പ്രണയം ~ രചന: Uma S Narayanan
Icu വിൽ മയക്കത്തിൽ നിന്നു അരുൺ പതിയെ ആയാസപ്പെട്ട് കണ്ണുതുറന്നപ്പോൾ ചുറ്റും നിറയെ ലൈറ്റ് എന്തൊക്കെയോ മരുന്നുകളുടെ രൂക്ഷഗന്ധം മൂക്കിൽ തുളച്ചു കയറി.. തലക്ക് ആകെ പെരുപ്പ് ..
താനെവിടെയാണ് കിടക്കുന്നത് കൈകൾ ബെഡിൽ പരതി നോക്കി കൈയിൽ ട്രിപ്പ് കിടക്കുന്നു കണ്ണു കൊണ്ടു ചുറ്റും നോക്കി തൊട്ട് അപ്പുറം ബെഡിൽ ആരോ മുഖത്തു മാസ്ക് വച്ചു കിടക്കുന്നു ഓക്സിജൻ സിലണ്ടറിന്റ മുരൾച്ച കാതിൽ വന്നു പതിച്ചു ഹോസ്പിറ്റൽ റൂം ആണല്ലോ തനിക് എന്താണ് പറ്റിയത്..ഓർത്തെടുക്കാൻ അവൻ ശ്രമിച്ചു..
കോളേജ് വിട്ടു വീട്ടിലേക് ബൈക്ക് ഓടിച്ചു പോകുന്നു പെട്ടന്നാണ് ഫോൺ അടിച്ചത് ഫോൺ എടുത്തു നോക്കിയതെ ഓർമ്മയുള്ളൂ എതിരെ ഒരു ലോറി പിന്നെ ഒന്നും ഓർമ്മ കിട്ടുന്നില്ല….
“അമ്മേ “
അവൻ അലറി വിളിച്ചു…അരുണിന്റെ കരച്ചിൽ കേട്ട് നേഴ്സ് ഓടിവന്നു..
“ആഹാ അരുൺ കണ്ണു തുറന്നോ “
“സിസ്റ്റർ ഞാൻ എവിടെയാണ് എനിക്കെന്താ പറ്റിയത് “‘
“പേടിക്കണ്ട ഇതു ഹോസ്പിറ്റലിൽ icu ആണ് “
“എന്താ സിസ്റ്റർ എനിക്ക് പറ്റിയത് “
അതിനു മറുപടി നഴ്‌സിന്റെ പിന്നിൽ നിന്ന ഡോക്‌ടറുടെ ആണ്.. പറഞ്ഞത്.
“ഒന്നുമില്ല അരുൺ ചെറിയ ഒരു ആക്സിഡന്റ്.കണ്ണ് തുറന്നല്ലോ ഇനി റൂമിലേക്കു പോകാം “
അവൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു.കഴിയുന്നില്ല വലിയ ഒരു ഭാരം വച്ച പോലെ ശരീരം അനങ്ങുന്നില്ല..
“എഴുന്നേൽക്കണ്ട അരുൺ സിസ്റ്റർ അരുണിനെ റൂമിൽലേക്ക് മാറ്റിക്കോളൂ”
ഡോക്ടർ ചാർട്ട് എഴുതി നഴസിന്റെ കൈയിൽ ഏൽപ്പിച്ചു..
“സിസ്റ്റർ യൂറിൻ ബാഗ് ഇടക്കിടെ മാറ്റാൻ ശ്രമിക്കണം പിന്നെ ഈ ഇൻജെക്ഷൻ മുടങ്ങാതെ സമയയത്തു കൊടുക്കണം “
“ശരി ഡോക്ടർ “
“ഡോക്ടർ ഞാൻ ഇവിടെ കിടന്നിട്ടു എത്ര ദിവസം ആയി “
“ഇവിടെ എത്തി പതിനാലാം ദിവസം. അരുൺ ഹാപ്പി ആയി ഇരിക്കു മുകളിൽ ഒരാളുണ്ട് എല്ലാം ശരിയാകും”
ഡോക്ടർ അവന്റെ പുറത്തു തട്ടി ..
റൂമിൽ എത്തിയപ്പോൾ കൂട്ടുകാരും അച്ഛനും അമ്മയും ബന്ധുക്കളും നില്കുന്നു നഴ്‌സുമാരും കൂട്ടുകാരും കൂടി താങ്ങി എടുത്തു അരുണിനെ ബെഡിൽ കിടത്തി…
അവൻ എല്ലാവരെയും ഒന്ന് നോക്കി കൂട്ടുകാരും വീട്ടുകാരും ആകെ എന്തൊക്കെ കുശു കുശുപ്പ് ഇവർക്ക് ഇതെന്ത് പറ്റി അമ്മയെ നോക്കിയപ്പോൾ അമ്മ വിങ്ങിപൊട്ടി അനിയത്തി രുദ്രയെ കെട്ടിപിടിച്ചു കരയുന്നു ..
“അമ്മേ “
അവൻ വിളിച്ചു അവന്റെ വിളി അവരുടെ കരച്ചിലിന്റെ ശബ്ദം കൂട്ടുകയാണ് ഉണ്ടായത്..
അച്ഛനാണെങ്കിൽ ജനലിൽ കൂടി പുറത്തേക് നോക്കി നിക്കുന്നു..
“ഡാ വിപിൻ രാമു നിങ്ങൾ എങ്കിലും എന്തെകിലും പറ ഇതെന്താ ഞാൻ ചത്തു പോയിട്ട് ഇല്ലല്ലോ പിന്നെ ഇങ്ങനെ കിടന്നു കരയാൻ മാത്രം “
“അത് അരുൺ “
വിപിൻ വിക്കി വിളിച്ചു..
“ഡാ നിയെങ്കിലും പറയ്യ് എന്താ പ്രശ്നം “
“അരുൺ നീ വിഷമിക്കരുത് “
“ഇല്ല കാര്യം പറ “
വിപിൻ പെട്ടന്ന് എല്ലാവരുടെയും മുഖത്തു നോക്കി പിന്നെ പതിയെ പറഞ്ഞു.
“ഡാ നിനക്ക് ഇനി എണീൽക്കാൻ പറ്റില്ല”
” എന്താടാ വിപിൻ പറയുന്നത് നീ “
അരുൺ പെട്ടന്ന് എണീറ്റു നോക്കാൻ ശ്രമിച്ചു ഇല്ല തന്റെ ശരീരം പൊങ്ങുന്നില്ല.
“അമ്മേ “
അവൻ വേദന കൊണ്ടു വിളിച്ചു അരക്ക് താഴെ മരവിപ്പ് അവന്റെ ശരീരം ആകെ തളർന്നു ഒരുനിമിഷം കണ്ണിൽ ഇരുട്ട് കേറി. ശരീരം വലിഞ്ഞു മുറുക്കി കഴുത്തിൽ കിടക്കുന്ന ട്രക്കിയോസ്റ്റമി ട്യൂബ് ഇളകി.. പിന്നെ പതിയെ വിപിന്റെ കൈയിൽ മുറുകെ പിടിച്ചു.. കണ്ണടച്ചു.. അവന്റെ ചെന്നിയിൽ കൂടെ കണ്ണുനീർ ഒഴുകി..
അത് കണ്ടു സരസ്വതിഅമ്മയും രുദ്രയും വിതുമ്പലോടെ മുഖം പൊത്തി കരഞ്ഞു
അല്പം കഴിഞ്ഞു അവൻ കണ്ണ് തുറന്നു
“ഏയ് എന്തിനാ നിങ്ങൾ കരയുന്നത് എനിക്കൊന്നുമില്ല അതൊക്കെ പതിയെ മാറും നിങ്ങൾ എല്ലാം ഇല്ലേ കൂടെ.”
അരുണിന്റെ വാക്കുകൾ എല്ലാവർക്കും കൂടുതൽ സങ്കടമാണ് ഉണ്ടാക്കിയത്
ദിവസങ്ങൾ കടന്നു പോയി വർഷങ്ങളും അരുൺ ഇപ്പോൾ വിഷമം എല്ലാം മറന്നു അവന്റെ കാലുകളായി എല്ലാത്തിനും അവന്റെ കൂട്ടുകാർ ഉണ്ട് കൂടെ കുഞ്ഞു പെങ്ങൾ രുദ്രയും എവിടെയും അവനെയും കൊണ്ടു മാത്രമേ അവന്റെ പ്രിയപ്പെട്ട കൂട്ടുകാർ വിപിനും രാമുവും പോകാറുള്ളൂ വീട്ടിൽ ഇരുത്തി നിരാശയുടെ ഇരുട്ടറയിൽ കഴിയാൻ വിപിൻ അവനെ വിട്ടില്ല നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും അരുൺ വീൽചെയറിൽ നിറസാന്നിധ്യമായി..
ഫേസ്ബുക് സൗഹൃദ കൂട്ടയ്മകളൊന്നും അരുണിന്റെ ഇഷ്ടങ്ങളുടെ പട്ടികയില്‍ പെട്ടിരുന്നില്ല , എങ്കിലും മരുന്നിന്റെയും പുസ്തകങ്ങളുടെയും മണമുള്ള അവന്റെ പ്രിയപ്പെട്ട മുറിയില്‍ ലാപ്ടോപിനു മുന്നില്‍ വേദന മറന്ന് അവനിരിക്കുമായിരുന്നു ആരുമില്ലാത്തപ്പോൾ..
പുസ്തകങ്ങളും സോഷ്യൽ മീഡിയയും ആയിരുന്നു ആ സമയം അവന്റെ കൂട്ടു
ഒരു ദിവസം ഫേസ്ബുക്കിൽ അവൻ എഴുതിയ പോസ്റ്റിൽ കമന്റ് ഇട്ട അന്നയുടെ മെസ്സേജ് അവനെ താടിയെത്തി… അരുണിന്റെ പോസ്റ്റ് കണ്ടു ആരാധികയായിരുന്നു അന്നാ..
ലാപ്ടോപ് സ്ക്രീനിലേക്ക് നോക്കി; ഇരുനിറമുള്ള മുഖത്തു വിടർന്ന കണ്ണുകളുള്ള അന്നയുടെ മുഖം.കണ്ടു.. കളഞ്ഞു പോയതെന്തോ തിരികെ കിട്ടിയത് പോലെ തോന്നി.അവൻ ആ മുഖത്ത് തന്നെ ഉറ്റു നോക്കി തനിക്കു പരിചിതമല്ലാത്ത ഒരു വിഷാദ ഭാവം ആ മുഖത്ത് നിഴലിച്ചിട്ടുണ്ടെന്ന് അവനു തോന്നി..
പതുക്കെ അവളുടെ മെസേജുകൾ അവനൊരു പുതിയ ഉണർവ് നൽകി
അവിടെ അന്നയ്ക്ക് അരുണിനോട് പ്രണയം ജനിക്കുകയായിരുന്നു ഇപ്പോള്‍ അവളുടെ സ്വപ്നങ്ങളിലും ചിന്തകളിലും ഒരേ ഒരു മുഖം മാത്രമേയുള്ളൂ , അരുൺ..
അരുണിന്റെ അവസ്ഥയോ അവന്റെ വിലക്കുകളോന്നും അന്നയുടെ പ്രണയത്തിനെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല വിപിനെ കൊണ്ടു തന്റെ വിവാഹം ഉറപ്പിച്ചു എന്ന് കൂടെ പറഞ്ഞു നോക്കി അത് കഴിഞ്ഞു രണ്ടു ദിവസം അവളുടെ വിവരം ഒന്നും കണ്ടില്ല അവനും വല്ലാത്ത വിഷമം ആയി..
പിറ്റേന്ന് രാവിലെ അവളുടെ മെസ്സേജ് ഉണ്ടോ നോക്കി ഇരിക്കുമ്പോൾ അമ്മ ആരോടോ സംസാരിക്കുന്നത് കേട്ടാണ് അരുൺ വീൽചെയർ ഉരുട്ടി പുറത്തേക്ക് വന്നത് പുറത്തു വിപിൻ നിൽക്കുന്നു കൂടെ ബാഗ് തൂക്കി ഒരു പെൺകുട്ടിയും അവനു പെട്ടന്ന് അവളെ മനസ്സിലായി അന്നാ.
“അരുണേട്ടാ “
അവൾ ഓടി വന്നു അവന്റെ കൈ പിടിച്ചു
“അന്നാ നീ ഇവിടെ “
“എന്താ എനിക്ക് കാണാൻ വന്നുകൂടെ “
“അതല്ല അന്നാ നീ ഒറ്റക്കാണോ ഇത്ര ദൂരെ നിന്ന് വന്നത്.”
“അതെ ഞാൻ ഒറ്റക് വിപിൻചേട്ടനെ വിളിച്ചു ബസ്റ്റാന്റ്ൽ വന്നു ഇവിടെ എത്തിച്ചു.. ഇനി ഞാൻ പോകില്ല എനിക്ക് അരുണേട്ടൻ മാത്രം മതി “
“അയ്യോ മോളെ വേണ്ട ഇതു ശരിയാവില്ല നിന്റെ ജീവിതം ആണ് പോകുന്നത് അവനു വേണ്ടി “
“ഇല്ല അമ്മേ ഞാൻ ഇനി പോകില്ല എല്ലാം തീരുമാനിച്ചു ആണ് പോന്നത് “
“മോളുടെ വീട്ടുകാർ പ്രശ്നം ആക്കി വരും മോളെ ഞങ്ങൾ പാവങ്ങാളാ കേസ് കൂട്ടം ഒന്നും വയ്യ മോളെ “
അരുണിന്റെ അച്ഛൻ പറഞ്ഞു
“അച്ഛൻ പേടിക്കണ്ട ഞാൻ ഇനി പോകില്ല അവർ വന്നാലും ഇനി അരുണേട്ടന്റെ ഒപ്പം മാത്രം ആണ് എന്റെ ജീവിതം.
“അന്നാ നീ വാ എനിക്ക് ചിലതൊക്കെ പറയാൻ ഉണ്ട് “
അരുൺ അവളോട് പറഞ്ഞു
“അരുണേട്ടൻ വയ്യാത്ത കാര്യങ്ങൾ പറയാൻ അല്ലെ ജീവിതം മുഴുവൻ വീൽചെയറിൽ ആണെന്ന് എനിക്ക് അറിയാം അതിൽ കൂടുതൽ എനിക്ക് ഇനിയൊന്നും കേൾക്കണ്ട എല്ലാം എനിക്കു അറിയാം ഇതാണ് എന്റെ വഴി
അരുണേട്ടൻ മാത്രം മതി എനിക്ക്.. “
അവളോട് ഇനി എന്ത് പറഞ്ഞിട്ട് കാര്യം ഇല്ല എന്നവർക്ക് ബോധ്യമായി. പിന്നെ താമസിച്ചില്ല പിറ്റേന്ന് തന്നെ ചെറിയ ചടങ്ങിൽ അരുൺ അന്നയുടെ കഴുത്തിൽ താലി കെട്ടി..
“ഏട്ടാ അപ്പൊ ഇനി ഞങ്ങൾ വേണ്ടേ ചേച്ചി മതി അല്ലെ “
അരുണിന്റെ മുടിയിൽ തലോടി രുദ്ര ചോദിച്ചു
അരുണോന്നു ചിരിച്ചു അന്നയെ നോക്കി
“മതിട്ടോ ഏട്ടാ നോക്കിയത് … അധികം നോക്കിയാല്‍ ചേച്ചി പേടിച്ചുപോകും. “
രുദ്ര അന്നയുടെ കവിളിൽ നുള്ളി പറഞ്ഞു
“എല്ലാവരും വേണം മോളെ ഇനി എനിക്ക് നിങ്ങൾ ഉള്ളു… “
അത് പറഞ്ഞു അന്നാ അരുണിന്റെ വീൽചെയർ ഉരുട്ടി അവരുടെ റൂമിലേക്ക് നടന്നു… അവരുടെ ലോകത്തേക്ക് അന്നയുടെ ആ മഹനീയ പ്രണയം അവിടെ പൂവണിയുകയായിരുന്നു.. കൂടെ വിധി തളർത്തിയ അരുണിന്റെ ജീവിതവും.. .
NB ഹൃദയം കൊടുത്തു അറിഞ്ഞുള്ള പ്രണയം എന്നെന്നും നിലനില്കും ആരെയും ചതിക്കാനായി ഫേസ്ബുക് മെസഞ്ചറിൽ മെസ്സേജ് ചെയ്തു ആരും പ്രണയിക്കരുത് പ്രണയം മരിക്കുന്നില്ല .ഓർമ്മകൾ ഉള്ളിടത്തോളം പ്രണയത്തിനു മരണമില്ലെങ്കില്‍ ഹൃദയം കൊടുത്തു പ്രണയിക്കുന്നവര്‍ക്കും !!!!!