ആദ്യരാത്രി ബെഡ്‌റൂമിൽ ഭ്രാന്ത് പിടിച്ചവനെ പോലെയുള്ള എന്റെ നടപ്പ് കണ്ടവൾ ആകാംഷയോടെ ചോദിച്ചു…

രചന: ശിവ

“””എന്താ ഇച്ചായ എന്തുപറ്റി..?? ആദ്യരാത്രി ബെഡ്‌റൂമിൽ ഭ്രാന്ത് പിടിച്ചവനെ പോലെയുള്ള എന്റെ നടപ്പ് കണ്ടവൾ ആകാംഷയോടെ ചോദിച്ചു….

“””ഹേയ് ഒന്നുമില്ല…..

“””ദേ ആരോ കുറെ നേരമായി കിടന്നു വിളിക്കുന്നുണ്ടല്ലോ …. ആ കോൾ എടുക്ക്….

“”””ഡി അത് അത്….

“”എന്നതാ ഇച്ചായ കാര്യം പറ….

“””അതുപിന്നെ ആ വിളിക്കുന്നത് അവളാണ്….എന്നെ തേച്ചിട്ടു പോയവൾ….

“”അവളോ..?? അവളെന്തിനാ ഈ സമയത്ത് കിടന്ന് ഇങ്ങനെ വിളിക്കുന്നത്‌….

“””അതുപിന്നെ അവൾക്ക് ഞാനില്ലാതെ ജീവിക്കാൻ പറ്റില്ലത്രെ……ആത്മഹത്യാ ചെയ്യാൻ പോവാണെന്നു ഒക്കെ പറഞ്ഞു കുറച്ചു നേരമായി വിളി തുടങ്ങിയിട്ട്..

“””ഓ അത് അവൾ ചുമ്മാ പറയുന്നത് ആവും ഇച്ചാ ….

“””അല്ലെടി.. അവളുടെ സംസാരം കേട്ടിട്ട് ആൾ സീരിയസ് ആണെന്ന് തോന്നുന്നു….

“”””ഓഹോ എങ്കിൽ ഞാനൊന്ന് സംസാരിച്ചു നോക്കാം എന്നും പറഞ്ഞവൾ വീണ്ടും കോൾ വന്നപ്പോൾ എടുത്തു സംസാരിച്ചു തുടങ്ങി….അൽപ്പം സമയം കഴിഞ്ഞതും അവൾ കോൾ കട്ട്‌ ആക്കി..അവളുടെ മുഖമാകെ വാടിയിരുന്നു….

“””എന്താടി അവളെന്ത് പറഞ്ഞു..??

“””ഇച്ചായൻ ഇല്ലാതെ അവൾക്ക് ജീവിക്കാൻ പറ്റില്ലെന്ന് ….എന്നോട് നിങ്ങളുടെ ജീവിതത്തിൽ നിന്നും മാറി തരണം എന്നൊക്കെ പറഞ്ഞു….

“””മ്മ്മം ഞാൻ പറഞ്ഞില്ലേ ഇത് തമാശ അല്ല അവൾ സീരിയസ് ആണെന്ന് ….

“””ആണെങ്കിൽ ഇപ്പോൾ എന്താ..?? അവൾ തേച്ചിട്ട് പോയതല്ലേ..ഇനി അവൾ പറയുന്നതൊന്നും ഇച്ചായൻ കേൾക്കാൻ നിൽക്കേണ്ട..ആ നമ്പർ വേഗം ബ്ലോക്ക്‌ ഇട്..

“””ഡി എന്നാലും എനിക്കെന്തോ ഒരു പേടി പോലെ..അവളെന്തെങ്കിലും അബദ്ധം കാണിച്ചാലോ….??

“”””ഓഹോ അപ്പോൾ പിന്നെ ഇച്ചായൻ അവളെ കെട്ടാൻ പോവാണോ….??

“””ഇങ്ങനൊക്കെ പറയുമ്പോൾ അല്ലാതെ പിന്നെ വേറെന്താണ് വഴി എന്താണ് ..??അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി..

“””ഓഹോ അപ്പോൾ പിന്നെ നിങ്ങൾ എന്റെ കഴുത്തിൽ കെട്ടിയ ഈ താലി ഞാൻ പൊട്ടിച്ചെറിയണോ..??

“””ഡി നീ ഇങ്ങനെ ഒക്കെ പറയല്ലേ…. എനിക്കവളെ ഉപേക്ഷിക്കാൻ പറ്റില്ല..ഒന്നുമില്ലെങ്കിലും ഒരിക്കൽ ഞാൻ സ്നേഹിച്ച പെണ്ണാണവൾ…..അത് കേട്ടവൾ ഒരു നിമിഷം എന്നെ ദയനീയ ഭാവത്തോടെ നോക്കി….അടുത്തത് അവളുടെ പൊട്ടിക്കരച്ചിൽ ആയിരിക്കും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്….പക്ഷേ എന്റെ കണക്ക് കൂട്ടൽ തെറ്റിച്ചു കൊണ്ടവൾ ദേഷ്യത്തോടെ എന്റെ നേർക്ക് പാഞ്ഞു വന്നു….പിന്നെ അവിടെ ഒരു ഭൂകമ്പം തന്നെ തന്നെ അരങ്ങേറി…..ഒരുമാതിരി ഇന്ത്യാക്കാരനെ കൈയിൽ കിട്ടിയ പാകിസ്ഥാൻ തീ വ്രവാദികളെ പോലെ ഒരു മയവും ഇല്ലാത്ത പോലെ അവൾ തകർത്തു വാരി….ശബ്ദം കേട്ട് വന്നു അമ്മയും ബന്ധുക്കളും കൂടി വാതിൽ മുട്ടി വിളിച്ചു തുറപ്പിച്ചത് കൊണ്ട് ജീവൻ മിച്ചം കിട്ടി എന്ന് പറയാം……

“”””എന്താ മോളെ എന്താ പ്രശ്നം..??

“””അമ്മേടെ മോനോട് തന്നെ ചോദിക്ക്..അങ്ങേർക്കിപ്പോ പഴയ കാമുകിയുടെ ഒപ്പം ജീവിക്കണം എന്നാണ് പറയുന്നത്…..”””ഈ കൊച്ചു പറയുന്നത് നേരാണോടാ എന്നും പറഞ്ഞു അമ്മ എന്റെ നേർക്ക് ദേഷ്യപ്പെട്ടു….

“””എന്റെ പൊന്ന് അമ്മേ..എല്ലാം വെറുതെ ആണ്….ഇവളെ ഒന്ന് പറ്റിക്കാൻ ഞാൻ ഒരു വെറുതെ തമാശ ഒപ്പിച്ചതാണ് അവൾ കേറി അങ്ങ് സീരിയസ് ആയി….

“””പിന്നെ തമാശ.. നിങ്ങൾ കൂടുതൽ ഉരുണ്ടു കളിക്കാൻ നിൽക്കേണ്ട ..ഞാൻ അവളോട്‌ സംസാരിച്ചതാണ്…..എന്നവൾ ഇടക്ക് കേറി പറഞ്ഞു….

“””ഡി അത് എന്റെ കൂട്ടുകാരൻ സുമേഷ് ആണ്….അവൻ പെണ്ണിന്റെ സൗണ്ട് അനുകരിച്ചത് ആണ്….”””നിങ്ങൾ ഇനി വെറുതെ ഓരോ കള്ളം പറഞ്ഞു പുണ്യാളൻ ആവമെന്ന് വിചാരിക്കേണ്ട..എനിക്ക് എല്ലാം മനസ്സിലായി..നിങ്ങൾ ഇനി അവളുടെ കൂടെ തന്നെ ജീവിച്ചോ..ഞാൻ രാവിലെ എന്റെ വീട്ടിൽ പോവാണ്….

“”എന്റെ മോളെ നീ എടുത്തു ചാടി ഒരു തീരുമാനം എടുക്കല്ലേ…..അവൻ പറയുന്നത് സത്യമാണോ അല്ലയോ എന്ന് ആദ്യം അറിയട്ടെ എന്നമ്മ കേറി പറഞ്ഞു….

“””ഒരു മിനിറ്റ് അമ്മേ ഞാൻ സുമേഷിനെ ഇപ്പോൾ വിളിച്ചു സ്‌പീക്കറിൽ ഇടാം നിങ്ങൾ കേട്ട് നോക്ക് എന്നും പറഞ്ഞു ഞാൻ ആ നമ്പറിൽ കോൾ ചെയ്തു….

“””ഇച്ചായാ നിങ്ങൾ എന്ത് തീരുമാനിച്ചു..നമുക്ക് ഒരുമിച്ചു ജീവിക്കണ്ടേ..നാളെ ഞാൻ വിളിക്കും..എന്നും പറഞ്ഞുള്ള പെണ്ണിന്റെ ശബ്ദം കോൾ എടുത്തതും സ്പീക്കറിൽ നിന്നും മുഴങ്ങി കേട്ടു…..

“”‘അളിയാ സുമേഷേ മതിയട നിന്റെ അഭിനയം എല്ലാം പൊളിഞ്ഞു….എന്ന് ഞാൻ പറഞ്ഞു തീരും മുൻപ് തന്നെ കോൾ കട്ട്‌ ആയി…..വീണ്ടും വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌….അതോടെ എല്ലാവരും രൂക്ഷമായി എന്നെ നോക്കി….നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴേക്കു പോയെങ്കിൽ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി…..അവന്റെ വീട്ടിലേക്ക് പോയി സത്യം തെളിയിക്കാമെന്ന് വെച്ചാൽ ഇവിടെ നിന്നും അരമണിക്കൂറിൽ കൂടുതൽ യാത്ര ഉണ്ട്….ഈ രാത്രി ഇനി ഇറങ്ങിയാൽ നാട്ടിൽ ഈ കാര്യം നാട്ടിൽ അറിഞ്ഞു നാണക്കേട് ആയെന്നും വരും….അതുകൊണ്ട് തന്നെ എല്ലാവരുടെയും മുറു മുറുപ്പ് കേട്ട് കൊണ്ടു ഒരുവിധം ഞാൻ നേരം വെളുപ്പിച്ചു…..രാവിലെ തന്നെ ഞാൻ അവനെ വിളിച്ചു നോക്കി..ഫോൺ ബെല്ലടിക്കുന്നുണ്ട്….തെണ്ടി കോൾ എടുക്കുന്നില്ല…..ഞാനാകെ ടെൻഷൻ ആയി…. സമയം പോയി കൊണ്ടിരുന്നു….അവൾ ബാഗും തൂക്കി ഇറങ്ങാനായി റെഡിയായി….എന്റെ ഭാഗ്യത്തിന് അപ്പോഴേക്കും അവൻ ബൈക്കിൽ അവിടേക്ക് വന്നു….ചെറിയൊരു മൂളിപ്പാട്ടും പാടി ഒരു ഇളിഞ്ഞ ചിരിയുമായി അവനെന്റെ മുന്നിൽ വന്നു നിന്നു…..

“””അളിയോ രാവിലെ തന്നെ എഴുന്നേറ്റോ..ഇതെന്ന മുഖത്തൊക്കെ പാടുകൾ..അവൾ നിന്നെ റേപ്പ് ചെയ്തോടാ എന്നും ചോദിച്ചു അവൻ പൊട്ടിച്ചിരിച്ചതും എന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി….

“””അല്ല അളിയാ ഇന്നലത്തെ എന്റെ പെർഫോമൻസ് എങ്ങനെ ഉണ്ടായിരുന്നു….ആദ്യരാത്രി അളിയൻ വിചാരിച്ച പോലെ തന്നെ കളർ ആയില്ലേ….അതാണ് ഞാൻ ഒരു കോട്ടർ പറഞ്ഞിട്ട് ഒരു ഫുള്ളിന്റെ അഭിനയം ഞാൻ കാഴ്ച്ച വെച്ചിട്ടുണ്ട്..വാങ്ങി തന്നേക്കണം….”””ഓ തരമെടാ…. ഫുൾ അല്ല ലിറ്റർ തന്നെ വാങ്ങി തരാം….നിന്റെ അമ്മൂമേടെ കളർ ആക്കൽ..എന്റെ കുടുംബം കലങ്ങിയെടാ തെണ്ടി….എന്നും പറഞ്ഞു ഞാൻ അവന്റെ നേരെ ചെന്നു….അപ്പോഴേക്കും ബാഗും തൂക്കി അവൾ മുറ്റത്തേക്ക് ഇറങ്ങി….പിന്നാലെ എന്റെ വീട്ടുകാരും..

“””ഇതെന്താടാ എന്താ പ്രശ്നം..??

“”പ്രശ്നം നീ കൂടുതൽ എന്നെകൊണ്ട് ഒന്നും പറയിക്കരുത്….നീ മൊബൈൽ എന്തിനാടാ ഓഫ്‌ ആക്കിയേ..??

“””ഓഫ്‌ ആക്കിയത് അല്ല ഓഫായത് ആണ്….എന്താടാ..എന്തുപറ്റി..കാര്യം പറ..??

“”ഡാ തെണ്ടി ഇന്നലെ പെണ്ണിന്റെ സൗണ്ടിൽ എന്നെ വിളിച്ചത് നീ ആണെന്ന് അവളോടൊന്ന് പറഞ്ഞു കൊടുക്ക് …..അവളാകെ എന്നെ തെറ്റിദ്ധരിച്ചു ഇരിക്കുവാണ്….

“””ങ്ങേ.. അപ്പോൾ നീ ഇന്നലെ സത്യം പറഞ്ഞില്ലേ….

“”””പറയാനുള്ള സമയം അവള് തരണ്ടേ….പറയും മുൻപ് തന്നെ പൂരം കൊടിയേറിയിരുന്നു ….എല്ലാം കഴിഞ്ഞു ഇവരോടൊക്കെ പറഞ്ഞപ്പോൾ ആരും എന്നെ വിശ്വസിച്ചില്ല..പിന്നെ നിന്നെ വിളിച്ചപ്പോൾ നിന്റെ വക ഒടുക്കത്തെ ഓവർ ആക്ടിങ്..അതോടെ എല്ലാം കുളമായി…..ഇനി നീ തന്നെ എല്ലാവരോടും എല്ലാം തുറന്നു പറ….”””ഓക്കേ അളിയാ ഞാൻ ശെരിയാക്കാം എന്നും പറഞ്ഞവൻ അവളുടെ മുന്നിലേക്ക് ചെന്നു….

“”””പെങ്ങളെ വെറുതെ അവനെ തെറ്റിദ്ധരിക്കേണ്ട…..ഇന്നലെ രാത്രി വിളിച്ചത് ഞാനാണ്..അല്ലാതെ അവന്റെ പഴയ കാമുകി ഒന്നുമല്ല….സംശയം ഉണ്ടെങ്കിൽ ഇപ്പോൾ ആ നമ്പറിൽ വിളിക്ക്….

“”””കുടുംബം തകർക്കാനായിട്ട് ഓരോരുത്തൻമ്മാർ വന്നോളും ….ഇനി മേലാൽ നിന്നെ ഇവിടെ കണ്ടു പോവരുത് എന്നും പറഞ്ഞു അപ്പോഴേക്കും അമ്മ അവന്റെ നേരെ ദേഷ്യപ്പെട്ടു…..

“””എന്റെ അമ്മേ ഇതൊന്നും ഞാൻ ഒപ്പിച്ച പണിയല്ല….അമ്മേടെ ഈ നിക്കണ മോൻ തന്നെ ആണ് ഇതിന്റെ പിന്നിൽ…. കെട്ടിയോളെ ഒന്ന് ടെൻഷൻ ആക്കി ഒരു ഡ്രാമ കളിച്ചു ആദ്യരാത്രി ഒന്ന് കളറാക്കണം….വെറൈറ്റി വേണം എന്നൊക്ക എന്നോട് പറഞ്ഞതും ഇങ്ങനൊക്കെ ചെയ്യാൻ പറഞ്ഞതും ഇവനാണ്…..ഞാൻ അപ്പോഴേ പറഞ്ഞത് ആണ് ഇതൊന്നും വേണ്ട…..ഇതൊക്കെ തീക്കളി ആവുമെന്ന്….അന്നേരം ഇവൻ പറഞ്ഞു ഒരു കുഴപ്പവും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം നീ ധൈര്യമായിട്ട് കൂടെ നിന്നാൽ മതിയെന്ന് ….പിന്നെ ഇതിന് ഒരു കോട്ടർ കൂടി ഓഫർ ചെയ്തപ്പോൾ ഞാനതിൽ വീണു പോയതാണ്….അല്ലാതെ എന്റെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ല…..എന്ന് കൂടെ സുമേഷ് പറഞ്ഞു നിർത്തിയതും പിശാശ് കുരിശു കണ്ടത് പോലെ അവളടക്കം എല്ലാവരും എന്നെ കലിപ്പിച്ചു നോക്കി….പിന്നെ ഒന്നും നോക്കിയില്ല അടുത്ത പൂരം നടക്കും മുൻപേ ഞാൻ ഓടി പിന്നാലെ അവനും…അങ്ങനെ ആദ്യരാത്രി ഒന്ന് കളറാക്കാൻ നോക്കിയതിന്റെ പേരിൽ എനിക്ക് പിന്നെ രണ്ടു രാത്രി തന്നെ വീട്ടിൽ കേറാൻ പറ്റിയില്ല….എന്തായാലും പിന്നെ അവളെ പറഞ്ഞു സോപ്പിട്ടു എല്ലാ പ്രശ്നവും ഒടുക്കം ഞാൻ സോൾവ് ചെയ്തു…..

അങ്ങനെ അന്ന് പാളിപ്പോയ ആദ്യരാത്രി വീണ്ടും കളർ ഒന്നുമില്ലാതെ ഒരുക്കി മുറിയിൽ അവളുടെ വരവിനായി ഞാനിങ്ങനെ കാത്തിരിക്കുകയാണ്…..പെട്ടെന്ന് ആണ് എന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം ഞാൻ കേട്ടത്….ഫോൺ എടുത്തു നോക്കിയതും സ്‌ക്രീനിൽ കണ്ട നമ്പർ കണ്ടു ഞാൻ ഞെട്ടി…..തേപ്പുകാരി കാളിങ്…..ഈ പിശാശ് എന്തിനാ ഇപ്പോൾ വിളിക്കുന്നത് എന്നും വിചാരിച്ചു ഞാൻ ഇരിക്കുമ്പോളേക്കും പുഞ്ചിരിച്ചു കൊണ്ടു മുറിയിലേക്ക് അവളും വന്നു….അതോടെ ഞാൻ അടിമുടി ആകെ ഒന്ന് വിറച്ചു പോയി…..മനസ്സിൽ എന്റെ ഇശോയെ എന്നും വിളിച്ചു ഭിത്തിയിലേക്ക് നോക്കിയ എന്റെ കണ്ണുകൾ പതിഞ്ഞത് കുരിശിൽ ചോരവാർന്നു കിടക്കുന്ന ഈശോയുടെ പടത്തിൽ ആയിരുന്നു……

Scroll to Top