നഷ്ടം ~ രചന: മെർലിൻ ഫിലിപ്പ്
”സോറി അഞ്ജലി ഈ ഓഡിഷനിൽ നിന്ന് നിങ്ങൾ പുറത്തായിരിക്കുന്നു ”
അഞ്ജലിയുടെ ഹൃദയം പിടഞ്ഞു .അമർത്തി പിടിച്ചിരുന്ന മിഴികൾ ഏത് നിമിഷവും പൊട്ടിയൊഴുകുമെന്ന അവസ്ഥയിലായി അവൾ .
”മോഡലിംഗ് ഒരു കല കൂടിയാണ് അവിടെ സൗന്ദര്യം മാത്രം പോരാ മറ്റുള്ളവരെ ആകർഷിക്കുന്ന രീതിയിലുള്ള എന്തെങ്കിലും വേണം . സാരമില്ല നെക്സ്റ്റ് ടൈം നോക്കാം ”
ഇന്റർവ്യൂ ചെയ്ത അഡ്വെർടൈസിംഗ് കമ്പനിയിലെ മാനേജർ അവൾക്ക് നേരെ കൈനീട്ടി . മനസ്സില്ലാ മനസ്സോടെ അഞ്ജലി അയാൾക്ക് കൈകൊടുത്തു .
ഇവിടെ നഷ്ടപെട്ടത് തന്റെ പ്രതീക്ഷകളാണ് .ജീവിതമാണ് അവൾ സ്വയം പിറുപിറുത്ത് കൊണ്ട് ക്യാബിനിൽ നിന്ന് പുറത്തേക്കിറങ്ങി
അതെ ഫ്ലോറിലുള്ള കോഫിഷോപ്പിൽ ചെന്നിരുന്നു പൊട്ടിക്കാരയണമെന്നുണ്ടായിരുന്നു .പക്ഷെ കോഫി ഷോപ്പിലെ ജീവനക്കാർ കാണുമെന്ന ചമ്മലിൽ കണ്ണീരിനെ കടിഞ്ഞാണിട്ട് വെച്ചു .
പെട്ടെന്നൊരു നിമിഷം അഞ്ജലിയിരിക്കുന്ന ടേബിളിൽ തന്റെ കസേരയ്ക്ക് എതിർവശത്തായി ഒരാൾ വന്നിരുന്നത് . 32 വയസ്സ് തോന്നിക്കും കാണാൻ സുന്ദരനും .
”എന്തുപറ്റി അഞ്ജലി ഓഡിഷനിൽ നിന്ന് ഔട്ടായോ ”
അഞ്ജലി ആശ്ചര്യത്തോടെ അയാളെ നോക്കി
”സാറിന് എന്നെ ”
”ഇത് എന്റെയും കൂടി കമ്പനി ആണെടോ . ഞാൻ കമ്പനിയുടെ ഡയറക്ടർ ആണ് ശ്യാം സാമുവൽ ”
അഞ്ജലി ചെറിയൊരാശ്വാസമെന്ന മട്ടിൽ അയാളോട് സംസാരിച്ചു
”പുറത്തായി സാർ . എന്റെ അവസാന പ്രതീക്ഷയായിരുന്നു ഇത് . ഇതിലെങ്കിലും സെലക്ട് ആയില്ലെങ്കിൽ അച്ഛനെന്റെ കല്യാണം നടത്തും. പിന്നെ ഞാൻ കണ്ട സ്വപ്ങ്ങൾക്കെല്ലാം തിരശീല വീഴും ”
സങ്കടം പറഞ്ഞതും കടിഞ്ഞാണിട്ട് വെച്ച കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും ഒഴുകാൻ തുടങ്ങി . ശ്യാം അവളുടെ കയ്യിൽ പിടിച്ചു
”ഹാ ഇങ്ങനെ കരയല്ലടോ .ഞാനല്ലേ പറയുന്നത് .എല്ലാം ശരിയാക്കാം ”
ശ്യാം അവൾക്ക്നേരെ തന്റെ കർചീഫ് നീട്ടി .അഞ്ജലി അതുവാങ്ങി കണ്ണീർ ഒപ്പി
”തന്റെ സ്വപ്നമല്ലേ ഇന്ത്യ മൊത്തം അറിയപ്പെടുന്ന മോഡലാകണമെന്ന് .ആ സ്വപ്നം ഞാൻ സാധിച്ചു തരാം ”
അഞ്ജലി സന്തോഷത്തോടെ ശ്യാമിനെ നോക്കി . രണ്ട് കയ്യും പൊക്കി തൊഴുതു
”ബട്ട് വൺ കണ്ടീഷൻ ”
”എന്താണ് സാർ ”
”ഈ ഒരു ആഡിൽ അഭിനയിച്ചാൽ നീ സൗത്ത് ഇന്ത്യ മൊത്തം അറിയപ്പെടും . അങ്ങനെ ഒരു സഹായം ഞാൻ ചെയ്യുമ്പോൾ അഞ്ജലി തിരിച്ചുമൊരു സഹായം എനിക്കും ചെയ്യേണ്ടേ ”
”ഞാൻ എന്ത് സഹായമാണ് ചെയ്യേണ്ടത് സാർ ”
”സിമ്പിൾ .ഞാനിപ്പോൾ എന്റെ ഫ്ലാറ്റിലേക്ക് പോകാണ് ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാൽ തിരിച്ചു വരും താൻ വരണം കൂടെ നമുക്ക് ഒരുമിച്ചു എന്ജോയ് ചെയ്യാം ”
ശ്യാമിന്റെ സംസാരം കേട്ടതും അഞ്ജലി ദേഷ്യത്തോടെ കസേരയിൽ നിന്നെഴുന്നേറ്റു
”സോറി സാർ അതിന് എന്നെ കിട്ടില്ല ”
ശ്യാം കസേരയിൽ നിന്നെഴുന്നേറ്റു
”ഹേയ് അഞ്ജലി ബീ കൂൾ .താൻ സ്വപ്നം കണ്ട ജീവിതം നേടിയെടുക്കണമെങ്കിൽ ചില വിട്ടു വീഴ്ചകൾക്ക് തയ്യാറാകണം .അങ്ങനെ ചെയ്താൽ തനിക്ക് നല്ലൊരു ലൈഫ് കിട്ടും പ്രശസ്തി ,പണം അങ്ങനെ എന്തും .ഇനി ഞാൻ പറഞ്ഞത് ഇഷ്ടായില്ലെങ്കിൽ നേരെ വീട്ടിലേക്ക് പൊക്കോ എന്നിട്ട് കണ്ട കോന്തനെ കെട്ടി അവന്റെ അടുക്കളയിൽ ശിഷ്ടകാലം ജീവിക്ക് .
ഇനി ഇഷ്ടമായാൽ ആ കാണുന്ന ഓഡികാറിലേക്ക് കയറിയിരുന്നോ എന്റെ ഫ്ലാറ്റിൽ നിന്ന് എഗ്രിമെന്റ് എഴുതും ഒപ്പം ഒരുലക്ഷം രൂപയുടെ അഡ്വാൻസ് ചെക്കും ”
ഇതും പറഞ്ഞു ശ്യാം കോഫിഷോപ്പിൽ നിന്നിറങ്ങി പോയി .അഞ്ജലി എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയി
”എന്റെ ദൈവമേ എന്ത് ചെയ്യും വീട്ടിൽ പോയാൽ എന്റെ മോഡലിംഗ് കരിയറിന് ഷട്ടർ വീഴും .അയാളോടൊപ്പം പോയാൽ മോഡലിംഗ് ജീവിതം തിരിച്ചു കിട്ടും പക്ഷെ ഇത്ര നാൾ കാത്തുവെച്ച കന്യകത്വം നഷ്ടപ്പെടും . എന്താ ചെയ്യുക ”
അഞ്ജലി സങ്കടത്തോടെ കണ്ണടച്ചു നിന്നു .ധൈര്യം സംഭരിച്ചു പല്ലുകൾ തമ്മിൽ കടിച്ചു പിടിച്ചു
”ആഗ്രഹിച്ച ജീവിതത്തിന് വേണ്ടിയല്ലേ രണ്ടും കൽപിച്ചു അയാളുടെ കൂടെ പോകുക തന്നെ ”
അവൾ വേഗം കോഫി ഷോപ്പിൽ നിന്നിറങ്ങി. കാറിനകത്തിരുന്ന് കൊണ്ട് ശ്യാം അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .അഞ്ജലി ചുറ്റുപാടും പേടിയോടെ വീക്ഷിച്ചു
”ഭാഗ്യം ആരും കണ്ടില്ല ”
അവൾ വേഗത്തിൽ കാറിന്റെ പുറകിലത്തെ ഡോർ തുറന്ന് അകത്തുകയറി
ഇത് കണ്ടതും ഒരു കള്ള ചിരി പാസ്സാക്കി ശ്യാം കാർ സ്റ്റാർട്ടാക്കി
*********************
നീളത്തിലൊരു നെടുവീർപ്പിട്ടുകൊണ്ട് ശ്യാം അവളുടെ ദേഹത്ത് നിന്നെഴുന്നേറ്റു . ബെഡിൽ കിടന്ന പുതപ്പെടുത്ത് അഞ്ജലി തന്റെ ശരീരം മറച്ചു . പതിയെ തലപൊക്കി അഴിച്ചിട്ട മുടി പുറകിലേക്കായി ഒതുക്കികെട്ടി മേശപ്പുറത്ത് കിടന്ന സിഗരറ്റ് ചുണ്ടത്ത് വെച്ച് ശ്യാം കത്തിച്ചു
”എഗ്രിമെന്റ് എഴുതുന്നില്ലേ ”
അഞ്ജലിയുടെ സംസാരം കേട്ടതും ശ്യാം പൊട്ടിച്ചിരിച്ചു
”എന്ത് എഗ്രിമെന്റ് ”
അവളുടെ ഹൃദയം തകർക്കാൻ ശേഷിയുള്ള മറുപടിയായിരുന്നു ശ്യാം കൊടുത്തത് . അഞ്ജലി പുതപ്പ് വലിച്ചു തോളെല്ലിന് അല്പം താഴേക്കായി കെട്ടി
”നിങ്ങളല്ലേ എന്നെ മോഡലാക്കാമെന്ന് പറഞ്ഞത് ”
ശ്യാം വീണ്ടും അട്ടഹസിച്ചു അഞ്ജലി അവന്റെ മുൻപിലെത്തി
”ചിരിക്കാതെ പറയടോ ”
”എടി പെണ്ണെ അതിന് ഞാനാ കമ്പനിയുടെ മാനേജർ ഒന്നുമല്ല .മാനേജരുടെ ഡ്രൈവറാണ് ”
അഞ്ജലി ഞെട്ടിത്തരിച്ചു
”അവിടെ നിന്ന് പുറത്താക്കുന്ന പെൺകുട്ടികളെ ഓരോന്ന് പറഞ്ഞു ഞാൻ വശീകരിക്കും ഈ ഫ്ലാറ്റിലേക്ക് കൊണ്ട് വരും കൂടെ കിടത്തും പറഞ്ഞയക്കും ”
സങ്കടവും ദേഷ്യവും അഞ്ജലിയുടെ മുഖത്തേക്ക് ഇരച്ചുകയറി
”എടാ ദുഷ്ടാ നിന്നെയെല്ലാം വിശ്വസിച്ചതാ എനിക്ക് പറ്റിയ തെറ്റ് ”
”അതെ . പെണ്ണിന്റെ ശരീരം സ്വന്തമാക്കാൻ പല തന്തയില്ലായ്മയും കാണിക്കും ഞാൻ ”
ശ്യാം ആങ്കറിൽ തൂക്കിയ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് 500രൂപയുടെ രണ്ട് നോട്ടെടുത്ത് അവൾക്ക് നേരെ നീട്ടി
”ഇന്നാ നിന്റെ ജോലിക്കുള്ള കൂലി ”
അഞ്ജലി കൈപ്പത്തിയുയർത്തി ശ്യാമിന്റെ മുഖത്തടിച്ചു. അടി കിട്ടിയതും ശ്യാം അരിശത്തോടെ അവളെ നോക്കി . പിന്നെ തലങ്ങും വിലങ്ങും പൊതിരെ അവളെ തല്ലാനൊരുങ്ങി
അഞ്ജലി വേദനയോടെ ആ തല്ലുകൾ ഏറ്റുവാങ്ങി ശ്യാം അവളെ മെത്തയിലേക്ക് തള്ളിയിട്ടു
അഞ്ജലി പൊട്ടികരയാൻ തുടങ്ങി . ആങ്കറിൽ കിടന്ന ഷർട്ട് തോളിലേക്കിട്ട് ശ്യാം ബട്ടൻസ് ഓരോന്നായി ഇടാൻ തുടങ്ങി
”കാശ് വേണ്ടെങ്കിൽ വേണ്ട എഴുന്നേറ്റ് പോകാൻ നോക്ക് കൊച്ചെ പിന്നെ ഇവിടെ കിടന്ന് സത്യാഗ്രഹമിരിക്കാൻ നോക്കണ്ട ഇതെന്റെ ഫ്ലാറ്റല്ല. ആ പരിചയക്കാരൻ സെക്യൂരിറ്റിക്ക് 2000 രൂപാ കൊടുത്ത് വാടകയ്‌ക്കെടുത്തതാ ”
ശ്യാം റൂമിൽ നിന്നും ഇറങ്ങിപ്പോയി .അഞ്ജലി തലയിണയെ കെട്ടിപിടിച്ചു നിർത്താതെ കരയാൻ ശ്രമിച്ചു .
”എന്ത് മണ്ടത്തരമാണ് താൻ ചെയ്തത് . ഒരാളെ കണ്ണടച്ചു വിശ്വസിച്ചിട്ട് തന്റെ ശരീരം കാഴ്ച്ച വെച്ചിരിക്കുന്നു അവസാനം മാനവും പോയി ആഗ്രഹിച്ച ജോലിയും കിട്ടിയില്ല ”
അവൾ പതിയെ മെത്തയിൽ നിന്നെഴുന്നേറ്റു. ആ നിമിഷം ഫോൺ ശബ്ദിക്കാൻ തുടങ്ങി. അച്ഛനാണ് വിളിക്കുന്നത്. അഞ്ജലി മിഴികൾ തുടച്ചു, ചുമച്ചു കൊണ്ട് തന്റെ ശബ്ദത്തിന് കനം വരുത്തി,കണ്ണീർ കടിച്ചു പിടിച്ചു കൊണ്ട് അവൾ ഫോണെടുത്തു
”ഹലോ അച്ഛാ ”
”എന്തായി ഇന്റർവ്യൂ ”
”പതിവ് പോലെ തന്നെ അച്ഛന്റെ മകൾ തോറ്റു പോയി ”
കടിച്ചമർത്തിയ കണ്ണീർ ആ നിമിഷം പൊട്ടിയൊലിച്ചു അവൾ നിർത്താതെ കരയാൻ തുടങ്ങി
”ഇനി കിടന്ന് മോങ്ങിയിട്ട് എന്താടി കാര്യം വേഗം ഇങ്ങോട്ട് വരാൻ നോക്ക് വൈകുന്നേരം തൃത്താലക്കാർ നിന്നെ കാണാൻ വരുന്നുണ്ട് ”
”ഉം വരാം അച്ഛാ ”
”വേഗം വാ ”
”ഉം ”
അവൾ ഫോൺ കട്ട് ചെയ്തു.ആ ഒരു നിമിഷം ആത്മഹത്യ തോന്നലുകൾ അഞ്ജലിയുടെ മനസ്സിൽ വന്നു ഒപ്പം സ്വയം കുറ്റപ്പെടുത്തലും
”തെറ്റും ശരിയും ഏതാണെന്ന് മനസ്സിലാക്കാനുള്ള പ്രായം തനിക്കുണ്ട് എന്നിട്ടും തെറ്റ് പറ്റി, വലിയ തെറ്റ് .ഒരിക്കലും ശരീരം വെച്ച് കളിക്കാൻ പാടില്ലായിരുന്നു അത് പണയപ്പെടുത്തി ജോലി മോഹിക്കാൻ പാടില്ലായിരുന്നു ”
ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവും തന്റെ മുൻപിലില്ലെന്ന് മനസ്സിലാക്കിയ അഞ്ജലി പുതപ്പ് മടക്കി ഫാനിൽ കെട്ടിത്തൂക്കി ജീവനൊടുക്കി
ഒരുനിമിഷത്തെ എടുത്ത് ചാട്ടം കൊണ്ട് ശരീരം പണയവസ്തുവാക്കിയ അഞ്ജലിക്ക് നൽകേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു ..
ശുഭം