ഫോണിൽ കാമുകൻ തനിക്ക് ഗുഡ് നൈറ്റ് പറഞ്ഞു വീണ്ടും രണ്ടുമണിക്കൂർ ഓൺലൈനിൽ ഉണ്ടായത്…

അറിയപ്പെടാത്ത രഹസ്യം…

രചന: Vijay Lalitwilloli Sathya

“എടാ.. എത്ര ബോൾഡാണെന്നും സുന്ദരിയാണെന്നും പറഞ്ഞാലും ഈ ഗേൾസ് ഒക്കെ തനി കൂ തറ ആവുന്ന ഒരു സമയമുണ്ട് അത് ഏതാണെന്നറിയാമോ? “

അന്തി ചർച്ചയിൽ ശ്യാമിന്റെ ഈ ചോദ്യം കേട്ടു കൂടെയുണ്ടായിരുന്ന രണ്ടുമൂന്നു സുഹൃത്തുക്കൾക്ക് ആകാംക്ഷയേറി!

“എപ്പോഴാ ഡാ”

ദീപു ഗോപുവിന്റെ മുഖത്തുനോക്കി. ഉടനേ ഗോപ്പു ചാടിക്കയറി പറഞ്ഞു തുടങ്ങി.

“എനിക്കറിയാം നേരം വെളുത്തു ഉണർന്ന ഉടൻ…”

ശ്യാം ഇടയിൽ കയറി അല്പം നീരസത്തോടെ ചോദിച്ചു

“നേരം വെളുത്ത ഉടൻ എന്താ..?”

“.. ഫോണിൽ കാമുകൻ തനിക്ക് ഗുഡ് നൈറ്റ് പറഞ്ഞു വീണ്ടും രണ്ടുമണിക്കൂർ ഓൺലൈനിൽ ഉണ്ടായത് വാട്സ്ആപ്പ് ലാസ്റ്റ് സീൻ നോക്കി കാണുന്ന നേരത്ത്” ഗോപു പിന്നെ അല്പം സ്ലോ വോൾട്ടിൽ അതുപറഞ്ഞ് ഒപ്പിച്ചു. തടി കയിച്ചൽ ആക്കി

“ങേ”

ദീപു അമ്പരന്നു ചോദ്യകർത്താവായ ശ്യാമിനോട് ചോദിച്ചു…

“ആണോടാ?”

“ഹേയ്.. അപ്പോഴൊന്നുമല്ല”

ശ്യാം പറഞ്ഞു പിന്നെ എപ്പോഴായിരിക്കും അവർ പരസ്പരം ചിന്തിച്ചു..

“പബ്ലിക് ആരെങ്കിലും ഉപദ്രവിച്ച സമയത്തുള്ള പ്രതികരണമാണോടാ?”

ദീപു ചോദിച്ചു

” 75% ആ സമയത്ത് ഓക്കേ ഡാ 100% അപ്പോഴും അല്ല”

ശ്യാം പറഞ്ഞു

“നമ്മുടെ സ്ത്രീ വിവര ശാസ്ത്ര വിഭാഗം ബിജു കുട്ടൻ ഒന്നും മിണ്ടാത്തത് എന്താ നിനക്ക് അഭിപ്രായം ഒന്നുമില്ലേടാ? “

” മെ ൻസ്ട്രേഷൻ സമയത്ത് ആണോടാ? “

അവൻ നാണിച്ചു മൊഴിഞ്ഞു

“ചുമ്മാതിരി അതൊന്നുമല്ല”

“അതും അല്ലേ? “

ബിജു കുട്ടന്റെ മനസ്സിൽ ഉരുണ്ടുകൂടിയ ഉത്തരവും പാഴായി. ഉത്തരം ആർക്കും കിട്ടിയില്ല നീണ്ട നെടുവീർപ്പിനു ശേഷംശ്യാം സ്വയം തുടർന്നു..

“കണ്ടടാ കണ്ടു ഞാൻ ഇന്ന് അവളുടെ തനിനിറം ഞാനും എന്റെ മീനാക്ഷിയും കൂടി വാട്സപ്പിൽ വീഡിയോ കോളിലൂടെ സംസാരിക്കുകയായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അമ്മ എന്തോ ആവശ്യത്തിന് അവളെ വിളിച്ചു എന്ന് തോന്നുന്നു…..ആദ്യം ഉള്ള വിളി അവൾ കേട്ടില്ലെന്നും തോന്നുന്നു….വീണ്ടും വിളിച്ചു..! അവള് കേട്ടു…! പിന്നെയും വിളിച്ചപ്പോൾ അവൾ ഒരു പോക്ക് പോയെടാ ബുറാവി കൊടുങ്കാറ്റ് പോലെ…

‘എന്താമ്മാ ….’

എന്ന് ചോദിച്ചുകൊണ്ട്..പിന്നെ അവിടെ നടന്നത്….ഒക്കെ ലൈവിൽ ഞാൻ കണ്ടെടാ കണ്ടു !!…”

” നീ പറഞ്ഞു വരുന്നത്? “

” അതേടാ അമ്മമാരോട് വഴക്ക് അടിക്കുമ്പോഴാ ഇവളുമാര് തനി കൂ തറ ആവുന്നത്!!”