അപൂർവ്വമായേ ചിരിക്കുന്നത് കണ്ടിട്ടുള്ളു, അതും ഇയാൾടെ പ്രിയപ്പെട്ട കൂട്ടുകാരി സഞ്ചുഷയോട് മാത്രം…

മൗനനുരാഗം

രചന: നിഹാരിക നീനു

“ഇന്നും സമരാണോ?”

നേരം വൈകീതോണ്ട് ബസ്സ്റ്റോപ് വരെ ധൃതിയിൽ ഓടി, ഒടുവിൽ കോളേജിലെത്തിയപ്പോൾ ഇങ്ക്വിലാബ് സിന്ദാബാദ്…ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു ശ്രീപ്രദക്ക് …

പെട്ടെന്നാണ് തീപ്പൊരി പ്രസംഗം കാതിൽ വീണത്….

“അതെ, അയാള് തന്നെയാ…. ഹർഷൻ, കോളേജിലെ എല്ലാര്ടെം സഖാവ്””…..

ഓർത്തപ്പോൾ എന്തോ ഒരു പുഞ്ചിരി വിടർന്നിരുന്നു ആ ചുണ്ടിൽ ,

എപ്പഴും കാണാം കുറേ അകമ്പടിക്കാര്…

എല്ലാ പ്രശ്നങ്ങളുടെയും നടക്കുണ്ടാവും….

കട്ടത്താടിയും മുഖം നിറയെ ഗൗരവവും ഉള്ള കുട്ടികളുടെ ആരാധനാ പാത്രം…,

പ്രസംഗം ഒന്ന് രണ്ട് തവണ കേട്ടിട്ടുണ്ട് … കേട്ടിരുന്ന് പോകും..

ന്നാലും, … വല്യ ഗമയാ…നമ്മളെ ഒന്നു മൈൻ്റ്റ് കൂടെ ചെയ്യില്ല….

പാവപ്പെട്ട കുട്ടികളുടെ ഫീസ് അടക്കും, പെൺകുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഒരാങളയോട് എന്നവണ്ണം പറയാം,

എല്ലാം കേട്ടറിവാണ്,

എല്ലാർക്കും സഖാവ് എന്ന് വച്ചാ ജീവനാണ്…പറയാൻ തുടങ്ങിയാ നൂറ് നാക്കാണ്,

ഫസ്റ്റ് ഇയർ പകുതിയായിട്ടും ക്ലാസിലെ മുഴുവൻ കുട്ടികളും പരിചയപ്പെട്ടിട്ടും.

തന്നോട് ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല,

ഇങ്ങനെ റോന്ത് ചുറ്റുന്നത് കാണാം …അതിൽ കൂടുതൽ ഈ മൊതലിനെ തനിക്ക് മാത്രം, പരിചയമില്ലല്ലോ എന്ന് ശ്രീപ്രദ ഓർത്തു ..

എന്തോ ഒരു ആകർഷണം ആ മുഖത്തിന് തോന്നാറുണ്ട്…

വിദ്യാർത്ഥികൾ സംഘടിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളോട് പ്രസംഗിക്കുന്നുണ്ട്,

തൂണിൻ്റെ മറവിൽ നിന്ന് ഇടതൂർന്ന്ന് നീണ്ട ‘ മുന്നിേലേക്ക് നീണ്ട് കിടക്കുന്ന മുടിയിൽ തഴുകി അയാളെ തന്നെ നോക്കി…

ഗൗരവത്തോടെ പറയുന്നയാളെയും അതിനോടൊത്ത് താളത്തിൽ ചലിപ്പിക്കുന്ന കൈകളേയും നോക്കി തന്നെ നിന്നു..”

“ചിരിക്കൂല്ലേ ഇയാള് “

ഒന്നു കൂടെ കൂർപ്പിച്ച് നോക്കി അവൾ ….

അപൂർവ്വമായേ ചിരിക്കുന്നത് കണ്ടിട്ടുള്ളു, അതും ഇയാൾടെ പ്രിയപ്പെട്ട കൂട്ടുകാരി സഞ്ചുഷയോട് മാത്രം…

വെറും സുഹുത്തുക്കളാണ്… അല്ല പ്രണയമാണ് എന്നിങ്ങനെ രണ്ട് തരം അഭിപ്രായം കോളേജിൽ തന്നെ ഉണ്ട് …

എന്തോ പ്രണയമല്ല എന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം….

” മാനത്ത് നോക്കി സ്വപ്നം കാണാണോ?”

എന്ന് ആരോ ചോദിച്ചപ്പഴാ പ്രസംഗം കഴിഞ്ഞെന്നും .. എല്ലാരും പോയിട്ടും താനവിടെ തന്നെ നിന്ന് കിനാവ് കാണുകയായിരുന്നു എന്ന് ശ്രീ പ്രദ തിരിച്ചറിഞ്ഞത്…

മുന്നിൽ നിൽക്കുന്നവനെ കണ്ട് ഞെട്ടി…

“””സഖാവ്””

“ഞാൻ….. കോളേജ്… സമരം….”.

എന്താ പറയണ്ടത് എന്നു കൂടെ അറിയാതെ ബബ്ബബ്ബ അടിച്ചു…അത് കേട്ട് ഒന്ന് ചെറുതായി ചിരിച്ച് നടന്നകന്നിരുന്നു….

ഹോ! ആ ചിരി …

പിന്നെൻ്റ സാറെ ചുറ്റും ഉള്ള തൊന്നും ഞാൻ കണ്ടില്ല….

അന്നു മുഴുവൻ ഉള്ളിൽ ആ ചിരിയായിരുന്നു……

❤️❤️❤️❤️❤️

” ശ്രീ പ്രദ എൻ,എസ്,എസിൻ്റെ നേത്രരോഗ നിർണ്ണയ ക്യാമ്പിൽ തൻ്റെ പേര് വളണ്ടിയറായി ഇട്ടിട്ടുണ്ട് …

എന്ന് അഞ്ജിത വന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി..

“ഞാനറിയാതെയോ “

എന്ന് തിരിച്ച് ചോദിച്ചു..

അവിടെ ടീച്ചേഴ്സ് തന്നെ വിളിക്കാൻ പറഞ്ഞു വിളിച്ചു… വേറെ ഒന്നും എനിക്കറിയില്ല ട്ടോ… എന്ന് പറഞ്ഞ് അവൾ പോയി ..

ചെന്നപ്പോ കുറേ നിർദ്ദേശങ്ങൾ തന്നു..

അപ്പഴും ആരാ പേര് കൊടുത്തത് എന്ന് അജ്ഞാതമായി തന്നെ നിന്നു..

❤️❤️❤️❤️❤️

നമ്പരനുസരിച്ച് ഡോക്ടറുടെ അടുത്തേക്ക് ആളുകളെ കയറ്റി വിടുന്ന ജോലിയായിരുന്നു ശ്രീ പ്രദക്ക് ..

ഇടക്കുണ്ടായ ഒരു കശപിശയിൽ ഒരാൾ പിടിച്ച് തളളിയതും,

വീഴാൻ പോയവളെ ആരോ വീഴാതെ കടന്നുപിടിച്ചു…

മെല്ലെ നോക്കിയപ്പോൾ കണ്ടു ചുവന്ന മിഴികളോടെ സഖാവിനെ …

പിടിച്ചുന്തിയ ആളെ ഇറക്കി വിടും വരെ അവിടെ ബഹളമായിരുന്നു …

അത് കഴിഞ്ഞ് സഖാവ് എൻ്റടുത്തെത്തി…

“താൻ പേടിച്ചോ? “

എന്നും ചോദിച്ച് …

” ഉം ” എന്നവൾ മറുപടി പറഞ്ഞപ്പോൾ ,

” സാരല്യ ഞാൻ ഇവിടെ തന്നെ കാണും എന്ന് സമാധാനിപ്പിച്ചിരുന്നു…. ”

കൂടുതൽ മികവോടെ അവളുടെ ഉള്ളിൽ പതിയുകയായിരുന്നു സഖാവപ്പോൾ….

❤️❤️❤️❤️❤️

തിരക്കൊഴിഞ് ഇത്തിരി നേരം കിട്ടിയപ്പോൾ ചോറു പൊതിയുമായി മരച്ചുവട്ടിൽ ചെന്നിരുന്നു..

പൊതി തുറന്നതും ഒരു കൈ നീണ്ട് വന്ന് അതിലെ കടുമാങ്ങ എടുത്തിരുന്നു…

എന്നിട്ട്,

“നമ്പൂരി കുട്ടിയെ കെട്ടിയാൽ ഇതുപോലത്തെ അടിപൊളി കടുമാങ്ങ കൂട്ടാം ലേ…”

എന്നും പറഞ് കണ്ണടച്ച് കാണിച്ച് നടന്നകന്നിരുന്നു…

ഉള്ളിൽ പൂത്തിരികൾ പല വർണ്ണത്തിൽ കത്തുന്നുണ്ടായിരുന്നു …

❤️❤️❤️❤️❤️

പിന്നീടങ്ങോട്ട് ഉള്ളിൽ കയറുകയായിരുന്നു സഖാവ്….

കല്ലിൽ കൊത്തിയ പ്രണയ കാവ്യങ്ങൾ പോലെ…

എന്നും കാണുമ്പോൾ സമ്മാനമായി നൽകിയിരുന്ന നേർത്ത ആ പുഞ്ചിരി അതു മതിയായിരുന്നു ആ പെണ്ണിൻ്റെ ഉള്ളം നിറയാൻ…..

❤️❤️❤️❤️❤️

എപ്പഴൊക്കെയോ ആ കണ്ണുകളും തൻ്റെ നേരെ ജ്വലിക്കുന്നത് അവൾ കണ്ടെത്തിയിരുന്നു ..അതിൻ്റെ താപവും പ്രകാശവും പ്രണയത്തിൻ്റെ താണെന്ന് അവൾ അറിഞ്ഞിരുന്നു…

സ്വപ്നങ്ങൾ പ്രണയത്തിൻ്റെ നിറം ചാലിച്ച് സഖാവിൻ്റെ രൂപം വരച്ച് ചേർത്തിരുന്നു…

ആ പെണ്ണിൻ്റെ ഉള്ളിൽ സഖാവ് മാത്രം നിറഞ്ഞു നിന്നു.. …

❤️❤️❤️❤️❤️

“സഞ്ചുഷയുടെയും സഖാവിൻ്റെയും കല്യാണം കഴിഞ്ഞു ന്ന്…”

ഒരു ദിവസം കോളേജിൽ തന്നെ വരവേറ്റത് ഈയൊരു വാർത്തയായിരുന്നു ….

വിശ്വാസം വന്നില്ല …

അല്ലെങ്കിൽ മനസ് വിശ്വസിക്കാൻ കൂട്ടാക്കിയില്ല…

സഖാവ്… സഖാവിന് കഴിയില്ല ഇതിന്….

സഖാവിൻ്റെ എത്രയോ മൗനങ്ങൾ പറയാതെ പറഞ്ഞിട്ടുണ്ട് ഇവളല്ലാതൊരു പെണ്ണില്ല എന്ന്….

ഇത് കള്ളമാണ്…

ഉള്ളം പൊള്ളിക്കാനായി മാത്രം പറയുന്ന കള്ളം ..

ഇങ്ങനൊന്നും പറയരുത്…

ഇവയെൻ്റെ ഉള്ളിൽ വലിയ വ്രണങ്ങൾ സൃഷ്ടിക്കുന്നു…

സഹിക്കാനാവാത്ത വേദന നൽകുന്നു…

ഭ്രാന്തിയെ പോലെ ഒരു ഓട്ടോ വിളിച്ച് സഖാവിൻ്റെ വീട്ടിലെത്തി …

അവിടെ സഖാവിൻ്റെ അമ്മ സഞ്ചുഷയെ നിലവിളക്ക് കൊടുത്ത് സ്വീകരിക്കുന്നത് കണ്ടു….

ഒന്ന് കരയാൻ പോലുമാവാതെ നിൽക്കുന്നവൾ എപ്പഴോ സഖാവിൻ്റെ ദൃഷ്ടിയിൽ പെട്ടു …

അവളുടെ അടുത്തേക്ക് വരുമ്പോൾ സഖാവിൻ്റെ തലകുനിഞ്ഞിരുന്നു…

മിഴികളിലെ ഞെരമ്പുകൾ ചുവന്ന് തെളിഞ്ഞിരുന്നു…

അടുത്ത് വന്ന് എവിടെയോ മിഴികൾ നീട്ടി മന്ത്രണം പോലെ പറഞ്ഞിരുന്നു,

“മൗനമായി പ്രണയിച്ച് ഈ ആത്മാവിൽ ചേർത്തവളുടേതിനേക്കാൾ, സ്ത്രീധനം നൽകാനാവാതെ, താലികെട്ടിൻ്റെ തൊട്ട് മുമ്പ് കല്യാണം മുടങ്ങിയവളുടെ കണ്ണുനീരിൻ്റെ തട്ടാണ് താഴ്ന്ന് നിന്നത് എന്ന് “

ഹൃദയം പൊട്ടി പോകുമ്പോഴും മുഖത്തൊരു ചിരി വരുത്തിയിരുന്നു അവൾ,

കാരണം അവളുടെ സഖാവിൻ്റെ ചെയ്തികളായിരുന്നു ശരി…

പ്രണയത്തേക്കാൾ വലിയ ശരി…

അവസാനിച്ചു

ചില ശരികൾ നോവാണ് …… ഒരു കുഞ്ഞിക്കഥയാട്ടോ…. വല്യ കമൻ്റ്…