പരസ്പരമുള്ള നോട്ടം അവരിൽ പ്രണയമായിമാറാൻ അധികം നാളുകൾ വേണ്ടിവന്നില്ല…

(ഇങ്ങനൊരു കാലനെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല ..ജസ്റ്റ് onന്ന് വായിച്ച് നോക്കിക്കെ)

കാലന്റെ പെണ്ണ് ~ രചന: RJ Sajin

വൈറസിന്റെ വ്യാപനം കൊടുങ്കാറ്റുപോലെ പാരിലെങ്ങും പരന്നു. ശ്കതമായി ഇലകൾ കൊഴിയുന്നപോലെ ഓരോ ജീവനും ഇല്ലാതായിക്കൊണ്ടിരുന്നു. ഭൂമിയിലെ ഒരുവിഭാഗം ജനങ്ങൾ മരണത്തെ തടയാനുള്ള നെട്ടോട്ടത്തിലുമായിരുന്നു .ദൈവത്തിന് മുന്നിൽ ഒരുപോലെയാകാൻ കഴിയാത്തവർ കൊറോണയുടെ മുന്നിൽ ഒരുപോലായി .

ഇതേസമയം നരകവാതിലിൽ നിക്കുന്ന കാവൽകാരനായ കാലന് ജോലിത്തിരക്ക് വര്ധിച്ചുവന്നു .ആഗമിക്കുന്നവരിലേറെയും തിന്മയുടെ നരകത്തോട്ട് തന്നായിരുന്നു .ഒരുപാട് വിറക് കൊള്ളികൾ വാതിലിൽ തിങ്ങിനിറഞ്ഞുകൊണ്ടിരുന്നു .

തൊട്ട് മുന്നിലെ സ്വർഗ്ഗവാതിലിൽ നിക്കുന്ന കാവൽക്കാരിഒരു ചെറുപുഞ്ചിടിയോടെ നരകവാതിലിൽ തന്നെ ദൃഷ്ടിപതിപ്പിച്ചുകൊണ്ടിരുന്നു .

അവളുടെ മിഴികൾ കാണാൻ നല്ല തിളക്കമായിരുന്നു.അന്ധകാരത്തിൽ കുടികൊള്ളുന്ന കാലന്മാരുടെ ഇടയിലോട്ട് ആ കാവൽക്കാരിക്ക് എങ്ങിനെ ഇത്ര തന്മയത്തത്തോടെ നോക്കി നിൽക്കാൻ കഴിയുന്നു എന്നത് നരകത്തിലെ കാവൽക്കാരനു അത്ഭുതം തന്നെയായിരുന്നു …

കാവൽ ജോലി അത്രയേറെ വെറുപ്പായി തോന്നിയിരുന്നവന് അതിപ്പോൾ വളരെ ആത്മ സംതൃപ്തി കിട്ടുന്ന ഒരു തൊഴിലായി മാറിയിരിക്കുന്നു .കാരണം അവൾ തന്നെയായിരുന്നു .

പരസ്പരമുള്ള നോട്ടം അവരിൽ പ്രണയമായിമാറാൻ അധികം നാളുകൾ വേണ്ടിവന്നില്ല .ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത നന്മയിലും തിന്മയിലും ആണവർ .പരസ്പരം മിണ്ടീട്ടില്ല എങ്കിലും അവരുടെ മനസ്സുകൾ രണ്ടാൾക്കും മനസ്സിലാക്കാൻ പറ്റുന്നവിധമായി മാറിയിരുന്നു .

അന്നേരമാണ് യമരാജാവിന്റെ വിളംബരം. “ഭൂമിയിൽ ഇനിയും കാലന്മാർ പോകേണ്ടതുണ്ട് ..നിലവിലെ എല്ലാവരും ഭൂമിയിലായതുകൊണ്ട് കാവൽക്കാലനും ഭൂമിയിലേക്ക് പലായനം ചെയ്യണം .”

കാവൽക്കാലനെ അത് വലിയൊരു ധർമ്മസങ്കടത്തിലാക്കി .ഒരാളെ കൊല്ലാനുള്ള ആ മാനസിക ബലമൊന്നും തനിക്കിപ്പോ ഇല്ലന്ന് വ്യക്തമായി അറിയാമായിരുന്നു .കാരണം പ്രണയം മനസ്സിനെ അത്രമേൽ ലോലമാക്കിയിരിക്കുന്നു .പ്രാണനെടുക്കാനല്ല കൊടുക്കാനാണ് അവനിപ്പോൾ ആഗ്രഹിക്കുന്നതും . ഈ ഒരു വിളംബരം അവനെ പാടെ തളർത്തി .

ഭൂമിയിലേക്കു അവനു പോകാൻ നേരമായി ..നരകത്തിലുള്ള എല്ലാവരോടും യാത്രപറഞ്ഞു .ഇറങ്ങാൻ നേരം മനസ്സിൽ പറയാൻ ബാക്കിവെച്ചപോലെ ഒരു ചോദ്യചിഹ്നം ഉടലെടുത്തു .

നരകവാതിലിൽ നിന്ന് കാണാറുള്ള ഒരേഒരു വസന്തമായിരുന്ന ആ സ്വർഗ്ഗത്തിലെ കാവൽക്കാരിയെ കണ്ട് യാത്രപറയണം .അവൻ രണ്ടുംകല്പിച്ചു അവളുടെ അടുത്തേക്ക് ചെന്നു .

“ഭൂമിയിലേക്ക് പോകുവാണ് …ഇനി നമ്മൾ കാണില്ല …പോകുന്നതിനുമുന്നെ കണ്ട് യാത്രപറയണം എന്നുതോന്നി ….”

ആദ്യമായാണ് അവളോട് മിണ്ടുന്നതു .

അന്ന് തന്നെ ആദ്യമായി അവളുടെ കണ്ണിലെ ആ തിളക്കം മങ്ങി .ഒരു ജലകണം അവളുടെ മിഴിയിൽ നിന്നും ഇറ്റിട്ട് വീഴാൻ അധികം സമയം വേണ്ടിവന്നില്ല .അവളവന്റെ കണ്ണിൽ നോക്കി .പോകാതിരുന്നൂടെ എന്ന ചോദ്യം അവളുടെ കണ്ണുകളിൽ പ്രകടമായിരുന്നു . അവനും ഒന്നും പറയാൻ പറ്റിയിരുന്നില്ല .അന്നേരം അവളൊരു കടലാസിൽ ഒരു കുറിപ്പെഴുതി അവനിലേക്ക് എറിഞ്ഞു .ഭൂമിയിൽ ചെന്നശേഷം മാത്രമേ അത് തുറന്നു നോക്കാവു എന്നുകൂടെ പറഞ്ഞു .

അവളുടെ മുഖത്തു നോക്കി ഒരുചെറുപുഞ്ചിരി നൽകി അവൻ ഭൂമിയിലേക്ക് യാത്രതിരിച്ചു .

താൻ കഴിഞ്ഞജന്മത്തിൽ ആരായിരുന്നുവെന്നോ എവിടെയാ ജീവിച്ചതെന്നോ ഒന്നും അയാൾക്ക് ഓർമ്മയില്ലായിരുന്നു .ഭൂമിയിലെത്തിയ കാലന് അധികം ജനങ്ങളെയൊന്നും പൊതുയിടങ്ങളിൽ കാണാൻ സാധിച്ചില്ല .ഇവിടെ പണിയൽപ്പം എടുക്കേണ്ടിവരുമെന്ന പ്രത്യേക നിർദ്ദേശം യമരാജനിൽ നിന്നുണ്ടായിരുന്നത് കാലൻ ഓർത്തു.അപ്പോളാണ് ആ നാട്ടിലെ ചുമരിലെ ഭാഷകണ്ടത് .മലയാളമായിരുന്നു.

ഇന്നത്തെ ധൗത്യം മനസ്സിലാക്കി കാലൻ ഇരയുടെ വീടിലേക്ക് നടന്നു . നോവിന്റെ തിര ആഞ്ഞടിക്കാൻ പോകുന്ന ആ വീട്ടിൽ എത്തിച്ചേർന്നു .ജനാലയുടെ ഉള്ളിലൂടെ കാലൻ അകത്തേക്ക് ഒന്ന് നോക്കി .കളിയും ചിരിയുമായി ഒരു കുഞ്ഞ്‌ കുടുംബം

.അച്ഛൻ മക്കൾക്ക് ചോറുവാരിക്കൊടുക്കുന്നു അത് കണ്ട് ചെറുപുഞ്ചിരിയോടെ അയാളുടെ തോളിൽ ചാരി അയാളുടെ ഭാര്യയും ഇരിപ്പുണ്ട് .ഇന്ന് ആ വീട് കണ്ണീർ ചാലിൽ ഒഴുകാൻ പോകുകയാണ് .എന്തിനാ ഇവരുടെ സന്തോഷം കെടുത്തുന്നത് .?ശരിക്കുള്ള സ്വർഗ്ഗം ഈ സന്തോഷത്തോടെ ഇരിക്കുന്ന അവരുടെ നിമിഷങ്ങളല്ലേ ?

അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല തന്റെ തൊഴിൽ ഇതാണ് ..തുടങ്ങിയ ചിന്തകളോടെ കാലൻ വീടിനുള്ളിൽ കയറി .നെഞ്ചുവേദന വന്ന് മരണപ്പെടാനാണ് ആ ഗൃഹനാഥന്റെ വിധി .സ്വർഗ്ഗത്തിലേക്ക് തുടർന്നുള്ള യാത്രയും . കാലന്റെ ഉള്ളിൽ എന്തോ ഒരുപിടച്ചിൽ അനുഭവപ്പെട്ടു .

തന്റെ ഒരു സഹപ്രവർത്തകർക്കും ഇത്തരത്തിലൊരു അനുഭവമുണ്ടായിട്ടുള്ളതായി പറഞ്ഞുകേട്ടിട്ടില്ല .വന്നയുടൻ കാര്യംനടത്തി പോകും .എന്താണ് തന്നിലെ മാറ്റത്തിന് കാരണം .കാലൻ കണ്ണൊന്നു അമർത്തി അടച്ചു .അപ്പോളേക്കും മനസിലൊരു രൂപംതെളിഞു ..

ആ കാവൽക്കാരിയുടെ മുഖമായിരുന്നു തെളിഞ്ഞുകണ്ടത് .ഉള്ളിലെ പ്രണയത്തിന്റെ വിത്ത് മുളച്ചതായി അയാൾക്ക് അപ്പോളാണ് ബോധ്യപ്പെട്ടത് .സ്നേഹത്തിന്റെ കണികയുണ്ടായാൽ ഏതുകാലനും വേറിട്ടൊരു രീതിയിലാകും എന്നുമനസ്സിലാക്കാൻ അയാൾക്ക് അധികം സമയം വേണ്ടിവന്നില്ല .അന്നാദ്യമായി കാലന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു .മറ്റൊരുപ്രണയത്തെ ഇല്ലാതാക്കാൻ പോകുകയാണ് താൻ .

കൈ ഒന്ന് സ്പർശിച്ചാൽ അയാളുടെ ശ്വാസം നിലയ്ക്കും.കാലൻ മനസ്സില്ലാ മനസ്സോടെ കൈനീട്ടാൻ നേരം ചുമരിൽ തൂക്കി ഇട്ടേക്കുന്ന ഒരു ഫോട്ടോ കണ്ടു .ഒരു പുരുഷന്റെയും സ്ത്രീയുടെയും പഴയ കല്യാണഫോട്ടോ ആയിരുന്നു അത് .

നല്ല പരിചയമുള്ള മുഖം .ഇതാവളല്ലേ …..അതേ ..അവൾ തന്നെ…..സ്വർഗ്ഗവാതിലിലെ ആ കാവൽക്കാരി ….എന്റെ ഉള്ളിൽ പ്രണയത്തിന്റെ വിത്ത് പാകിയവൾ ….

ഞാൻ കൈ പിന്നിലോട്ട് വലിച്ചു …ഇത് അവൾ താമസിച്ച വീടാണ് .അവളുടെ ചെറുമക്കൾ ആണ് ..ഭർത്താവ് ഇപ്പൊ എവിടെയായിരിക്കും ?സ്വർഗ്ഗത്തിൽ ആയിരിക്കുമോ ?ആഹഹ്ഹ ..ഫോട്ടോ കണ്ടല്ലോ ..കണ്ടുപിടിക്കാം ..എന്തായാലും ഇല്ല ,എനിക്ക് പറ്റില്ല ..ചെറുമക്കളെ കണ്ടു എന്ന സന്തോഷവിവരം അവളെ അറിയിക്കണം …അവൾക്കത് ഒത്തിരി സന്തോഷമാകും .

എന്ത് തന്നെ ശിക്ഷ കിട്ടിയാലും ശരി ആരെയും കൊല്ലാൻ താനില്ലെന്ന് മനസ്സിൽ പ്രതിജ്ഞയെടുത്ത് കാലൻ തിരികെ നടന്നു .നടക്കാൻ നേരം അവളെറിഞ്ഞു തന്ന ആ പേപ്പർ തുറന്നു നോക്കി ..

“ആരെയും നോവിക്കരുത് .ഞാൻ കാത്തിരിക്കും ..നീ നല്ലൊരുമനസ്സുമായി വരുന്നതും കാത്ത് ‘

സന്തോഷം നിറഞ്ഞ അവസ്ഥയായിരുന്നു കാലന് അപ്പോൾ .കൂടാതെ വലിയൊരു കാര്യംചെയ്ത പ്രതീതിയും .

അവളുടെ പിന്തലമുറയെയും കണ്ടു .അവരെ ഒന്നും ചെയ്തതും ഇല്ല .തിരികെ ചെന്ന് ഈ സന്തോഷവാർത്ത അവളെ അറിയിച്ചിട്ട് ആ കണ്ണുകളുടെ തിളക്കം വീണ്ടും കണ്ട് ആസ്വദിക്കാമല്ലോ എന്ന ആനന്ദത്തിൽ നടന്നു .

അന്നേരം സ്വന്തം രൂപം എന്താണെന്നറിയാൻ അവിടെയുള്ള കണ്ണാടിയിൽ നോക്കാൻ ഒരു അവസരം കിട്ടി..ആ നോട്ടത്തിനിടേൽ കാലനൊന്നു ഞെട്ടി .മുഖത്തു 100 വാൾട് ബൾബ് കത്തിയ പ്രകാശം തെളിഞ്ഞുവന്നു .അയാൾ ചിരിച്ചു .

കാരണം അയാൾ കണ്ണാടിയിൽ കണ്ടത് ഫോട്ടോയിൽ അവളുടെ അടുത്ത് ചേർന്നുനിന്നിരുന്ന ആ പുരുഷനെയായിരുന്നു .

ശുഭം