മുഖത്തും കൈകാലുകളിലും അവൻ്റെ കൈവിരലുകൾ ഓടി നടന്നിടത്തു കൂടി തൻ്റെ കൈകളാൽ മെല്ലെ തലോടി. അവന്റെ കട്ടിലിൽ…

ഒറ്റ രാത്രി – രചന: ശാരിലി

അമ്മേ ഒന്നിങ്ങു വന്നേ…ചേച്ചിക്ക് പനിക്കുന്നുണ്ടെന്ന് തോന്നുന്നു. തല ചുട്ടുപൊള്ളുന്നു. രാവിലെ കിടക്ക പായയിൽ തല്ലുകൂടാൻ ചേച്ചീ എഴുന്നേൽക്കാതായപ്പോഴാണ് മീനു മാളുവിനെ കുലുക്കി വിളിച്ചത്. എന്നിട്ടും എഴുന്നേൽക്കാതായപ്പോഴാണ് കവിളിലൂടെ മെല്ലെ തലോടിയത്.

കണ്ണുകൾ നിറഞ്ഞൊഴുകിയതിൻ്റെ പാടുകൾ ഇരുവശത്തും ചെറുതായി കാണാമായിരുന്നു. അടുക്കളയിൽ നിന്ന് കൈ കഴുകി മുറിയിലേക്ക് ഓടി വന്ന രമണി മകളെ തട്ടി വിളിച്ചു. മാളൂ മോൾക്ക് എന്താ പറ്റിയെ…അനക്കമില്ലാതെ കിടക്കുന്ന അവളുടെ ചുണ്ടുകൾ എന്തോ പറയുവാനായി വിറക്കുന്നുണ്ട്.

അവളുടെ ചുണ്ടുകൾ ചെറിയ ശബ്ദത്തിൽ മന്ത്രിച്ചു…അകാശ് ഞാൻ…ഞാനറിയാതെ….

മുറിഞ്ഞുപോയ ആ വാക്കുകൾ കേട്ട് അമ്മയും മകളും പരസ്പരം മുഖത്തോടു മുഖം നോക്കി. ആ പേര് അവർ ഇതിനു മുൻപായി കേട്ടിരുന്നില്ല. രമണി തൊട്ടടുത്തിരുന്ന ജഗ്ഗീൽ നിന്നു കുറച്ചു വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തെളിച്ചു. അവൾ അമ്മേ എന്നു വിളിച്ചു കൊണ്ട് ഞെട്ടിയുണർന്നു.

മോളേ മാളു മോൾക്ക് എന്താണ് പറ്റിയതു…ശരീരം വിറക്കുന്നുണ്ടല്ലോ. പനിക്കുന്നുണ്ടോ…

കരഞ്ഞുകൊണ്ടു നിൽക്കുന്ന അമ്മയുടെ കണ്ണുകളിൽ നോക്കി കൊണ്ടവൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മേ…എനിക്ക് എന്തോ പേടി തോന്നുന്നു…

അമ്മ അവളുടെ മുടിയിഴകളിൽ തലോടികൊണ്ടു ആശ്വസിപ്പിച്ചു. എൻ്റെ മോൾക്ക് ഒന്നുല്ലാ….മോള് കിടന്നോ. അമ്മ ഒരു ചുക്കാപ്പിയിടട്ടെ…ഇന്നലെ മഴ നനഞ്ഞുതു കൊണ്ടാകും. കുറവില്ലേൽ നമുക്കാശുപത്രീല് പോകാം. അമ്മയോടൊപ്പം അടുക്കളയിലേക്ക് മീനുവും കൂടി നടന്നകന്നപ്പോൾ ഒറ്റക്കിരുന്ന അവളുടെ മനസ്സിലേക്ക് ഇന്നലെ നടന്ന സംഭവം ഒരിക്കൽ കൂടി ഓടിയെത്തി.

ആകാശിൻ്റെ ഒറ്റമുറിഫ്ലാറ്റിലേക്ക് കാലെടുത്തുവച്ചപ്പോൾ മാളു തൻ്റെ ഫോണിലെ അവസാനം വന്ന മെസ്സേജ് ഒരിക്കൽ കൂടി വായിച്ചു. മാളു, നിനക്ക് തീരുമാനിക്കാം. ഒരിക്കൽ ഒരിക്കൽ മാത്രം മതി. അവനുമായുള്ള അവസാന ആശയവിനിമയമായിരുന്നു അത്.

ഒരു പാട് തവണ ആലോചിച്ചെടുത്ത തീരുമാനം….ഇട്ടു മൂടാൻ പണം, സ്വപ്നം കാണാവുന്നതിനേക്കാളും വലിയ പേരും പ്രശസ്തിയും അവൻ്റെ കൂടെ ഒരിക്കൽ കിടന്നതു കൊണ്ട് തനിക്ക് ലഭിക്കാൻ പോകുന്ന സ്വർഗ്ഗതുല്യമായ ജീവിതം. അവളുടെ മനസ്സിനെ വേറെരു ലോകത്തേക്ക് കൂട്ടികെണ്ടു പോയി. അവൻ്റെ പടത്തിൽത്തന്നെ ഒരു നായികയാവാൻ സാധിക്കുക എന്നത് തനിക്ക് സ്വപ്നം കാണാവുന്നതിനപ്പുറമാണ്. ജീവിതകാലം മുഴുവൻ സമ്പാദിച്ചാൽ കിട്ടാത്തത്ര സമ്പാദ്യം…ഒരൊറ്റ രാത്രി കൊണ്ട്…

അവൻ്റെ വാഗ്ദാനങ്ങളിൽ അവൾ സ്വയം മറന്നു നിന്നു. എന്തുകൊണ്ടാണ് തനിക്ക് ചിന്തിക്കാൻ സമയമെടുക്കുന്നത്. ആരും അറിയില്ലന്നവൻ വാക്കു തന്നതല്ലേ…എല്ലാം കഴിഞ്ഞതിൻ്റെ ആത്മസംതൃപ്തിയിൽ അവൾ ആ കട്ടിലിൽ ചാഞ്ഞിരുന്നു. ശരീരത്തിലെ വിയർപ്പുതുള്ളികളെ ടർക്കി കൊണ്ടുതുടച്ചുനീക്കി.

മുഖത്തും കൈകാലുകളിലും അവൻ്റെ കൈവിരലുകൾ ഓടി നടന്നിടത്തു കൂടി തൻ്റെ കൈകളാൽ മെല്ലെ തലോടി. അവന്റെ കട്ടിലിൽ പൊതിഞ്ഞ ഷീറ്റ് അവളുടെ മേനിയ്ക്ക് ഒരു മൃദുവായ മറയായപ്പോൾ അവൾ തൻ്റെ സ്വപ്ന ലോകത്തായിരുന്നു.

വലിയ വീട്, ഇട്ടുമാറാൻ വില കൂടിയ വസ്ത്രങ്ങൾ, സ്വന്തമായി ഒരു കാറ്, അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു. ബെഡ്ഷീറ്റ് കൊണ്ടു ശരീരം മറച്ചുകൊണ്ട് കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു. ചുവന്നു തുടിച്ച അധരങ്ങളിൽ കൂടി നാവിനെ ഒരിക്കൽ കൂടി തഴുകി. അവൻ്റെ ഉമിനീരിൻ്റെ പുളിപ്പുരസം അവൾ വീണ്ടും രുചിച്ചറിഞ്ഞു.

ടേബിളിൽ പാതി കുടിച്ചു പത പറ്റിച്ചേർന്ന ബിയർ ഗ്ലാസ്സിലെ അവസാന തുള്ളിയും നിവിലേക്ക് ഇറ്റിറ്റു വീണപ്പോൾ ശരീരത്തിലെ വേദനകളിൽ ഒരു ചെറിയ ആശ്വാസം. മുറിയുടെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന കുപ്പികളുടെ ഒരു ശേഖരം അവളിൽ ചെറുതായൊരു പുളിപ്പു രസവും പുളിച്ചതും മങ്ങിയതുമായ മണം അവളുടെ മുക്കിലേക്ക് ഇടിച്ചു കയറി. അതിൻ്റെ ഗന്ധം അസഹ്യമായപ്പോൾ അവൾ ആ തുണിയുടെ ഒരറ്റം കൊണ്ട് മൂക്ക് മൂടി.

ഇരുണ്ട ജാലകങ്ങൾക്ക് മറയായിരുന്ന കർട്ടനുകൾ സൈഡിലേക്ക് തള്ളിയിട്ടപ്പോൾ മുറിയിലേക്ക് ചെറിയ ഒരു വെളിച്ചം പൊട്ടിപ്പുറപ്പെട്ടു. ഹാങ്കറിൽ തൂക്കിയിട്ട അവൻ്റെ ഡ്രസ്സും ബാത്ത് റൂമിൽ നിന്ന് കേൾക്കുന്ന വെള്ളത്തുള്ളികളുടെ ശബ്ദവും അവളുടെ നാണത്തിന് വീണ്ടും ശക്തിയാർജിച്ചു.

മേശയിലെ പുസ്തകങ്ങളുടെയും പേപ്പറുകളുടെയും കൂമ്പാരം അവൾ വീണ്ടും ശ്രദ്ധിച്ചു. താൻ വായിച്ചു കൂട്ടിയ അവൻ്റെ ജീവൻ തുടിക്കുന്ന കഥകൾ. സത്യം…ഇവൻ ഒരു പാട് നേരേത്തേ തന്നെ ഒരു തിരക്കഥാകൃത്ത് ആകേണ്ടവനായിരുന്നു. തുറന്നു കിടക്കുന്ന പുസ്തകത്താളിൽ ഒരിക്കൽ കൂടി കരസ്പർശം പതിഞ്ഞപ്പോൾ അതിൽ മുഴുവനും അക്ഷരങ്ങളായിരുന്നില്ല. അവൻ്റെ മനസ്സും ശരീരവും അതിലുടെ അവൾ തിരിച്ചറിയുകയായിരുന്നു.

പുസ്തകങ്ങൾ മറിച്ചു നോക്കുന്നതിനിടയിലാണ് കതകിൽ ആരോ മുട്ടുന്ന പോലെ തോന്നിയത്. തോന്നലായിരുന്നില്ല ആരോ മുട്ടുന്നുണ്ട്. ഭയന്നു വിറച്ചവൾ ബാത്ത് റൂമിനോട് ചേർന്നു നിന്നു കൊണ്ട് ആകാശിനെ വിളിച്ചു. വെള്ളത്തുള്ളികളുടെ ശബ്ദത്തോടൊപ്പം അവൻ്റെ മറുപടിയും ഒഴുകിയെത്തി.

മാളു, പേടിക്കേണ്ട. നീ കതകു തുറന്നോളൂ. അയ്യോ…

പറ്റില്ല ആകാശ്, പിറന്നപാടെയുള്ള നിൽപ്പാണ്. അവൾ നാണം കൊണ്ടു തല താഴത്ത്ത്തി കൊണ്ടു പറഞ്ഞു. ഹാങ്കറിൽ എൻ്റെ ടീ ഷർട്ട് കിടപ്പുണ്ട് വേണേച്ചാ അത് ഇട്ടോളൂ…അതു കേട്ടയുടൻ ആ ടീ ഷർട്ട് എടുത്ത് മാറോട് ചേർത്തു പിടിച്ചു. ആ ഷർട്ടിൽ അവൻ്റെ മണമുണ്ടായിരിക്കും. ആ ഗന്ധം ആസ്വദിച്ചവൾ ആവലിയ ടീ ഷർട്ട് ധരിച്ചു കൊണ്ട് കട്ടിലിൽ കിടന്ന ടർക്കിയും ഉടുത്തു കൊണ്ട് കതകു തുറന്ന് സൈഡിലേക്ക് അല്പം മാറി നിന്നു.

ഒരു നാൽപതു വയസ്സു തോന്നിക്കുന്ന ഒരു പുത്തൻ പണക്കാരൻ. ഗോൾഡൻ കളറിലുള്ള ജുബ്ബയാണ് വേഷം. കയ്യിൽ സ്വർണ്ണ ചങ്ങല. അതിൻ്റെ നേർ പതിപ്പ് കഴുത്തിലുമുണ്ട്…താൻ പറഞ്ഞു തുടങ്ങന്നതിനു മുൻപായി ആ മനുഷ്യനാണ് സംസാരിച്ചുകൊണ്ട് അകത്തേയ്ക്ക് കയറിയത്.

മിസ്സ് മാളവിക…

ഇരു കൈകളെ കൊണ്ടു മാറുമറച്ചു നിൽക്കുന്ന തന്നെ അയാൾ അടിമുടി നോക്കി കൊണ്ട് ചുണ്ടുകൾ കടിക്കുന്നുണ്ടായിരുന്നു. ആ ഒറ്റ മുറിയിൽ രക്ഷപ്പെടാൻ ഒരിടമില്ലായിരുന്നു. ആകെയുള്ള ബാത്ത് റൂമിൽ ആകാശ് കുളിക്കുകയായിരുന്നു.

വരൂ മാളവിക…ഏതോ മുൻ പരിചയമെന്നോണം അയാൾ തന്നെ ക്ഷണിച്ചു. എന്നെ മനസ്സിലായില്ല എന്നു തോന്നുന്നു. ഞാൻ നന്ദനവർമ്മ…സിനി ഫീൽഡിലുള്ളവരെല്ലാം വർമ്മ സാറേ എന്നു വിളിക്കും. അവൻ ആ തെമ്മാടി മാത്രം നന്ദേട്ടാന്നും അയാൾ ചിരിച്ചു കൊണ്ട് സ്വയം പരിചയപ്പെടുത്തി. അയാൾ സംസാരിക്കുമ്പോഴും കണ്ണുകളാൽ തന്നെ ചൂഴ്ന്നെടുക്കുകയായിരുന്നു.

സാർ ഒന്നു പുറത്തു നിൽക്കാമോ…ഞാനി വേഷം ഒന്നു മാറ്റിയിട്ട് വിളിക്കാം. തൻ്റെ അഭ്യർത്ഥന കേട്ടിട്ടയാൾ പൊട്ടിച്ചിരിച്ചു. അതിൻ്റെ ആവശ്യമുണ്ടോ കുട്ടി…ഞാൻ അന്യനൊന്നുമല്ല. അയാളുടെ വാക്കുകളിൽ ഒളിച്ചിരുന്ന നാനാർത്ഥങ്ങളെല്ലാം തൻ്റെ സമനില തെറ്റുന്ന തരത്തിലായിരുന്നു. കുളി കഴിഞ്ഞ് കതകു തുറന്ന് പുറത്തിറങ്ങിയ ആകാശിനെ കണ്ടപ്പോഴാണ് തനിക്ക് ജീവൻ തിരിച്ചുകിട്ടിയത്.

നന്ദേട്ടാ…നേരത്തേയാണല്ലോ…അവൻ അയാളോടു കുശലാന്വേഷണം നടത്തുന്ന വേളയിൽ മൂലയിൽ കിടന്ന തുണിയും കൂട്ടിപ്പിടിച്ചു അവൾ ബാത്ത് റൂമിലേക്ക് ഓടി. തിരിച്ചിറങ്ങിയപ്പോൾ ആ മുറിയിൽ ആകാശ് ഉണ്ടായിരുന്നില്ല. മദ്യ ഗ്ലാസ്സ് ചുണ്ടോടപ്പിച്ചു കൊണ്ട് ചിരിച്ചു കൊണ്ട് കട്ടിലിലിരിക്കുന്ന അയാളുടെ പുഞ്ചിരിക്കുന്ന മുഖം മാത്രമായിരുന്നു അവിടെ….

“ആകാശ്” തൻ്റെ ചുണ്ടുകൾ കണ്ണുകളെ വലയം വെച്ച് അയാൾക്ക് നേരെ മൊഴിഞ്ഞപ്പോൾ…അവൻ ഇന്നിനി വരില്ല. ഇന്ന് നമുക്കുള്ള രാത്രിയാണ്. ഭയന്നു വിളിച്ചു കൊണ്ട് വാതിൽക്കലിലേക്ക് ഓടിയ തനിക്ക് എതിരെയായി ഒരു കാവൽ ഭടനെപ്പോലെ അയാൾ ഇരു കൈകളെ കൊണ്ടു തടഞ്ഞു നിറുത്തി. അത് ശരിയാണോ മാളൂ…

എന്നെ ഒന്നും ചെയ്യരുതന്ന് കാലു പിടിച്ചു കരഞ്ഞപ്പോഴും അയാൾ പൊട്ടിച്ചിരിക്കുകയായിരുന്നു. ഓടി പിടിച്ചു കളിക്കുക എന്നത് എനിക്ക് വലിയ ഇഷ്ടമുള്ള കളിയാണ് എന്നുള്ള അയാളുടെ നർമ്മംകലർത്തിയുള്ള വാക്കുകകളാണ് മറുപടിയായി കിട്ടിയത്. ഒറ്റയടിവച്ച് പിറകിലോട്ട് മാറിയ തൻ്റെ കാലിൽ തടഞ്ഞത് കൂട്ടിയിട്ടിരിക്കുന്ന മദ്യക്കുപ്പികൾ ആയിരുന്നു.

ചിരിച്ചു കൊണ്ട് തൻ്റെ നേർക്കടുത്ത അയാളുടെ വയറ്റിലേക്കവൾ നിലത്തടിച്ചു പൊട്ടിച്ച കുപ്പിയുടെ അഗ്രഭാഗം കുത്തിയിറക്കുകയായിരുന്നു. സ്വയരക്ഷക്കു ചെയ്തു പോയതാണെങ്കിലും ചീറ്റിഞ്ഞെറിച്ച രക്തം കണ്ടപ്പോൾ അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെ ആ മുറിയടച്ച് പുറത്തിറങ്ങിയപ്പോൾ ആകാശിനെ അവിടെയാകെ അനേഷിച്ചിട്ടും കണ്ടത്തുവാനായില്ല. മൊബെൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.

ഇന്നിതാ ഇത്രയും സമയമായിട്ടും അവൻ്റെ ഒരു കോളു പോലുമില്ല. അവൾ ഫോണെടുത്ത് വീണ്ടും അവനെ വിളിച്ചു. ഇന്നലെ കേട്ട അതേ മറുപടി മാത്രം, പരിധിക്കു പുറത്താണ്…ഈശ്വരാ…അയാൾക്കു വല്ലതും സംഭവിച്ചു കാണുമോ…?

മുറ്റത്ത് ഒരു ജീപ്പിൻ്റെ ശബ്ദം കേട്ടാണ് ജനാലയിലൂടെ അവൾ എത്തി നോക്കിയത്. പ്രതീക്ഷിച്ചതു പോലെ നടന്നിരിക്കുന്നു….

ചുക്കുകാപ്പിയുമായി നിൽക്കുന്ന അമ്മയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ശബ്ദിക്കാൻ കഴിയാതെ അവരെകണ്ടമ്മ ഭയന്നിരിക്കുന്നു. അകത്തേക്ക് കയറിയ പോലീസുകാർ ചോദിക്കുന്നതിനു മുൻപായി താൻ അവരോടൊപ്പം ഇറങ്ങി നടന്നു. അമ്മയോട് ഒരു വാക്കു പോലും പറയാതെ…

ജീപ്പിൻ്റെ പിറകിലായി ആകാശിനോടൊപ്പം ചേർന്നിരിക്കുന്ന തന്നെ നോക്കി അമ്മയും മീനുവും നിറകണ്ണുകളോടെ അപ്പോഴും ആ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു, എന്താണ് സംഭവിച്ചതെന്നറിയാതെ…