ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് വീണ്‌പോകുമോ എന്ന് ഭയന്നാവാം രണ്ടു കൈകള്‍ കൊണ്ടും അവര്‍ ഓട്ടോയുടെ കമ്പികളില്‍ പിടിച്ചിരുന്നു…

വാർദ്ധക്യം ~ രചന: ബദറുൽ മുനീർ

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു…..

ജുമാ നിസ്കാരം കഴിഞ്ഞു എല്ലാവരും വീട്ടിൽ എത്തി….

പതിവിലേറെ തിരക്കുള്ള ദിവസം….

ഭക്ഷണംഎല്ലാവർക്കും വിളബി കൊടുത്തു ഉമ്മ എന്നോടായി പറഞ്ഞു എന്റെ കുട്ടിക്ക് ഇന്ന് പോകണോ…..

വേണം ഉമ്മച്ചി എത്ര ദിവസം ആയി ഇക്കാ ഇന്നലെയും വിളിച്ചിരുന്നു എന്നെ….

ഷുക്കൂറിന്റെ മദ്റസ എല്ലാം പോകുന്നു ഉമ്മ

സ്കൂൾ മാത്രം അല്ലെ ഒഴിവ്….

സൂറ അനക് ഇന്ന് തന്നെ പോകണോ ഉപ്പ ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുബോൾ ചോദിച്ചു….

വേണം ഉപ്പ ഒരുപാട് ദിവസം ആയില്ലേ വന്നിട്ട്…

നീ ഒറ്റക് പോകേണ്ട സൂറ ഉപ്പാക് തീരെ വയ്യ പിന്നെ കുഞ്ഞാണി ആണേൽ ഇന്ന് ഉച്ചക്ക് ശേഷം കുറച്ചു ജോലി ഉണ്ട് അത് ആണ്…

ഓനെ ബുദ്ധിമുട്ട് ആകേണ്ട ഉപ്പ ഞാൻ പോയ്കോളാം ഒറ്റക്…..

ഉമ്മ പറഞ്ഞു കുടുതല്‍ വൈകാന്‍ നില്‍ക്കണ്ട. വല്ല ഓട്ടോയും പിടിച്ചു പോയ്കോളു….

ബസ്സുകാത്തു നിന്നാല്‍ വൈകും.

വേണ്ട ഉമ്മാ ഞാൻ ബസ്സിൽ പോയ്കോളാം സൂറ പറഞ്ഞു…

നീ ഒറ്റക് ഷുക്കൂർ ഇല്ലേ ഉമ്മ ഞാൻ പോയ്കോളാം…

അന്ന് ബസ്സ്‌റ്റോപ്പില്‍ കുടുതല്‍ ആരേയും കണ്ടില്ല….

ഇനി അങ്ങോട്ട്‌ പോയാൽ ഉമ്മയുടെ കാര്യങ്ങൾ ആലോചിച്ചാൽ ആകെ ഭ്രാന്ത് പിടിക്കും….

ഇക്കാക നാട്ടിൽ ഉണ്ടെങ്കിൽ ഒരു പ്രശ്നം ഇല്ല ഗൾഫിൽ പോയ അന്ന് മുതൽ തുടങ്ങി അമ്മായിമ്മ പോര്….

ഇക്കാക് സ്നേഹം ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല അജ്സ്റ്റ് ചെയ്തു പോകുന്നു….

ഓരോന്ന് ചിന്തിച്ചു സൂറ ബസ്സ്‌ സ്റ്റോപ്പിൽ അങ്ങനെ നിൽക്കുബോൾ ആണ് അവൾ അത് ശ്രെദ്ധിച്ചത്…

താടിയില്‍ കൈ വെച്ചിരിക്കുന്ന ഒരു വയോവൃദ്ധ….

കാലത്തിന്റെ പരിണാമങ്ങള്‍ അവരുടെ മുഖത്തെ മുറി വേല്‍പിച്ച പോലെയുണ്ട്….

ശോഷിച്ച കൈകാലുകള്‍. ഒരായുസിന്റെ വേദന തളം കെട്ടി നില്‍ക്കുന്ന കണ്ണുകള്‍….

കറുത്ത കാലുള്ള വലിയ കണ്ണട അവരുടെ മെലിഞ്ഞ മുഖത്തിന്‌ വിരൂപമായി അവള്‍ക്കു തോന്നി….

അവള്‍ അടുത്ത് ചെന്നിട്ടും ഭാവ വെത്യാസങ്ങള്‍ ഒന്നും ഇല്ലാതെ അവര്‍ ഇരിപ്പ് തുടര്‍ന്നു…

ബസ്സ് വരാന്‍ ഇനിയും വൈകും അവൾ ചിന്തിച്ചു…

അവള്‍ ചോദിച്ചു “ഉമ്മാമക്ക് എങ്ങോട്ടാണ് പോകേണ്ടത് ..?“

ചോദിച്ച ഉടനെ ഉമ്മുമ തല ഉയര്‍ത്തി അവളുടെ മുഖത്തേക്ക് നോക്കി. നിസ്സഹായമായ കണ്ണുകള്‍,..

നീണ്ട താടിയെല്ലുകള്‍, കുഴിഞ കവിളുകള്‍. താടിയില്‍ താങ്ങ് വെച്ച കൈകള്‍ മാറ്റി അവര്‍ പറഞ്ഞു “ഞാന്‍ ഗവർമെന്റ് ആശുപത്രി വരെ“

“എങ്കില്‍ എന്റെ കൂടെ ഓട്ടോയില്‍ പോരുന്നോ….

എനിക്ക് തനിച്ചു പോകാനുള്ള ഭയം കൊണ്ടാണെന്ന് ഉമ്മുമക്ക് തോന്നിക്കാണുംഎന്നെ ഒന്നും നോക്കി പിന്നെ മോൻ ഷുക്കൂറിനെയും…. .

“ഉം“

നീണ്ടു കിടക്കുന്ന റോഡിന്റെ അങ്ങേ തലക്കലേക്ക് നോക്കി. എവിടെയൊക്കെയോ എത്തിപെടാന്‍ ചീറി പായുന്ന വാഹനങ്ങള്‍…..

ദുരേ നിന്നും വരുന്ന ഓട്ടോക്ക് കൈ കാണിച്ച് വണ്ടി നിര്‍ത്തി….

സൂറ ആ വൃദ്ധയുടെ കൈകള്‍ പിടിച്ചു. കൂടെ അവളും മോനും ഓട്ടോയിലേക്ക് കയറി.

ആ ഉമ്മാമക്ക് കുടുതല്‍ സന്തോഷമായി.

വണ്ടി നീങ്ങുമ്പോള്‍ ഉമ്മുമ കുഞ്ഞു കുട്ടികളെ പോലെ പല്ല് കൊഴിഞ്ഞ മോണകള്‍ കാട്ടി ചിരിച്ചു. എന്നിട്ട് ചോദിച്ചു….

“മോള്‍ എവിടേക്കാ..?“

“ഞാന്‍ എന്റെ വീട്ടിൽ ആയിരുന്നു ഭർത്താവിന്റെ വീട്ടിൽ പോകുക ആണ് ഉമ്മാ….

ഞാന്‍ നിങ്ങളെ ആശുപത്രിക്ക് മുന്നില്‍ ഇറക്കാം. ആ വഴിക്ക് തന്നെയാണ് എന്റെ ഭർത്താവിന്റെ വീടും…

ഉമ്മുമ അതിനു മറുപടിയൊന്നും കൊടുത്തതില്ല…

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് വീണ്‌പോകുമോ എന്ന് ഭയന്നാവാം രണ്ടു കൈകള്‍ കൊണ്ടും അവര്‍ ഓട്ടോയുടെ കമ്പികളില്‍ പിടിച്ചിരുന്നു….

വണ്ടി ഗവർമെന്റ് ആശുപത്രിയുടെ മുന്നില്‍ഉള്ള ഒരു വീടിന്റെ പടിക്കൽ നിന്നു…

വീട്ടിലേക്ക് ആയിരുന്നോ ഉമ്മുമ സൂറ ചിന്തിച്ചു….

“ഉമ്മാമ ഇറങ്ങിക്കോളു“ പറഞ്ഞു അവളും മോനും കൂടെ ഇറങ്ങി…

“ഉം“

മുളലോടെ അവര്‍ ഇറങ്ങി…

കയ്യിലുള്ള കാലന്‍ കുട നിലത്തുകുത്തി നടക്കാന്‍ തുടങ്ങി.

സൂറ ഓട്ടോക്ക് കാശ് കൊടുത്തു തിരിയും മുന്നേ പിന്നില്‍ നിന്നും ഉച്ചത്തിലുള്ള അട്ടഹാസങ്ങള്‍!!!!

“തള്ളെ…. വീട്ടില്‍ അടങ്ങി ഇരുന്നു കൂടെ….മനുഷ്യന്റെ മാനം കളയാന്‍ ഇറങ്ങികോളും..”

ഇതുകേട്ട്‌ ഭയന്ന സൂറ അവിടേക്ക് നടന്നു ആക്രോശിക്കുന്ന മുഖക്കാരനോട് ചോദിച്ചു “ആരാണ് നിങ്ങള്‍ ..?“

“ഇവരെ എന്തിനു ക്രുശിക്കണം“

“നീ ആരാടീ നരുന്തേ .ഇതൊക്കെ ചോദിക്കാൻ .?“

“ഇതെന്റെ തള്ളയാ..ശവം !!!“ “അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കൂല”

ഇതൊക്കെ കേട്ടിട്ട് പാവം ഉമ്മാമ ഒന്നും എതിര്‍ത്ത് പറയാതെ പുഞ്ചിരിക്കുന്നു…

പാവം എന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.

സൂറ അയാളോട് പറഞ്ഞു “ഇക്ക ദേഷ്യപ്പെടാതെ, ഉമ്മയെ ആശുപത്രിയില്‍ കാണിച്ചു ഞാന്‍ വീട്ടില്‍ കൊണ്ട് വിടാം“

ഹോസ്പിറ്റലിൽ കാണിക്കാൻ തള്ളക്ക് അസുഖം ഒന്നും ഇല്ല തന്തയെ കാണാതെ ഇരിക്കാൻ പറ്റില്ല അത് ആണ്….

പിന്നെ അയാൾ പോകറ്റില്‍ കയ്യിട്ടു നുറിന്റെ അഞ്ച് നോട്ടുകള്‍ അയാള്‍ സൂറയുടെ മുന്നിലേക്ക് നീട്ടി…

“ഉം….. ഇന്നാ ഇത് മോഹിച്ചു അല്ലെ തള്ളയെ കൂട്ടി നീ വന്നത് പറഞ്ഞു കാശ്“കൊടുത്തു….

ശേഷം കറുത്ത നിറമുള്ള ബെൻസ് കാറില്‍ കയറി അയാള്‍ പറന്നു. കയ്യില്‍ കിടന്ന നോട്ടുകള്‍ അഹങ്കാര ഭാവത്തില്‍ പിടഞ്ഞു.

കാലം!! അതിന്റെ പരിണാമങ്ങള്‍ സൂറയുടെ മനോമുകുരങ്ങളില്‍ വട്ടമിട്ടു കറങ്ങി…

കുറേ പിന്നിലേക്ക്‌ മനസ്സ് ഉഴ്ന്നിറങ്ങി.

വിറളിപിടിച്ച ഈ മകനെ താരാട്ടിയ ആ ഉമ്മയുടെ കരങ്ങളില്‍ സൂറ ആ നോട്ടുകള്‍ സമ്മാനിച്ചു.

“വേണ്ട മോള് എടുത്തോ ഞാന്‍ അതോണ്ട് എന്ത് ചെയ്യാനാ..?“

“അവന്‍ എന്റെ മോനാ.. നല്ലവനാ…“

“ഞാന്‍ അങ്ങനെയാ അവനെ വളര്‍ത്തിയത്‌. ഇന്ന് അവന്‍ ഇവിടുത്തെ കാശുകാരനാ മോളെ…“

“വലിയ വീടാ…. എനിക്കാ വിട്ടിലെ കിടക്കയില്‍ കെടക്കാന്‍ വയ്യ .!!

തണുത്തു കോറുന്നു ഈ ശരീരം. നേരം വെളുക്കുവോളം എന്റെ ചുമ കേട്ട് അവന്റെ കുട്ടികള്‍ക്ക് ഉറങ്ങാന്‍ വയ്യഎന്ന് ..!

എന്നാലും അവന്‍ എന്നെ കൊണ്ടാക്കുലാ. എവിടെയാന്നറിയോ കുട്ട്യേ..?“

“ന്റെ കുട്ട്യാളെ ഉപ്പാന്റെ അടുത്ത്“ “അങ്ങേരു ദുരെ ഒരു സ്ഥലത്തുണ്ട്

ജീവനോടെ..“

“അവിടെ ഒരുപാട് ആളും ഉണ്ടെന്നാ എന്റെ മോന്‍ പറയുന്നത്.

അങ്ങേര്‍ ഇവിടെ മോന്റെ വീട്ടിൽ എന്നും രാത്രി കിടക്കയില്‍ മുള്ളും.

എന്റെ മോള്‍ക്ക്‌ വയ്യ അതെല്ലാം അലക്കി വെടിപ്പാക്കണ്ടേ ..? അവൾ എന്നും അവനോട് പരാതി പറയും മരുമകൾ ഒരിക്കലും മകൾ ആകില്ലല്ലോ കുട്ട്യേ….

അതോണ്ട് അങ്ങേരെ മോനങ്ങു കൊണ്ടാക്കി. അങ്ങേരെ കാണാതെ എനിക്ക് വയ്യ!“

“ഞാനില്ലാഞ്ഞാല്‍ അവന്റെ കുട്ട്യോളെ നോക്കാന്‍ ആരാ..?“ അത് കൊണ്ട് ഞാൻ അവന്റെ കൂടെ നിന്ന്…

“അങ്ങേരും എന്നെ വിട്ട് പോകുന്നത് ആദ്യാ..“

ഒരുപാട് കഷ്ടം പെട്ടു അങ്ങേര്

ഒരു മോനെ ഒള്ളു ഞങ്ങൾക്ക് അത് കൊണ്ട് പൊന്നു പോലെ ആണ് ഞങ്ങൾ അവനെ വളർത്തിയത്…..

ഇത് പറയുമ്പോള്‍ ആ കണ്ണുകളില്‍ കഴിഞ്ഞു പോയ കാലങ്ങള്‍ തിളക്കമാര്‍ന്ന് നില്കുന്നത് കാണാം. “ഇപ്പൊ രണ്ടാളും രണ്ടു തലത്തായി കുട്ട്യേ ..

മരിച്ചോരെ പോലെ…”

അത് കൊണ്ട് രാവിലെ മോൻ എഴുന്നേൽക്കുന്നതിന് മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങി അങ്ങേരെ കണ്ടു തിരിച്ചു വരുകയാണ് ആ ദേഷ്യമാണ് അവനു….

അത് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു. അവള്‍ അത് കേട്ട് വല്ലാതായി.

ചിന്തയുടെ കണ്ണാടിയില്‍ അവളിലേക്കും വന്നടുക്കുന്ന ഈ ദുരന്തം ഓര്‍ത്തു ന്നെടുങ്ങി സൂറ ആകെ ഉള്ള മോൻ ഷുക്കൂർ പൊന്നു പോലെ ആണ് സൂറയും ഇക്കയും നോക്കുന്നത് .

പൊടുന്നനെ അവളുടെ മനസ്സ് ഓര്‍മകളില്‍ നിന്നുണര്‍ന്നു…

ഉമ്മുമ സൂറയെ ഒന്നു നോക്കി വീട്ടിലേക് കയറി പോയി…..

തള്ള വരുന്നുണ്ട് എന്ന് മനസ്സിൽ കരുതി മരുമകൾ പിറുപിറുക്കുന്നത് ഗേറ്റ് കടന്ന് സൂറ പോകുമ്പോൾ തോന്നിയിരുന്നു അവൾക്കു…..

ശുഭം…

നാളെ നമ്മളുടെ അവസ്ഥയും ഇതുപോലെ ആകുമെന്ന്ചിന്തയില്ലാതെ സ്വന്തം മാതാപിതാകളുടെ മുന്നില്‍ കരുണകാണിക്കാത്തവർ…

അവരുടെ വയസുകാലത്ത് ഇത് അനുഭവിക്കാൻ പോകുന്ന തലമുറ…

അധ്വാനിക്കാതെ ലഭിക്കുന്ന അനിവാര്യമായ സമ്പാദ്യമാണ് വാര്‍ധക്യം!ഒപ്പം വാര്‍ധക്യത്തിലെ നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യവും..

ഓർക്കുക എല്ലാവരും നമുക്ക് നാളെ വയസ്സ് ആകാം എന്ന ഒരു ചിന്ത ഉണ്ടാകട്ടെ എല്ലാവർക്കും…

മക്കൾ കഞ്ഞി ദുഃഖകഞ്ഞി ആണ് സമൂഹത്തിലെ ചില മാതാപിതാക്കൾക്ക്….