ശങ്കരന്‍ അവിടെ നിന്നു എഴുന്നേറ്റു പോകാനാഞ്ഞു. ചന്ദ്രന്‍ അയാളുടെ കൈയ്യില്‍ കയറി പിടിച്ചു…

വാസുകി

രചന: ദിപി ഡിജു

‘എന്നാ ചന്തമാടാ അവക്ക്…! കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നത്തില്ല…. ആ കറുത്ത വട്ട പൊട്ടും… വിയര്‍പ്പ് തുള്ളികള്‍ ഇറ്റു നില്‍ക്കുന്ന നീണ്ട മൂക്കും… മുറുക്കി ചുവപ്പിച്ച പോലുള്ള ചുണ്ടുകളും… കടഞ്ഞെടുത്ത ആ മെയ്യും… ഹോ… ഓര്‍ക്കുമ്പോള്‍ തന്നെ ഭ്രാ ന്തു പിടിക്കുന്നു….’

ഒഴിച്ചു വച്ച മ ദ്യ ഗ്ളാസ്സ് ചുണ്ടോട് അടുപ്പിച്ചു കൊണ്ട് അയാള്‍ വല്ലാത്ത ഒരു ചിരി ചിരിച്ചു.

‘SI സാറിത് ഏതവളുടെ കാര്യമാ പറയണേ..??’

‘ഞാന്‍ ഇൗ നാട്ടില്‍ ഇന്ന് വന്നിറങ്ങിയപ്പോള്‍ തന്നെ ഏതോ ഒരുത്തന്‍റെ നെഞ്ചില്‍ ചവിട്ടി വീറോടെ അവനെ നോക്കി നല്ല നാലു വാക്കു പറയുന്ന ഒരുത്തിയെ കണ്ടു… എന്‍റെ കൂടെ ഉണ്ടായിരുന്നവന്‍ പറഞ്ഞല്ലോ അവളുടെ പേര്… എന്നതാ…??? ഹാ… വാസുകിയോ… അങ്ങനെ എന്തോ… കിട്ടുമോടാ അവളെ ഒന്ന്…??? എത്രയാന്നു വച്ചാല്‍ കൊടുക്കാം…’

അടുത്ത പെ ഗ് ഗ്ളാസ്സിലേയ്ക്ക് ഒഴിച്ചു കൊടുത്തുകൊണ്ടിരുന്ന ശങ്കരന്‍റെ കൈകളില്‍ ഒരു വിറയല്‍ വന്നത് SI ചന്ദ്രന്‍ ശ്രദ്ധിച്ചു.

‘വാസുമ്മാ…’

ശങ്കരന്‍റെ കണ്ണുകളില്‍ ഭയം നിഴലിച്ചു.

‘എന്താടാ നീ ഒന്നും പറയാത്തെ…??? കൂടിയ ഐറ്റം ആണോ…??? എത്രയാണേലും സാരമില്ലടാ… നിനക്ക് പറ്റുമോ…???’

‘എന്‍റെ പൊന്നു സാറേ… ഇതു വിട്ടു പിടിച്ചോ… അതാ സാറിന്‍റെ ആരോഗ്യത്തിന് നല്ലത്… ഞാന്‍ പറഞ്ഞില്ലാന്നു വേണ്ടാ…’

ശങ്കരന്‍ അവിടെ നിന്നു എഴുന്നേറ്റു പോകാനാഞ്ഞു. ചന്ദ്രന്‍ അയാളുടെ കൈയ്യില്‍ കയറി പിടിച്ചു.

‘അതെന്താ നീ അങ്ങനെ പറഞ്ഞേ…??? ഇനി നീ അത് പറഞ്ഞിട്ടു പോയാല്‍ മതി…’

‘അവള്‍… അവള്‍ വാസുകി ആണ്… എല്ലാവരുടെയും വാസുമ്മ… ശിവണ്ണന്‍റെ പെണ്ണ്…’

‘ശിവണ്ണന്‍…??? ഏതവനാടാ അത്…???’

‘ശിവണ്ണന്‍… ദൂരെ ഏതോ നാട്ടില്‍ ഉള്ളതാ… ഇവിടെ ചെറിയ അടിപിടിയൊക്കെ ആയി തുടങ്ങി… പിന്നെ ഈ നാടിന്‍റെ എല്ലാമെല്ലാം ആയി… ഏതു പാതിരാത്രിയിലും സഹായം ചോദിച്ചു ചെല്ലാന്‍ പറ്റുന്ന ഒരാളായി… മറ്റൊരു രീതിയില്‍ പറഞ്ഞാല്‍… ഞങ്ങടെ എല്ലാം കിരീടം വയ്ക്കാത്ത ഒരു രാജാവ്…’

‘അപ്പോള്‍ അവന്‍റെ ഭാര്യയാ അവള്…???’

‘അല്ല സാറെ… വാസുകിയെ അണ്ണനു തമിഴ് നാട്ടില്‍ എവിടന്നോ കിട്ടിയതാ… ഏതോ വേ ശ്യസ്ത്രീക്ക് ഉണ്ടായതാ… അവളുടെ മാമന്‍ എന്നു പറഞ്ഞൊരുത്തന്‍ ശിവണ്ണന്‍റെ അടുത്തു കൊണ്ടു കൊടുത്തതാ അവളെ… അവന്‍ കരുതിയത് ശിവണ്ണന്‍ മറ്റുള്ളവരെ പോലെ ആണെന്നാ… പെണ്ണും ക ള്ളുമായി നടക്കുന്ന ചില **** പോലെ…. ശിവണ്ണന്‍ അവളുടെ മുറിയില്‍ ചെന്നതും ഉശ്ശിരോടെ അവള്‍ അണ്ണനു നേരെ കത്തി വീശി അവളെ തൊടാന്‍ ഒരുത്തനേയും സമ്മതിക്കില്ലെന്നു പറഞ്ഞു… ശിവണ്ണനു അവളുടെ ആ തന്‍റേടവും അവളെയും ഒറ്റനോട്ടത്തില്‍ അങ്ങ് ബോധിച്ചു… അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ടു പോന്നു അണ്ണന്‍റെ പെണ്ണായിട്ട്…’

‘എന്നിട്ട്…???’

‘അവരുടെ കല്ല്യാണത്തിന്‍റെ അന്ന് പോലീസ് വന്നു ശിവണ്ണനെ കൊണ്ടു പോയി… ചിലരുടെയൊക്കെ ചതി ആയിരുന്നു സാറേ… ശിവണ്ണന്‍റെ വളര്‍ച്ച കണ്ടു പേടിച്ച ചില…..*****മക്കളുടെ… അതോടെ ഞങ്ങള്‍ എല്ലാം നാഥനില്ലാത്ത കളരി പോലെ ആയി… വാസുമ്മ അന്നു മുതല്‍ ആ സ്ഥാനം അങ്ങ് ഏറ്റെടുത്തു… ഞങ്ങളുടെ ദുഃഖങ്ങള്‍ക്ക് അറുതി വരുത്താന്‍ വാളെങ്കില്‍ വാള്‍ എടുക്കുന്ന ഒരു ഝാന്‍സി റാണിയെ പോലെ…’

ശങ്കരന്‍റെ കണ്ണുകളില്‍ ആരാധന സ്ഫുരിച്ചു.

‘അപ്പോള്‍ സാറെ…. ആ ഉദ്ദേശ്യത്തോടെ ഒരുത്തനും ഇവിടെ ഒരു പെണ്ണിനെയും നോക്കില്ല… അങ്ങനെ നോക്കുന്നവന്‍റെ കിടുകാ മ ണി വെട്ടി എടുക്കും വാസുമ്മയും കൂട്ടാളികളും… അതു കൊണ്ടു തന്നെ പെണ്ണുങ്ങള്‍ക്ക് ഏതു പാതിരാത്രിയും പേടി കൂടാതെ നടക്കാന്‍ പറ്റുന്ന ഒരിടം ആണ് ഇത്… സാറിന് ഇപ്പോള്‍ കാര്യങ്ങളുടെ ഏകദ്ദേശരൂപം മനസ്സിലായിട്ടുണ്ടാകുമല്ലോല്ലേ…???’

അയാള്‍ ഒരു പുച്ഛച്ചിരിയോടെ ചന്ദ്രനെ നോക്കി.

‘ഹാ… പിന്നെ ഒരു മാസം കൂടി കഴിഞ്ഞാല്‍ ശിവണ്ണനും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങും… അതു കഴിഞ്ഞാല്‍ ഇവിടെ ഞങ്ങള്‍ക്ക് ഒരു ഉത്സവം ഉണ്ടാകും… ഞങ്ങടെ ശിവണ്ണന്‍റെയും വാസുമ്മയുടെയും കല്ല്യാണം…’

ശങ്കരന്‍ പറഞ്ഞതെല്ലാം കേട്ട് ചന്ദ്രന്‍ അറിയാതെ തന്നെ അയാളുടെ തൊണ്ടക്കുഴയിലൂടെ മ ദ്യം ഇറങ്ങി പോയി.

‘ഇങ്ങനെയും ഒരു നാടോ…??? ഹാ… ചിലപ്പോഴൊക്കെ പെണ്ണിന്‍റെ മാനം കാക്കാന്‍ പെണ്ണുങ്ങള്‍ തന്നെ ഒരുമ്പിട്ടു ഇറങ്ങേണ്ടി വരും… അല്ലെങ്കില്‍ ഇതു പോലൊരു ഭയം ജനിപ്പിക്കാന്‍ കഴിയണം… പെണ്ണിനെ തൊട്ടാല്‍ പിന്നെ അവന് ആണത്തം കാട്ടാന്‍ ഒന്നും ബാക്കി ഉണ്ടാവില്ലെന്ന്… വാസുകി നീയാണ് പെണ്ണ്…. ആണത്തം ഉള്ള നല്ല അസ്സല് പെണ്ണ്…’