രചന: മഞ്ജു ജയകൃഷ്ണൻ
കൊറോണ കാരണം ബാംഗ്ലൂരിൽ പെട്ടു പോയ കെട്ടിയോൻ ഒടുവിൽ നാട്ടിലെത്തി…
ചോറ് കഴിച്ചാൽ വയറു ചാടുമെന്നും ഒരു നേരത്തേക്ക് ചുരുക്കണമെന്നുമുള്ള ഉപദേശം രാവിലെയും വൈകിട്ടും ഗുളിക പോലെ വിളമ്പുന്ന കെട്ടിയോൻ അച്ചാണും മുച്ചാണും ചോറ് കഴിക്കുന്നതു കണ്ടു അന്തം വിട്ടു കുന്തം വിഴുങ്ങി ഞാൻ ഇരുന്നു..
“ചോറ് കഴിക്കുന്നതിൽ തെറ്റില്ലെടീ…. അതിനനുസരിച്ചു വർക്ക് ഔട്ട് ചെയ്താ മതി “
എന്നിട്ട് ഒരു ഓഞ്ഞ ചിരിയും
ഇതേ കാര്യം ഞാൻ ചോദിച്ചപ്പോൾ നഹി .. നഹി ന്നു പറഞ്ഞാൽ നഹി എന്ന് പറഞ്ഞ മനുഷ്യൻ ആണ്….
ഇങ്ങേരുടെ ഉപദേശം കേട്ട് ഞാൻ ത്യാഗം ചെയ്ത മീൻ കറിയും നല്ല ചെമ്പാവരി ചോറും… ഞാൻ ദേഷ്യം കടിച്ചമർത്തി
അങ്ങനെ രാത്രി ആയപ്പോൾ കെട്ടിയോൻ മുടിഞ്ഞ റൊമാൻസ്…. അങ്ങനെ കുല്സിത ബുദ്ധിയുമായി വന്ന കെട്ടിയോനെ ഗെറ്റ് ഔട്ട് അടിച്ചത് മോളു ആയിരുന്നു
“അഛേ അച്ഛൻ അച്ഛമ്മേടെ കൂടെ കിടന്നോ.. ഞാൻ ബോയ്സിന്റെ കൂടെ കിടക്കാറില്ല….”
അച്ഛൻ പ്ലിംഗ്……..
“യോഗല്യ അമ്മിണിയെ ആ പായങ്ങട് … ” അല്ലേ ഭർത്താവേ…ഞാൻ ചിരിച്ചോണ്ട് ചോദിച്ചു
എങ്കിലും ബിരിയാണി കിട്ടുമോ എന്നോർത്ത് കുറച്ചു നേരം കസേരയിൽ ഇരുന്നും കിടന്നും ഒക്കെ നോക്കി എങ്കിലും കൊച്ചുണ്ടോ വിടുന്നു…
അവസാനം കൂർക്കം വലി കേട്ടപ്പോൾ ആണ് കെട്ടിയോൻ കൊച്ചിന് മുന്നേ ഉറക്കം പിടിച്ചു എന്ന നഗ്നസത്യം ഞാൻ മനസ്സിലാക്കിയത്…
കസേരയിൽ ഒടിഞ്ഞു മടങ്ങി കിടന്ന കൊണ്ട് മൊത്തത്തിൽ അവിടേം ഇവിടേം വേദനയായ കെട്ടിയോന് ചൂടു പിടിച്ചു കൊടുക്കുന്ന എന്നെ നോക്കി ചേട്ടത്തിയമ്മ ആക്കിയ ഒരു ചിരി..
കെട്ടിയോൻ രണ്ടാമതും പ്ലിംഗ്….
അങ്ങനെ വീണ്ടും രാത്രിയായി….
കൊച്ചിനെ മണിയടിച്ചു എങ്ങനെയോ ബെഡിൽ കേറിക്കൂടി….
കൊഞ്ചിക്കൊണ്ട് അവൾ വീണ്ടും മൊഴിഞ്ഞു
“അച്ഛാ അച്ഛ വന്നാൽ മൊബൈലിൽ ലുഡോ കളിക്കാന്നു പറഞ്ഞില്ലെ… ഇപ്പോ കളിച്ചാലോ “
മുഖത്തു “പോയിക്കിടന്നു ഉറങ്ങു കൊച്ചേ ” എന്ന ഭാവം ആണെങ്കിലും മനസ്സിലാമനസ്സോടെ മൊബൈൽ എടുത്തു..
“അച്ചേ എല്ലാർക്കും കുഞ്ഞുവാവകൾ ഉണ്ട്.. എനിക്കും ഒരെണ്ണം വേണം ” അതോടെ കേട്ടപ്പോൾ ആ മുഖത്തു ഇതു വരെ കാണാത്ത ഒരു ഭാവം ആയിരുന്നു
“മക്കളേ കുഞ്ഞുവാവ ഉണ്ടാകണം എങ്കിൽ മോളു നേരത്തെ കാലത്തെ
ഉറങ്ങണം “
അതോടെ കേട്ടപ്പോൾ ചിരിച്ചു പണ്ടാരമടങ്ങി ഞാൻ…
മോളു എന്തോ അലോചിച്ചു എങ്കിലും അവൾ എന്താ ആലോചിച്ചത് എന്നറിയാൻ പിറ്റേ ദിവസം വേണ്ടി വന്നു….
“അച്ഛമ്മേ മമ്മ പറഞ്ഞു അച്ഛൻ വന്നാൽ കുഞ്ഞുവാവ ഉണ്ടാവുന്ന് .. പക്ഷെ അച്ഛ ഇന്നലെ പറഞ്ഞു ഞാൻ ഉറങ്ങിയാലേ വാവ വരുള്ളൂ എന്ന്.. ഇതിലെതാ സത്യം “
അപ്പോ അച്ഛമ്മെടു ചോദിക്കാൻ ആണ് അവള് സൈലന്റ് ആയത്…
അച്ഛമ്മ ഒന്നിരുത്തി മൂളി എവിടെയോ ഓടി രക്ഷപെട്ടു
കെട്ടിയോൻ മൂന്നാമത്തും പ്ലിങ്ങോട് പ്ലിങ്..
(ഇതിന്റെ ബാക്കി ചോദിച്ചു ആരും വരേണ്ട…. എനിക്ക് അറിയില്ല.. ഞാനീ നാട്ടുകാരി നഹി (ഹൈ ഹും ഹോ) )