അവനെ കാണുന്ന ഓരോ നിമിഷവും സ്വയം വെറുപ്പ് തോന്നുന്നു തനിക്ക്, സൂക്ഷിക്കണം എന്ന് മാത്രം അമ്മയോട് പറഞ്ഞിറങ്ങി…

ഉശിരുള്ള പെണ്ണ്

രചന: Omar Bin Muhammed

അന്ന് നല്ല മഴ ഉണ്ടായിരുന്നു വാതിലിൽ തട്ടുന്നത് കേട്ട് അവൾ വാതിൽ തുറന്നു തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് വാത്സല്യത്തോടെ അവൾ ചോദിച്ചു എന്ത്യേ കണ്ണാ… ഒറങ്ങീലെ..

ഇല്ലെച്യേ… ഞാനിന്ന് ചേച്ചീടെ കൂടെയാ കിടക്കുന്നെ… അവൻ പറഞ്ഞു..

പോത്ത്പോലെ വളർന്നിട്ടും കുട്ടിക്കളി മാറിയില്ല അവൾ വാത്സല്യത്തോടെ അവനെ തലോടി…. തന്റെ ഒരു വയസ്സ് മാത്രം ഇളപ്പം ഉള്ളൂ വെങ്കിലും അവൻ കുഞ്ഞി കുട്ടിയും ഒരു പത്ത് വയസ്സിനു മൂത്ത ചേച്ചിയുമായിരുന്നു താൻ…

അവരിരുവരും കിടന്നു… സമയം ഒച്ച് കണക്കെ നീങ്ങി രാത്രിയുടെ യാമങ്ങളിൽ അവളുടെ ശരീരത്തിൽ എന്തോ ഇഴഞ്ഞുകൊണ്ടിരിക്കുന്നു… അവൾ ഒച്ചവെച്ച് നോക്കി ഇല്ല തന്റെ വായ തുണിവെച്ചു കെട്ടിവെച്ചിരിക്കുന്നു…കാലും കയ്യും കെട്ടിയിട്ടിയിരിക്കുന്നു… അവനൊന്ന് ഉണർന്നിരുന്നുവെങ്കിൽ എന്നവൾ വല്ലാതെ ആശിച്ചു കണ്ണുകൾ തുറക്കാൻ അവൾക്ക് തോന്നിയില്ല… തന്റെ മാ റിടങ്ങളെ ആവേശത്തോടെ അവൻ കവർന്നെടുത്തു തന്നെ മുഴുവനും ആ നീചൻ എന്താല്ലാമോ ചെയ്തു ഇടക്ക് അവളൊന്ന് കണ്ണ് തുറന്ന് നോക്കി….

ഭൂമി പിളർന്ന് അടിയിൽ പോയിരുന്നുവെങ്കിലെന്ന് അവൾ ആശിച്ചു…. തന്റെ കുഞ്ഞനിയന്റെ ര തിമൂർച്ചക്കാണ് താൻ ഇരയായതെന്ന സത്യം അവളെ പാടെ തളർത്തി. അവന്റെ ആവിശ്യം കഴിഞ്ഞ് അവൻ പോയി..

അവൾക്ക്‌ കിടന്നിടത്ത് നിന്നും അനങ്ങാൻ കഴിഞ്ഞില്ല… അവളെയുന്നേറ്റു തലയിലൂടെ വെള്ളമൊഴിച്ചു ശരീരമാകെ നീറി…. ഒരു മുഴം കയറെടുത്തു…….

പിന്നെ ചിന്തിച്ചു ഞാനെന്തിന് മരിക്കണം…. അവൾ കിടന്നു… മനസ്സ് നീറിപുകഞ്ഞു കൊണ്ടിരുന്നു… നിദ്ര അവളെ നോക്കിയത് പോലുമില്ല നേരം പുലർന്നു അവൾ എഴുന്നേറ്റു അമ്മയോട് യാത്രപറഞ്ഞ് അവൾ ബാംഗ്ലൂരിലേക്ക് ഇറങ്ങി, ലീവ് തീർന്നില്ലേലും പെട്ടന്ന് ഹോസ്‌പിറ്റലിൽ നിന്ന് വിളിച്ചെന്നു അമ്മയോട് കള്ളം പറഞ്ഞു… ഇവിടെ നിന്നും ഒരു മാറ്റം ആവിശ്യമാണെന്ന് മനസ്സ് പറഞ്ഞു… അവനെ കാണുന്ന ഓരോ നിമിഷവും സ്വയം വെറുപ്പ് തോന്നുന്നു തനിക്ക്… സൂക്ഷിക്കണം എന്ന് മാത്രം അമ്മയോട് പറഞ്ഞിറങ്ങി..അമ്മക്ക് ഒന്നും മനസിലായില്ല… വർഷം രണ്ട് കഴിഞ്ഞു, ഓരോ തിരക്ക് പറഞ്ഞ് വീട്ടിലേക്കുള്ള വരവ് ഒഴിവാക്കി…

“മോളെ നിനക്ക് വയസ്സ് 26ആയി, നിനക്കും വേണ്ടേ മോളെ ഒരു ജീവിതം” ഉണ്ണിയെ കൊണ്ട് തന്നെ പെണ്ണകെട്ടിക്കാൻ ആയി… നീ ഇങ്ങനെ നിന്നാൽ.. “

‘എനിക്കിപ്പോ കല്യാണം വേണ്ട, അതിന് ഞാൻ ഇപ്പൊ തയ്യാറുമല്ല, ആവുമ്പോൾ ഞാൻ പറയാം “

‘ഉണ്ണീടെ കൂടെ കുഞ്ഞിനെ കണ്ട് വേണം എനിക്ക് കണ്ണടക്കാൻ “

‘അവന്റെ കാര്യം തീരുമാനിക്കാൻ ഞാൻ ആളെല്ലാ ‘

ഇച്ചിരി നീരസത്തോടെ ആണ് അമ്മ ഫോൺ വെച്ചത്….അവിടുന്ന് ഒരാഴ്ച കഴിഞ്ഞ് അവന്റെ കല്യാണം ഉറപ്പിച്ചെന്ന് കേട്ടു…. പോകുന്നില്ല എന്ന് ദൃഢ പ്രതിജ്ഞയെടുത്തു… അമ്മക്ക് വിളിച്ച് ഹോസ്പിറ്റലിൽ നിന്നും ലീവ് തരുന്നില്ലെന്ന് കള്ളം പറഞ്ഞു… കുറച്ചു കയിഞ്ഞ് ഒരു unknown നമ്പറിൽ നിന്നും കാൾ വന്നു എടുത്ത് ചെവിയിൽ വെച്ചു കുഞ്ഞേച്യേ…. മറുപ്പുറത്തുനിന്നുള്ള ശബ്ദം കേട്ട് അറപ്പ് തോന്നി ഉടനെ ഫോൺ വച്ചു…

പിറ്റേന്ന് തുരുതുരാ callingbell അടിയുന്നത് കേട്ടാണ് ഉണർന്നത് വാതിൽ തുറന്നു മുമ്പിൽ നിൽക്കുന്നവനെ കണ്ട് ഭയന്നു… എന്റെ മനസ്സ് എന്നോട് ചോദിച്ചു എന്തിന് ഭയക്കണമെന്ന്… ഞാൻ നേരെ പോയി സോഫയിലിരുന്നു… അവൻ വന്ന് എന്റെ കാലിൽ വീണു തട്ടിമാറ്റണം എന്ന് തോന്നി പക്ഷെ ഒരു ചേച്ചിക്ക് അതിന്ന് സാധിച്ചില്ല….

കുഞ്ഞേച്ചി എന്നോട് ക്ഷമിക്കണം അന്ന് കൂട്ടുകാർ തന്ന ഡ്ര ഗ്സിന്റെ പുറത്ത് ചെയ്തുപോയതാ അങ്ങിനെ സങ്കടത്തിന്റെ ഭാണ്ഡം അവൻ എന്റെ കാൽകീഴിൽ അയിച്ചു….

എന്നിലെ ചേച്ചിയുടെ മനസ്സ് വിങ്ങി കണ്ണാ… എന്ന് വിളിച്ച് ഞാനവനെ കെട്ടിപിടിച്ചു പോകുമെന്ന് ഭയന്നു ഇറങ്ങിപ്പോകാൻ പറഞ്ഞ് ഞാൻ റൂമിൽ കയറി വാതിലടച്ചു… എന്നിലെ പെണ്ണിനെ എന്നുള്ളിലെ ചേച്ചി തോൽപിച്ചുകളഞ്ഞു അവന്റെ അഭ്യർത്ഥന പ്രകാരം കല്യാണത്തിന്റെ തലേദിവസം വീട്ടിലേക്ക് പോയി..ആ പെൺകുട്ടിയെ ആലോചിച്ച് മനസ്സ് നീറി…അവനെ കൊല്ലമെന്ന് ഉറപ്പിച്ചു അവനുറങ്ങുന്നിടത്ത് ചെന്നു എന്നാൽ കുഞ്ഞായപ്പോയുള്ള അവന്റെ മുഖം മനസ്സിൽ ഓടിവന്നു…കുഞ്ഞേച്യേ എന്ന കൊഞ്ചി വിളി ചെവിയിൽ അലയടിച്ചു കൈകൾ ദുർബലമായി…കൊല്ലാൻ സാധിച്ചില്ല… ആ മുറിവിട്ട് തിരിച്ചിറങ്ങി… ആ പെങ്കൊച്ചിനോട് മനസ്സാൽ മാപ്പ് പറഞ്ഞു അവളെ അവനിൽ നിന്നും രക്ഷിക്കാനാകാത്തതിൽ… മണ്ഡപത്തിലിരിക്കുന്ന അവളുടെ വിശാദമുഖത്ത് സഹതാപത്തോടെ നോക്കി എന്നാൽ മണ്ഡപത്തിൽ നിന്നും മനസ്സിലാക്കി അവളൊരു പെണ്ണാണെന്ന് ഉശിരുള്ള പെണ്ണ്….

ഇന്ന് കാലം മാറിയെന്നു പറയുമ്പോഴും പെണ്ണിന്റെ ശബ്ദം അടുക്കളവിട്ട് ഉയരരുതെന്ന് നിർബന്ധമുള്ള വീടുകൾ ഉണ്ടെന്നത് വാസ്തവമാണ്…. പെണ്ണിന്റെ അഭിപ്രായങ്ങൾ മൂടിവെക്കുന്നതാണ് ആണത്തമെന്ന് വിശ്വസിക്കുന്ന ചില പോയന്മാരുമുണ്ട്….

പെണ്ണ് എന്ന ആദ്യ പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ നിങ്ങളെപ്പോലെ എനിക്കും ഒരു പൂർണത തോന്നിയില്ല ചിലരുടെ അഭ്യർത്ഥന മാനിച്ച്… ഇത് തുടർഭാഗമല്ല മറിച് മറ്റൊരാളുടെ കഥ… നിങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുക.. വിലയേറിയ അഭിപ്രായങ്ങൾ, ഉപദേശങ്ങൾ നൽകുക. തിരുത്തുകൾ അറിയിക്കുക.

സസ്നേഹം Omar Bin Muhammed