ചെഞ്ചുവപ്പ്
രചന : അനു സാദ്
ഉറക്കമുണർന്നതും ആദ്യം ചിന്തിച്ചത് ഇന്ന് കോളേജ് ലീവാക്കിയാലോ എന്ന..
ഫസ്റ്റ് ഇയർ തുടങ്ങിയിട്ടു അധികമൊന്നും ആയിട്ടില്ലെങ്കിലും ഭയങ്കര മടി ഇപ്പോതന്നെ.. ഒന്നാമത് അവിടുള്ള റാഗിങ് ആലോചിച്ട്ടാ.. ഹോ ഒരു മയൂല്ല്യ!. ഇപ്പൊ ഇലക്ഷന് ആയോണ്ട് കുറച് കുറവുണ്ട്.. ന്നാലും പേടിപ്പിച്ചു കാര്യം നേടലാ…
മടിച്ചു മടിച് അവസാനം കോളേജ് എത്തി. ഇനിയാ ഫിസിക്സ് ക്ലാസ്സിലോട്ടു വെച്ചുപിടിക്കണം. ഏത് നേരത്ത ഇതൊക്കെ എടുക്കാൻ തോന്നിയാവോ?! എന്നാ ബോറടിയ!.. ഹ്മ്മ്..ഇലെക്ഷൻ വർക്കൊക്കെ തകൃതിയായി നടക്ണ്ടല്ലോ..പടച്ചോനെ വഴീ തന്നെ ക്യാമ്പയിൻമ് ണ്ടോ? അല്ലെങ്കിൽ തന്നെ ഇവരെന്തിനു പേടിക്കണം.. പത്തു ഇരുപത് കൊല്ലായിട്ടു ഇവിടെ പച്ച നിറഞ്ഞു നിൽക്കല്ലേ!,, പിന്നെ വേറാരു വരാനാ? ഹോ ചാൻസ് ഇല്ലാതില്ല..ഒന്ന് രണ്ടു കൊല്ലായിട്ടു ഇവിടെ ഒരു ചെങ്കൊടി വീശുന്നുണ്ട്!.. പച്ചക്കൊടിയുടെ കുത്തകയുള്ളോട്ത് ഒരു ഇളക്കൊക്കെ വരാമെങ്കിൽ പുള്ളി തരക്കേടില്ലാലോ?!ആമിർക്ക.. മൂപ്പരാണീ ചെങ്കൊടിയുടെ നെടുംതൂൺ!,, ഇവിടെ കുറെ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഒന്ന് കാണാനൊത്തിട്ടില്ല.. ഹ്മ് ടൈം ണ്ടല്ലോ കാണാം….
ഉച്ചവരെ ഉറക്കം തൂങ്ങി ഒരു വഴിക്കായി.. എങ്ങനൊക്കെയോ കടിച്ചുപിടിച്ചിരുന്നു ക്ലാസ്സിൽ. ക്ലാസ് കഴിഞ്ഞു ഒന്ന് നിവരാൻ നിന്നതും ദാ വരുന്നു ഒരു പട.. വോട്ട് പിടിക്കാനാണ്..ഒക്കെ ആമിർക്ക ന്നും പറഞ്ഞു ചാടുന്നുണ്ട്…ഏഹ് അപ്പോ ഇങ്ങേരാണോ ആ മുതല്!,,ഞാനെന്റെ മുന്നിലുള്ളയാളെ ശരിക്കൊന്നു ഉഴിഞ്ഞെടുത്തു..,നല്ല കളർ..കട്ട താടി..കലിപ്പ് മുഖം..മാറ്റ് കൂട്ടാനായി നല്ല റെഡ് പിമ്പ്ൾസ്… ആകെക്കൂടി ഒരു ഒന്നൊന്നര ലുക്ക്…” അങ്ങേര് ഒരു ലോ പിച്ചിൽ ഒകെ തുടങ്ങി പിന്നെ അങ്ങോട്ടൊരു ഹൈ പിച്ച് പ്രസംഗം അങ്ങട്ട് തട്ടിവിട്ടു..
എന്റമ്മോ!, തരിച്ചു പോയി… ആ വാക്കുകളിലെ ഊർജ്ജവും ഊറ്റവും പ്രഹരം കൊണ്ടത് എന്റെ നെഞ്ചിലായിരുന്നു!… അതെന്നിൽ ഒരു അലയാഴി തീർത്തു അങ്ങേരെ എന്റെയുള്ളിൽ വാഴ്ത്തുവായിരുന്നു..! ആ പ്രസംഗത്തിനവസാനം ഞാൻ മനസ്സിലൊളിപ്പിച്ച ഒരേയൊരു ചോദ്യം അങ്ങേരെ ഞാനങ്ങു കെട്ടിയാലോ എന്ന് മാത്രമായിരുന്നു!… അതികം വൈകാതെ ഞാൻ ആ തീരുമാനം ഊട്ടിയുറപ്പിക്കും ചെയ്തു…
പിന്നീടങ്ങോട്ട് ഓരോ ദിനവും ആമിർക്കാനെ ഓർത്തു മാത്രം കോളേജ് ന്റെ പടികേറി.. ഓം ശാന്തി ഓശാന ഫിലിം പോലായിരുന്നു എന്റെ അവസ്ഥ!ക്ലൈമാക്സ് എങ്കിലും മിന്നിച്ചേക്കണേയ് എന്നൊരൊറ്റ നിയ്യത്തിൽ കോളേജിലെ ഓരോ തൂണിൻ മറവിലും വരാന്തയിലും ഗ്രൗണ്ടിലും കാന്റീനിൽ വരെ ഞാൻ അവനെ നോക്കികൊണ്ടേയിരുന്നു.. അങ്ങോരുടെ ലാബ് നു ചുറ്റും തേരാപാരാ നടന്നു.. കാണുമ്പഴൊക്കെ പിന്തിരിഞ്ഞു നോക്കി നോക്കി പിരടി വരെ ഇൻഷുർ ചെയ്തു.. അവന്റെ ക്ലാസ്സിലെ ബെഞ്ചിൽ അവന്റെ പേരിനൊപ്പം എന്റെ പേരും കുറിചു , അങ്ങനെങ്കിലും എന്നെയൊന്നു അറിയാൻ.. പക്ഷെ മാസ്സ് കമ്മ്യൂണിക്കേഷൻകാര് ഫസ്റ്റ് ഇയർ മാത്രേ ക്ലാസ് കാണൂന്നു പിന്നെയാണ് ഞാൻ അറിഞ്ഞത്! ഹ്മ്മ്.. എന്റെ ഗതികേട്! യൂണിയൻ ഫങ്ക്ഷനിലും ഓൺ സ്റ്റേജിലും ഓഫ് സ്റ്റേജിലും അവനുള്ളൊടത് ഫുൾ തള്ളിക്കേറിയിട്ടും.. ആ കോളേജ് ഫുൾ ഞാനും എന്റെ പ്രേമും പാട്ടായിട്ടും അവൻ മാത്രം ഒരു കുന്തോം അറിഞ്ഞില്ല.. പച്ച വിരിച്ചു നടന്ന ഞാൻ അവന്റെ ഒരു പ്രസംഗം കൊണ്ട് മാത്രം കട്ട sfi ആയിട്ടും എന്നെയൊന്നു തിരിഞ്ഞു നോക്കിയില്ല.. അവന്റെ പിന്നാലെ കുറെ അവളുമാര് നടക്ണ്ടെന്നറിഞ്ഞു എന്റെ രക്തം തിളച്ചുവെങ്കിലും ചുമ്മാ ഒരു മെനക്കേട് ഉണ്ടാക്കണ്ടല്ലോ വിചാരിച്ചു ഞാനങ്ങു ക്ഷമിച്ചു.! അവന്റെ ഫ്രണ്ട്സ് വരെ കട്ട സപ്പോർട്ട് തന്നിട്ടും.. ബ്രീത് ഇൻ മ് ബ്രീത് ഔട്ട് മ് ഒകെ എടുത്ത് പലതവണ ഇഷ്ടം പറയാൻ പോയിട്ടും അടിമുടിവിറച് ഞാൻ തിരികെ പോരും…ഫെയർ വെല്ലും യൂണിയൻ ഡേയും കോളേജ് ഡേയും ഒകെ കാത്തിരുന്നിട്ടും എന്റെ മാവ് മാത്രം പൂത്തില്ല!.. അവസാനം എഫ്ബി ലൊരു ശ്രമം നടത്തി.. ആണ്ടിലൊരിക്കൽ മാത്രം റിപ്ലൈ കിട്ടീട്ടും.. പ്രസംഗിക്കാൻ ആയിരം നാവുള്ളവന് എന്റെ കാര്യത്തിൽ മാത്രം മറുപടി ഉണ്ടായില്ല!.. പലരും നിർത്തിക്കൂടെ ന്ന് പറഞ്.. ഇതിനുമാത്രം എന്താ അവനുള്ളേ ചോദിച്ചപ്പോ ഒന്ന് മാത്രം പറഞ്ഞു ഞാൻ.. പണ്ട് ലൈല പറഞ്ഞത് പോലെ;
“ആമിർക്ക ന്റെ ഭംഗി കാണണമെങ്കിൽ അതീ ഫദു വിന്റെ കണ്ണിലൂടെ നോക്കണമെന്ന്..” സത്യമതാണ്.. ഇനിയൊരു തിരിച്ചുപോക്ക് എനിക്ക് അസാധ്യമായിരുന്നു.. അത്രയേറെ ഞാനവനെ പ്രണയിച്ചിരുന്നു!.. കാര്യ കാരണമില്ലാതെ!..”
അവരുടെ ക്ലാസ് കഴിഞ്ഞു.. മൂപ്പര് പോയി. ഇടക്കിടക്ക് ഓരോ വർക് ന് വേണ്ടി വരും. അന്ന് ആ കോളേജ് മുഴുവൻ ഞാൻ ഓടാറുണ്ട്.. മിഴികൾ എങ്ങും തിരയാറുണ്ട്.. ഒന്ന് കാണാൻ.. ഒരു നോട്ടത്തിനു വേണ്ടി ഒത്തിരി കൊതിക്കാറുണ്ട്! പക്ഷെ കണ്ടവളോടൊക്കെ കൊഞ്ചാറുണ്ടെങ്കിലും!.ആ കണ്കോണില് ഞാൻ മാത്രം തടയാറില്ല!..
മറ്റാരെങ്കിലും ആ മനസ്സ് കട്ടെടുത്തിട്ടുണ്ടോ ന്നറിയാൻ ഞാൻ കുറെ ശ്രമിച്ചു.. വെറുതെയായിരുന്നു ഒരുത്തി പോലും ഇതുവരെ കേറിപറ്റിട്ടില്ല! ഒഴിഞ്ഞു കെടക്കാണ് നെഞ്ചുംകൂട്! ആകെ പാർട്ടി തത്വം മാത്രേ തലയിലുണ്ടായിരുന്നൊള്ളു..!” ഗേൾസ് നെ ഫ്രണ്ട്‌സ് ആയിട്ട് മാത്രേ കാണുള്ളൂ പോലും!..ഹ്മ്മ്..
വർഷങ്ങൾ പിന്നെയും കടന്നു. മൂപര് ഫുൾ ഷോർട് ഫിലിംമ് കാമറ അസ്സിസ്റ്റൻസ് മ് ഫിലിം വർക്മ് പാർട്ടി ബേസും ഒക്കെആയി ഫുൾ ബിസി ആയി. ഞാൻ ഇവിടെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ന്ന് പറഞ്ഞ പോലെ ഇരുന്നു.. കട്ട വൈറ്റിഗും അടിച്ച്ട്ട്…ന്നാലും പലവഴിക്ക് ഞാൻ എന്റെ ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു… എഫ് ബി ലൊന്നും ഒരു സ്വൈര്യവും കൊടുത്തില്ല.. അവന്റെ ഫ്രണ്ട്സ് വരെ എന്നെ തളർത്തി; അവൻ മാറില്ലെന്നും പെങ്ങൾ വേറെ ആളെ നോക്കാവും നല്ലതന്ന് പറഞ്.. ഞാനുണ്ടോ പിടിവിടുന്നു ? ഞാൻ പിന്തുടർന്ന് കൊണ്ടേയിരുന്നു..; അവസാനം സഹികെട്ടാവണം എനിക്കൊരു മെസ്സേജ് വന്നു ; ” നീ ഒന്നു പോയെ ” പറഞ്…! പിന്നെയെന്തോ ഞാൻ ഒന്നിനും പോയില്ല.. ഉള്ളൊത്തിരി വിങ്ങിയിരുന്നു… കണ്ണീരെന്നെ പൊള്ളിച്ചു കൊണ്ടേയിരുന്നു.. തൊണ്ടക്കുഴിയിലെ പിടച്ചിൽ എന്നെ ശ്വാസം മുട്ടിച്ചിരുന്നു!.. അതിനു അന്ത്യമെന്നോണം ഞാൻ എല്ലാം അവസാനിപ്പിച്ചു.. മനസ്സിൽ നിന്നൊഴിച്!..”
ഒരുപാട് നാള്കു ശേഷം ഉപ്പ അവസാനമായൊരു പ്രൊപോസൽ കൊണ്ടുവന്നു. ഇതുവരെ ഉള്ളതൊക്കെ ഞാൻ തള്ളികളഞ്ഞോണ്ടാവും മൂപ്പര് ഇതിലും വല്യ ഹോപ്പ് ഒന്നും വെച്ചിരുന്നില്ല. ബട്ട് എന്നെ കുറെ കൺവിൻസ് ചെയ്‌തു. ഉള്ളിലുള്ള നിരാശയിലും വേദനയിലും ഞാൻ ഒന്നും പറഞ്ഞില്ല.. അത് സമ്മതമായെടുത്ത് മൂപ്പര് കാര്യങ്ങളുമായി മുന്നോട്ടു പോയി..മനസ്സ് മറ്റൊരാളിൽ കൊരുത്ത ഞാൻ മാത്രം ഉള്ളു നീറി.. ഒരു കണ്ണീരിന്റെ മറവിൽ.. ആ ഓർമ്മയിൽ മൗനം തൂകി..!കാര്യങ്ങൾ കൈവിട്ടു പോയിരുന്നു.. പെണ്ണ് കാണലും ഡേറ്റ് ഉറപ്പിച്ചതും വളരെ പെട്ടെന്നായിരുന്നു !
ഞാൻ തളർന്നു പോയിരുന്നു.. ആരോടും മനസ്സ് പകുക്കാൻ ആവാതെ ഞാൻ ഉരുകുവായിരുന്നു!.. എന്നുള്ളിൽ കുടികൊള്ളുന്ന നോവ് തോരാതെ പെയ്യുവായിരുന്നു..” എന്നെ തിരിച്ചറിയേണ്ടവൻ എന്നെയൊന്നു തിരഞ്ഞത് പോലുമില്ലെന്ന സത്യം.. ഇത്രനാളും അവനായി കാത്തുവെച്ച നിമിഷങ്ങൾ.. സർവവും എന്റെ നിയന്ത്രണങ്ങളെ തല്ലികെടുത്തിയിരുന്നു… എന്റെ മിഴിയിണകൾ നനവ് തേടിക്കൊണ്ടേയിരുന്നു…!”
കുറച് നാളായി മനസ്സ് എന്റെ കൈക്കുള്ളിലല്ലാഞ്ഞിട്ട്… എവിടേം പിടുത്തമിടാൻ കഴിയാതെ അലയുവാണ്.. ഇന്നലെയാണ് ഞാൻ അതിനു കാരണം കണ്ടെത്തിയത് ; എന്റെ നാട്ടിലെ ഫ്രണ്ട് ഷാനിൽ വന്ന് അവന്റെ എൻഗേജ്മെന്റ് ആണെന്ന് പറഞ്ഞപ്പോൾ.. അവന്റെ വുഡ്ബി ടെ പിക് കാണിച്ചപ്പോൾ.. അതവളായിരുന്നു…ഫദു..!
എന്നും ഞാൻ അകറ്റി നിർത്തിയവൾ.. ഇഷ്ടം ഇല്ലാഞ്ഞിട്ടോ അതോ ഉള്ളത് ഞാൻ തിരിച്ചറിയാഞ്ഞിട്ടോ?.. ഇന്ന് അവൾക്കായി എന്നിലൊരു തേങ്ങൽ ഉയരുന്നുണ്ടെങ്കിൽ.. ഹൃദയം എന്തൊക്കെയോ ചികയുന്നുണ്ടെങ്കിൽ.. ഞാനറിയുന്നു; പെണ്ണേ നീയെന്ന നഷ്ടം എനിക്ക് നികത്താനാവില്ലെന്ന്!…ആ ശബ്ദമെങ്കിലും ഒന്ന് കേൾക്കാൻ മോഹം തോന്നി.;
ഫോൺ റിങ് എടുത്തതും; ഫദൂ… ഇത് ഞാനാണ്.. ആമിർക്ക!
ആ ശബ്ദം എന്നിൽ ഒരു വേലിയേറ്റം തന്നെയുണ്ടാക്കി.. ഒത്തിരി നാളായുള്ള മോഹം.. പക്ഷെ മറുത്തുപറയാൻ ഒരുവാക്കു പോലും എന്നിൽ വന്നില്ല…
“വൈകിപോയിന്നറിയാം.. ഈ വിളികായി നീ കാത്തത് ദിവസങ്ങളോ മാസങ്ങളോ അല്ലെന്നെനിക്കറിയാം ഫദൂ.. ബട്ട് ഞാൻ നിന്നെ തിരിച്ചറിയാതെ പോയി..ഒരിക്കലെങ്കിലും ഞാൻ നിന്നെ അറിയാൻ.. നിന്നെ കേൾക്കാൻ.. ക്ഷമ കാണിച്ചിരുന്നെങ്കിൽ!”.. എൻഗേജ്മെന്റാണ് എന്നെനിക്കറിയാം.. ഷാനിൽ എന്റെ ഫ്രണ്ട് ആണ്. നീയെനിക്കന്യയാവുന്ന ഈ അവസാന നിമിഷത്തിൽ..എന്നോടകലുന്ന ഈ നേരമില് എങ്കിലും നീയിതറിയണം..“നീയെന്റെ ഉള്ളം തൊട്ടുവെന്ന്…നിന്നോളം ഇന്നാരെയും ഞാൻ സ്നേഹിക്കുന്നില്ലെന്ന്..”
ആമിർക്കാടെ ഓരോ വാക്കും എന്റെ കാതിൽ അലതല്ലുമ്പോഴും എന്റെ കണ്ണീരു ചിന്നിച്ചിതറുവായിരുന്നു…! കണ്ണുകളടച് ഒരുവേള ഞാൻ പറഞ്ഞു..
“കഴിയുമെങ്കിൽ എൻഗേജ്മെന്റ് ന് വരണം, ആരോടും എതിര് പറയാൻ ഇനിയെനിക്കാവില്ല… ഇതെനിക്ക് വിധിച്ചതാണ്.. പിന്നെയൊന്നും പറയാൻ എനിക്കായില്ല.. നുരഞ്ഞു പൊന്തിയ തേങ്ങൽ വാക്കുകളെ വിഴുങ്ങിയിരുന്നു..
ഞാൻ ഫോൺ വെച്ചു..രണ്ടു ഹൃദയങ്ങളും നിശബ്ദമായി കരയുവായിരുന്നു.. വിട്ടൊഴിയാതെ..!”
എൻഗേജ്മെന്റ് ന് അവളുടെ വീട്ടിലെത്തിയതും തളരും പോലെ…മറ്റൊരാളിൽ ഇന്ന് അവളുടെ കൈ ചേരുന്നത് കണ്ടു നിൽക്കാനുള്ള ശക്തിയില്ലാത്തതു പോലെ.. നിറം മങ്ങിയ സ്വപ്നങ്ങളിൽ ചായ് വേകാൻ ഇനിയവളുടെ ഓർമ്മകൾ മാത്രം!. അവസാനമായി അവളെന്നെയൊന്നു നോക്കിയെങ്കിൽ.. എനിക്ക് വേണ്ടി മാത്രം ഉടെലെടുക്കുന്ന ആ മിഴികളിലെ പിടപ്പ് ഒന്ന് കണ്ടിരുന്നെങ്കിൽ…കുസൃതിയൂറുന്ന ആ ചിരി പൊഴിഞ്ഞിരുന്നെങ്കിൽ..ഒന്ന് നിശ്വസിച്ചു നിന്നതും..;
“ആമിർ.. നോക്കി നില്കാതെ ആ മോതിരം ഒന്ന് ഇട്ടുകൊടുക്ക് ; ഷാനിൽ പറഞ്ഞു നിർത്തിയതും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.. തുറിച്ചു നോക്കിനിന്നു.. അമ്പരപ്പ് ഞങ്ങളെ വിട്ടുമാറിയിരുന്നില്ല!
“ഇന്നലെ ഞാനെന്റെ ഫ്രണ്ട്‌സ് ന് എന്റെ വുഡ്ബിയെന്ന് പറഞ് ഇവളെ പിക് കാണിചു പരിചയപ്പെടുത്തുമ്പോൾ നിന്റെ കണ്ണൊന്നു പാളിയതും.. അന്നേരം നിന്റെ കണ്ണിൽ പൊടിഞ്ഞ കണ്ണീരിനു അർത്ഥമെന്തെന്ന് അറിയണംന്ന് എനിക് തോന്നി.. അതികം വൈകാതെ തന്നെ നിന്റെ ബെസ്റ്റി വഴി ഞാൻ എല്ലാം അറിഞ്ഞു..
വര്ഷങ്ങളായി നിന്നെ മനസ്സിൽ കൊണ്ട് നടക്കുന്നവളാണ് നാളെ എനിക്ക് തലകുനിക്കാൻ പോവുന്നതെന്ന്.. പിന്നെ അമാന്തിച്ചില്ല.. ഞാൻ അവളുടെ ഉപ്പാക്ക് വിളിച്ചു.. സംസാരിച്ചു. ഒരുപാട് ആലോചിച്ചു അവസാനം ഞങ്ങൾ ഈ തീരുമാനത്തിലെത്തി… നിന്നെയോർത്തല്ല, ഇവളെയോർത്തു.. നീയെന്നൊരാളിൽ മാത്രം മനസ്സ് പങ്കിട്ട് ഈ വര്ഷങ്ങളത്രയും നിന്റെയൊരു നോക്കിനും വിളിക്കും മറുപടിക്കും കാത്തിരുന്നു നിന്റെ പിന്നാലെയലഞ്ഞു ഇഷ്ടങ്ങളത്രയും നിനക്ക് വേണ്ടി നെയ്തു വെച്ച ഇവൾക്ക് വേണ്ടി… നീ കയ്യൊഴിഞ്ഞിട്ടും ഒരു പഴിയും ചാരാതെ ഉള്ളിലുടനീളം നിനക്കായി കരുതൽ കൊണ്ടതിനു… ഒടുവിൽ നീ അനുകൂലിച്ചുട്ടും ഉപ്പയെ വേദനിപ്പിക്കാനാവാതെ സ്വയം നൊന്തു എല്ലാം മനസ്സിൽ അടക്കിപ്പിടിച് വിരഹത്തിൽ കഴിഞ്ഞ ഇവളുടെ മുഖമോർത്ത്…” കാരണം സ്നേഹിച്ചവരെ നഷ്ടപ്പെട്ടപ്പോഴുള്ള വേദന എനിക്കുമറിയാം ..!”
“അവളുടെ വിരലിൽ മോതിരം അണിഞ്ഞു ആ കയ്യെന്നിലേക്ക് എടുത്തു വെച്ചതും..അവളുടെ മൂർച്ചയേറിയ നോട്ടത്തിൽ ഞാനൊന്നു പതറിയിരുന്നു..! അപ്പോഴും അവളുടെ മൂക്കിൻത്തുമ്പിൽ ഉതിർന്ന കോപത്തിലും.. ചെഞ്ചുവപ്പു പടർന്ന കവിളിൽ വിരിഞ്ഞ കുറുമ്പിലും പരിഭവങ്ങളിലും… കൂർപ്പിച്ചു വെച്ച ചുണ്ടിൽ തുളുമ്പിയ നാണത്തിലും ചെറു ചിരിയിലും ഞാൻ ഉറപ്പിച്ചിരുന്നു… ഇനിയങ്ങോട്ടുള്ള എന്റെ കാര്യം!.. ആഹാ… കണ്ടുതന്നെ അറിയണം!.. ഒരു പിടിയുമില്ല!”
എങ്കിലും എനിക്ക് വേണം എന്റെ ഈ പെണ്ണിനെ.. എന്റെ ചങ്കിൽ പ്രണയം കൊണ്ടൊരു ചെങ്കൊടി കുത്തിയവളെ..! നെഞ്ചിൽ പടർന്ന ചുവന്ന രാശിയിൽ എന്റെ പേര് ഒളിപ്പിച്ചവളെ!..”
( എഴുത്തിനു ഒരു ചേഞ്ച് കൊടുക്കണമെന്ന് തോന്നി. നിങ്ങൾക്കിഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ)