പറഞ്ഞ സ്ഥലത്ത് എത്തിയിട്ടും ആരും ഇറങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൾ അത്ഭുതത്തോടെ പറഞ്ഞു…

യാത്ര വരുത്തിയ വിന

രചന: Vijay Lalitwilloli Sathya

കുഞ്ഞച്ചൻ ശ്രദ്ധയോടെ സിഗരറ്റിലെ ചപ്പു കളഞ്ഞു പകരം ക ഞ്ചാവ് നിറച്ച് തീ കൊടുത്തു.

എന്നിട്ടു ആഞ്ഞു വലിച്ച ശേഷം പുക ആകാശത്തേക്ക് വളയം വളയമായി വിട്ടു ആസ്വദിക്കുന്നത് കണ്ടപ്പോൾ

കൊതി മൂത്ത കുട്ടപ്പായി കൈ നീട്ടി ചോദിച്ചു

“കുഞ്ഞാച്ചോ ഒന്ന് ഇങ്ട് കാട്ടിയെ.. ഓരു പ ഫ്‌ ഞാൻ എടുക്കട്ടെ”

കുഞ്ഞച്ചൻ കുട്ടപ്പായിയുടെ ചുണ്ടിൽ വച്ചു കൊടുത്തു..

കുട്ടപ്പായി വലിച്ചു സി ഗരറ്റ് കുറ്റി കൂടെയുള്ള പ്രഭാകരനും ജാഫറിനും കൈമാറി..

എല്ലാവരും കറങ്ങി കിറുങ്ങി പുതിയ ലോകത്തിലേക്ക് പ്രവേശിച്ചു..

അപ്പോഴാണ് അവർ മറഞ്ഞിരിക്കുന്ന തെങ്ങിൻതോപ്പിനു സമീപത്തു കൂടി പോകുന്ന ആ ഹൈവേ റോഡിറങ്ങി ഒരു പെൺകുട്ടി ഇങ്ങോട്ട് വരുന്നത് കണ്ടത്..

“എടാ പോലീസ് ആണോ”

“പെണ്ണാണല്ലോ.. വനിതാ പോലീസ് എങ്ങാനും ആണോ”

മറ്റൊരുവൻ സംശയം പ്രകടിപ്പിച്ചു.

അവൾ നടന്ന് നടന്ന് അവരുടെ അടുത്തെത്തി.

“ചേട്ടന്മാരെ ഒരു സഹായം ചെയ്യുമോ?”

“എന്നതാ കൊച്ചേ”

“എന്റെ കാറിന്റെ ടയർ പഞ്ചറായി..ഒന്ന് സ്റ്റെപ്പിനി ഇടാൻ സഹായിക്കുമോ..?

“ഹോ പിന്നെന്താ..”

കുട്ടപ്പായി ചാടി കേറി പറഞ്ഞു.

കുഞ്ഞച്ചൻ രൂക്ഷമായി കുട്ടപ്പായിയെ നോക്കി..

‘ങേ കുഴപ്പമായോ ‘

കുട്ടപ്പായി പരുങ്ങി.

ബാക്കിയുള്ളവരെല്ലാം അവളെ നോക്കി..

പോലീസ് അല്ല…പത്തിരുപതിനോടടുത്ത പ്രായമുള്ള ഒരു സുന്ദരി പെൺകൊച്ച്..

ഇറുകിയ ജീൻസ് പാന്റ് ഷർട്ട്.. ശരീര ഭംഗികൾ എല്ലാം തള്ളി പുറത്തേക്ക് കാണുന്നു..

ഭയന്നുപോയ അവരുടെ സിരകളിൽ ആ കാഴ്ച പതിയെ ചൂട് നിറച്ചു..

“മോള് പേടിക്കേണ്ട ഞങ്ങൾ ഇവിടെ ഉണ്ടാവുമ്പോൾ ഒരു പെൺകുട്ടിയും സഹായം ലഭിക്കാതെ വിഷമിക്കരുത് എന്നു ഞങ്ങൾക്ക് നിർബന്ധമുണ്ട്.. നീ വാ “

കുഞ്ഞച്ചൻ ഘനഗംഭീരമായി പറഞ്ഞു അവരെ നയിച്ചു.

അവർ നാലുപേരും പെൺകുട്ടിയും കാറിനടുത്തേക്ക് നടന്നു..

“കുട്ടി ടയർ ഞങ്ങൾ മാറ്റിത്തരാം തിരിച്ച് ഞങ്ങൾക്ക് ഒരു ഉപകാരം ചെയ്യണം..രണ്ടു കിലോമീറ്റർ അപ്പുറമുള്ള ഞങ്ങളുടെ നാട്ടിലേക്ക് പോകാൻ ഒന്ന് സഹായിക്കണം.. ഇവിടുന്നു വേറെ വണ്ടി ഒന്നും കിട്ടൂല്ല. ഇത്തിരി ഉള്ളിലോട്ട് മാറിയാണ് വീട്. അതുകൊണ്ടാണ്..”

“ഓ… അതിനെന്താ ചേട്ടന്മാരെ…ഞാൻ നിങ്ങളെ കൊണ്ട് വിടാം..പോരെ “

അവൾ സമ്മതിച്ചു..

ഉള്ളിൽ കയറിയ സാധനത്തിന്റെ വർദ്ധിതവീര്യത്തോടെ ചേട്ടന്മാർ പെട്ടെന്ന് ടയർ മാറ്റി ഇട്ടുകൊടുത്തു.

ശേഷം അവൾ അവരെയും കൊണ്ട് അവർ പറഞ്ഞ റോഡിലൂടെ സഞ്ചരിച്ചു..

കാറിലുള്ള ചേട്ടന്മാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് അവൾ വഴിയിൽ കണ്ട ബിവറേജിൽ സമീപം രണ്ടു കുപ്പി മ ദ്യം വാങ്ങിക്കാൻ വേണ്ടി അൽപസമയം കാറു നിർത്തി കൊടുത്തു.

ഒടുവിൽ അവരെയും കൊണ്ട് വിജനമായ ഒരു പ്രദേശത്ത് എത്തിച്ചേർന്നു..

സമയം വൈകുന്നേരത്തോടടുക്കുന്നു.. ഇനിയും ഒരു മണിക്കൂർ ഓടിച്ചാൽ മാത്രമേ വീട്ടിലെത്താൻ പറ്റുള്ളൂ..

“ചേട്ടൻമാർ ഇറങ്ങിയാട്ടെ എനിക്ക് ഇനിയും പോകാൻ ഉള്ളതാ “

പറഞ്ഞ സ്ഥലത്ത് എത്തിയിട്ടും ആരും ഇറങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൾ അത്ഭുതത്തോടെ പറഞ്ഞു.

ഒരാൾ ഒഴികെ മൂന്നുപേർ വണ്ടിയിൽ നിന്നും ഇറങ്ങി..

“ഇനി മോൾ ഇറങ്ങിയാട്ടെ”

കാറിലിരുന്നു കുഞ്ഞച്ചൻ പറഞ്ഞു.

“അതെന്തിനാ ഞാൻ ഇറങ്ങുന്നത്.. ഞാൻ പോകുന്നു..”

അവൾക്ക് അപകടം മണത്തു…

കുഞ്ഞച്ചൻ അവളുടെ പിറകിൽ നിന്നും കഴുത്തിന് പിടിച്ചു..

അവൾ പതറിപ്പോയി..

ആ സമയം മറ്റു മൂന്നുപേർ ഡോർ തുറന്ന് അവളെ പുറത്തേക്ക് വലിച്ചിഴിച്ചു.

ഈ സമയം കുഞ്ഞച്ചൻ കാറിന്റെ ചാവി എടുത്ത് പുറത്തിറങ്ങി..!

അവൾ പ്രതിരോധിക്കാൻ ശ്രമിച്ചു..

കരുത്തരായ മൂന്നു നാലു ആണുങ്ങളുടെ ബലത്തിന് മുന്നിൽ അവൾ ഒരു മാൻപേട പോലെ പിടഞ്ഞു…

അടുത്തുകണ്ട ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് അവർ അവളെ കൊണ്ടുപോയി.

അവളെ വായിൽ തുണി തിരുകി അവിടെ ഒരിടത്ത് കെട്ടിയിട്ടു..

നാലുപേരും കൊണ്ടുവന്ന മ ദ്യം സേവിക്കാൻ തുടങ്ങി

കാറിന്റെ ചാവി കൈയിലിട്ട് കറക്കി കുഞ്ഞച്ചൻ മൊബൈലിൽ ആർക്കോ ഫോൺ വിളിക്കുകയാണ്

“കാർ ഞങ്ങളുടെ കയ്യിലുണ്ട്. വന്നാൽ ഇപ്പത്തന്നെ കൊണ്ടുപോകാം..പക്ഷെ നിങ്ങൾ പറയുന്ന തുക ഇത്തിരി കുറഞ്ഞു പോയി.. പുതിയ മോഡൽ ആണ്..നിങ്ങൾ കൊണ്ടുപോയി ചേസിസ് നമ്പറും എഞ്ചിൻ നമ്പർ മാറ്റുകയോ പൊളിച്ചു വിൽക്കുകയോ എന്തുമാവാം.. ഞങ്ങൾക്കു പറഞ്ഞ പണം കിട്ടണം.. “

അവരുടെ ഫോൺ വിളി കേട്ട് അവൾ നടുങ്ങി..

താൻ വല്ലാത്ത കുടുക്കിൽ കുടുങ്ങിയിരിക്കുകയാണ്.

തന്നെ ആരു രക്ഷിക്കും.

“കുഞ്ഞച്ചൻ ചേട്ടോ ഒരു കിളുന്തിനെ ഇങ്ങനെ ഞങ്ങളുടെ മുന്നിൽ കെട്ടി വെച്ച് കൊതിപ്പിക്കല്ലേ..എനിക്കാണെങ്കിൽ കണ്ടിട്ട്…. “

കുട്ടപ്പായി അവളുടെ മേനിയഴക് കണ്ടു ഉള്ളത് തുറന്നു പറഞ്ഞു.

മ ദ്യലഹ രിയും ക ഞ്ചാവ് ല ഹരിയും എല്ലാവരെയും ഒരുപോലെ മത്തുപിടിപ്പിച്ചു കൊണ്ടിരുന്നു..

“നിങ്ങളൊന്നു അടങ്ങു ഞാൻ ഈ ഫോൺ ചെയ്ത് പൂർത്തിയാക്കട്ടെ.. എന്നിട്ട് തിന്നാമെടോ..”

“അതിനു മുമ്പായി ഇതിനെ വേവാൻ വെക്കണ്ടേ…”

കുട്ടപ്പായി ചോദിച്ചു..

“എന്തോന്ന് വേവിക്കാൻ… നീ എന്താ ഈ പറയുന്നേ”

“കുഞ്ഞച്ചൻ ഇങ്ങോട്ട് നോക്കിയേ.. ഇവളുടെ ഡ്രസ്സ് കണ്ടോ ഷൂ പിന്നെ ജീൻസ് ഇതൊക്കെ വച്ച് എന്നാ ചെയ്യാനാ.. “

“ഓ അങ്ങനെ… ഇനി അതൊക്കെ മാറ്റി ഒന്ന് പകമാക്കി വെയ്ക്ക്.. ഞാൻ രണ്ടെണ്ണം പിടിപ്പിക്കട്ടെ.. “

വിഷയ ലമ്പടൻ ആയ കുട്ടപ്പായി അവളുടെ വസ്ത്രങ്ങൾ ഉരിയാൻ മുന്നോട്ടെടുത്തു…

“അല്ലെങ്കിൽ വേണ്ട… ഞാനും രണ്ടെണ്ണം പിടിപ്പിക്കട്ടെ… എന്നിട്ടാവാം ബാലൻ കെ നായർ…”

കുട്ടപ്പായി വീര്യം കൂട്ടാൻ വേണ്ടി മ ദ്യം കഴിക്കാൻ ചെന്നു.

അവൾ ആകെ വിറച്ചു.. തന്നെ ന ഗ്ന യാക്കാൻ പോവുകയാണ്…

ഒരു സഹായം തേടിയാണ് ഈ കാലമാടൻ മാരുടെ അടുത്ത് പോയത്.. ഇങ്ങനെ ചതിക്കും എന്ന് വിചാരിച്ചില്ല… അവൾ ഓർത്തു…

ഒക്കെ താൻ വരുത്തി വെച്ചതാണ്… ലക്ഷ്യമില്ലാതെ സഞ്ചരിക്കുന്ന തന്റെ ഈ ദുസ്വഭാവം…

അച്ഛൻ ദാമോദർ ഭായി ആണ് അവളിലേക്ക് ആ സ്വഭാവം പകർന്നതു.. ദാമോദർ ഭായ് ഗൾഫിൽ ഒരു ഉന്നതനായ ഷേക്കിന്റെ പേഴ്സണൽ ഡ്രൈവറാണ്..

അച്ഛൻ ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ അമ്മയെയും മകളെയും കൂട്ടി കേരളത്തിൽ ഒരു കറക്കം ഉണ്ട്..

വെറും മണിക്കൂറുകൾ നീണ്ട കറക്കം.. കാസർഗോഡ് നിന്നും ഒരു കട്ടൻ ചായ കഴിക്കാൻ കോഴിക്കോട് ഉസ്മാൻ കായുടെ തട്ടുകട യിലേക്ക് ഒരു പോക്കുണ്ട്..

തട്ടുകടയിൽ നിന്ന് ഫുഡ് അടിച്ചു തിരിച്ചുവരവും.. എല്ലാം ചുരുങ്ങിയ മണിക്കൂറിനുള്ളിൽ.. നിലംതൊടാതെ ഉള്ള കാറിന്റെ പോക്ക് കണ്ടു നാട്ടുകാർ പലരും പറയാറുണ്ട്..

‘ ദാമോദർ ഭായ് എത്തിയിട്ടുണ്ടെന്ന് തോന്നുന്നു..ദുബായിൽ ഷെയ്ക്കിന്റെ ഡ്രൈവറാ…’

‘ ഓ..അതാ കാറിന് ഇത്ര സ്പീഡ് ‘

ഷാനി അതാണ് അവരുടെ പേര്..

കുഞ്ഞുനാളിൽ ഷാനിയും അമ്മയും അച്ഛനും ഒക്കെ ദുബായിൽ തന്നെ ആയിരുന്നു.

ഇടയ്ക്ക് അമ്മയ്ക്ക് ഗൾഫ്‌ ജീവിതത്തിനോട് വെറുപ്പ് വന്നത്തോടെ ഷാനിയേയും കൂട്ടി നാട്ടിൽ വന്ന് പുതുതായി പണിത ആ വലിയ വീട്ടിൽ താമസമാക്കിയിരുന്നു

അങ്ങനെയാണ് ഷാനിയുടെ ജീവിതം കേരളത്തിലെ സ്കൂളുകളിലും കോളജുകളിൽ ആയത്..!

എങ്കിലും അച്ഛന്റെ പ്രൗഢിയും പ്രതാപവും അവൾ പിന്തുടർന്നു.

അച്ഛൻ വീട്ടിൽ വാങ്ങിച്ചു കൂടിയിട്ടുള്ള കാറുകളിൽ നിന്നും ഓരോന്നെടുത്ത് അച്ഛന്റെ കറക്കം പോലെ അവളും ചിലപ്പോൾ കറങ്ങാൻ പോകും..

അങ്ങനെ ഒരു രസത്തിന് കാറുമെടുത്ത് ഇന്നും കറങ്ങാൻ ഇറങ്ങിയതായിരുന്നു ഷാനി..!

കുട്ടപ്പായി അവളുടെ അടുത്ത് ചെന്നു. ആദ്യായിട്ടാണ് ഒരു സുന്ദരിയായ സ്ത്രീയുടെ ഇത്രയും അടുത്ത് ചെല്ലുന്നത്..

അവളിൽ നിന്നും സുഗന്ധം വമിക്കുന്നുണ്ട്.. അവനത് മൂക്കിലേക്ക് വലിച്ചു കയറ്റി..

അവളുടെ ബെൽറ്റ് ലേക്ക് അവൻ കൈ കൊണ്ടുപോയി.. അവൾ ഭയന്ന് പിടഞ്ഞു കൂതറി..

ടെ…. ടെ

വെടിയൊച്ച കേട്ടു തെമ്മാടികൾ അമ്പരന്നു…

തോക്കും പിടിച്ച് എസ് പിയുടെ നേതൃത്വത്തിലുള്ള വുമൺ പ്രൊട്ടക്ഷൻ ഫോഴ്സ് ചാടിവീണു..

പോലീസ് സംഘം നാലുപേരെയും പിടികൂടി ഒരു മൂലയിൽ നിർത്തി..

യുവതിയെ മോചിപ്പിച്ചു..

“താങ്ക്യൂ സാർ..”

അവൾ കരഞ്ഞുകൊണ്ട് എസ്പിക്ക് നേരെ കൈകൂപ്പി നന്ദി പ്രകടിപ്പിച്ചു.

“മാഡം 10 91 ഡയൽ ചെയ്തപ്പോൾ ഞങ്ങളുടെ ഫോഴ്സ് സജ്ജമായിരുന്നു. ഫോൺ ലൊക്കേഷൻ ട്രൈസ് ചെയ്തു എത്താൻ പറ്റി..”

വിജനമായ സ്ഥലത്തെത്തിയപ്പോൾ കാറിൽ നിന്ന് ഇവന്മാർ ഇറങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ പന്തികേട് തോന്നി അവൾ ആ നമ്പറിലേക്ക് ഡയൽ ചെയ്തിരുന്നു..!!

അതാണ് അവൾക്ക് രക്ഷയായത്…!

കേരള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലേക്ക് മാറ്റി..

ഷാനിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു..

❤❤

കമന്റ,ലൈക്കും ചെയ്യണേ….