ആദ്യ ശ്രമമാണ് ❤️നിങ്ങളുടെ പിന്തുണപ്രതീക്ഷിക്കുന്നു 😍
അവൾ
രചന: Bin Muhammed
അന്നധ്യമായിട്ടായിരുന്നു അവളവനെ കാണുന്നത്… അതെ ആ കല്യാണ മണ്ഡപത്തിൽ വെച്ച്. തന്റെ കല്യാണമുറപ്പിച്ചു എന്ന് കേട്ടതുമുതൽ അവന്റെ ഒരു ഫോട്ടോ അച്ഛനോടും അമ്മയോടും ചോദിച്ചുകൊണ്ടേ ഇരുന്നു അവൾ അവരാരും അവൾക്ക് ചെവികൊടുത്തില്ല… അവനോടൊന്ന് സംസാരിക്കണമെന്ന് പറഞ്ഞ അവളുടെ കരണം പുകക്കുന്ന അടിയായിരുന്നു അച്ഛൻ കൊടുത്തത്.
ആ അടിയുടെ വേദനകൊണ്ടിരിക്കുന്ന അവളെ അശ്വസിപ്പിക്കാതെ അമ്മ പഠിപ്പിച്ചത് ഒരു ത്വതമായിരുന്നു പെണ്ണുങ്ങൾ അടങ്ങി ഒതുങ്ങി ഇരിക്കണമെന്നുള്ള ഉപദേശം. എല്ലാം സഹിച്ചവളിരുന്നു. കല്യാണത്തിന്റെ ഒരാഴ്ച മുമ്പ് ജോലി രാജിവെക്കാൻ പറഞ്ഞ അച്ഛനോട് എതിർക്കാൻ ആകാത്തവിധം അമ്മാവന്മാരും അമ്മായിമാരും ഉപദേശം കൊണ്ട് നിറക്കുന്നുണ്ടായിരുന്നു…
പെണ്ണ് ഭർത്താവിന്റെ തുണി അലക്കേണ്ടവളും അവന്റെ വീട്ടിലെ ജോലിചെയ്യേണ്ടവളുമാണെന്ന് അവർ നിരന്തരം ഉപദേശം നൽകി… അങ്ങിനെ ആ ദിവസം വന്നു 11:27ന് കതിര് മണ്ഡപത്തിൽ കയറിയപ്പോളായിരുന്നു അവളാദ്യമായി അവനെ കണ്ടത് അതിന് മുമ്പ് ഒരു തവണ ബസ്സിൽ വെച്ചും തന്റെ മാ റിടത്തിൽ കൈ വച്ചതിന് മുഖമടച്ച് അടികൊടുത്താപ്പോഴും. അവൾക്ക് അവളോട് തന്നെ അന്ന് അറപ്പ് തോന്നി…
മുഹൂർത്തമായി വാദ്യമേളങ്ങൾ ഉയർന്നു അവൻ താലി കയ്യിലെടുത്തു അവന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു ആഗ്രഹിച്ച ഇരയെ കിട്ടിയ സിംഹത്തിന്റെ ചിരി.. അവൻ താലി കെട്ടാൻ കൈകൾ ഉയർത്തി….
ടപ്പേ…മണ്ഡപത്തിൽ ഒരു കിടിലൻ ശബ്ദം മുയങ്ങി… വാദ്യങ്ങൾ നിന്നും പൂജാരിമാർ മൗനരായി. എല്ലാവരും സ്തംപിച്ചു…
ആ നിശബ്ദതകിടയിൽ അവളുടെ ശബ്ദമുയർന്നു ഈ നാ യയെ കെട്ടാൻ എനിക്ക് സമ്മതമല്ല.. അമ്മേം പെങ്ങളേം തിരിച്ചറിയാത്തവൻ. കൂടിനിന്നവരെല്ലാം മൂക്കത്ത് കൈവെച്ചു പറഞ്ഞു താന്തോന്നി എന്ന് അവളുടെ ചെയ്തിക്കണ്ട അച്ഛൻ അവക്ക് നേരെ കൈ ഓങ്ങി അയാളുടെ കൈകളെ തടുത്തു കരണം പുകച്ചൊരു അടിയും കൊടുത്തു അവളായിരുന്നില്ല അവന്റെ സ്വന്തം ചേച്ചി… അവളുടെ കയ്യും പിടിച്ച് അവന്റെ ചേച്ചി മണ്ഡപത്തിൽ നിന്നും നടന്നു നീങ്ങി. അവന്റെ വിയർപ്പിന്റെ നാറ്റം തന്ന ഓർമ്മയുമായി.
എനിക്കായി രണ്ട് വാക്ക് കുറിക്കുമല്ലോ ❤️