പകൽ മാറി ഇരുട്ട് തെളിയുന്ന രാത്രികളിലാണ് ആ ധൈര്യം ഒന്നും അല്ലായിരുന്നു എന്ന് മനസ്സിലാക്കാൻ തുടങ്ങിയത്…

കൊറോണ തന്ന ഭാഗ്യം…

രചന: റിൻസി പ്രിൻസ്

കൊറോണ ആളുകളുടെ മൂക്കും വായും ഒരുപോലെ മറച്ചപ്പോൾ ഇനി വിദേശത്ത് നില്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ഉണ്ടായത്……. കൊറോണ അധികരിച്ച സമയത്താണ് ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരാനുള്ള തീരുമാനം എടുക്കുന്നത്……..

വർഷങ്ങളായി ഭർത്താവിനൊപ്പം ഗൾഫിൽ താമസിച്ചിരുന്നു അതുകൊണ്ട് തന്നെ തിരിച്ചു നാട്ടിൽ വന്ന് ഒറ്റയ്ക്ക് താമസിക്കാൻ അല്പം ധൈര്യം ഉണ്ടായിരുന്നു…….ആ ഒരു ധൈര്യത്തിന്റെ പുറത്താണ് ഇവിടേക്ക് വരാം എന്ന് വിചാരിച്ച് സമ്മതിച്ചത്…….ചില പ്രോബ്ലംസ് കാരണം അഭിയേട്ടൻ ഒപ്പം വരാൻ സാധിച്ചിരുന്നില്ല……..ഞങ്ങളുടെ ഫ്ലൈറ്റിന് ശേഷമുള്ള പത്ത് ദിവസങ്ങൾക്ക് ശേഷമാണ് അഭിയേട്ടൻ ഉള്ള ടിക്കറ്റ് റെഡി ആയതു……..കുട്ടികളെയും കൂട്ടി തന്നെ വന്നു നിൽക്കുമ്പോൾ കൂട്ടിനു കുട്ടികൾ ഉണ്ടല്ലോ എന്ന് സമാധാനമായിരുന്നു മനസ്സിൽ നിറയെ………വർഷങ്ങളായി ദുബായ് പോലൊരു സിറ്റിയിൽ ജീവിച്ച തനിക്ക് മക്കളെയും കൂട്ടി ഈ നാട്ടിൽ ജീവിക്കാൻ വലിയ ഭയമില്ല എന്നൊരു സ്വകാര്യ അഹങ്കാരവും മനസ്സിൽ ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം……

വീട്ടിലേക്ക് വന്നു കുറച്ച് ദിവസം കുഴപ്പം ഇല്ലാതെ പോയി……

പകൽ മാറി ഇരുട്ട് തെളിയുന്ന രാത്രികളിലാണ് ആ ധൈര്യം ഒന്നും അല്ലായിരുന്നു എന്ന് മനസ്സിലാക്കാൻ തുടങ്ങിയത്…….പുറത്ത് എല്ലാ രാത്രിയും ഒച്ച ആണ്…..ആരുടെയോ കാലൊച്ച കേൾകാം……ഭയം അധികരിക്കാൻ തുടങ്ങിയിരുന്നു……ഗൾഫിൽ അല്ലെങ്കിൽ വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന ഒരു സംരക്ഷണം സ്വന്തം നാട്ടിൽ ലഭിക്കില്ല എന്ന സത്യം മനസ്സിലാക്കി വരികയായിരുന്നു ആ നിമിഷം…….

ഒരുദിവസം മഴയുള്ള ഒരു രാത്രിയിൽ കുട്ടികളെല്ലാം നേരത്തെ ഉറങ്ങി കഴിഞ്ഞപ്പോൾ ഉറക്കം വരാതെ ടിവി കണ്ടു കൊണ്ടിരുന്നപ്പോഴാണ് പുറത്തെ ജനറലിന്റെ അരികിൽ ഒരു നിഴൽ അനക്കം കണ്ടത്……

ഒരു നിമിഷം ഒന്ന് പേടിച്ചുപോയിരുന്നു……ആദ്യം തോന്നലാണ് എന്ന് കരുതിയെങ്കിലും പുറകിലെ കഥകിന് അരികിൽ ഒക്കെ ഒരു തട്ടും മുട്ടും കേട്ടപ്പോൾ തോന്നലല്ല പുറത്താരോ ഉണ്ട് എന്ന് തോന്നിയിരുന്നു……..വല്ലാത്ത ഭയം മനസ്സിനെ വലയം ചെയ്തു നിൽക്കുന്ന സമയമായിരുന്നു അത്……..ഫോൺ എടുത്തു നോക്കിയപ്പോൾ റെയിഞ്ച് പോലും കിട്ടുന്നില്ല…….മഴയുടെ അതിശക്തമായ ശബ്ദത്തിന് ഇടയിൽ അലറി വിളിച്ചാൽ പോലും ആരും കേൾക്കുകയില്ല……മനസ്സിൽ പെട്ടന്ന് ഒരു ബുദ്ധി തോന്നി……

ശബ്ദം കേട്ട ഭാഗത്തിന്റെ അരികിലേക്ക് നിന്നു കൊണ്ട് ഫോൺ എടുത്തു ചെവിയിൽ വച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി……

” ആ പത്മ ചേച്ചി ഞാനാണ് സീമ…..ഇന്ന് രാവിലെയാണ് റിസൾട്ട് വന്നത്……എനിക്ക് പോസിറ്റീവ് ആണ്…… അതുകൊണ്ട് ക്വാറന്റൈൻ ഇരിക്കാൻ പറഞ്ഞു……..ഇനിയിപ്പോൾ അഭിയേട്ടൻ വന്നാലും ഇവിടേക്ക് വരാൻ പറ്റില്ലല്ലോ……എനിക്ക് കോവിഡ് പോസിറ്റീവ് ആയതുകൊണ്ട് അഭിയേട്ടൻ വേറെ എവിടെയെങ്കിലും മാറ്റുമായിരിക്കും……..

ഒരു ഊർജ്ജത്തിന് പുറത്ത് എങ്ങനെയോ അത്രയും പറഞ്ഞുകൊണ്ട് ഇരുന്നു……

കുറച്ചു സമയങ്ങൾക്ക് ശേഷം പുറത്തെ ശബ്ദങ്ങൾ ഒക്കെ നിലച്ചു പോയിരുന്നു…….ഒന്നുകൂടി ജനലിനു അരികിലേക്ക് നീങ്ങി നിന്ന് ഒന്ന് ശ്രദ്ധിച്ചു…….ഇല്ല ശബ്ദങ്ങൾ ഒന്നുമില്ല……മഴയും അല്പം ശമിച്ചിട്ടുണ്ട്……കുറച്ചു സമയം കഴിഞ്ഞപ്പോൾ പുറത്തുള്ള മതിലിൽ നിന്നും ആരോ താഴേക്ക് ചാടുന്ന ശബ്ദം കേട്ടിരുന്നു……

ജീവിതത്തിലാദ്യമായി കൊറോണയൊടെ നന്ദി തോന്നിയത് ആ നിമിഷം ആയിരുന്നു……

” ഈശ്വരാ കൊറോണ വന്ന ഒരു മനുഷ്യനെ കള്ളന്മാർക്ക് പോലും വേണ്ടല്ലോ എന്ന് ചിരിയോടെ ആ നിമിഷം ഓർത്ത് കഴിഞ്ഞു….

“എന്നാലും എന്റെ കോറോണേ നിനക്ക് നന്ദി…..

കഥ എന്നൊന്നും പറയാൻ പറ്റില്ല…..ശരിക്കും ഒരാൾക്ക് ഉണ്ടായ അനുഭവം ആണ്…..എന്നോട് പറഞ്ഞപ്പോൾ അത്‌ അക്ഷരങ്ങൾ ആക്കി……