നിനക്കായ് വീണ്ടും
രചന: Athira Rahul
:::::::::::::::::::::::::::
പേമാരി പെയിതൊഴിയാനായി കാത്തിരുന്നു…. പൂർവതികം ശക്തിയോടെ മഴ കൂടുന്നത് അല്ലാതെ ഒരൽപ്പം പോലും കുറയുന്നില്ല….
“പിന്നെ എന്തുചെയ്യാൻ”
മഴയേ ശപിച്ചുകൊണ്ട് ഞാൻ ബൈക്ക് എടുത്ത് പാഞ്ഞു… ഒരു നോക്ക് കാണാണമെന്ന പ്രതീക്ഷയിൽ അവൾക്കരികിലേക്ക് എൻ മനം കുതിച്ചു…
“കണ്മഷി എഴുതിയ കൺതടത്തിൽ മഴത്തുള്ളികൾ സ്ഥാനം പിടിച്ചിരുന്നു…. റോസാപുവിന്റെ ചുവപ്പുള്ള അദരങ്ങൾ… നുണക്കുഴി തെളിഞ്ഞ കവിൾതടം..
കണ്മുന്നിൽ നിന്ന് അവൾ മയുമ്പോൾ പ്രാണൻ അകലുന്ന വേദന… തന്റെ പ്രണയം അവളോട് പറയുവാൻ പല തവണ ശ്രമിച്ചെങ്കിലും, എനിക്ക് അതിന് കഴിഞ്ഞില്ല….
ഒരുപക്ഷെ തനിക് അവളോട് തോന്നിയ പ്രണയം അവൾക് എന്നോടില്ലെങ്കിൽ എന്റെ ഹൃദയം നിലക്കും.. അതുകൊണ്ടാവും അത് എനിക്ക് അവളോട് പറയാൻ കഴിയാത്തത്… ”
അവളുടെ ഓരോ നോട്ടവും എന്റെ ഹൃദയത്തെ ആകർഷിക്കുന്നു… തനിക്കു മേൽ പൊഴിയുന്ന മഴ പോലും അവളെ കുറിച്ചുള്ളതായിരുന്നു….. ”
ബസ്സ്റ്റോപ്പിൽ അവൾക്ക് മുഖമുഖം നിൽക്കുമ്പോഴും തന്റെ പ്രാണന്റെ പാതിയാണവളെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു…
ഒട്ടും പ്രതീക്ഷിക്കാതെ ആ നേരത്ത് അവൾ എന്റെ അരികിലേക്ക് നടന്നടുത്തു…
എന്റെ മിഴികളിലേക്ക് നിറക്കണ്ണുകളോടെ അവൾ നോക്കി. അവൾ ഉള്ളം കൈയിൽ മുറുകി പിടിച്ചിരുന്ന കടലാസ് എനിക്ക് നേരെ നീട്ടി….
ചീറിപ്പാഞ്ഞെത്തിയ ബസിന്റെ ഹോണടികേട്ട് അവൾ. തന്നോടൊന്നും മിണ്ടാതെ, മിഴികളിൽ നിന്നൊഴുകുന്ന മുത്തുമണികളെ തുടച്ചു നിക്കി ബസിൽ കയറി മഞ്ഞു……ആ നിമിഷം എന്റെ മിഴികൾ നിറഞ്ഞു കാരണം അറിയാതെ….
“എന്താണവൾ തന്റെ കയ്യിൽ തന്നത്??
എന്തിനാണവളുടെ മിഴികൾ നിറഞ്ഞത്??
തന്റെ ഇഷ്ടം അവൾ അറിഞ്ഞിട്ടുണ്ടാവുമോ?? ആ മനസ്സിൽ എന്നോട് വെറുപ്പ് തോന്നിയിരിക്കുമോ?? ”
അങ്ങനെ ഒരു നൂറായിരം ചോദ്യം എന്റെ മനസ്സിലേക്ക് ഒഴുകിയെത്തി…
നിന്ന നിൽപ്പിൽ തന്നെ ആ കത്ത് തുറന്നുവായിക്കുവാൻ എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു…
ആളൊഴിഞ്ഞ വഴിയോരത്തു ഒരു മറച്ചുവട്ടിൽ നിന്ന് ഞാൻ ആ കടലാസ് തുറന്നു….
കത്തിൽ കുറിച്ച ആദ്യ വരി തന്നെ എന്റെ മനസ്സിനെ കിഴടക്കി…
“മനുവേട്ടാ…. ”
മനുവേട്ടാ എന്നുള്ള അവളുടെ ആ വിളി എത്ര മാത്രം കേൾക്കുവാൻ കൊതിച്ചിരുന്നു ഞാൻ….
“മനുവേട്ടാ…. ”
എനിക്ക് മനുവേട്ടനെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്… ആ മനസ്സിലും ഞാനല്ലാതെ മറ്റൊരാളില്ലെന്ന് എനിക്ക് അറിയാം…
എന്റെ ഹൃദയം തുടിക്കുന്നത് മനുവേട്ടനുവേണ്ടി മാത്രം ആണ്.. ഈ ജന്മം എനിക്ക് മറ്റൊരാളെ സ്വീകരിക്കാൻ കഴിയില്ല… അച്ഛൻ എന്റെ വിവാഹം നടത്താൻ പോവാ…
എനിക്ക് അച്ഛനോടിത് പറയാനുള്ള ദൈര്യം ഇല്ല… മനുവേട്ടനെ മറക്കാനും എനിക്ക് ആവില്ല.. എന്തെങ്കിലും ഒന്ന് ചെയ്യണം, എനിക്ക് മനുവേട്ടനെ വേണം.. മറ്റൊരു ജീവിതം എനിക്ക് ഉണ്ടാവില്ല……
പ്രേതിക്ഷയോടെ…. മനുവേട്ടന്റെ മാത്രം അച്ചു…..”
കത്തിലെ വരികൾ എന്റെ മനസ്സിനെ വല്ലാതെ നോവിച്ചു… തന്നെ മാത്രം മനസ്സിൽ കൊണ്ടു നടന്ന പെണ്ണ്..
അവളോടുള്ള പ്രണയം ഞാൻ തുറന്നു പറയുന്നതും കാത്തിരുന്ന പെണ്ണ്,
അവളുടെ മിഴികൾ നിറഞ്ഞത് ഞാൻ കാരണം ആയിരുന്നുവോ….
അറിഞ്ഞിരുന്നില്ല പെണ്ണേ ഞാൻ നിന്റെ മനസ്സ്….
“കൈവിടില്ല ഞാൻ.. നെഞ്ചോട് ചേർത്ത് നിർത്തും ഇനി ഉള്ള കാലം ഞാൻ നീന്നെ”
അടങ്ങാത്ത സന്തോഷവും, വേദനയും ഒരുപോലെ തോന്നിയ രാത്രി…
അവളെക്കുറിച്ചൊരുക്കുമ്പോൾ മിഴികൾ ഈറനണിയുന്നു…
അവൾ തന്ന കത്ത് വീണ്ടും വീണ്ടും തുറന്നുനോക്കി, ആ വരികളിൽ അവളുടെ കണ്ണീരിന്റെ, കാത്തിരിപ്പിന്റെ, എന്നോടുള്ള പ്രണയത്തിന്റെ നനവ് ഉണ്ടായിരുന്നു….
രാത്രി ഏറെ ആയിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല… കണ്ണടക്കുമ്പോൾ കാണുന്നത് അവളുടെ മിഴികളിലെ കണ്ണുനിരിന്റെ നനവ് മാത്രം….
ക്ളോക്കിന്റെ സുചി കറക്കി നേരം വെളുപ്പിക്കാൻ പാഴ്ശ്രെമം നടത്തി, മാനത്തെ ചന്ദ്രനോട് താനപേക്ഷിച്ചു ഒന്ന് പിൻവാങ്ങുവാൻ, ഈ രാത്രി അവളും ഉറങ്ങിയിട്ടുണ്ടാവില്ല…
എന്നെ പോലെ വെറുകിനെ പോലെ നടക്കുകയാവും എന്റെ അച്ചുവും….
പതിവ് പോലെ പതിവിലും നേരത്തെ ഞാൻ ബസ്സ്റ്റോപ്പിൽ ചെന്ന് കാത്തുനിന്ന് അവൾക്കായി….
എന്നാൽ എന്റെ പ്രേതിക്ഷ തെറ്റി, കാണാൻ കൊതിയോടെ ഓടിവന്നിട്ട് നിരാശയിൽ തണുപ്പോയി ഞാൻ….
ബസ്സ്റ്റോപ്പിൽ നിൽക്കുന്ന അവളുടെ കൂട്ടുകാരിയോട് കാരണം തിരക്കിയപ്പോൾ. അറിഞ്ഞത് മനസ്സിനെ നോവിക്കുന്ന വാർത്ത ആയിരുന്നു…
“ഇന്നലെ അവൾ എനിക്ക് ആ കത്ത് തന്നത് അവളുടെ അച്ഛൻ കണ്ടിരുന്നു എന്ന വാർത്ത ”
“പിന്നെ മറ്റൊന്നും നോക്കിയില്ല എന്തിനും കൂടെ നിൽക്കുന്ന അച്ഛനോട് എല്ലാം തുറന്നു പറഞ്ഞു…
ഒരു നിമിഷം താമസിയാതെ അച്ഛനെയും കൂട്ടി “ശ്രീ നിലയത്തിലേക്ക്”
യാത്രയായി.. മാന്യമായിട്ട് അവളുടെ അച്ഛനോട് പെണ്ണ് ചോദിച്ചു… ”
എന്റെയും എന്റെ അച്ഛൻയും മാന്യമായിട്ടുള്ള പെരുമാറ്റവും, പെണ്ണ് ചോദിച്ചു വരാനുള്ള ദൈര്യവും കണ്ട് എല്ലാവരും ഞങ്ങളുടെ പ്രണയത്തെ അനുകൂലിച്ചു… മനസ്സൽ ആശിർവധിച്ചു…
ദിവസങ്ങൾ ഓരോന്നും ഇലകളായി കൊഴിഞ്ഞു… ഞങ്ങൾ കാത്തിരുന്ന ആ ദിനം വന്നുചേർന്നു…. സ്വപ്നത്തിന്റെയും, പരിശുദ്ധ പ്രേണയത്തിന്റെയും സാക്ഷത്കാരം….
“അങ്ങനെ അച്ചു മനുവിന് സ്വന്തം ആയി… മനുവേട്ടന്റെ സ്വന്തം അച്ചു ”
മണിയറയിൽ നാണത്താൽ മുഖം താഴ്ത്തി നിന്ന അവളുടെ മുഖമൊന്നുയർത്തി ഞാൻ…
നോക്കിയപ്പോൾ അവളുടെ മിഴികളിൽ നിന്നും അടരുന്ന തുള്ളികൾ എന്റെ മിഴികളെയും ഈറനണിയിച്ചു….
അവളെ തന്റെ മാ റോട് ചേർത്തു നെറുകയിൽ പ്രണയത്തിന്റെ ആദ്യ ചുംബനം നൽകി…..
“കെട്ട് കഴിഞ്ഞുള്ള നാലാം ദിവസം….
അവളോടൊപ്പം കൈകൾ ചേർത്ത് എന്റെ അച്ചുവിന്റെ വീട്ടിലേക്ക് യാത്രയായി… ”
അച്ഛനമ്മമാർക്കൊപ്പം രണ്ടു ദിവസം നിൽക്കട്ടെ എന്ന് കരുതി… ഞാനെന്റെ അച്ചുവിനെ അവളുടെ വീട്ടിലാക്കി ഞാൻ പോന്നു….
“ബൈക്ക് എടുത്തു വീട്ടിലേക്ക് വരും വഴി പെട്ടെന്ന് aയിരുന്നു ആ സംഭവം”
“ഒരു ലോറി നിയത്രണം ഇല്ലാതെ പാഞ്ഞു വരുന്നത് മാത്രമേ ഓർമ്മയുണ്ടായിരുന്നുള്ളു….ഇടക്ക് ശക്തിയില്ലാത്ത എന്റെ മിഴികൾ ഒന്ന് മെല്ലെ തുറന്നപ്പോൾ ഞാൻ കണ്ടത് എന്നിൽ നിന്നും ഞാനറിയാതെ ഒഴുകി പോകുന്ന എന്റെ ര ക്ത മായിരുന്നു…
അവിടെ എന്റെ മിഴികൾ അടഞ്ഞു…”
“അവസാനമായി ഞാൻ കണ്ടത് എന്റെ സ്വപ്നത്തിലെ നിറമില്ലാത്ത ഓർമ്മകൾക്ക്, പ്രാണന്റെ പ്രാണനായ എന്റെ അച്ചുവിന്റെ ചിത്രത്തിന് ഞാൻ നൽകിയ നിറം ര ക്ത ചുവപ്പ് “‘
റോഡരികിൽ ഓടികുടിയ ആൾക്കൂട്ടത്തിന്റെ സംസാരശബ്‍ദവും, ആംബുലൻസിന്റെ നിലവിളിയും,
ഡോക്ടർമാരുടെ വെപ്രാള ശബ്‍ദവും, എന്റെ കാതുകളിൽ വ്യക്തമല്ലാതെ മുഴങ്ങ്ങുന്നുണ്ടായിരുന്നു…
ഞാൻ മറ്റേതോ ലോകത്തിൽ നിന്ന് ഒക്കെയും കാണുന്നപോലെ തോന്നി….
“I. C. U. വിന്റെ വതുക്കൽ ഉറ്റവരും ഉടയവരും തേങ്ങികരയുന്നു…
മറ്റേതോ ലോകത്തെന്നപോലെ ഞാൻ കണ്ടു…
ഞാൻ കെട്ടിയ താലിയിൽ പിടിച്ച് എനിക്കായി കരയുന്ന എന്റെ അച്ചുവിനെ…
എന്റെ ജീവിതത്തിലേക്ക് ഞാൻ കൈപിടിച്ച് കയറ്റിയവൾ, ജീവിച്ചു കൊതിതീരും മുൻപ് പ്രാണൻ പിടയുന്ന വേദനയോടെ എനിക്കായി തേങ്ങുന്ന എന്റെ അച്ചു…
“മനസ്സ് അറിയാതെ മന്ത്രിച്ചു”
“സന്തോഷങ്ങൾ എല്ലാം നൽകി, ആഗ്രഹിച്ച പെണ്ണിനേയും നൽകി,
എല്ലാം ഒരു നിമിഷം കൊണ്ട് തകർത്ത് എന്റെ അച്ചുവിനെ വേദനയുടെ നിലയിലാക്കയത്തിൽ എത്തിച്ചു ശ്വാസം മുട്ടിച്ചു ഇല്ലാതാക്കിയത് എന്തിനു വേണ്ടി ആണ്..?
ഡോക്ടർ പുറത്തേക്ക് ചെന്നു. അവർ ചോദ്യങ്ങൾ ആയി ഡോക്ടർക്ക് ചുറ്റും കൂടി…
അച്ഛൻ എന്തെങ്കിലും ചോദിക്കും മുൻപ്. ഡോക്ടർ അച്ഛൻന്റെ കൈയ്യിൽ പിടിച്ച് സാവധാനം പറഞ്ഞു…
രക്ഷപ്പെടുത്താൻ ഞങൾ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും, പക്ഷെ എല്ലാം ഈശ്വരൻന്റെ കൈയിൽ അല്ലെ, പ്രാർത്ഥിക്കുക…..
നീറുന്ന മാനമോടെ എന്റെ അച്ചു ഡോക്ടറോഡ് ചോദിച്ചു…
“ഡോക്ടർ….”
എന്റെ.. എന്റെ.. മനുവേട്ടനെ എനിക്ക് ജീവനോടെ തരുമോ? ആ ശരീരത്തിൽ ജീവൻ മാത്രമേ ഉല്ലെങ്കിലും കുഴപ്പം ഇല്ല…
ജീവനോടെ… ജീവനോടെ…. എനിക്ക് എന്റെ മനുവേട്ടനെ തിരിച്ചു തരണേ….. പറഞ്ഞു എന്റെ അച്ചു പൊട്ടി കരഞ്ഞു….
എന്റെ അച്ചു പറഞ്ഞ ആ വാക്കുകൾ എന്റെ അലയടിക്കുകയായിരുന്നു…..
നിമിഷങ്ങൾ പൂ കൊഴിയും പോലെ കൊഴിഞ്ഞുപോയി….
നീണ്ട കുറെ മണിക്കൂറുകൾക്ക് ശേഷം…
I. c. u. വിന്റെ വാതിൽ തള്ളി തുറന്നു ഡോക്ടർ പുറത്ത് വന്നു…
കണ്ണുനീരാൽ കഴുകിയ മുഖവുമായി അമ്മയുടെ മടിയിൽ തലചായിച്ചു വിതുമ്പുംന്ന എന്റെ അച്ചുവിനോട് ഡോക്ടർ വന്നു പറഞ്ഞു….
“മനു കണ്ണു തുറന്നു…. ഇനി പേടിക്കാൻ ഒന്നുമില്ല ”
ആ വാക്കുകൾ എന്റെ അച്ചുവിന് പുതിയൊരു ജീവിതം നൽക്കുകയായിരുന്നു, പുതിയൊരു ഉണർവ് നൽകുകയായിരുന്നു…
തന്റെ ജീവൻ തിരികെ കിട്ടുകയായിരുന്നു….
“അവൾക്കായി അവൻ തിരിച്ചു വന്നു മരണത്തെപ്പോലും അതിജീവിച്ചുകൊണ്ട്”
“നിനക്കായ് വീണ്ടും പുനർജനിച്ചു” എല്ലാം കാണുന്ന ഈശ്വരന് നന്ദി…