പാലപ്പൂ ~ രചന: സൗരവ് ടി പി
(ഞാൻ മുന്നേ എഴുതിയ രണ്ട് കഥകൾക്കും നിങ്ങൾ തന്ന സപ്പോർട്ട് ആണ് എനിക്ക് ഇതു എഴുതാൻ ഉള്ള പ്രചോദനം.. പക്ഷെ അതിനു കിട്ടിയ സപ്പോർട്ട് എനിക്ക് ഇതിൽ കിട്ടില്ല എന്നുറപ്പ്. കാരണം പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു കഥ ആണ്.ഞാൻ മറ്റൊരു പേരിൽ വേറെ ഇടതു പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ചെറിയ മാറ്റങ്ങൾ വരുത്തി എഴുതിയത്. ഒരു ഡയറികുറിപ്പ് പോലെ വായിക്കുക )
പുറത്ത് ആർത്തിരമ്പുന്ന പെരുമഴ മനസ്സ് ആകെ കലങ്ങി മറിഞ്ഞ ഒരു പുഴ പോലെ ഒഴുകുന്നു. ആഞ്ഞു വീശുന്ന കാറ്റ് എന്നെ വല്ലാതെ വരിഞ്ഞു മുറുക്കി. അതിൽ നിന്ന് രക്ഷപെടാൻ ആയി ഒരു സിഗരറ്റ് പുകച്ചു കളഞ്ഞു. നാളെ ഇനി എന്ത് സംഭവിക്കും, അവൾക് എന്നെ തിരിച്ചറിയാൻ സാധിക്കുമോ, അവൾ ഇപ്പോൾ എങ്ങനെ ആയിരിക്കും , അവളുടെ മുടി കണ്ണുകൾ….. എന്റെ ഉള്ളിൽ ചോദ്യങ്ങൾ ഒരുപാട് ഉദിച്ചു വന്നു. എനിക്ക് മനസിലായില്ല ഞാൻ എന്തിനാ ഇത്ര പേടിക്കുന്നെ. പക്ഷെ അങ്ങനെ പറയുമ്പോളും എവിടെ നിന്നോ വന്ന ഒരു മരവിപ്പ് എന്നിലേക്ക് അരിച്ചുകയറി.
അതെ നാളെ ആണ് ഞാൻ ഒരുപാട് കാത്തിരുന്ന ദിനം, 90 ബാച്ചിൽ പഠിച്ച ഞങ്ങളുടെ ഒത്തു ചേരൽ. മറ്റാരെയും കാണാൻ അല്ല അവളെ കാണാൻ, അവളെ മാത്രം. ആരായിരുന്നു അവൾ എന്ന ചോദ്യത്തിന് മാത്രം എന്റെൽ ഉത്തരം ഇല്ല. അഭി എന്ന എന്നെ തിരിച്ചറിഞ്ഞത് അവൾ മാത്രം ആയിരുന്നു………. അമൃത….
ആദ്യത്തെ നാൾ മുതൽ ഏറ്റുവാങ്ങേണ്ടി വന്ന കളിയാക്കലുകൾ, വേർതിരിവ്കൾ എല്ലാറ്റിൽ നിന്നും ഒരമ്മ തന്റെ മക്കളെ കാത്തു സൂക്ഷിക്കുന്നത് പോലെ അവൾ എന്നെ സംരക്ഷിച്ചു. അന്നു ഞാൻ അറിയുക ആയിരുന്നു എന്നോ എനിക്ക് നഷ്ട്ടപ്പെട്ട ഒരമ്മയുടെ സ്നേഹം. എല്ലാ വിഷയങ്ങൾക്കും മോശമായിരുന്ന എന്നെ അവൾ നന്നായി ശ്രദ്ധിച്ചു, അവൾ കൊണ്ട് വരുന്ന ചോറിലെ ഒരു പാതി എനിക്ക് വേണ്ടി അവൾ എന്നും മാറ്റി വച്ചിരുന്നു, നിർബന്ധിച്ചു കഴിപ്പിക്കുന്നതും എല്ലാറ്റിനും ഒടുവിൽ ഒരു ചിരി അതു അവൾക്ക് നിർബന്ധം ആണ്. പക്ഷെ മറ്റു ആരെയും നോക്കി അവൾ അങ്ങനെ ചിരിച്ചിട്ടില്ല ഒരു തരം വശ്യത അതിനുണ്ട്. ഒരുപക്ഷെ അവൾ എനിക്ക് വേണ്ടി ദിനവും മാറ്റി വെക്കുന്നത് ആകാം .
എല്ലാറ്റിനും എന്റെ കൂടെ നിന്നത് അവൾ മാത്രം. ഒരിക്കൽ എന്റെ ഒരു പ്രണയത്തിൻ അവളെ ഹംസമാക്കാൻ ശ്രമിച്ചത് മാത്രം എനിക്ക് ഓർമ ഉണ്ടായിരുന്നുള്ളു. അവളുടെ മൃദുവായ കയ്യ് എന്റെ കവിളിൽ പതിഞ്ഞു, ഞാൻ ദേഷ്യത്തോടെ അവളെ നോക്കിയപ്പോൾ.. പാവം അവളുടെ കണ്ണിൽ നിന്നു ആരെയും കാത്തു നിൽക്കാതെ മഴ ഒഴുകി തുടങ്ങിയിരുന്നു. എന്നെ തള്ളിയിട്ടു നടന്നു നീങ്ങിയാ അവളുടെ മുഖം ഇന്നും മായാതെ മനസ്സിൽ . പിന്നെ അവൾ എന്നോട് സംസാരിക്കാതെ നടന്ന ദിനങ്ങൾ…. പക്ഷെ അപ്പോളും അവളുടെ ശ്രദ്ധ എന്നിൽ തന്നെ ആയിരുന്നു…..
അങ്ങനെ ആ യാത്രയിൽ എപ്പോയോ ഞാൻ അവളെ സ്നേഹിച്ചു തുടങ്ങിയോ?അതെ! എന്റെ മനസ്സ് എനിക്ക് ഉത്തരം തന്നു. അവൾക്കും എന്നെ ഒരുപാട് ഇഷ്ട്ട മായിരുന്നു. ഞാൻ ഒരു പെൺകുട്ടിയോട് സംസാരിക്കുന്നത് പോലും അവൾക് ഇഷ്ട്ടമല്ല, അപ്പോളോക്കെ അവളുടെ കണ്ണുകൾ വല്ലാതെ ചുവന്നു തുടുത്തു വന്നിരുന്നു. എന്നിട്ട് പോലും ഞാൻ അവളോട് ഒന്നും പറഞ്ഞില്ല അവൾ എന്നോടും. പലപ്പോഴും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തിരുന്നു. കോളേജിന്റെ പടിയിറങ്ങുമ്പോൾ അവൾ എന്നെ ഓടി വന്നു കെട്ടി പുണർന്നു. അവസാനം ആയി അവൾ എന്നോട് പറഞ്ഞത് കാത്തിരിക്കും എന്നുതന്നെ ആണ് ഞാൻ അത് കേട്ടു നിർവികാരൻ ആയി നടന്നു നീങ്ങി………
അതെ ഞാൻ കാത്തിരുന്ന ദിനം ഇന്നാണ് ഇന്ന് എനിക്ക് അവളെ കാണാം.വളരെ കൊറച്ചു നിമിഷങ്ങൾ എങ്കിലും അവളുടെ കൂടെ ചിലവഴിക്കാം അങ്ങനെ ഇഷ്ട്ടം ഇല്ലാത്ത ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ ഇരുണ്ട ദിനങ്ങളെ തല്ക്കാലം എനിക്ക് മറക്കാം. ഡ്രൈവർ ആയ രാഘവൻ ചേട്ടനോട് കാർ എടുക്കാൻ പറഞ്ഞു , ജീവിതത്തിലും ഒറ്റയാൻ ആയിരുന്ന എനിക്ക് ഇപ്പോൾ ആകെയുള്ള കൂട്ട് ആണ് മൂപ്പർ .കാറിൽ കയറി ഉത്സാഹത്തോടെയും അതിലുപരി പേടിയോടെയും ഞാൻ ക്യാമ്പസ്‌ലേക്ക്… ഇന്നത്തെ എന്റെ യാത്രക്ക് എന്തോ വേഗത വളരെ കുറവാണു എന്ന് തോന്നുന്നു. അതിനിടെ ഞാൻ എപ്പോളോ ഉറക്കത്തിലേക്ക്… അല്ല ഓർമകളിലേക്ക്…..
അമൃത അവൾ എന്നും ഒറ്റക് ആയിരുന്നു ആരോടും അധികം മിണ്ടാത്ത പ്രകൃതം. പക്ഷെ അവൾ എന്നോട് മാത്രം സംസാരിക്കാൻ ദാഹത്തോടെ അലഞ്ഞിരുന്നു എന്ന് എനിക്ക് എപ്പോളോ തോന്നിയിരുന്നു. എല്ലാ കാര്യങ്ങളിലും ഞാൻ ജയിക്കണം എന്ന വാശി എന്നും അമൃതക്ക് ഉണ്ടായിരുന്നു അവൾ തോറ്റാൽ പോലും. മറ്റെല്ലാവരും അമൃതെ എന്ന മുഴുവൻ വിളിച്ചാൽ പോലും ഒന്ന് തിരിഞ്ഞു പോലും നോക്കാത്തവൾ എന്റെ എടി പോടീ വിളികൾക്ക് എളുപ്പം ചെവി കൊടുത്തിട്ടുണ്ട്.
പിന്നെ ഞാൻ എപ്പോളാണ് അവളോട് അകന്നു തുടങ്ങിയത്. എന്നെ ചുറ്റിവരിഞ്ഞ അപകർഷതാ ബോധം എന്നെ കൊണ്ട് അങ്ങനെ ചെയ്യിക്കുക ആയിരുന്നു. പേടി ആയിരുന്നു അവൾ എന്നെ അങ്ങനെ കണ്ടില്ലെങ്കിൽ അവളുടെ സ്നേഹം കരുതൽ എല്ലാം എന്നിൽ നിന്നും അകന്നു പോകുമോ എന്ന പേടി.
വെളുത്തു ചുവന്നു ഇരിക്കുന്ന അവൾക്ക് ഞാൻ ചേരില്ല എന്ന ബോധം., ഒരുപക്ഷെ അവൾക്ക് എന്നെ ഇഷ്ട്ടമായാൽ ഞാൻ കാരണം അവൾ നേരിടേണ്ട കളിയാക്കലുകൾ ,, ഒരുപാട് പഠിക്കുന്ന അവളും ഞാനും തമ്മിൽ ഉള്ള വലിയ അന്തരം…..ഇതൊക്കെ എന്നിൽ നിന്നും അവളെ അകറ്റിയിരുന്നു ഒരുപാട്… ഞാൻ വിചാരിക്കുന്നതിലും ഒരുപാട്… .കോളേജ് കാലം കഴിഞ്ഞ ഞാൻ എന്റെ ജീവിത പ്രാരാബ്ദം കൊണ്ട് കൂലിപ്പണിയിലേക്കും, കൃഷി യിലേക്കും തിരിഞ്ഞു. അങ്ങനെ ഒരു ദിവസം അവളും അവളുടെ അച്ഛനും എന്റെ കൊച്ചു വീടിന്റെ ഉമ്മറതേക്ക് കടന്നു വരുന്നത് ഞാൻ കണ്ടു . എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു പേടിയും സന്തോഷവും വന്നു നിറഞ്ഞു. അവൾ എന്റെ അടുത്തേക്ക് വന്നു ഒരു കാർഡ് കൈയ്യിൽ വച്ചു തന്നു പറഞ്ഞു.. “അടുത്ത മാസം എന്റെ കല്യാണം ആണ് വരണം……. “
പക്ഷെ അപ്പോൾ എന്തോ എനിക്ക് സങ്കടം തോന്നിയില്ല കാരണം അവൾ എന്നേക്കാൾ മെച്ചപ്പെട്ടവനെ അർഹിക്കുന്നു എന്ന ബോധം പക്ഷെ……. .ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്ന് കണ്ണ്നീര് ഉതിർന്നു വീണു..
നിറഞ്ഞ എന്റെ കണ്ണ് കളിലൂടെ ഞാൻ അവളെ നോക്കി അവളുടെ കണ്ണിലും ഞാൻ ഒരു നീര്ഉറവ കണ്ടു.. പിന്നെ ഒന്നും പറയാതെ അവൾ നടന്നു നീങ്ങി….എന്റെ വീട്ടിൽ നിന്നും എന്നിൽ നിന്നും………
പെട്ടെന്നുള്ള ആ ചലനം എന്നെ എന്റെ ഓർമകളിൽ നിന്ന് തിരികെ കൊണ്ടുവന്നു, കാർ ബ്രേക്ക് ഇട്ടത് ആയിരുന്നു. “മോനെ നീ എന്തിനാ കരയന്നെ” രാഘവേട്ടന് എന്നോട് ചോദിച്ചു.
“ഹേയ് ഇല്ല രാഘവേട്ട ഞാൻ കരയാനോ “,
എന്റെ കണ്ണിൽ നിന്ന് വന്ന കണ്ണുനീർ തുള്ളിയെ കണ്ടില്ലന്നു നടിച്ച ഞാൻ പറഞ്ഞു. കാർ പിന്നെയും ദൂരതെ വകഞ്ഞു മാറ്റി മുന്നോട്ട് പോയി. ആർക്കോ വേണ്ടി ദാഹിക്കും പോലെ.
“മോനെ താ കോളേജ് എത്തി”,,
രാഘവേട്ടനോട് കാർ പാർക്ക് ചെയ്യാൻ പറഞ്ഞു ഞാൻ കോളേജിലെ ഓടിട്ട വരാന്തയിലൂടെ നടന്നു. ഓർമ്മകൾ മഴവെള്ളം പോലെ എന്നിലൂടെ തുള്ളി കളിച്ചു. അവളെ കണ്ടത് മുതൽ, ഞങ്ങളുടെ സൗഹൃദം, പിണക്കം, ഇണക്കം, പറയാതെ പോയ പ്രണയം, അറിഞ്ഞു കൊണ്ടുള്ള വേർപാട് എല്ലാം എന്റെ മുന്നിലൂടെ ഒരു ദൃശ്യം കണക്കെ പറന്നു പോയി…
ഇടനാഴിൽ എവിടെയോ കേൾക്കാവുന്ന ഒരുപാട് ശബ്ദങ്ങളെ പിന്തുടർന്ന് ഞാൻ എന്റെ ക്ലാസ്സിൽ എത്തി. ഇരുന്നു. ഇരുപ്പ് ഉറക്കുന്നില്ല എന്റെ കണ്ണുകൾ അവളുടെ കണ്മഷിയെ തേടി, പാറി കളിക്കുന്ന മുടികളെ തേടി, ചീവീട് കണക്കെ ഉള്ള അവളുടെ ശബ്ദതെ തേടി. നിരാശ ആയിരുന്നു ഫലം.
ഇനി അവൾ വരാതിരിക്കുമോ, ഉള്ളൊന്ന് പിടഞ്ഞു. എന്റെ ഇത്രയും കാലത്തെ കാത്തിരിപ്പ്, പറയാൻ മനസ്സിൽ കൊണ്ടു നടന്ന പ്രണയം, കുന്നോളം ഉണ്ട് കാര്യങ്ങൾ, ഇതെല്ലാം എന്റെ മുന്നിൽ പല്ല് ഇളിച്ചു നീന്നു.ബെഞ്ച്കൾ അടുക്കി വച്ച വേദിയിലേക്ക് എന്റെ കണ്ണ് ഒന്ന് പാഞ്ഞു ……………ദൈവമേ………… ഞാൻ ഒരു ദീർഘനിഷ്വാസം വിട്ടു … ഞാൻ കാണുന്നത് സത്യം ആവല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു. കണ്ണുനീർ നിയന്ത്രണം വിട്ടു…. കാലുകൾ നിലത്തു ഉറക്കുന്നില്ല. കണ്ണുകളിൽ കറുപ്പ് പടരുന്നു. മനസ്സ് ആകെ പിളർന്നത് പോലെ.എന്റെ വിറക്കുന്ന കാലുകൾ , സാമാന്യ ബോധതെ പിന്തുടരാതെ ആടി ഉലയുന്ന മനസ്സിനെ പിന്തുടർന്ന് ക്ലാസ്സിന്റെ വെളിയിലേക്ക്. ആരുടെയോ ശബ്ദത്തിൽ എന്റെ സ്വപ്നങ്ങളുടെ, സന്തോഷത്തിന്റെ, ഓർമകളുടെ മുകളിൽ ഒരു നിഴൽ പോലെ അത് ” നമ്മുടെ പ്രിയ സുഹൃത് , അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ അമൃതക്ക് വേണ്ടി ഒരു നിമിഷം…………… “.
അവൾ……. ആരെക്കാളും എന്നെ സ്നേഹിച്ചവൾ, എന്നെ മനസിലാക്കാൻ ശ്രമിച്ചവൾ, എന്നെ കാത്തിരുന്നവൾ, എന്നെ വേദനിപ്പിചവൾ…..എല്ലാം എനിക്ക് അവൾ ആയിരുന്നു.അവസാനം ആയി ഒന്ന് സംസാരിക്കാൻ പോലും സമ്മതിക്കാതെ അവൾ എന്നിൽ നിന്ന് അകന്ന് പോയിരിക്കുന്നു. ഒരുപക്ഷെ ഒരിക്കലും അടുക്കാൻ പറ്റാത്ത അത്രയും അകലത്തിൽ. അവളെ ഓർക്കാൻ പോലും ഞാൻ യോഗ്യൻ അല്ല എന്ന് തോന്നിയ നിമിഷങ്ങൾ എന്റെ മുന്നിലൂടെ ഒരു മിന്നായം പോലെ………. ബോധപൂർവ്വം ഞാൻ അവളിൽ നിന്ന് എന്നെ തന്നെ അകറ്റുക ആയിരുന്നു. അവളെ ഞാൻ നിരസിക്കുക ആയിരുന്നു…. ഞാൻ അന്ന് ഒരു വാക്ക് അവളോട് പറഞ്ഞിരുന്നു എങ്കിൽ. എന്നോടൊപ്പം അവൾ ഇന്നും ഉണ്ടായിരുന്നെനെ….
അഭി…….. പിന്നിൽ നിന്നുള്ള വിളി എന്റെ കണ്ണുനീര് മറക്കാൻ പ്രാപ്തം ആയിരുന്നില്ല.എന്റെ വിങ്ങി പൊട്ടിയുള്ള കരച്ചിൽ അയാൾ കണ്ടു… അയാൾ എന്റെ അടുത്തേക് നടന്നു തോളിൽ കൈ വച്ചു അയാൾ എന്നോട് ചോദിച്ചു…
അഭി അല്ലെ…
മ്മ്മ് ഞാൻ മൂളി
ഞാൻ ആരാന്നു തനിക്ക് മനസ്സിലായോ…
ഇല്ല.
ഞാൻ പരമേശ്വർ, “നിങ്ങൾ സ്വപ്നം കണ്ട നിങ്ങളുടെ ജീവിതത്തിലെ വില്ലൻ ആണ് ഞാൻ”.
ഞാൻ ഒന്നും അറിയാതെ അയാളെ തന്നെ സൂക്ഷിച്ചു നോക്കി.
മനസിലായില്ല ല്ലേ.
“ഇല്ല”
“പക്ഷെ എനിക്ക് ആദ്യം കണ്ടപ്പോൾ തന്നെ മനസിലായി. കാരണം അമൃതക്ക് അവളുടെ ഭർത്താവ് ആയ എന്നെക്കാൾ അറിയാം ആയിരുന്നു എടൊ തന്നെ.”
പരമേശ്വർ വീണ്ടും എന്നോട് സംസാരിച്ചു തുടങ്ങി……
“അഭിയെ മറക്കാൻ പറയരുത് ന്നു പറഞ്ഞു ആദ്യരാത്രിയിൽ പൊട്ടിക്കരഞ എന്റെ ഭാര്യയെ ഞാൻ ഇന്നും ഓർക്കുന്നുണ്ട് . അപ്പോളേ എനിക്ക് മനസ്സിൽ ആയിരുന്നു നിങ്ങൾ തമ്മിൽ ഉണ്ടായിരുന്ന സ്നേഹം,,,, . അഭി .. താൻ തിരിച്ചു വിളിക്കും എന്ന് കരുതി തന്നെ ആണെടോ അവൾ തന്നെ നിനക്ക് അവളുടെ കല്യാണകുറി കൊണ്ടു തന്നത്.ഒരുപക്ഷെ കല്യാണ മുഹൂർത്തത്തിൽ പോലും അവൾ നിനക്ക് വേണ്ടി കാത്തിരുന്നു കാണും.കല്യാണം കഴിഞ്ഞ് അവളുടെ മരണം വരെ എന്നെ ഒരു ഭർത്താവിന്റെ സ്ഥാനത് കാണാൻ അവൾക് പറ്റിയിട്ടുണ്ടാവില്ല.അവളെ തന്റെ അടുത്ത് കൊണ്ട് വരാൻ ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു, പക്ഷെ ഒരിക്കൽ എങ്കിലും അവൾ എന്നെ സ്നേഹിക്കും എന്ന് ഞാൻ കരുതി….. പക്ഷെ …. അതുണ്ടായില്ല. ദിവസങ്ങൾ കഴിയുന്തോറും അവളെ എനിക്കും നഷ്ട്ടപെട്ടു കൊണ്ടിരിക്കുക ആയിരുന്നു. അവളുടെ നിരാശ, അവളെ നിശബ്ദതയിലേക്കും, പിന്നെ വിശാദ ത്തിലേക്കും, പിന്നെ മരണത്തിലേക്കും കൊണ്ടുപോയി. അതും പറഞ്ഞു പരമേശ്വർ അവസാനം ആയി എന്നോട് പറഞ്ഞു ‘തനിക്ക് ഒന്ന് അവളോട് തുറന്ന് പറഞ്ഞുക്കൂടായിരുന്നോ………………. പിന്നെ അവൻ പറയുന്നത് കേൾക്കാൻ ഞാൻ നിന്നില്ല. ഞാൻ നടന്നു. തിരിഞ്ഞു നോക്കാതെ. ആരെയും നോക്കാതെ നടന്നു………പുഴ കണക്കെ ഒരു കാറ്റ് എന്നെ തഴുകി പോകുന്നുണ്ടായിരുന്നു . അത് ഒരു പക്ഷെ അവൾ ആയിരിക്കാം,,,, .
അവസാനിച്ചു…