യാമിനിയുടെ നൊമ്പരം ~രചന: ബദറുൽ മുനീർ പി കെ
കാലം തെറ്റി എത്തിയ മഴ കാലത്തിന്റെ പെരുമഴ പുറത്ത് തിമിർത്തു പെയ്യുകയാണ്….
ഓരോ മഴത്തുള്ളിയും ഭൂമിയെ പ്രണയിച്ചു കൊണ്ടിരിക്കുന്നു…
പുലർച്ചെ അമ്പലത്തിൽ നിന്നുള്ള പാട്ട് കേട്ടാണ് യാമിനി എഴുന്നേറ്റത്….
പാറിപ്പറന്ന തലമുടി മേലോട്ട് കെട്ടിവച്ച് നൈറ്റിയുടെ അഴിഞ്ഞ് ബട്ടനുകൾ നേരെയിട്ട് മുറ്റത്തേക്കിറങ്ങി യാമിനി….
ഉമിക്കരിയും മുറ്റത്തു നിൽക്കുന്ന ചെറിയ തെങ്ങിൽ നിന്ന് ഒരു ഈർകളി യും കയ്യിലെടുത്ത് അവൾ തോട്ടുവക്കത്തേക്ക് നടന്നു….
വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു രാത്രിയിൽ പെയ്ത മഴയുടെയും കാറ്റിന്റെയും നാശനഷ്ടങ്ങൾ പുറത്ത് കാണുന്നുണ്ട്..
കുളിരുള്ള കാറ്റ് നെൽപ്പാടങ്ങൾ പുൽകുന്നു….
നെൽച്ചെടികൾ മൂളിപ്പാട്ട് പോലെ തെളിഞ്ഞ ഒഴുകുന്ന കുഞ്ഞരുവിയിൽ കയ്യും മുഖവും കഴുകി മടങ്ങുമ്പോൾ പല്ലുകൾ തമ്മിൽ കൂട്ടിമുട്ടി ശബ്ദം പുറത്തുവന്നു…
ഭയങ്കര തണുപ്പ് അനുഭവപ്പെട്ടു യാമിനിക്ക്..
രാത്രിയിലെ ശക്തമായ കാറ്റിൽ വീണ കവുങ്ങ് മരങ്ങൾ…
ഇലകൾ നടപ്പാത വഴി ഒരുക്കി കൊണ്ടിരിക്കുന്നു..
വീട്ടിലേക്ക് എത്തി കൊണ്ടിരിക്കുമ്പോൾ തന്നെ മാളു തത്തയുടെ കരച്ചിൽ കേട്ടു യാമിനി….
ഒരു ദിവസം അച്ഛൻ ഉത്സവത്തിന് പോയി വരുമ്പോൾ കൊണ്ടു വന്നതാണ് മാളു തത്തയെ കുഞ്ഞായിരിക്കുമ്പോൾ കിട്ടിയതാണ് അവൾക്ക്….
പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന മാളു തത്തയുടെ കൂട്ടിനു അരികിൽ ചെന്നു…
യാമിനിയെ കണ്ടപ്പോൾ മാളു തത്ത മുഖം തിരിച്ചു നിന്നു…
അച്ചോടാ എന്റെ മാളു കുട്ടി എന്നോട് പിണക്കമാണോ യാമിനി ചോദിച്ചു…
ഇന്നലെ കുറെ മഴ നനഞ്ഞിട്ടുണ്ടാകും ആ പിണക്കമാണ് അല്ലേ യാമിനി മാളു തത്തയോട് പറഞ്ഞു…
അത് കേട്ടപാടെ മാളു തത്ത വീണ്ടും ഒന്ന് തിരിഞ്ഞു നിന്നു സങ്കടം കാണിച്ചു മുഖത്ത്..
ആ വീട്ടിൽ അമ്മയും ചേച്ചിയും കഴിഞ്ഞാൽ പിന്നെ യാമിനിക്ക് കൂട്ട് മാളു തത്തയാണ്….
അച്ഛൻ കൊണ്ടു തന്നതു ആണ് അതു കൊണ്ട് തന്നെ അച്ഛനെ നഷ്ടപ്പെട്ടപ്പോഴും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം പങ്കു വെക്കാറുള്ളത് മാളു തത്തയോട് ആണ് ….
എന്നും ഒരു കൂട്ട് ആണ് അവൾക്കു മാളു തത്ത…
മാളു തത്തയുടെ തീറ്റ പാത്രത്തിൽ അല്പം നെൽമണി ഇട്ടു കൊടുത്തു അവൾ അടുക്കളയിലേക്ക് നടന്നു…
സമയം നീങ്ങിക്കൊണ്ടിരുന്നു തണുപ്പ് അല്പം കുറഞ്ഞു മരങ്ങൾക്കിടയിലൂടെ സൂര്യൻ ഉദിച്ചു വരുന്നു….
മരങ്ങൾക്കിടയിലും ചെടികൾക്കിടയിലും മഴത്തുള്ളികൾ സൂര്യപ്രകാശം തട്ടി മിന്നിത്തിളങ്ങി….
മോളെ യാമിനി അമ്മ രാവിലെ തന്നെ വിളിച്ചു കൊണ്ട് ഇരുന്നു…
രാവിലെ അമ്മ എഴുന്നേൽക്കുമ്പോൾ തന്നെ ചായ കിട്ടണം അതിനാണ് അമ്മ ഈ വിളിച്ചു കാറുന്നത്….
താ വരുന്നു അമ്മേ എല്ലായിടത്തും എന്റെ കൈ എത്തണം യാമിനി മനസ്സിൽ പിറുപിറുത്തുകൊണ്ട് അമ്മക്ക് ചായ കൊടുത്തു…..
മോളെ തൊഴുത്തിൽ നിന്ന് പശുവിനെ ഒന്നുമാറ്റി കെട്ട് ഇല്ലെങ്കിൽ ഇപ്പോൾ മണിക്കുട്ടൻ കുടിച്ചു തീർക്കും ഉള്ള പാല് മുഴുവൻ…
അമ്മ പാലും കൊണ്ട് പോകുയാണ് ചേച്ചിയെ നോക്ക് ഭാസ്കരേട്ടൻ ഇന്ന് നേരത്തെ പാലു കൊണ്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് അമ്മ ചായ കുടിക്കുന്നതിന്റെ ഇടയിൽ പറഞ്ഞു കൊണ്ടേയിരുന്നു….
ആ ഗ്രാമത്തിലെ ഒരുവിധം വീടുകളിലെല്ലാം അമ്മ രാവിലെ പാലു കൊണ്ട് കൊടുക്കും….
എല്ലാ വീട്ടിൽ നിന്നും ഉള്ള കാടിവെള്ളം ശേഖരിച്ച അമ്മ കുറച്ചു വൈകിയാണ് സാധാരണ വീട്ടിൽ എത്താറ്…
വീട്ടിലുള്ള എല്ലാ ജോലികളും ചെയ്തുകൊണ്ടേയിരിക്കും ഒന്നിനും ഒരു ഒഴിവില്ല യാമിനിക്ക്….
വീട് എല്ലാം തൂത്തുവാരി ഓരോ മുറികൾ തുടക്കുമ്പോൾ ചേച്ചിയുടെ മുറിയുടെ അടുത്ത് എത്തുബോൾ…..
ചേച്ചിയുടെ മുറി എന്ന് വെച്ചാൽ ഒരു ഇരുട്ട് മുറിയാണ് അതിലധികം വെളിച്ചം വയ്ക്കാറില്ല….
അവൾ അകത്തേക്ക് ഒന്ന് നോക്കും ചേച്ചി എന്താണ് അവിടെ ചെയ്യുന്നത് എന്ന് നോക്കാൻ…
ജനലഴികൾ പിടിച്ച് എന്തൊക്കെ ചിന്തിച്ച് നിൽക്കുന്ന ചേച്ചിയെ കാണാം….
ഒരു കണക്കിന് ചേച്ചിക്ക് മിണ്ടാൻ കഴിയാത്തത് വലിയ ഭാഗ്യം തന്നെയായി ഇപ്പോൾ തോന്നുന്നു…
ഇല്ലെങ്കിൽ നാട്ടുകാരും ആളുകളും കുടുംബക്കാരും എല്ലാവരും പറയുന്നതിന് ഉത്തരം കൊടുക്കേണ്ടി വരുമായിരുന്നു ചേച്ചിക്ക്….
പെട്ടെന്ന് ജോലി തീർക്കണം എന്ന ലക്ഷ്യത്തോടെ ജോലിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് യാമിനി മാളു തത്തയുടെ കരച്ചിൽ കേട്ടത്….
വീടിന്റെ ഉമ്മറത്ത് ഇവിടെ ആരുമില്ലേ ഒരാൾ വിളിക്കുന്നത് കേട്ടത്….
യാമിനി ഉമ്മറത്ത് പോയി എത്തിനോക്കി അപരിചിതനാണ് ഇവിടെ അടുത്തൊന്നും കണ്ടിട്ടില്ല ആരാ എന്ത് വേണം അവൾ ചോദിച്ചു….
ഞാൻ ഈ നാട്ടിലെ പുതിയ പോസ്റ്റ് മാനാണ് അയാൾ പറഞ്ഞു….
അതിനെ ഈ വീട്ടിലേക്ക് കത്തയക്കാൻ ആരുമില്ലല്ലോ അവൾ ചോദിച്ചു….
ഉണ്ടായിരുന്നു അച്ഛന്റെ രണ്ടാമത്തെ കെട്ടിലെ ഒരു തലതെറിച്ച ചെക്കൻ….
അച്ഛൻ ഉള്ളപ്പോൾ കത്തയക്കമായിരുന്നു അച്ഛൻ മരിച്ചപ്പോൾ ആ ബന്ധവും കഴിഞ്ഞു…
പിന്നെ ഇപ്പോൾ ആരാണ് കത്തയക്കാൻ അവൾ ചോദിച്ചു….
ഇങ്ങോട്ട് എഴുത്ത് ഒന്നുമില്ല അയാൾ പറഞ്ഞു…
ഞാൻ പുതിയ പോസ്റ്റ് മാനാണ് അതുകൊണ്ട് എല്ലാ വീടും ഒന്ന് കയറി ഇറങ്ങി പരിചയപ്പെടാം എന്ന് കരുതി അത്രയേ ഉള്ളൂ അയാൾ പറഞ്ഞു…
ഇവിടെ അടുത്താണ് താമസം അപ്പോൾ ആദ്യ വീട് ഇതാണ് അപ്പോൾ കയറി നോക്കിയതാണ്…
അതു കേട്ടപ്പോൾ യാമിനിക്ക് ദേഷ്യമാണ് വന്നത്..
അവൾ അയാളോട് കയർത്തു കൊണ്ട് പറഞ്ഞു…
വഴിയെ പോകുന്ന ഓരോരുത്തന്മാർ വരും പരിചയം പുതുക്കാനും പരിചയപ്പെടാനും എല്ലാം…
യാമിനിയുടെ മുറുമുറുപ്പും പിറുപിറുക്കലും എല്ലാം കേട്ട് പോസ്റ്റുമാൻ ഒന്നു മാറി നിന്നു അവളെ നോക്കി….
അതുകണ്ട് യാമിനി പറഞ്ഞു നിങ്ങളോട് എനിക്ക് ഒരു ദേഷ്യവും ഇല്ല..
സങ്കടം കൊണ്ടും വിഷമം കൊണ്ടും പറഞ്ഞു പോകുന്നതാണ്….
ഇതുപോലെ ഒരുത്തൻ മുന്നേ ഇവിടെ വന്നതാണ് അച്ഛന് ഉള്ള സമയത്ത്….
അച്ഛനു അയാളുടെ ഭയങ്കര വിശ്വാസമായിരുന്നു…
ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ഉണ്ടായിരുന്നു വീടിന്റെ അടുത്താണ് താമസം ദിവസവും പാലു വാങ്ങാൻ വീട്ടിൽ വരും അച്ഛനുമായി കമ്പനിയായി…..
കിടപ്പ് ഒഴികെ ഭക്ഷണമെല്ലാം ഈ വീട്ടിൽ തന്നെയായിരുന്നു…
അച്ഛൻ പരിപൂർണ്ണമായി അയാളെ വിശ്വസിച്ചു ഒടുവിൽ പ്രൈവറ്റ് കമ്പനിയിൽ നിന്ന് ജോലി പോയപ്പോൾ….
കൃഷിക്കാരനായ അച്ഛൻ കൂടെ കൂട്ടി കൃഷി എല്ലാം പഠിപ്പിച്ചു രണ്ടു പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ അയാളെയും കയറ്റി പൊറുപ്പിച്ചു….
പാടത്തും പറമ്പിലും എല്ലാം കൂടെ നടന്നു എല്ലാം കാണിച്ചു പഠിപ്പിച്ചു ഒരു കൃഷിക്കാരനാക്കി മാറ്റി അയാളെ…
ഞാനും അമ്മയും അച്ഛനും കൂടി ചെറിയ അച്ഛന്റെ മകന്റെ വിവാഹം കൂടാൻ പോയി….
മിണ്ടാൻ വയ്യാത്ത സുഖമില്ലാത്ത ചേച്ചിയെ നോക്കാൻ അയാളെ ഏൽപ്പിച്ചു….
അയാളെ അത്രയും അച്ഛൻ വിശ്വസിച്ചതുകൊണ്ട്…
ഗുരുദക്ഷിണയായി അയാൾ കൊടുത്തത് സുഖമില്ലാത്ത എന്റെ ചേച്ചിയെ ഗർഭിണിയാക്കി കൊടുത്തു അച്ഛന് എന്നിട്ട് നാട് വിട്ട് പോയി അയാൾ…..
വിവരമറിഞ്ഞ് അച്ഛനെ ഒരു നെഞ്ചുവേദന വന്നു ഹോസ്പിറ്റലിൽ എത്തിയില്ല അച്ഛൻ മരിച്ചു…..
പിന്നെ ഞങ്ങളുടെ കഷ്ടകാലമായിരുന്നു ദിവസവും വഴിയേ പോകുന്ന ആളുകൾ വന്നു വാതിലിൽ മുട്ടും….
രാത്രി പായയുടെ അടിയിൽ അരിവാൾ കത്തി വെച്ചിട്ടാണ് ഞങ്ങൾ ഉറങ്ങാറ്….
കഥകേട്ട നിന്ന് പോസ്റ്റുമാൻ ചോദിച്ചു അപ്പോൾ ചേച്ചി…
അകത്തു പോയി നോക്ക് നിറവയറും താങ്ങി നിൽക്കുന്നുണ്ട്…
എല്ലാ പെൺകുട്ടികളും കാലിൽ കൊലുസ് ആണ് ഇടാറ്,,,
പക്ഷേ എന്റെ ചേച്ചി കാലിൽ കൊലുസ് അല്ല ഇട്ടത് ചങ്ങലയാണ് കയ്യിലും കാലിലും…
ആരെങ്കിലും അടുത്ത് ചെന്നാൽ കിട്ടിയതുകൊണ്ട് എറിയും പിച്ചും മാന്തും എല്ലാം ചെയ്യും…
അതിനു ശേഷം ഒരു ബോധവുമില്ല മുഴുഭ്രാന്ത് ആയി റൂമിൽ നാല് ചുവരുകൾക്കുള്ളിൽ കിടക്കുന്നുണ്ട് പോയി നോക്ക് അപ്പോൾ കാണാം…
ഇതെല്ലാം കേട്ട് നിന്ന പോസ്റ്റുമാൻ വല്ലാത്ത ഒരു അവസ്ഥയായി യാത്ര പറഞ്ഞ് അയാൾ അവിടെ നിന്നിറങ്ങി…..
ജോലി എല്ലാം പെട്ടെന്ന് തീർത്തു കൊണ്ടിരുന്നു യാമിനി…
പാലും ഏല്ലാ വീട്ടിലും കൊടുത്തു കാടിവെള്ളം ശേഖരിച്ച അമ്മ വീട്ടിലേക്ക് എത്തി…
മോളെ യാമിനി നീ പോകുന്നില്ലേ അമ്മയുടെ ചോദ്യം….
പോകുന്നു എങ്ങനെ പോകാനാണ് എന്റെ കൈയ്യെത്തണം എല്ലായിടത്തും…
യാമിനി ധൃതിയിൽ വസ്ത്രം എല്ലാം മാറി അമ്മയോട് യാത്ര പറഞ്ഞിറങ്ങി….
അവൾ പോകുമ്പോൾ ജാലകത്തിനരികിൽ നിൽപ്പുണ്ടായിരുന്നു ചേച്ചി….
എന്റെ ഭഗവതി അവൾ ഉള്ളുതുറന്ന് പ്രാർത്ഥിച്ചു ചേച്ചിക്ക് ഒന്നും വരുത്തരുത്…..
പേറ്റുനോവ് വരാൻ സമയമായി എന്ന് ശനിയാഴ്ച വന്ന വള്ളി തള്ള പറഞ്ഞിരുന്നു….
മനസ്സിൽ ഓരോ ചിന്തകളും വിഷമങ്ങളും സങ്കടങ്ങളുമായി അവൾ പാടവരമ്പത്തിലൂടെ ടൗണിലേക്ക് നടന്നു….
ഒരു ഗ്രാമമാണ് അടുത്തൊന്നും ഫോൺ സൗകര്യഒന്നും ഇല്ല ടൗണിൽ ആകെയുള്ള ഒരു എസ് ടി ബൂത്ത് ഉണ്ട്…
യാമിനിക്ക് അവിടെയാണ് ജോലി അച്ഛന്റെ മരണത്തിനുശേഷം കൃഷി സ്ഥലങ്ങളെല്ലാം ബാങ്കുകാർ കൊണ്ടുപോയി….
പിന്നെ പാല് തരുന്ന രണ്ടു പശുക്കളും ഒരു ആടും അത് മാത്രമായി ഉപജീവിതം….
പക്ഷേ അതുകൊണ്ടൊന്നും മൂന്ന് വയറു കഴിഞ്ഞില്ല…
അപ്പോൾ കിട്ടുന്ന എന്തെങ്കിലും ആകാം എന്ന് കരുതിയാണ് std ബൂത്തിൽ ജോലിക്ക് പോകാൻ തുടങ്ങി…
അവൾ ഓർത്തു അച്ഛനുള്ള കാലത്ത് ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല പൊന്നു പോലെയാണ് ഞങ്ങളെ നോക്കിയിരുന്നത്…
കണ്ണു പോയാലേ കണ്ണിന്റെ വില അറിയുകയുള്ളൂ എന്ന് അച്ഛൻ പറയാറുണ്ട്…
സത്യമാണ് അച്ഛനില്ലാത്ത ഓരോ നിമിഷങ്ങളും അതിന്റെ വില അറിയുന്നു ജീവിതത്തിൽ അവൾ ചിന്തിച്ചു…
അച്ഛൻ ഉള്ളപ്പോൾ ചേച്ചിക്ക് വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അച്ഛന്റെ മരണം ചേച്ചിയെ ഒരുപാട് മാറ്റി……
ഇടക്കിടക്ക് ചേച്ചി വയറിൽ അടിക്കുമായിരുന്നു…
ഞാൻ ഗർഭിണിയാണ് എന്ന് പോലും ചേച്ചിക്ക് ബോധമില്ലത്ത അവസ്ഥയിലാണ് ചേച്ചി…
പാടവരമ്പത്ത് നിന്ന് അവൾ റോഡിലേക്ക് കയറി വെയിലിന് ശക്തി കൂടി കറുത്തു നീണ്ട റോഡിൽ വെയിൽ നൂലുകൾ പിടഞ്ഞു….
വാഹനങ്ങൾ ഇടക്കിടക്ക് ചെറിയ റോഡിലൂടെചീറിപ്പാഞ്ഞു പോകുന്നു….
എസ്ടിഡി ബൂത്തിലെത്തി വലിയ തിരക്കുകൾ ഒന്നുമില്ല എല്ലാ കാര്യങ്ങളിലും അവൾക്ക് ചിട്ടയും തന്റെടവു ഉണ്ട്…
പക്ഷേ ചേച്ചിയുടെ കാര്യങ്ങൾ ആലോചിച്ചാൽ അവളുടെ കണ്ണുകൾ നിറയും…
മനസ്സ് തുറന്ന് ഒന്ന് കരയാൻ കൂടി പറ്റാതെ ചേച്ചിയെ ചതിച്ച് പോയവനെ ചതിയിൽ അകപ്പെട്ട ചേച്ചിയെ നശിപ്പിച്ചവരെ നാഴികക്ക് നാല്പതുവട്ടം യാമിനി ശഭിക്കാറുണ്ട്….
ഒരു കാലത്തും അവൻ ഗുണം പിടിക്കില്ല എന്ന് അവൾ എപ്പോഴും അമ്മയോട് പറയാറുണ്ട് അത്രയും വിഷമമുണ്ട് ചേച്ചിയുടെ കാര്യത്തിൽ അവൾക്ക്…
എന്നെ പി ഴപ്പിച്ച അവൻ ആരാണെന്ന് പോലും വായ കൊണ്ടോ ഒന്ന് പറയാൻ പോലും പറ്റാത്ത ഒരു പെണ്ണിനെ പീഡിപ്പിച്ച് നാടുവിട്ട അവൻ ഒരുകാലത്തും ഗതി പിടിക്കില്ല എന്ന് പറയും…
മനസ്സിൽ ഓരോന്ന് ചിന്തിച്ചിരുന്നു ഓരോ ആളുകൾ വരുന്നു പോകുന്നു തിരക്ക് കുറവ് ആണ് Std ബൂത്തിൽ…
മോളെ യാമിനി കുഞ്ഞേ അവൾ തിരിഞ്ഞു നോക്കി സൈനബ തത്തയോ….
മോളെ ഷുക്കൂർ കാശ് ഒന്നും അയച്ചില്ല ബീരാൻ ഹാജിയുടെ പുരയിലേക്ക് ആണ് വിളിക്കാറ് അവൻ…
വിളിച്ചിട്ട് ഒരു മാസം ആയി തുടങ്ങി മോളെ ഓന്ക്ക് ഒന്ന് വിളിച്ചു തന്നെ ഇജ്ജ്….
അവൾ സൈനബതാത്തക്ക് വിളിച്ചു കൊടുത്തു ലൈൻ കിട്ടി സംസാരിച്ചോളു….
മോളെ വാസന്തി ചേച്ചി ആണ് എന്താ ചേച്ചി യാമിനി ചോദിച്ചു….
അമ്മ വേഗം ചെല്ലാൻ വേണ്ടി പറഞ്ഞു എന്താ പ്രശ്നം എന്ന് അറിയില്ല…
ചേച്ചി ഇവിടെ ഇരിക്കു തൽക്കാലം എന്ന് പറഞ്ഞു യാമിനി വീട്ടിലേക്കു ഓടി….
വീട്ടിലെത്തുമ്പോൾ മാളു തത്ത കരയുന്നുണ്ടായിരുന്നു…
എന്നെ കണ്ടപ്പോൾ മാളു തത്ത അധികം കരയാൻ തുടങ്ങി…
വീടിന്റെ അകത്തേക്ക് കയറിയപ്പോൾ തന്നെ യാമിനിക്ക് കാര്യം മനസ്സിലായി…
തിരിഞ്ഞു വീടിന്റെ പുറത്തിറങ്ങുമ്പോൾ അമ്മ പറഞ്ഞു വേഗം പോയി വയറ്റാട്ടിയെ വിളിച്ചു വായോ….
വയറ്റാട്ടിയുടെ വീട്ടിലേക്ക് സ്പീഡിൽ നടക്കുമ്പോൾ ചേച്ചിയുടെ ചെങ്ങല കിലുക്കം കേൾക്കാമായിരുന്നു യാമിനിക്ക്…..
എളുപ്പവഴിയിലൂടെ ഓടി അവിടെയെത്തുമ്പോൾ ഉമ്മറത്ത് ചിതലരിച്ച ചാരുകസേരയിൽ വെളുത്തു മെലിഞ്ഞ രൂപം മയങ്ങുന്നു….
യാമിനിയുടെ കാലൊച്ച കേട്ട് ഉറങ്ങുന്ന ആ രൂപം കണ്ണുതുറന്നു…
ആരാ…
ഞാൻ വേലായുധൻ എട്ടന്റെ മോളാ വള്ളി തള്ളയോട് അതുവരെ ഒന്ന് വരാൻ പറഞ്ഞു അമ്മ….
അകത്തുനിന്ന് എത്തിനോക്കി വള്ളി തള്ള ചോദിച്ചു എന്താ മോളെ…
ചേച്ചിക്ക് നോവു തുടങ്ങി എന്നു പറയാൻ പറഞ്ഞു അമ്മ….
ആ ഭ്രാന്തി കുട്ടിക്ക് ആണോ ശിവ ശിവ വള്ളി അമ്മ പറഞ്ഞു …
അതു കേട്ടപ്പോൾ യാമിനിയുടെ കണ്ണുകൾ നിറഞ്ഞു…
വെറ്റില മുറുക്കി മുണ്ടും തോളിലിട്ട് ഒരു കുടയും പിടിച്ച് യാമിനിയുടെ കൂടെ വള്ളി തള്ള നടന്നു….
വീട്ടിലെത്തുമ്പോൾ ചേച്ചിയുടെ നെരക്കങ്ങളും ചങ്ങല കിലുക്കവും കേട്ടുതുടങ്ങി…
വയറ്റാട്ടി അകത്തു കിടന്നു ഇരുട്ടു മുറിയുടെ വാതിലുകൾ അടച്ചു….
യാമിനി വരാന്തയിൽ ഉള്ള തൂണും ചാരി നിന്നു…
മാളു തത്തയുടെ കരച്ചിൽ കൂടികൂടി വന്നു..
നീയൊന്നു സമാധാനിക്ക് മാളു ചേച്ചി ഇപ്പോൾ പ്രസവിക്കും….
മാളു കരച്ചിൽ നിർത്തി പെട്ടെന്നാണ് കുഞ്ഞിന്റെ ആദ്യ കരച്ചിൽ കാതിൽ എത്തിയത് യാമിനി അകത്തേക്കോടി….
ഭൂമിയിലേക്ക് എത്തിയതിന് അമ്പരപ്പിൽ അവൻ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു…
അമ്മ വാതിലിൽ നിന്ന് കണ്ണുകൾ തുടക്കുന്നു എന്ത് ചെയ്യണമെന്നറിയാതെ യാമിനി പാതിയിൽ നിന്നു…..
അല്പം കഴിഞ്ഞ് വയറ്റാട്ടി എന്തൊക്കെയോ ചെയ്തു തീർത്ത ആവേശത്തിൽ പുറത്തുവന്നു…..
യാമിനി ആകാംക്ഷയോടെ ഇരുട്ടു മുറിയിലേക്ക് കടന്നു സന്തോഷവും സങ്കടവും ഒന്നിച്ച് കണ്ണുകൾ നിറഞ്ഞൊഴുകി….
ക്ഷീണിച്ച മയങ്ങുന്ന ചേച്ചിയുടെ അരികിൽ വെളുത്ത തുണിയിൽ പൊതിഞ്ഞു അനുസരണയോടെ അവൻ മയക്കുന്നു ആൺകുട്ടിയാണ്…..
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ യാമിനി നോക്കിയപ്പോൾ കണ്ണുകൾ ഇറുക്കിയടച്ച് കൈകളിൽ എന്തോ ഒളിപ്പിച്ചത് പോലെ മുറുക്കിപ്പിടിച്ച് ആ നിഷ്കളങ്കമായ മുഖം നോക്കി ഇരിക്കുമ്പോൾ മനസ്സിൽ എന്തൊക്കെയോ ഉത്തരമില്ലാത്ത ചോദ്യങ്ങൾ മിന്നിമറഞ്ഞു…..
മയക്കത്തിൽ നിന്ന് ഉണർന്നാൽ കുഞ്ഞിനോടുള്ള ചേച്ചിയുടെ പ്രതികരണം എന്താകുമെന്ന് ഒരു ഊഹവും യാമിനിക്ക് ഇല്ല…
പക്ഷേ സമയം ഒരുപാട് കഴിഞ്ഞിട്ടും ചേച്ചി മയക്കത്തിൽ നിന്ന് ഉണർന്നില്ല….
വയറ്റാട്ടിയെ വീണ്ടും വിളിച്ചു…
പക്ഷേ കാര്യമുണ്ടായില്ല ആരു ഉണർത്തിയാലും ഉണരാൻ പറ്റാത്ത ലോകത്തേക്ക് ചേച്ചി പോയിരുന്നു….
ചേച്ചി പ്രസവിച്ചത് ഇട്ട് പോയ മകന് ഇന്ന് യാമിനി അമ്മയാണ് അവൾ പ്രസവിക്കാതെ ആ മകനുവേണ്ടി യാമിനി ജീവിതം വീണ്ടും തുടങ്ങി…..
മാളു തത്തയും അവനും ഒരുപോലെ കളിച്ചും രസിച്ചും ആ വീട്ടിൽ വളർന്നു….
ചേച്ചിയോടുള്ള സ്നേഹം കൊണ്ട് വേറെ ഒരു വിവാഹവും പോലും കഴിക്കാതെ അവനുവേണ്ടി യാമിനി ഇന്നും ജീവിക്കുന്നു…
ശുഭം