അമ്മ
രചന: Athira Rahul
::::::::::::::::::::::::::::
എന്റെ ലച്ചു എപ്പോഴും ആ ഫോണേൽ തോണ്ടികൊണ്ടിരിക്കാതെ ഒന്നിങ്ങു വന്നെടി.
പതിവുപോലെ അമ്മേടെ വിളി വന്നു…
ഒരു അൽപ്പം നേരം ഫോൺ എടുത്തോണ്ടിരുന്നാൽ അത് മാത്രം അമ്മ കാണും…
എന്തെങ്കിലും പണി ചെയ്താലോ അതൊന്നും കാണൻ ആരും ഉണ്ടാവില്ല… എന്തുചെയ്യാന…
ലച്ചു ഇങ്ങോട്ട് വരാൻ… നിന്നെയല്ലെടി ഈ വിളിക്കുന്നെ……?
ഹും ദ അടുത്ത വിളിയും വന്നു… ഇനി അങ്ങോട്ട് ചെന്നില്ലേൽ ഞാൻ എനിക്കുള്ള കുഴി തോണ്ടിത് പോലെ ആവും…
അങ്ങനെ മനസ്സിൽ അമ്മയെ പറ്റി ഓരോന്ന് പറഞ്ഞുകൊണ്ടാണ് ലച്ചു എന്നാ ലക്ഷ്മി,, ഗീത എന്നാ അവളുടെ അമ്മക്കരികിലേക്ക് ചെല്ലുന്നത്…
എന്താ അമ്മേ…. എന്തിനാ വിളിച്ചേ…??
ടി…. നീനക്ക് എപ്പോഴും ഈ കുന്ത്രണ്ടത്തെ തോണ്ടികൊണ്ടുനടന്നാൽ മതിയോ…?
എന്നെ ഒന്ന് സഹായിക്കാണെങ്കിലും നിനക് ഇങ്ങോട്ട് ഒന്ന് വന്നുകൂടെ…. എന്റെ ലച്ചു…
അത് എങ്ങനെയ ഫോൺ കിട്ടിയാൽ അവൾക്ക് പിന്നെ ഒന്നും വേണ്ട… വിശ്വേട്ടനോട് ഞാൻ പറഞ്ഞതാണ് ഇപ്പൊ ഫോണൊന്നും വേണ്ടെന്നു അതെങ്ങാനാ പറഞ്ഞാൽ കേൾക്കില്ലല്ലോ അച്ഛനും മോളും…,
അയ്യോ എന്റെ അമ്മേ… അമ്മക്കിപ്പോ എന്താ വേണ്ടത്… എന്തിനാ എപ്പോഴും ഇങ്ങനെ വിളിച്ചുകൂവുന്നത്…
ഞാൻ ഇപ്പൊ വിളിച്ചുകൂവിയതാണോ നിന്റെ കുഴപ്പം…?ഞാൻ അങ്ങനെ പറഞ്ഞത് അല്ല അമ്മേ…
മതി… മതി… നീ ഈ തുണിയൊക്കെ മടക്കിവച്ചേ…
അതിനാണോ എന്റെ അമ്മേ എന്നെ ഈ കൂക്കിവിളിച്ചത്…. ഈ ആനകാര്യത്തിന് ആയിരുന്നോ?
ഞാൻ വിചാരിച്ചു എന്തോ മല മറിക്കുന്ന കാര്യം അന്ന്.. ഇതൊക്കെ സിമ്പിൾ അല്ലെ എന്റെ ഗീതമേ… ഇതൊക്കെ എന്റെ അമ്മക്ക് ചെയ്യാവുന്നതേ ഉള്ളു… ഞാൻ ഇപ്പൊ വരുന്നേ….
ഡി മോളേ… പോവല്ലേ…. നീ ഇങ്ങു വന്നേ…
എന്താ അമ്മേ…?
അവൾ ചിണുങ്ങി ചോദിച്ചു…
നീ ഇവിടിരുന്നേ മുടിയൊക്കെ ചിടപിടിച്ചു കിടക്ക സൂക്ഷിക്കില്ല പിന്നെ എന്താ പറയാനാ..
എന്റെ പൊന്നമ്മേ എന്നെ ഇങ്ങനെ ശല്ല്യം ചെയ്യാതെ…. ഞാൻ ഒന്ന് റിലാക്‌സായിരുന്നോട്ടെ…
എന്തിനാ എന്നെ എപ്പോഴും ഇങ്ങനെ വിളിക്കുന്നത്…?
അത് പറഞ്ഞു ലച്ചു മുറിന്ന് ഇറങ്ങി പോയി… മകളുടെ വാക്കുകൾ കേട്ട് ആ അമ്മയുടെ മിഴികളിൽ നനവ് പടർന്നിരുന്നു…
മകളെ അൽപ്പനേരം അരികിൽ ഇരുത്തി വർത്താനം പറയാൻ ആ അമ്മ വല്ലാതെ കൊതിച്ചിരുന്നു, ഒറ്റ മകളായതുകൊണ്ട് അമിത വാത്സല്ല്യമാണ് അവർക്ക് മകളോട് അച്ഛൻ ബാലു വിദേശത്താണ്…
അതുകൊണ്ട് തന്നെ ലച്ചു സ്കൂളിൽ പോയി കഴിയുമ്പോൾ ആ അമ്മ അനുഭവിക്കുന്ന ഏകാന്തത പറഞ്ഞറിയിക്കാൻ കഴിയില്ല…
സ്കൂളിൽ നിന്നും വന്നുകഴിഞ്ഞാൽ ട്യൂഷൻ എന്നു പറഞ്ഞു പോവും… അതിനു ശേഷം വീട്ടിൽ ഇരുന്നുള്ള പഠിപ്പ്, പിന്നെ ഗീതയുടെ അടുക്കളപണി തിരുമ്പോ ലച്ചു ഉറക്കം പിടിച്ചിട്ടുണ്ടാവും…
അവളെ ഉണർത്താതെ മകളെ തലോടി അവർ ആശ്വാസം കണ്ടെത്തുകയായിരുന്നു…
അവർ കൂടുതൽ സ്നേഹിച്ചത് ഇരുട്ടിനെ ആയിരുന്നു ..
ഇരുൾ വീണലല്ലേ ആ മകൾക്ക് അമ്മയുടെ ചൂട് പകരനാവു…
അവധിദിനങ്ങളിലുള്ള സമയം വിട്ടിൽ ഇരിക്കില്ല അവൾ കൂട്ടുകാരുടെ കൂടെയോം ഒക്കെ ആവും……
മകളെ ഒന്ന് അരികിലിരുത്തി സംസാരിക്കാനും, അവളുടെ കളിചിരികൾ അസ്വതിക്കാനും ഒന്നും ഗീതക്ക് കഴിഞ്ഞിരുന്നില്ല…
ഒറ്റപെടലിലെ അവർ വല്ലാതെ ഭയന്നിരുന്നു.
അങ്ങനെ ഒരു അവധി ദിവസം…
മകൾ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകാനിറങ്ങി…
മോളേ എവിടെ പോവാ നിയ്…?
എന്റെ അമ്മേ ഞാൻ ഇപ്പൊ വരാം. ഞാൻ പാറുന്റെ വിട്ടിൽ പോവാ…
ഇപ്പൊ വരാന് പറഞ്ഞു പോകും വരുന്നതോ സന്ധ്യ ആകും, ഇന്ന് നീ എങ്ങും പോവണ്ട ഇവിടെ ഇരുന്ന മതി…
എന്താ അമ്മേ ഇതു എനിക്ക് ഒന്നും ചെയ്യാനുള്ള സ്വതന്ത്രിയം ഇല്ല..?
അച്ഛൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ… ഈ അമ്മ ഒന്നും ചെയ്യാൻ സമ്മതിക്കില്ല….
എന്തൊരു കഷ്ടം ആണിത്… അമ്മയ്ക്കും അച്ഛനോടൊപ്പം പോവരുതായിരുന്നോ… ഞാൻ ഇവിടെ നിന്ന് പഠിച്ചോളരുന്നല്ലോ…. അപ്പൊ എനിക്ക് ഫുൾ ഫ്രീഡം കിട്ടിയേനേമാരുന്നു .
ലച്ചു… എന്തൊക്കെയാ മോളേ ഈ പറയുന്നേ…,?
സത്യം ആണ് പറഞ്ഞത്.. അമ്മ പൊക്കോ അച്ഛന്റെ അടുത്ത്…
അവൾ ദേഷ്യത്തോടെ അതും പറഞ്ഞു നടന്നകന്നു
ലച്ചുവിന്റെ വാക്കുകൾ ആ അമ്മയുടെ മനസ്സിൽ വലിയൊരു നോവായി അവശേഷിച്ചു..
ലച്ചു പറഞ്ഞതുപോലെ ഗീത പോയി..
അച്ഛൻ ബാലൻ എത്തും മുന്നേ തന്നെ….
ബാലൻ വിദേശത്തു നിന്നും വന്നു…
വെള്ളത്തുണിയിൽ പൊതിഞ്ഞു നിലവിളക്കിന് കിഴിൽ കിടക്കുന്ന ഭാര്യയെ കാണാൻ…
തൊട്ടടുത്തു വിതുമ്പികരയുന്ന മകളെ ചേർത്തുപിടിച്ചു അദ്ദേഹം ഉരുകി തീർന്നു….
ഭാര്യയുടെ ചിതക്ക് തി കൊളുത്തി അദ്ദേഹം മകളെ ചേർത്തുപിടിച്ചു വിതുമ്പി കരഞ്ഞു…
ആ മകളോട് അച്ഛൻ പറഞ്ഞു…
മോളേ അമ്മക്ക് ക്യാൻസർ ആയിരുന്നു.. ആരും അറിയാതെ ഉള്ളിൽ കൊണ്ടു നടക്കുവാരുന്നു….
മോള് വിട്ടിൽ ഇല്ലാത്തപ്പോഴൊക്കെ മോള് പറഞ്ഞതോർത്തു കരയുമായിരുന്നത്രെ…
മോളേ എപ്പോഴും കാണാനും, സംസാരിക്കാനുമൊക്കെ ആരുന്നു അവൾ ഇവിടെ നിന്നോടൊപ്പം നിന്നത്.. മോള് ഇല്ലാത്തപ്പോൾ ഈ വിട്ടിൽ നിന്റെ അമ്മ ഏകാന്തത അനുഭവിക്കുവാരുന്നു മോളേ…
അച്ഛൻ പറഞ്ഞവാക്കുകൾ കേട്ട് ലച്ചു അമ്മയെ ഒരു തേങ്ങലോടെ ഓർത്തു…
അവസാനമായി അമ്മയോട് പറഞ്ഞ
വാക്കുകൾ ഓർത്ത് വിങ്ങിപൊട്ടി… അമ്മ ആയിരുന്നു അവൾക്കെല്ലാം.. അമ്മയില്ലാത്ത ആ വിട് അവൾക്ക് ഒരു തടവറ ആയിരുന്നു.
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയണം എന്നില്ലല്ലോ അല്ലെ…