ടീച്ചർ
രചന: ആരതി
എല്ലാവരുടെയും സ്കൂൾ ജീവത്തിൽ ഉണ്ടാകും അവർക്കു ഏറ്റവും ഇഷ്ടപ്പെട്ട ടീച്ചർ..എനിക്ക് പറയാനുള്ളതും അങ്ങനെ ഒരു കഥ ആണ് .
അല്പം പിന്നിലേക്കു പോയാലോ ? ഞാൻ ഒന്നാം തരത്തിൽ പഠികുമ്പോൾ ആണ് എന്റെ ടീച്ചറിനെ ആദ്യമായി കാണുന്നത് .ഈ ലവ് @ ഫസ്റ്റ് സൈറ്റ് ആർക്കു വേണേലും തോന്നാം കേട്ടോ ..ആണിന് പെണ്ണിനോട് മാത്രം അല്ല ..ലവ് എന്നത് സ്നേഹം ആണ് പ്രേമം മാത്രം അല്ല എന്ന് സങ്കല്പിച്ചാൽ മതി …
കളിയുടെ ഇടയിൽ ആയിരുന്നു എങ്കിലും ഞാൻ ടീച്ചറിനെ ശ്രദ്ധിച്ചിരുന്നു. സ്നേഹിക്കാൻ കാരണങ്ങൾ തേടാറില്ലായിരുന്നു ഞാൻ .കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടപ്പെടു .പിന്നെ ടീച്ചറിനെ ചുറ്റിപറ്റായി കളിയൊക്കെ .എന്റെ പിറന്നിന് ബാക്കി എല്ലാ ടീച്ചേഴ്സിനും ഒരു മുട്ടായി കൊടുത്തപ്പോൾ ടീച്ചറിനു മാത്രം രണ്ടെണ്ണം .കുഞ്ഞു മനസ്സിലെ സനേ്ഹം നോക്കണേ …പിന്നെ ടീച്ചർ നാലാം ക്ളാസ് വരെ തുടർച്ചയായി പഠിപ്പിച്ചു ,പിന്നെ ആറിലും…..അത് കഴിഞ്ഞു പത്തിൽ എത്തി ,സ്കൂൾ ജീവിതത്തിലെ ഒരു മുഖ്യഘട്ടം എത്തിയിരിക്കുന്നു
….farewell ദിനം ആണ്…
പരിപാടികൾ ഒക്കെ കഴിഞ്ഞു സ്കൂൾ മുഴുവൻ കണ്ടു നടക്കുമ്പോൾ ആണ് ടീച്ചറിനെ കാണുന്നത്..ഞാൻ നല്ല കുട്ടിയായി വിഷ് ചെയ്തു .. എന്റെ കൂടെ ഉണ്ടായിരുന്ന ഉറ്റ സുഹൃത്തുക്കൾ നല്ലൊരു പണി പിന്നിൽ നിന്നും തന്നു .അവർ ടീച്ചറിനെ ഒന്നൂടി വിഷ് ചെയ്തിട്ടു ഒരു കാര്യംപറയാൻ ഉണ്ടെന്നു പറഞ്ഞു പിടിച്ചു നി൪ത്തി. എനിക്ക് അറിയാമായിരുന്നു അവർ എന്താ പറയാൻ പോകുന്നത് എന്ന്,അത് കൊണ്ടു തന്നെ അവിടെ നിന്നില്ല ..ഓടി ഒളിച്ചു .എന്തിനാ ഞാൻ ഓടിയതന്നു ചോദിച്ചാൽ എനിക്ക് അറിയില്ല. എല്ലാ കാര്യവും ഞാൻ അഞ്ജലിയോട് പറഞ്ഞിട്ടണ്ടായിരുന്നു ..എനിക്ക് ടീച്ചറോടുളള ഇഷ്ടവും അതിന്റെ ആഴവും എല്ലാം. അതെല്ലാം അവൾ അപ്പോൾ ടീച്ചറിനോട് പറഞ്ഞു.ഇതെല്ലം കേട്ട് കഴിഞ്ഞപ്പോൾ ടീച്ചർ എന്നെ അന്വേഷിച്ചു .ഇത് പറയാനാ എന്ന് മനസിലായപ്പോൾ ഞാൻ ഓടി എന്ന് പറഞ്ഞു കൊടുത്തു..
അതൊരു തുടക്ക൦ മാത്രം ആയിരുന്നു..ഞാൻ അറിയാതെ അന്ന് ആദ്യ കാഴ്ച്ചയിൽ നട്ട സ്നേഹത്തിന്റെ മരം എന്നോടൊപ്പ൦ വളർന്നത് ഞാൻ അറിഞ്ഞപ്പോൾ വൈകി. അന്ന് മുഴുവൻ ടീച്ചറുടെ മുന്നിൽ പെടാതെ ഞാൻ മുങ്ങി നടന്നു.പിന്നെ ചില ദിവസങ്ങളിൽ കാണുമ്പോൾ, പോയി മിണ്ടാനുള്ള ചമ്മൽ കാരണം ഒരു ചിരി മാത്രം പാസ്സാക്കി മുങ്ങുകയാണ് പതിവ്.
അങ്ങനെ നടക്കവേ ഒരു ദിവസം അകപ്പെട്ടു .സ്കൂൾ ബസിൽ ആയിരുന്നു സംഭവം അരങ്ങേറിയത് .ടീച്ചർ ഞാൻ പോകുന്ന ബസ്സിൽ കയറി .ടീച്ചറിനെ കണ്ട പാടെ ഞാൻ എന്റെ അടുത്തിരുന്നു കുട്ടിയെ പിടിച്ചു മടിയിൽ ഇരുത്തി ടീച്ചറിന് സ്ഥലം ഒരുക്കി ..പക്ഷേ പണി പാളി. ടീച്ചറിന്റെ സുഹൃത്തായ മിനി ടീച്ചർ എന്റെ ടീച്ചറിനെ അവിടെ പിടിച്ചു ഇരുത്തി എന്നിട്ടു എന്റെ അടുത്ത് വേറെ കുട്ടിയെ ഇരുത്തി .എനിക്ക് ദേഷ്യവും സങ്കടവും വന്നു .അറിയാതെ ഒന്ന് ശ്ശേ പറഞ്ഞു.കുറ്റം പറയരുതല്ലോ അത്യാവശ്യം ഉച്ചത്തിൽ ആയിരുന്നു അത് ..മിനിടീച്ചർ എന്ത് പറ്റി എന്ന് ചോദിച്ചു .ഒരു കണക്കു തെറ്റിയത എന്ന് പറഞ്ഞു ഞാൻ തടി തപ്പി .
മിനി ടീച്ചർ വിടുന്ന ലക്ഷണം ഇല്ല .എവിടെയാ തെറ്റിയത് എന്നായി അടുത്ത ചോദ്യം ഒരു + വരേണ്ടിടത്തു ഒരു – വന്നു എന്ന് ഞാനും പറഞ്ഞു.കുറച്ചു കഴിഞ്ഞു എന്റെ ടീച്ചർ എന്റെ അടുത്ത് വന്നിരുന്നു. എന്റെ മനസ്സിൽ ആയിരം ലഡ്ഡു ഒന്നിച്ചു പൊട്ടി .ടീച്ചർ പതിയെ എന്റെ ചെവിയിൽ ചോദിച്ചു ” ഇപ്പൊ നിന്റെ കണക്കു ശരിയായോ”,എന്നിട്ടു ചിരിച്ചു.
ഇങ്ങനെ പല കുരുത്തക്കേടും കാണിച്ചു .പോകുന്നതിനു മുൻപ് മതിയാവോളം കാണാൻ .ഇതൊക്കെ കുറച്ചു നേരത്തെ ആകമായിരുന്നില്ലേ എന്ന് പലപ്പോഴും പശ്ചാത്തപിച്ചു. ആ പശ്ചാതപ്പത്തിന് പ്രായശ്ചിത്തം ആയി ഇന്നും ടീച്ചർ എന്റെ കൂടെ ഉണ്ട് .ഒരു ടീച്ച൪ നിന്നും സ്‌ഥാനക്കയറ്റം കൊടുത്തു ഇപ്പൊ എന്റെ ‘അമ്മ ആയി..ഞാൻ ഇന്ന് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ രശ്മി അമ്മ ആയി…