ഓർമയിൽഒരാൾ ~ രചന: Unni K Parthan
“ചേട്ടന് സെ ക്സ് ഇഷ്ടാണോ..” ഓട്ടോ ഓടിക്കുന്നതിനിടയിൽ പിറകിൽ നിന്നുള്ള ചോദ്യം കേട്ട് ചന്തു ഒന്ന് പകച്ചു..
“ന്താ ന്ന്..” ഓട്ടോ റോഡിന്റെ അരികിലേക്ക് ഒതുക്കി നിർത്തി കൊണ്ട് ചന്തു ചോദിച്ചു..
“സെ. ക്സ് ഇഷ്ടാണോ ന്ന്..”
ചന്തു റോഡിന്റെ ഇരുവശത്തേക്കും മാറി മാറി നോക്കി..പിന്നെ ഓട്ടോയിൽ ഇരിക്കുന്ന പെൺകുട്ടിയേയും…
ഒരു ഇരുപത് ഇരുപത്തി രണ്ട് വയസ് പ്രായം തോന്നും..ഇരു നിറം..മെലിഞ്ഞട്ട് ന്ന് പറയാൻ കഴിയാത്ത പോലേ..ഭംഗിയുള്ള ഒരു പെൺകുട്ടി…
“ന്താ ഇങ്ങനെ നോക്കുന്നേ..” അവൾ വീണ്ടും ചോദിച്ചു..
“ഒന്നുല്ല..” നോട്ടം മാറ്റി ചന്തു പറഞ്ഞു..
“എവിടേലും ആരുമില്ലാത്ത ഒരിടം നോക്കി ഓട്ടോ ഒതുക്കൂന്നേ..ഇവിടെ ഒട്ടും സേഫ് അല്ല.. ” അവൾ പറയുന്നത് കേട്ട് ചന്തുവിന്റെ തൊണ്ട വരണ്ടു…
“ചേട്ടന് പേടിണ്ടോ…” അവൾ വീണ്ടും ചോദിച്ചു…
“ഹേയ്..എനിക്കെന്തിനാ പേടി..തനിക്ക് ഇല്ലേൽ…”
“എന്നാ വേം പോ ചേട്ടാ..എന്നിട്ട് എന്നേ വീട്ടില് കൊണ്ട് വിട്ടിട്ട് പോയാൽ മതി…” പുറകിലിരുന്നു അവൾ പറഞ്ഞു..
“തിരക്ക് കൂട്ടല്ലേ ന്നേ..പയ്യെ തിന്നാൽ പനയും…എന്നല്ലേ..” മിററിലൂടെ അവളേ നോക്കി പറഞ്ഞിട്ട് ചന്തു ഓട്ടോ മുന്നോട്ടെടുത്തു…
“സേഫ് ആണോ ചേട്ടാ ഇവിടെ…” ഓട്ടോയിൽ നിന്നുമിറങ്ങി ചുറ്റിനും നോക്കി കൊണ്ട് അവൾ ചോദിച്ചു..
“ഒരു കുഞ്ഞു പോലും അറിയില്ല അത്രേം സേഫാണ്..പുറത്ത് ഇറങ്ങേണ്ട..
ഓട്ടോയിൽ മതി..” ചന്തു ചുറ്റിനും നോക്കി പറഞ്ഞു..
“ആരേലും കാണോ..” ചുറ്റിനും നോക്കി അവൾ വീണ്ടും ചോദിച്ചു..
“ഇല്ലെന്നേ..അലറി വിളിച്ചാൽ പോലും ആരും കേൾക്കില്ല…”
“ഇല്ലേ..” തിരിഞ്ഞു നിന്നു അവൾ ചോദിച്ചു..
“ഇല്ല..” ചുണ്ട് നക്കി തുടച്ചു കൊണ്ട് ചന്തു പറഞ്ഞു…
“അതാണ് എനിക്കും വേണ്ടത്..” ബാഗിൽ നിന്നും റി വോൾവർ എടുത്തു അവൾ ചന്തുവിന്റെ നേർക്ക് നീട്ടി..
ചന്തു ഞെട്ടി വിറച്ചു..
“അറിയോ നിനക്ക് എന്നേ…” അവളുടെ ചോദ്യം കേട്ട് ചന്തു ഒന്നുടെ ഞെട്ടി…
“ഒമ്പത് വർഷം മുന്നേ..അന്ന് ആ പെരുമഴയത്തു സ്കൂൾ വിട്ടു വന്നപ്പോൾ..ഓട്ടോയിൽ കേറ്റി കൊണ്ട് പോയി ന ശിപ്പിച്ച ഒരു പത്താം ക്ലാസുകാരിയെ അറിയോ നീ..
കോടതി നിനക്ക് ഏഴ് വർഷത്തെ തടവിൽ ഒതുക്കി..പക്ഷേ..എനിക്ക് നീ തന്നത്..ശാപം പിടിച്ച ഒരു ജീവിതമായിരുന്നു..
അന്ന് മുതൽ ഞാൻ ഒന്ന് സ്വസ്ഥമായി ഉറങ്ങിയിട്ടില്ല..ഒടുവിൽ മനസിന്റെ പിടി വിട്ടു പോയി..കാലുകളിൽ ചങ്ങല കണ്ണികൾ കൂട്ടു പിടിച്ചു…
കൂടെ ഒരു പേരും..
ഭ്രാന്തി..
എത്ര ഭ്രാന്തിയായേലും..ഞാൻ എന്റെ ഓർമകളെ പണയം വെച്ചിട്ടില്ല എവിടെയും..ഇനി എനിക്കൊന്നു ഉറങ്ങണം..സ്വസ്ഥമായി…”
ട്രി ഗറിലേക്ക് ചൂണ്ടുവിരൽ അമർന്നപ്പോൾ അവൾ പതറിയില്ല..നെറ്റിയിലേക്ക്..ചു ടു ചോ ര തെറിച്ചപ്പോളും അവൾ ഭയന്നില്ല..
ശുഭം…