മൂന്നാം ട്രിപ്പിലാണ് മ്മളെ മൊഞ്ചത്തിക്കുട്ടിയും വേറെ രണ്ട് മൊഞ്ചത്തിമാരും കല്യാണപ്പെണ്ണിന്റെ കൂടെ കഴിക്കാൻ വന്നത്

എൻ്റെ പ്രണയം – രചന: യൂസുഫലി ശാന്തിനഗർ

അയൽപക്കത്തെ വീട്ടിലെ കുട്ടിയുടെ കല്യാണ ദിവസമാണ് ഞാൻ അവളെ ആദ്യായിട്ട് കാണുന്നത്. പൊതുവെ എവിടെ കല്യാണത്തിന് പോവുമ്പോഴും ചെത്തി മിനുക്കി പോവുന്നദ് എന്തിനാണെന്ന് എല്ലാര്ക്കും അറിയാലോ.

കല്യാണവീട്ടിൽ ഒരുങ്ങിക്കെട്ടിച്ചെന്ന് പെൺകുട്ടികൾ ഭക്ഷണം കഴിക്കുന്ന ഏരിയയിൽ സജീവമാവ എന്നാ ചുമതല ഞങ്ങൾ യൂത്തന്മാർക്കുള്ളതാണ്. ഞാൻ ഏത് കല്യാണവീട്ടിൽ വീട്ടിൽ ചെന്നാലും വെള്ളം കൊടുക്കുന്ന റോൾ മാത്രേ ചെയ്യാറുള്ളൂ.

അത് വേറെയൊന്നും കൊണ്ടല്ല…കഴിക്കാൻ തുടങ്ങിയാൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ വെള്ളത്തിനായിരിക്കും…
ചിലവാവുന്ന കച്ചവടത്തിനേ പണ്ടേ ഞാൻ നിക്കാറുള്ളൂ..

ഫുഡിങ് തുടങ്ങി മൂന്നാം ട്രിപ്പിലാണ് മ്മളെ മൊഞ്ചത്തിക്കുട്ടിയും വേറെ രണ്ട് മൊഞ്ചത്തിമാരും കല്യാണപ്പെണ്ണിന്റെ കൂടെ കഴിക്കാൻ വന്നത്. ഈ വരവ് ഞാൻ മാത്രമല്ലട്ടോ കണ്ടത് അവിടെയുള്ള സകല ഫ്രീക്കന്മാരും പിന്നെ നാൽപത് പേരും ശിശ്യന്മാരും എല്ലാരും കണ്ടു. അവർ നാലുപേരും അറ്റത്തെ ടേബ്ളിൽ ഇരുന്നു.

അപ്പോഴേക്കും എല്ലാവരും ഒന്നുണർന് പ്രവർത്തിക്കാൻ തുടങ്ങി. ടേബ്ളിൽ ഷീറ്റുവിരിക്കലും കഴിക്കാൻ പ്ലേറ്റ് കൊടുക്കലും കുടിക്കാനുള്ള ഗ്ലാസ് കൊടുക്കലും അച്ചാറും ചോറും ചിക്കനും എല്ലാംകൂടി ടേബിളും നിറഞ്ഞു ടേബിളിന്റെ പരിസരവും നിറഞ്ഞു.

ഇതൊന്നും കല്ലാണപ്പെണ്ണ് വന്നിരുന്നത് കൊണ്ടൊന്നുമല്ല, കൂടെയുള്ള മൊഞ്ചത്തീസ് നെ കണ്ടിട്ടാണ്. ഇനിയാണ് കഥാനായകനായ എന്റെ ഊഴം ഞാൻ വള്ളപ്പാത്രവുമായി പതുക്കെ അവരുടെ ടേബിളും ലക്ഷ്യമാക്കി നടന്നു അടുത്തെത്താറായപ്പോഴേക്കും മറ്റൊരു വള്ളപ്പാത്രം എന്നെ മറികടന്നു അവരുടെ അടുത്തേക് .

ഞാൻ അവനെ ഒന്നുതടയാൻ പോലുമാവാതെ അവിടെത്തന്നെ നിന്നു. അവൻ എല്ലാവര്ക്കും വെള്ളം കൊടുക്കുന്നതും കണ്ട്…തെണ്ടികൾ… നാലു പെണ്ണുങ്ങളെ കണ്ടപ്പോ എന്തായിരുന്നു അവരുടെയൊക്കെ ആത്മാർത്ഥ ഹും…മനസ്സുകൊണ്ട് നന്നായിട്ട് ഒന്ന് പ്രാകി എല്ലാവരെയും ഞാൻ..

ഇനിയിപ്പോ എന്തുംപറഞ്ഞു ഞാൻ അവരുടെ അടുത്തേക്ക്പോവും എന്നായി പിന്നീട് എന്റെ ആലോചന. ഏതായാലും അവളെ അവിടെ ചെന്ന് നോക്കാൻ എന്റെ ചമ്മൽ എന്നെ സമ്മതിക്കുന്നില്ല. എന്നാൽ പിന്നെ ഇവിടുന്ന് ഒന്ന് നോകാം എന്നായി ചിന്ത..

അങ്ങനെ ഞാൻ ഒന്നു നോക്കി…വീണ്ടും വീണ്ടും നോക്കി. എവടെ…? ഓള് ഇങ്ങോട്ടെന്നല്ല ഇങ്ങോട്ടും നോക്കുന്നില്ല. നോട്ടം മുഴുവൻ ബിരിയാണിയിലേക്. ഇവിടൊരുത്തൻ മാറ്റിയൊരുങ്ങി നോക്കി നില്പുണ്ടെന്ന വിചാരം പോലുമില്ലാതെ അവൾ തിന്നുകൊണ്ടേരിക്കുന്നു..

ഇനിയും അങ്ങോട് ചെന്നില്ലെങ്കിൽ അവർ ഫുഡിങ് കഴിഞ് എഴുന്നേറ്റുപോവും അതുകൊണ്ട് അവിടെ ചെന്ന് രണ്ടുവാക് സംസാരിക്കാൻ നോകാം എന്നും വിചാരിച്ചു രണ്ടും കൽപിച്ചു ഞാൻ അവരുടെ അടുത്തേക് ചെന്നു..

അക്കൂട്ടത്തിൽ എനിക്ക് പരിജയം കല്യാണപെണ്ണ് മാത്രമേയുള്ളൂ. അതുകൊണ്ട് ആദ്യം അവളോട് സംസാരിച്ചിട്ട് മൊഞ്ചത്തിയിലേക്കെത്താം എന്നുവിചാരിച്ചു.

ഫാസിലാ…കുറച്ച് കൂടി കഴിച്ചോ, ഇനി ഇന്ന് അനക്ക് ഇനി കഴിക്കാൻ പറ്റില്ല എന്ന് പറഞ് ഒരു കോരി ബിരിയാണി അവളുടെ പ്ലേറ്റിലേക്ക് ഇട്ടുകൊടുത്തു (മണവാട്ടിയാണ് ഫാസില). മതി യൂസൂ.. ഇപ്പൊത്തന്നെ വയറു ഫുള്ളാണ്…

അല്ല ഇതൊക്കെ ആരാ…?

എന്റെ കൂട്ടുകാരികളാണ്.

എന്താഡി അവർക്കൊന്നും പേര് ഇല്ലേ…?

എന്തിനാപ്പൊ ഇജ്ജ് പേരൊക്കെ അറീണത്…?

വെറുതെ ഒന്ന് അറിഞ്ഞിരിക്കാലോ…

ആ ഇന്നാ ഞാൻ പറഞ് തരാം…

ഇജ്ജ് പറയണ്ട ഞാൻ ചോദിച്ചോളാം അവരോട്…ആദ്യം തന്നെ ഞമ്മളെ മൊഞ്ചത്തിക്കുട്ടിയോട് പേരുചോദിച്ചു…

എന്താ പേര്..? ലബീബ. എന്തിനാ പഠിക്കുന്നെ…? +1. എവിടെ വീട്…? പൂങ്ങോട്.

പടച്ചോനെ ഇനിയിപ്പോ എന്ത് ചോദിക്കും. ഒന്നും കിട്ടുന്നില്ലല്ലോ ഞാൻ സ്വയം മനസ്സിൽ പറഞ്ഞു…ഏതായാലും ലബീബാക്ക് മാത്രം കുറച് വെള്ളം കൊടുത്ത് ഞാൻ അവിടെന്ന് പോന്നു.

അപ്പൊ ഫാസില ഒരു ചോദ്യം…അല്ല അനക്ക് ഓളെ മാത്രം പരിചയപ്പെട്ടാമതിയോ ഇവരെ പരിചയപ്പെടണ്ടേ…?

ആ ഞാൻ അത് മറന്നടീ…ഇന്നാ ഇജ്ജ് ഓലീംകൂടി ഒന്ന് പരിചയപ്പെടുത്തിക്കൊണ്ട. അനക്ക് അറീലെ ഫാസിലാ…ഞാൻ പെണ്ണുങ്ങളെ മുഖത്തുപോലും നോകാറില്ലെന്ന്. പിന്നെ അന്റെ ഫ്രണ്ട്സായോണ്ട് ഒന്ന് പരിചയപ്പെടാം എന്ന് വിചാരിച്ചു വന്നന്നേയുള്ളൂ….

ആ…പിന്നെ അറിയാ…അറിയാം അന്നെ നിക്കറീലെ യൂസോ..എന്നും പറഞ്ഞ് അവൾ ഇടങ്കണ്ണിട്ട് എന്നെ ഒരു നോട്ടം…അവൾക്ക് കാര്യം മനസിലായിട്ടുണ്ടെന്ന് എനിക്ക് ആ നോട്ടത്തിൽ മനസ്സിലായി..

ഇങ്ങളും ഇവളുടെ ക്ലാസിലാണോ പഠിക്കുന്നത്…മ് അതെ…എങ്ങനെ സഹിക്കുന്നു ഇതിനെ…കിട്ടിയ അവസരത്തിൽ ഫാസിലാക്കിട്ടും ഒന്ന് താങ്ങി. എന്താ നിങ്ങളെ പേര്..എന്റെ പേര്..സഹല..ഓളെ പേര്…മാജിത…രണ്ടാളും പറയണ്ട ഉത്തരം സഹല ഒറ്റക്ക് പറഞ്ഞു.

ഈ സംസാരം കഴിഞ്ഞതും മ്മളെ ലബീബ…ഇങ്ങോട്ട് ഒരു ചോദ്യം….ഇങ്ങളെ പേരന്താ…? ഇതു കേട്ടതും ഞാൻ ഇടവും വലവും ഒന്നുനോക്കി ഏതെങ്കിലും കാക്കാമാര് അവിടെയുണ്ടോന്ന്…ഇല്ല ആരുമില്ല…അപ്പൊ ഇവൾ ഇങ്ങൾ എന്ന് വിളിച്ചത് എന്നെത്തന്നേയാണ്…

എന്റെ പേര്…യുസുഫലി…പക്ഷേ MA യൂസുഫലിയല്ല…കിട്ടിയ അവസരത്തിൽ ഒരു കോമടി അടിച്ചു നോക്കിയതാ, പക്ഷേ ചളിയായിപ്പോയി..

എന്താ ചെയ്യുന്നത്?..പടച്ചോനെ അടുത്ത ചോദ്യം…ഗൾഫിൽ പോവാൻ നിക്കാണ്…നമ്മുടെ നാട്ടിൽ ആരേലും ജോലി എന്താണെന്ന് ചോദിച്ചാൽ പറയത്തക്ക ജോലിയൊന്നും ഇല്ലെങ്കിൽ മറുപടി കൊടുക്കാൻ ഏറ്റവും നല്ല മാർഗമാണ് ഗൾഫിൽ പോവാനിരിക്കാണെന്ന് പറയുന്നത്…

സത്യം പറഞ്ഞാ അന്ന് ഒരു പണിയും ഇല്ലാതെ പഠിപ്പും നിറുത്തി തെണ്ടിത്തിരിഞ്ഞ് നടക്കായിരുന്നു…അടുത്ത ചോദ്യത്തിന് നിക്കാതെ കുറച്ച് കൂടി വെള്ളം ലബീബയുടെ ഗ്ലാസിൽ മാത്രം ഒഴിച്ച് കെടുത്ത് ഞാൻ അവിടന്ന് തടിയൂരി പോന്നു.

പോരുന്ന പോക്കിൽ ഒന്നു തിരിഞ്ഞ് നോക്കി നൈസായി ഒന്നു ചിരിച്ച് കൊടുത്തു. അന്നേരം അവളും എന്നെ നോക്കി ഒന്നു ചിരിച്ചു….ആ ചിരി കണ്ടപ്പോ എന്റെ മനസിൽ ചെറുതായിട്ട് ഒരു ഗ്രീൻ സിഗ്നൽ കത്തി…അവരുടെ ഫുഡിങ്ങ് കഴിഞ്ഞ് അവർ അവിടന്ന് എണീക്കുന്നത് വരെ എന്റെ കണ്ണ് ലബീബയുടെ മുഖത്തായിരുന്നു. 

ഇടക്ക് അവളുടെ കണ്ണ് എന്റെ മുഖത്ത് വരുന്നതും ഞാൻ കണ്ടു…ഒടുവിൽ കല്യാണ പെണ്ണിനോട് ഞാൻ കാര്യങ്ങൾ സൂചിപ്പിച്ചു…നിന്റെ അവിടത്തെ കാട്ടിക്കൂട്ടൽ കണ്ടപ്പഴേ എനിക്ക് കാര്യം മനസിലായിക്കണ് യൂസോ…

ടീ.. ഓളെ സ്വഭാവം എല്ലാം എങ്ങനെയുണ്ട് നല്ലതാണോ…സ്വഭാവത്തിന് കുഴപ്പമൊന്നുമില്ല…അല്ല നീ കാര്യാമായിട്ടാണോ അവളെ നോക്കുന്നത്. അല്ലാതെ തമാശക്ക് ആരേലും ഒരു പെണ്ണിനെ നോക്കോടി പോത്തേ..എന്തോ കണ്ടപ്പോ ഒരു ഇഷ്ടം തോന്നി. നല്ല കുട്ടിയാണല്ലേ.

നീ എങ്ങനേലും ഒന്ന് സൂചിപ്പിക്ക് അവളോട് എന്റെ കാര്യം..എന്തിനാ ഞാൻ സൂചിപ്പിക്കുന്നത് അനക്ക് തന്നെ നേരിട്ട് പറഞ്ഞൂടെ…എനിക്ക് എന്തോ ഇപ്പോയുള്ള ധൈര്യം അവളുടെ മുന്നിൽ ചെല്ലുമ്പോ ഉണ്ടാവില്ല അതാണ് പ്ലീസ്….മ്.. ഞാൻ നോക്കട്ടെ…മതി ഇത് കേട്ടാമതി മുത്തേ…അങ്ങനെ അവൾ ലബീബയോട് എല്ലാ കാര്യവും പറഞ്ഞു…

അതിനു ശേഷം ഞങ്ങളും പരസ്പരം സംസാരിച്ചു കാര്യങ്ങൾ തുറന്ന് സംസാരിച്ചു…പിന്നെ പതിയെ പതിയെ ഞങ്ങൾ പരസ്പരം പ്രണയിച്ചു തുടങ്ങി….അവളിന്ന് degree first year പഠിക്കുന്നു. ഇന്നെന്റെ എല്ലാമെല്ലാമാണ് എന്റെ ലബീബ….ഇന്നേക്ക് ഞങ്ങൾ പ്രണയം തുടങ്ങിയിട്ട് 2 വർഷം കഴിഞ്ഞിരിക്കുന്നു.

ഈ രണ്ടു വർഷത്തിനിടയിൽ ഒരുപാട് പിണക്കവും ഇണക്കവും എല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും ഞങ്ങൾ ഇന്നും പരസ്പരം മനസിലാക്കി സ്നേഹിച്ച് സ്നേഹിച്ച് കൊണ്ടേയിരിക്കുന്നു.