രണ്ടാംക്കെട്ട്…
രചന: അല്ലി അല്ലി അല്ലി (ചിലങ്ക)
പതിവ് പോലെയിന്നും അവളെ വായിൽ വരുന്നതെല്ലാം പറഞ്ഞ് അർജുൻ അവന്റെ ദേഷ്യം തീർത്ത് കട്ടിലിൽ കേറി കിടന്നു. പാവം മിത്ര നിറഞ്ഞു തുളുമ്പിയ കണ്ണിർ തുടച്ച് വിതുമ്പലോടെ ഒരു മൂലയ്ക്ക് ചുരുണ്ടു….മറു ഭാഗത്ത് ഉറക്കം പോലും വരാതെ ദുഃഖവും ദേഷ്യവും എല്ലാം നിറഞ്ഞ വികാരത്തോടെ നേരം വെളുപ്പിക്കാൻ നോക്കുകയായിരുന്നു അവൻ.കല്യാണം കഴിഞ്ഞ് രണ്ടാഴ്ച. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു തന്റെ പെണ്ണിനെ പറ്റി തന്റെ പാതിയേ പറ്റി.മുട്ടോളം മുടി… മെലിഞ്ഞ ശരീരം വിടർന്ന കണ്ണുകൾ……പക്ഷെ തനിക്ക് കിട്ടിയത് അല്പം തടിച്ച് ഇരുണ്ടവൾ. പോട്ടേ അത് സഹിക്കാം. പക്ഷെ ഒരു രണ്ടാംക്കെട്ടുക്കാരി…..അവന്റെ ഉള്ളം പുകഞ്ഞു….തന്റെ പുറകെ എത്ര പെണ്ണുങ്ങൾ നടന്നതാ.എന്തിന് തന്റെ കുട്ടുകാർവരെ തന്റെ സൗദര്യത്തിൽ കുശുമ്പ് പറഞ്ഞിട്ടുണ്ട്.പക്ഷെ ഇപ്പോൾ ഒരു രണ്ടാംക്കെട്ടുകാരിയേ മരണം വരെയും സഹിക്കേണ്ട അവസ്ഥ…അവന്റെ ഉള്ളം പുകഞ്ഞു….കടക്കക്കെണിയിൽ അകപ്പെട്ട തന്റെ കുടുംബത്തെ രക്ഷിക്കാൻ തന്റെ ജീവിതം ബലി കൊടുക്കേണ്ടി വന്നു. അല്ലെങ്കിലും കുടുംബo നന്നാവാൻ ആരുടെയെങ്കിലും ജീവിതം തുളക്കണമല്ലോ…..
കെട്ടുപ്രായമായ അനിയത്തി.അച്ഛൻ മരിച്ചിട്ടും ഒട്ടിയ വയർ കെട്ടി ഞങ്ങളെ തീറ്റിപോറ്റിയ അമ്മ. കടം വന്ന് വീട് നഷ്ട്ടപ്പെടുമെന്നായപ്പോൾ രക്ഷകനായി വന്ന അച്ഛന്റെ കൂട്ടുകാരൻ “മധു “. കടമെല്ലാo തീർക്കാൻ പൈസ തരാം. അനിയത്തിയേ കെട്ടിക്കാനുള്ള വകയും. പക്ഷെ തന്റെ മോളെ കെട്ടണം.
കേട്ടപ്പോൾ സംശയമായിരുന്നു. വെറും കൂലിപ്പണിക്കാരനായ തനിക് കെട്ടിച്ച് തരുമെന്നോ???
എന്റെ സംശയം ശരിയായിരുന്നു…അയാളുടെ മകൾ മിത്ര. കല്യാണം കഴിഞ്ഞ് കഷ്ടിച്ച് ഒരു മാസമേ കൂടെ ജീവിച്ചുള്ളൂ ആക്‌സിഡന്റിൽ ഭർത്താവ് മരിച്ചു….
കേട്ടപ്പോൾ പറ്റില്ലെന്ന് എന്റെ ശബ്ദം ഉയർന്നു. അവിടെ കിടന്ന കസേര നിലത്തെറിഞ്ഞ് വെളിയിൽ പോയ്. തിരിച്ച് രാത്രി വീട്ടിൽ വരുമ്പോൾ അനിയത്തിയുടെ മടിയിൽ കിടന്ന് കരയുന്ന അമ്മയേ കണ്ടപ്പോൾ ദേഷ്യം എല്ലാം എവിടെയോ പോയ്…
ഒരുപാട് കഷ്ട്ടപ്പെട്ടതാണ്. ഒരുപാട് കരഞ്ഞതാണ് ഞങ്ങൾക്ക് വേണ്ടി.
ഇപ്പോൾ ഞാൻ കാരണം.
കുറേ തിരിഞ്ഞു മറിഞ്ഞു ആലോചിച്ചു… രാവിലെ അമ്മയോട് സമ്മതമാണെന്ന് പറഞ്ഞപ്പോൾ അപ്പോഴും പൊട്ടികരഞ്ഞു കൊണ്ട് എന്റെ നെഞ്ചി ലോട്ട് വീണു…അനിയത്തി പെണ്ണും കരയുന്നുണ്ട്.. അവളെ കൂടെ ഓർത്താണ്. വയസ്സ് ഇരുപത്തിനാലാണ് അവളുടെ പ്രായത്തിലെ പെണ്ണുങ്ങൾക്ക് ഒക്കത്ത് ഒരു കൊച്ചുമുണ്ട് ഇപ്പോൾ….
അങ്ങനെ ഉള്ളിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാണ്ടാക്കി മിത്രയുടെ കഴുത്തിൽ താലി കെട്ടുമ്പോൾ വെറുപ്പായിരുന്നു. ആ മുഖത്തു നോക്കുമ്പോൾ എന്റെ ജീവിതത്തെ സ്വയം പഴിച്ചു. ഒന്ന് ഓടിച്ചതിനെ തന്നെ വേണോ നിനക്ക് എന്ന് കുട്ടുകാർ ചോദിക്കുമ്പോൾ തൊലിയുരിഞ്ഞു പോയ്. അമ്മയും അനിയത്തിയും വേദനയോടെ അവനെ നോക്കുന്നുണ്ട്. മിത്രയുടെ കണ്ണിൽ സന്തോഷമല്ലായിരുന്നു. ഒരു തരo നിർവികാരം…..
കല്യാണo കഴിഞ്ഞ് ആദ്യരാത്രിയിൽ തന്നെ പാലുംമായി വന്ന അവളെ പറയാനായി ഒന്നും തന്നെയില്ല…എല്ലാം കേട്ട് കരയുമ്പോഴും തിരിച്ച് ഒരു മറുപടി പോലും അവൾ പറഞ്ഞില്ല.
കലിയടക്കി കട്ടിലിൽ കിടക്കുമ്പോൾ അവൻ അറിഞ്ഞില്ല ആ പെണ്ണിനെ…ജീവനു തുല്യം സ്നേഹിച്ച പാതി നഷ്ട്ടപ്പെട്ടവളുടെ വേദന….അച്ഛന്റ്റെ കണ്ണീരിൽ തോറ്റു പോയവളുടെ നീറ്റൽ…….
അന്ന് മുതൽ ഈ ദിവസവരെ തനിക് വെറുപ്പാണ് അവളോട്…പണത്തിന്റെ അഹങ്കാരവും ജാടയും കാണിക്കുമെന്ന് കരുതിയ അവന് തെറ്റി.. അവന്റെ ജീവിതത്തിനൊത്ത് ജീവിക്കുന്ന ഒരു പെണ്ണായിരുന്നു അവൾ…അമ്മയ്ക്കും അനിയത്തിയ്ക്കും പ്രിയപ്പെട്ടവൾ. ജോലി കഴിഞ്ഞു വരുബോൾ ഉമ്മറത്ത് തന്നെ നോക്കിയിരിക്കുന്ന പെണ്ണിനെ അവൻ അവഗണിച്ചു….അമ്മയുടെ കൂടെ ചക്ക പൊളിക്കാനും അച്ചപ്പവും മുറുക്കും ഉണ്ടാക്കി വിൽക്കാൻ അവളുണ്ടായിരുന്നു….അനിയത്തിയ്ക്ക് ടീച്ചറാകാനും…താറാവിനെയും കോഴിയെയും നോക്കാനും എല്ലാം അവളുണ്ടായിരുന്നു….വെറുപ്പോടെയല്ലാതെ ഇന്നേവരെ അവളെ നോക്കോയിട്ടില്ലെങ്കിലും തന്റെ കാര്യങ്ങളെല്ലാം അവൾ നോക്കും. മനസ്സിൽ ഒരു അലിവ് തോന്നിയോ?? പക്ഷെ ആൾക്കാരുടെ കളിയാക്കൽ അവൻറെ ദേഷ്യം ഇരട്ടിപ്പിച്ചു…
ദിവസങ്ങൾ കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞു… അവൾ ഉള്ളിന്റെ ഒരു കോണിൽ ഉള്ളത് അവൻ അറിഞ്ഞു…മിത്രയേ ചെറുതായ് ശ്രദ്ധിക്കാൻ തുടങ്ങി……
അങ്ങനെ അനിയത്തിപ്പെണിന്റ കല്യാണം ഉറപ്പിച്ചു. അവളുടെ അച്ഛൻ തന്നെ ഏറ്റു നടത്താൻ തയ്യാറായെങ്കിലും ഞാൻ അവൻ സമ്മതിച്ചില്ല…അവിടെയും ഇവിടെയും ഒക്കെ കടം മേടിച്ചു. എന്നിട്ടും അവനെ കൂടിയാൽ കൂടില്ല…ഒരു ദിവസം അവന്റെ മുന്നിൽ ജ്വലറി ബോക്സ് നീട്ടി മിത്ര നിന്നും. അവൻ സംശയത്തോടെ അവളെ നോക്കി.
എന്റെ സ്വർണ്ണവാ… ഇത് വിറ്റ് അവളുടെ കല്യാണം നടത്തണം. ന്നോട് വെറുപ്പാണെന്ന് കരുതി വേണ്ടെന്ന് വെയ്ക്കല്ലേ എന്റെ അനിയത്തി വേണ്ടിയാ….അത്രയും പറഞ്ഞ് അത് അവിടെ വെച്ചിട്ട് അവൾ പോയ്….
അർജുന്റെ ഉള്ളിൽ വല്ലാത്ത അത്ഭുതം തോന്നി……… ഒപ്പം അവന്റെ ഉള്ളിൽ മുട്ടിട്ട പ്രണയം ഒന്നുംകൂടി വളർന്നു
കല്യാണം നന്നായി നടത്തി. തന്റെ കുഞ്ഞനിയത്തി വേറൊരു വീട്ടിൽ പോകാൻ നേരം എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു…..അതിൽ സന്തോഷവുമുണ്ടായിരുന്നു. എല്ലാരേംക്കാട്ടിൽ അവളെ കെട്ടിപിടിച്ച് കരഞ്ഞത് അവളായിരുന്നു മിത്ര.
എല്ലാം കഴിഞ്ഞ് രാത്രി റൂമിൽ ചെന്നപ്പോൾ അവളെ കണ്ടില്ല…. ചുറ്റും നോക്കി അവസാനം മുന്നിലത്തെ വാതിൽ തുറന്നതും മിറ്റത്ത് നിലാവിനെ നോക്കി നിൽക്കുന്ന മിത്രയേയാണവൻ കണ്ടത്….അവളുടെ അടുത്തേക്ക് മെല്ലേ നടന്നു…
അവൾ പോയ്… എനിക്ക് ഇനി അമ്മയേ ഉള്ളു ആകാശേട്ടാ….. അജു വേട്ടന് ന്നെ വേണ്ടാ….ന്നെ ഇഷ്ടവല്ല… ഞാൻ രണ്ടാംക്കെട്ടല്ലേ…….അവളുടെ ശബ്ദം ഇടറി…അവന്റെ ഉള്ളവും പിടഞ്ഞു..ഒന്നും വേണ്ടായിരുന്നു..അച്ഛന്റെ കണ്ണിര് കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല ആകാശേട്ട.. ഏട്ടന്റെ ഓർമയിൽ ഒറ്റയ്ക്ക് ജീവിച്ചാൽ മതിയായിരുന്നു…പക്ഷെ അജു വേട്ടൻ ന്റെ ഭർത്തവല്ലേ നിക്ക് ഇഷ്ട്ടവാ ഏട്ടാ…ആകാശത്തെ മിന്നുന്ന നക്ഷത്രത്തെ നോക്കി സങ്കടം പറയുന്ന മിത്രയേ വേദനയോടെ പ്രണയത്തോടെ നോക്കി…
കണ്ണ് തുടച്ച് തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന അവനെ കണ്ട് അവൾനന്നായി പേടിച്ചു…പേടിയോടെ കണ്ണുകൾ പിടഞ്ഞു……
ഞാ… ഞാൻ… വെറുതെ…. പറഞ്ഞു മുഴുപ്പിക്കുന്നതിന്റ മുന്നേ അർജുൻ മിത്രയേ ഇറുക്കെ പുണർന്നു… ഉരുക്കു വലയത്തിൽപ്പെട്ട അവസ്ഥയിലായിരുന്നു മിത്ര.വിശ്വാസം വരാതെ അങ്ങനെ നിന്നും……കുതറി മാറാൻ പോലും അവൾ ക്ക് കഴിഞ്ഞില്ല….
ഞാൻ നിന്നെ പ്രണയിക്കുന്നു പെണ്ണെ….ജീവിക്കേണ്ടേ നമ്മൾക്ക് ഏഹ്?അവളുടെ കഴുത്തിൽ മുഖം പുഴ്ത്തി അവൻ പറഞ്ഞതും തേങ്ങലോടെ അവനെ ഇറുക്കെ പുണർന്നു…ആ നിലാവിനെ സാക്ഷിയായി അവർ ജീവിതം ആരംഭിക്കുകയാണ്. അവനെ കളിയാക്കിയവരുടെ മുന്നിൽ തന്നെ……എന്നുമെന്നും…
അവസാനിച്ചു.