അവർ എന്തിനാ ഭയക്കുന്നത് മോൻ വേറെ വീട്ടിൽ അല്ലേ ഞങ്ങളുമായി യാതൊരു ബന്ധവും ഇല്ലായിരുന്നല്ലോ…

രചന: ഷൈനി വർഗീസ്

ഏട്ടാ അപ്പുറത്തെ വീട്ടിലെ രമേശൻ്റെ വീട്ടിലെ കല്യാണമാണ് നാളെ .അവർ ഇവിടെ മാത്രം വിളിച്ചില്ല അപ്പുറത്തെ വീട്ടിലും ഇപ്പുറത്തെ വീട്ടിലും വിളിച്ചു..

അവർ പേടിച്ചിട്ടായിരിക്കും വിളിക്കാത്തത്

എന്തിനാ പേടിക്കുന്നത് ഏട്ടൻ വന്നിട്ട് ഒരു മാസം കഴിഞ്ഞില്ലേ

എടി അവരൊക്കെ ഓർത്തിരിക്കുന്നത് പ്രവാസികളാ കൊറോണ പടർത്തുന്നത് എന്നാ ഞാൻ വന്നിട്ട് ഒരു മാസം കഴിഞ്ഞു എൻ്റെ റിസൽട്ടും നെഗറ്റീവ് ആണ് എന്നിട്ടും അവർ ഭയക്കുന്നു.

ഏട്ടൻ ഗൾഫിൽ ആയിരുന്ന സമയത്ത് എന്തൊക്കെ ആയിരുന്നു പൈസക്ക് ആവശ്യം വന്നാലും എന്ത് ആവശ്യം വന്നാലും ഓടി വന്നിരുന്നത് ഇങ്ങോട്ടാ ഇപ്പോ അവർക്ക് ഒരാവശ്യം വന്നപ്പോ നമ്മളെ മറന്നു.

നിനക്ക് ഇപ്പോ എന്താ വേണ്ടത് അവരുടെ കല്യാണത്തിന് പോകണോ

അതല്ലടാ മോനെ അവളു പറയുന്നതിലും കാര്യമുണ്ട് എന്ത് കാര്യത്തിനും ഓടി വന്നിരുന്നത് ഇങ്ങോട്ടാ എന്നിട്ട് മോൻ വരുന്നതറിഞ്ഞപ്പോ മുതൽ പിന്നെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കീട്ടില്ല. മാസം ഒന്നു കഴിഞ്ഞില്ലേ വീടിൻ്റെ പടിക്കൽ വരുമ്പോ ഒറ്റ ഒരോട്ടമാ

അമ്മേ അവരെ പറഞ്ഞിട്ടും കാര്യമില്ല. കൊറോണയെ കുറിച്ച് മനുഷ്യരിൽ അത്രക്കും ഉണ്ട് ഭീതി.

മോനെ ഫോണിൽ കൂടി പകരുമോ കൊറോണ ഒന്നു വിളിച്ച് വിശേഷം പറയാൻ പാടില്ലേ മറ്റുള്ളവർ പറഞ്ഞാണ് രമേശിൻ്റെ കല്യാണ കാര്യം പോലും അറിഞ്ഞത്.

അത് സാരമില്ല അമ്മേ നിങ്ങള് രണ്ട് പേരും ആ വധു വരൻമാർക്ക് വേണ്ടി പ്രാർത്ഥിക്ക്.

ഒരു ദിവസം 50 പേർ വെച്ച് 2 ദിവസത്തെ പരിപാടി ആണന്നാ അറിഞ്ഞത് .തലേന്ന് അയൽപക്കത്തുള്ളവർക്കും പിറ്റേന്ന് ബന്ധുക്കൾക്കും evening പാർട്ടി രമേശൻ്റെ കൂട്ടുകാർക്കും

കൊറോണ എല്ലാം കഴിഞ്ഞ് കഴിയുമ്പോ ഇങ്ങോട് വരട്ടെ നല്ലത് പറയുന്നുണ്ട്

അമ്മ ഒന്നും പറയാൻ നിക്കണ്ട നമ്മളു സഹായിച്ച കണക്കും പറയണ്ട.

അതല്ല മോനെ അമ്മക്ക് ഒത്തിരി സങ്കടമുണ്ട് മോനോട് ഒന്നും പറഞ്ഞില്ലന്നേയുള്ളു

എന്താമ്മേ കാര്യം എന്തിനാ സങ്കടം

മോൻ ഗൾഫിൽ നിന്ന് വന്ന് നമ്മുടെ പഴയ വീട്ടിൽ ക്വാറൻ്റൈയിൽ ഇരുന്നപ്പോ എല്ലാവരും നമ്മളെ ഒറ്റപ്പെടുത്തി പാലുകാര് പാല് തരാതായി മീനുമായി വരുന്ന ആൾ വീടിൻ്റെ പടിക്കലെത്തുമ്പോൾ വണ്ടീടെ സ്പീഡ് കൂട്ടി മീൻ തീർന്നെന്ന് കള്ളം പറഞ്ഞു. എല്ലാവരാലും ഒറ്റപ്പെട്ട അവസ്ഥ

അതൊക്കെ തരണം ചെയ്തില്ലെ അമ്മെ. ഇനി അതും പറഞ്ഞ് സങ്കടപ്പെട്ടിട്ട് എന്താ കാര്യം

ഇനി മീൻ ചന്തയിൽ പോയി വാങ്ങിയാൽ മതി അതുപോലെ പാലും

നമ്മൾ അങ്ങനെ ചെയ്യുന്നത് ശരിയല്ല അവർ ഭയകൊണ്ടാണ് അങ്ങനെ ചെയ്തത് നമുക്ക് എല്ലാവരും എല്ലാ കാലത്തും വേണം.

അവർ എന്തിനാ ഭയക്കുന്നത് മോൻ വേറെ വീട്ടിൽ അല്ലേ ഞങ്ങളുമായി യാതൊരു ബന്ധവും ഇല്ലായിരുന്നല്ലോ

അത് അവർ മനസ്സിലാക്കാത്തതാ അവരുടെ പ്രശ്നം. അമ്മ പോയി നല്ലൊരു കട്ടൻ ഇട്ടോണ്ട് വന്നേ

വയസായ അപ്പയും അമ്മയും കൈകുഞ്ഞുമുള്ള എൻ്റെ വീടിൻ്റെ സുരക്ഷിതത്വം ഞാൻ നോക്കാതെ ഇവിടെ വന്ന് താമസിക്കില്ലാന്ന് ചിന്തിക്കാത്തവർ ആണ് ഈ നാട്ടുകാർ ഇവരെ പറ്റി അമ്മയോട് തർക്കിച്ചിട്ട് കാര്യമില്ല

രണ്ട് ദിവസം നീണ്ട നിന്ന കല്യാണം അടിപൊളിയായി നടന്നു evening പാർട്ടീടെ ഒച്ചയും ബഹളവും കാരണം ഇന്നലെ ഉറങ്ങാൻ പോലും പറ്റിയില്ല.

******************

ഏട്ടാ അറിഞ്ഞോ….?

എന്താടി…..?

രമേശൻ്റെ വീട്ടിൽ കല്യാണം കൂടാൻ വന്ന അവരുടെ ബന്ധുവിന് കൊറോണ സ്ഥിതികരിച്ചു.

ആണോ ആര് പറഞ്ഞു.

താഴ്ത്തെ വീട്ടിലെ മിനിയാ പറഞ്ഞത് ആരോഗ്യ പ്രവർത്തകർ വന്ന് കല്യാണം കൂടിയാ എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ

അതിന് ബന്ധുക്കൾ പിറ്റേന്ന് അല്ലേ വന്നത്

അല്ല അവർ തലേന്ന് മുതൽ അവിടെ ഉണ്ടായിരുന്നു.

തലേന്ന് പോയവരും പിറ്റേന്ന് വന്നവരും evening പാർട്ടിയിൽ പങ്കെടുത്തവരോടെല്ലാം നിരീക്ഷണത്തിൽ പോകാനും പറഞ്ഞു.

അത് കഷ്ടമായല്ലോ ക്വാറൻ്റൈയിനിൽ ഇരിക്കുക എന്ന് പറഞ്ഞാൽ അത്ര സുഖമുള്ള കാര്യമല്ല ഒരു തരം ഏകാന്തവാസമാണ്. അത് അനുഭവവിച്ചവർക്കേ അറിയു

എന്തായാലും അവര് കല്യാണം വിളിക്കാതെ ഇരുന്നത് നന്നായി അല്ലേൽ നമ്മളും നിരീക്ഷണത്തിൽ പോകേണ്ടി വന്നേനെ

അപ്പോ അവരോട് നന്ദിയല്ലെ പറയേണ്ടത്

അതെ

ഇപ്പോ നിൻ്റെ പരാതി തീർന്നല്ലോ…

****

ഇത് കൊറോണ കാലം ആണ് പ്രവാസികളിൽ നിന്ന് മാത്രമല്ല എവിടെ നിന്നും ആരിൽ നിന്നു വേണേലും Covid പകരാം ഗവൺമെൻ്റും ആരോഗ്യ വകുപ്പും തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക അനുസരിക്കുക

കല്യാണം വിളിച്ചില്ലേൽ പരിഭവിക്കണ്ട ഭാഗ്യമായി കാണുക കല്യാണം വധു വരൻമാരും അവരുടെ മാതാപിതാക്കളും മാത്രം പങ്കെടുത്ത് നടത്തുക. നിങ്ങൾ സുരക്ഷിതരാകാൻ നോക്കുക അതുപോലെ മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്യുക