്ടും എന്നെങ്കിലും ഒരിക്കൽ അവൾ ഇതൊക്കെ മാറ്റി പറയുമെന്ന് വിശ്വസിച്ചിരുന്നു…

സീനിയർസ് ആരോ അവളെ റാഗ് ചെയ്തപ്പോ അവരെ ത ല്ലി അവൾ ന്റെ പെണ്ണാണെന്ന് ചങ്കുറപ്പോടെ പറഞ്ഞവൻ….

അന്നൊക്കെ ഒരുപാട് ആഗ്രഹിച്ചിരുന്നു കലിപ്പൻ ന്റെ സ്വന്തം ആയിരുന്നെങ്കിൽ എന്ന്.. അവളുടെ കണ്ണൊന്നു നിറഞ്ഞാൽ പിടയുന്നതു കലിപ്പന്റെ ചങ്ക് ആയിരുന്നു…

ലാസ്റ്റ് അവൻ ആഗ്രഹിച്ചത് പോലെ തന്നെ അവൾ പറഞ്ഞു ഇഷ്ടമാണെന്ന്… ഈ കോളേജ് മുഴുവൻ അസൂയപ്പെട്ടിട്ടുണ്ട് അവരുടെ പ്രണയം കണ്ടിട്ട്…

എന്നാൽ ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിൽ അവൾ അകന്നു പോയപ്പോ കലിപ്പന്റെ ചങ്കും കൂടി പറിച്ചു കൊണ്ടു പോയിരുന്നു.. അതിൽ നിന്നും കരകയറാൻ മാസങ്ങൾ എടുത്തു…

അതിന്റെ മുഴുവൻ ക്രെഡിറ്റും ദാ ഈ ഇരിക്കുന്ന ശബരി ഏട്ടനും പ്രജിത് ഏട്ടനും കലിപ്പന്റെ കൂടെയുള്ള ബാക്കി ഫ്രണ്ട്സിനും ഉള്ളതാ…

ചങ്ക് പറിച്ചു സ്നേഹിക്കാൻ കഴിയുന്ന കൂട്ടുകാർ നമുക്ക് ഉണ്ടെങ്കിൽ ഏത് കടുത്ത സാഹചര്യവും നമ്മൾ തരണം ചെയ്യും..

ഇങ്ങനെയൊക്കെ ആണെങ്കിലും അവളെ കലിപ്പന്റെ മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ ആർക്കും കഴിഞ്ഞില്ല.. കൂടാതെ ഇനിയൊരു പെണ്ണ് കലിപ്പന്റെ ജീവിതത്തിൽ ഉണ്ടാവില്ലേന്നു കലിപ്പനും പ്രഖ്യാപിച്ചു..

അതൊന്നു മാറ്റി എടുത്തു ആ മനസ്സിൽ കയറി കൂടി ഇരിക്കാൻ വേണ്ടിയാണ് ഞാൻ ഈ കഷ്ടപ്പെടുന്നതു മുഴുവൻ… ഈ കലിപ്പനെ അങ്ങനെ വിട്ടു കളയാൻ ദേവൂ ഉദ്ദേശിച്ചിട്ടില്ല…

പക്ഷെ ഇപ്പൊ ഇവരും കൂടി കയ്യോഴിഞപ്പോൾ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി…

എന്നാലും ചുമ്മാ അങ്ങ് പോവാൻ പറ്റുമോ.. അവസാനം ഞാൻ എന്റെ പതിനെട്ടാമത്തെ അടവ് പുറത്തെടുത്തു…

വേറെ ഒന്നുമല്ല , അന്തസായി രണ്ടു പേരുടെയും കാലിൽ വീണു കരഞ്ഞു…. അതോടെ രണ്ടും ഫ്ലാറ്റ്…. അവർ എന്നെ സഹായിക്കാമെന്ന് ഏറ്റു..

കുറച്ചു ദിവസം അങ്ങനെ തന്നെ മുന്നോട്ടു പോയി.. ഒരു ദിവസം കലിപ്പൻ കോളേജിലേക്ക് കയറി വരുമ്പോൾ ഞാനും ഓന്റെ ഫ്രണ്ട്സും കൂടി മുട്ടൻ വഴക്കിനു നിൽക്കുന്നതാണ് കണ്ടത്…

” അതെ…, നിങ്ങടെ ഫ്രണ്ട് എന്നെ കെട്ടുകയും ചെയ്യും ന്റെ പിള്ളേരെ കൊണ്ടു അവനെ അച്ഛാന്നു വിളിപ്പിക്കുകയും ചെയ്യും.. ശരിക്കും നിങ്ങളൊക്കെ അവന്റെ കൂടെ ഉള്ളത് കൊണ്ട ഓൻ ഇങ്ങനെ നശിച്ചു പോകുന്നത്… ”

പറഞ്ഞു തീർന്നതും ന്റെ ക വി ളിൽ ക നത്തിൽ എന്തോ ഒന്ന് കി ട്ടിയതും ഒരുമിച്ചായിരുന്നു… കുറച്ചു നേരത്തെക്ക് എനിക്ക് തീരെ ബോധം ഉണ്ടായിരുന്നില്ല..

വണ്ടും പൂമ്പാറ്റയും പിന്നെ പേരറിയാത്ത ഏതൊക്കെയോ കിളികളും തലയ്ക്കു ചുറ്റും പറന്നു നടപ്പുണ്ടായിരുന്നു… അവയെയെല്ലാം ഓടിച്ചു വിട്ടു തിരിച്ചു എന്നെ ബോധമണ്ഡലത്തിലേക്ക് കൊണ്ടു വന്നത് കലിപ്പന്റെ വാക്കുകൾ ആണ്…

“ഡീ കോ പ്പേ.. നീ എന്ത് കണ്ടിട്ടാ എന്റെ ചങ്കുകളുടെ നേരെ ചാടിയതു… അവരല്ലടി നിന്നെ പോലെ ഒരുത്തി തന്നെയാ എന്നെ ഈ അവസ്ഥയിൽ എത്തിച്ചത്..

അതിൽ നിന്നും എന്നെ കരകേറ്റാൻ നീ ഈ പറഞ്ഞ അവന്മാർ മാത്രേ ഉണ്ടായിരുന്നുള്ളൂ… മേലാൽ ഇവരുടെ നേരെ നീ സംസാരിക്കാൻ വന്നാൽ അന്ന് നിന്റെ അ വസാനം ആ യിരിക്കും.. കേ ട്ടോടി…. ”

കലിപ്പ് മാറാതെ അവൻ പിന്നെയും എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്.. ശബരി ഏട്ടനും പ്രജിത്ത് ഏട്ടനും കൂടി അവനെ അവിടെ നിന്നും വലിച്ചു കൊണ്ടു പോയി…ദാ… ഇത് തന്നെയാണ് ഞാൻ പ്രതീക്ഷിച്ചതും എനിക്ക് വേണ്ടി ഇരുന്നതും…

” ഡാ കിച്ച, നിനക്ക് എന്താ പറ്റിയത്…? ഇന്നുവരെ ഒരു പെ ണ്ണിന്റെ നേ രെയും നീ കൈ ഉ യർത്തിയിട്ടില്ല… നീ എന്താ ഇന്ന് കാണിച്ചതു.? ”

പ്രജിത്ത് അത് ചോദിച്ചപ്പോ ഞാൻ അവന്റെ നേരെ കലിപ്പിച്ചു ഒന്ന് നോക്കി..

” പിന്നെ… അവൾ നിന്നെയൊക്കെ ഇങ്ങനെ പറയുന്നത് കേട്ട് ഞാൻ മിണ്ടാതെ കയ്യും കെട്ടി നോക്കി ഇരിക്കണോ.. അതിനു ഈ കിച്ചൻ ഒന്നുകൂടി ജനിക്കണം… ന്റെ ഫ്രണ്ട്സിനെ കുറ്റം പറഞ്ഞിട്ട് ഒരുത്തിയും ഈ കോളേജിൽ വാഴണ്ട.. ”

അപ്പോഴാണ് ശബരി അവന്റെ അടുപ്പിലെ ഒരു ചോദ്യമായി വന്നത്…

” അല്ലടാ കിച്ചു… ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ…? നിനക്ക് ആ ദേവൂനെ ഇഷ്ടല്ലേ…?

അവൾക്കേന്താടാ ഒരു കുഴപ്പം..? നിന്റെ പഴയ കഥകൾ എല്ലാം അറിഞ്ഞിട്ടു തന്നെയല്ലേ അവൾ നിന്നെ പ്രണയിക്കുന്നതു.. ”

” ഡാ പു ല്ലേ… അവളുടെ കാര്യം ഒഴിച്ച് മറ്റു എന്ത് വേണമെങ്കിലും നീ പറഞ്ഞോ.. അവളുടെ പേര് കേൾക്കുമ്പോഴെ കലിപ്പ് എവിടുന്നാ വരുന്നതെന്ന് അറിയില്ല.. ”

” ഡാ… മതി നിന്റെ അഭിനയം… ഇപ്പോഴുള്ള കലിപ്പ് അവൾ ഞങ്ങളൊടു അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടല്ലേ…?

ഞാൻ കണ്ടതാ നിന്റെ കണ്ണുകൾ നിറയുന്നത്…. അതിന്റെ അർത്ഥം നിന്റെ മനസ്സിൽ അവളോട് ഒരിത് ഇല്ലേ എന്നല്ലേ..? ”

” ഒന്ന് പോയെടാ… ക്ലാസ്സ്‌ തുടങ്ങാറായി.. നീയൊക്കെ വരുന്നുണ്ടെങ്കിൽ വാ.. ഞാൻ പോകാ…”

” ഇപ്പൊ നീ പൊക്കോ… പക്ഷെ നിന്റെ ഉള്ളിലെ കള്ളത്തരം എന്നെങ്കിലും ഞങ്ങൾ പിടിക്കും.. കേട്ടോടാ ഡ്രാക്കുളെ…? ”

” അല്ല എന്താ എന്റെ പെങ്ങളുട്ടി ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുന്നതു..? ”

” ഒന്നുല്ല ശബരി ഏട്ടാ… അന്ന് കലിപ്പനായ ന്റെ കിച്ചേട്ടനെ സ്വന്തമാക്കാൻ വേണ്ടി ഞാൻ എന്തൊക്കെയാ ചെയ്തു കൂട്ടിയതെന്ന് ആലോചിച്ചതാ… ”

” ന്റെ പൊന്നു ദേവൂട്ടി … ഓഹ്… സോറി.. കലിപ്പന്റെ ദേവൂട്ടി അതൊന്നും വീണ്ടും ഓർമിപ്പിക്കല്ലേ…

അന്ന് നിനക്ക് അവനെ കിട്ടാൻ വേണ്ടിയാ നമ്മൾ ആ നാടകം കളിച്ചതെന്നൊക്കെ അറിഞ്ഞപ്പോൾ അവന്റെ കയ്യീന്ന് കിട്ടിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല…

പിന്നെ അവന്റെ മനസ്സിൽ നിന്നോട് എപ്പോഴോ ഒരു ഇഷ്ടം തോന്നിയത് ഞങ്ങളുടെ ഭാഗ്യം….

അതുകൊണ്ട് ഈ ഡ്രാക്കുള അന്ന് ഞങ്ങളെ വെറുതെ വിട്ടു.. വീണ്ടും അതൊക്കെ ഓർമിപ്പിച്ചു ഇടങേറാക്കല്ലേ.. ”

പ്രജിത്ത് ഏട്ടൻ തൊഴു കയ്യോടെ എന്നെ നോക്കി അത് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ചിരിച്ചു പോയി.. വർഷങ്ങൾക്ക് ശേഷം ഇന്ന് കലിപ്പൻ കിച്ചേട്ടൻ ഈ ദേവൂട്ടിയുടെ സ്വന്തമാണ്…

അല്ലെങ്കിലും ചങ്ക് പറിച്ചു സ്നേഹിക്കുന്നവരുടെ മുന്നിൽ നമ്മുടെ മനസ്സിലുള്ള കള്ളങ്ങൾ അധികം കാലം മറച്ചു പിടിക്കാൻ സാധിക്കില്ല…. നമ്മൾ പറയാതെ തന്നെ അവർ നമ്മളെ മനസിലാക്കും….

Scroll to Top